പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തി|കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചു.|മുഖ്യമന്ത്രി

Share News

“പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണ്. സിദ്ധാർത്ഥിന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി കണ്ടിരുന്നു. പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചു.“ […]

Share News
Read More

പ്രാർത്ഥനാസമ്മേളനത്തിനിടെയുണ്ടായ സ്ഫോടനം ആശങ്കയുളവാക്കുന്നത്; നിഷ്പക്ഷമായ അന്വേഷണം വേണം

Share News

കാക്കനാട്: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവാസാക്ഷികളുടെ പ്രാർത്ഥനാസമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടനപരമ്പര വേദനയും നടുക്കവുമുളവാക്കുന്നു. ഒരു സ്ത്രീ മരിക്കുകയും 36-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ സംഭവം അങ്ങേയറ്റം അപലപനീയമാണ്. മൂന്ന് ദിവസങ്ങളായി നടന്നുവന്ന 2300-ഓളം പേർ പങ്കെടുത്ത പ്രാർത്ഥനക്കിടെയുണ്ടായ സ്‌ഫോടനങ്ങൾ കേരള സമൂഹത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തു കേട്ടുകേൾവിയില്ലാത്ത ഈ സംഭവം അത്യന്തം ദൗർഭാഗ്യകരവും ആശങ്കാജനകവുമാണ്. കേരളത്തിന്റെ മതേതരസ്വഭാവത്തെ തകർക്കാനുള്ള ബോധപൂർവകവും ആസൂത്രിതവുമായ ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രാർത്ഥിച്ചുകൊണ്ടിരിക്കേ തികച്ചും അപ്രതീക്ഷിതമായി അക്രമത്തിനു വിധേയരായ വിശ്വാസിസമൂഹത്തിന്റെ വേദനയിൽ പങ്കുചേരുന്നു. […]

Share News
Read More

അക്രമം നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷ കടുക്കും; ആശുപത്രി സംരക്ഷണ ബില്ലിനു ഗവര്‍ണറുടെ അംഗീകാരം

Share News

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ബില്ലിനു ഗവര്‍ണറുടെ അംഗീകാരം. ആശുപത്രിക്കും ജീവനക്കാര്‍ക്കും ഏതിരായ അതിക്രമങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് കര്‍ശന വ്യവസ്ഥകളോടെ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനൻസ് ഇറക്കിയത്. അക്രമം നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷിക്കപ്പെടും. ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും അര ലക്ഷം രൂപ മുതല്‍രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും […]

Share News
Read More

അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള തീരുമാനം വിദ്യാർത്ഥിനിയുടെ കുടുംബത്തിനും വിദ്യാർത്ഥികൾക്കും നീതി ഉറപ്പാക്കും.

Share News

വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കും. അധ്യാപകർ കുറ്റക്കാരെങ്കിൽ നടപടിയെടുക്കും. വാർഡനെ സ്ഥാനത്തുനിന്ന് മാറ്റിനിർത്താൻ മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. സ്റ്റുഡന്റ്സ് യൂണിയൻ രൂപീകരിക്കുന്നത് തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കി വേണമെന്നും മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോളേജിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം ഒരുക്കും. ഗ്രീവൻസ് സെൽ ശക്തമാക്കും. ആർക്കെതിരെയും പ്രതികാര നടപടിയുണ്ടാകില്ല. സർക്കാരെടുത്ത മുൻകയ്യിനോട് വിദ്യാർഥിസമൂഹവും മാനേജ്‌മെന്റും ക്രിയാത്മകമായി പ്രതികരിച്ചതിലും സമരപരിപാടികൾ അവസാനിപ്പിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചതിലും സന്തോഷമുണ്ട്. മന്ത്രി ഡോ .ആർ ബിന്ദു

Share News
Read More

പ്രസവ ശസ്ത്രക്രിയക്കിടെ ഗര്‍ഭപാത്രത്തില്‍ തുണി കുടുങ്ങി; വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

Share News

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ ഗര്‍ഭപാത്രത്തില്‍ തുണി കുടുങ്ങിയെന്ന പരാതി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ശസ്ത്രക്രിയയ്ക്കിടെ സര്‍ജിക്കല്‍ കോട്ടന്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയെന്ന പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു. 

Share News
Read More

കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീ വെച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.

Share News

കോഴിക്കോട്: ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ആളെ തിരച്ചറിഞ്ഞതായി സൂചന. ഉത്തരേന്ത്യക്കാരനായ ഷാറൂഖ് സെയ്ഫിയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ട്രാക്കില്‍ ഉപേക്ഷിച്ച ബാഗില്‍നിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണു പൊലീസ് ഈ നിഗമനത്തിലെത്തിയത്. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കും. ഇയാള്‍ നോയിഡ സ്വദേശിയാണെന്ന പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിര്‍മാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. അതേസമയം, ബാഗില്‍നിന്നു ലഭിച്ച ഫോണില്‍ സിം ഉണ്ടായിരുന്നില്ല. ഫോണ്‍ അവസാനമായി ഉപയോഗിച്ചത് […]

