കേരളത്തിൽ സൈലന്റ് ആയി നടക്കുന്ന ഒരു വലിയ ബിസിനസ് ആണ് അവയവ കച്ചവടം.

Share News

രണ്ടുവർഷം മുമ്പ് എന്റെ ഒരു സ്നേഹിതൻ ആസ്റ്റർ മെഡിസിറ്റിയിൽ ഒരു കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് പോയതാണ്, ഓപ്പറേഷൻ കഴിഞ്ഞു 40 ലക്ഷത്തോളം ആയി. എന്നാൽ അത് കഴിഞ്ഞ് അവിടെവച്ച് ബ്രെയിൻ ഡെത്ത് സംഭവിച്ചു. അദ്ദേഹത്തിന്റെ അവയവം എല