Share News
Read More

വാർത്ത ശരിയല്ല, അടിസ്ഥാനപരമായ പഠനം നടത്താതെയാണ് ഇത്തരം വാർത്ത വന്നിട്ടുള്ളത് എങ്കിൽ ഇത്തരം ഭീതി ജനകമായ വാർത്ത സൃഷ്ടിക്കുന്നവർക്കെതിരെ ഗവണ്മെന്റ് അന്വേഷണം നടത്തണം. നടപടി സ്വീകരിക്കണം

Share News

രാവിലെ മനോരമ പത്രത്തിലെആദ്യ പേജ് വാർത്ത വായിച്ചപ്പോൾ ഞെട്ടിപ്പോയി,കുട്ടനാട് വീണ്ടും താഴുന്നു . മൂന്ന് കോളം വാർത്ത മനോരമ പോലെ ഒരു പത്രത്തിൽ ഈ വാർത്തവന്നാൽ പലായനം തുടർക്കഥയായ നാട്ടിൽ നിന്നും അവശേഷിക്കുന്നവർ കൂടി കെട്ടും ഭാണ്ഡവും മുറുക്കി പോകാൻ നിർബന്ധിതരാകില്ലേ?ഇന്നലെയും ചെറിയ വാർത്ത അവർ ഇട്ടിരുന്നു. ഭയാശങ്കകളാടുകൂടി വാർത്ത മുഴുവൻവായിച്ചു അന്താരാഷ്ട്ര കായൽകൃഷി ഗവേഷണ കേന്ദ്രമാണ് പഠനം നടത്തിയത്. ഇത്തരം ഒരു ഗവേഷണം നടത്താൻ തക്ക സാങ്കേതിക വൈദഗ്ധ്യം അന്താരാഷ്ട്ര കായൽകൃഷി ഗവേഷണകേന്ദ്രത്തിന് സ്വന്തമായിട്ടുണ്ടോ? അതോ […]

Share News
Read More

‘മിസ്സിംഗ്‌’ കേസുകളിൽ കാണാതാകുന്ന അനേകർ എങ്ങോട്ടു പോകുന്നു? കേരളത്തെ പിടിച്ചുകുലുക്കാൻ പര്യാപ്തമായ അന്തർദേശീയ അവയവ മാഫിയയുടെ ഒരു കണ്ണിയാണോ ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത് എന്ന ചോദ്യം ഈ ബഹളത്തിൽ മുങ്ങിപോകാൻ ഇടയാകരുത്.

Share News

അതിരുവിടുന്നത് അന്ധവിശ്വാസമോ പണക്കൊതിയോ? അന്ധവിശ്വാസത്തിന്റെ പേരിൽ രണ്ടു സ്ത്രീകളെ മനുഷ്യക്കുരുതി നടത്തിയ വാർത്തയിൽ കേരളം നടുങ്ങി നിൽക്കുകയാണ്! പോലീസും മാധ്യമങ്ങളും പ്രതികളും ഒരേ കഥ ആവർത്തിക്കുന്നു! അന്വേഷണം പുരോഗമിക്കുന്നതേയുള്ളു.. . മൃതശരീരങ്ങൾ അനേകം കഷ്‌ണങ്ങളാക്കി കുഴിച്ചിട്ടു എന്നും, കുറേ ഭാഗങ്ങൾ പാകം ചെയ്തു കഴിച്ചു എന്നുംമറ്റുമുള്ള കാര്യങ്ങൾ, സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, പല ചോദ്യങ്ങളും ഉയർത്തുന്നതാണ്. കണ്ടെടുക്കാൻ കഴിയാത്ത അവയവങ്ങൾ എന്തൊക്കെയാണ്? മാസങ്ങളുടെ വ്യത്യാസത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ട ഈ രണ്ടുവ്യക്തികളുടെയും കണ്ടെത്താൻ കഴിയാത്ത ശരീരഭാഗങ്ങൾക്കു യഥാർത്ഥത്തിൽ എന്തു സംഭവിച്ചു? […]

Share News
Read More

ആശുപത്രിമാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം , സർക്കാർ വിശദമായ അന്വേഷണം ആവശ്യം – പ്രൊലൈഫ് .

Share News

ആശുപത്രിമാലിന്യത്തിൽകുഞ്ഞിന്റെ മൃതദേഹം ,സർക്കാർ വിശദമായ അന്വേഷണം ആവശ്യം – പ്രൊലൈഫ് . കൊച്ചി. എറണാകുളത്തെ മാലിന്യസംസ്കരണ പ്ലാന്റിലേയ്ക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ചകുടിനുള്ളിൽ ദിവങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തേക്കുറിച്ച് പോലീസും ആരോഗ്യവകുപ്പും വിശദമായ അന്വേഷണം നടത്തണം. മാധ്യമവാർത്തകളിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും അറിയുമ്പോൾ ആശങ്ക വർദ്ധിക്കുന്നു.ജനിക്കാനും ജീവിക്കാനുമുള്ള മനുഷ്യരുടെ അവകാശം സംരക്ഷിക്കപ്പെടണം. ഉദരത്തിലെ കുഞ്ഞുങ്ങ ലുടെ ലിംഗനിർണയം നടത്തി ഗർഭചിദ്രം നടത്തുന്നതും, ജനിച്ച […]

Share News
Read More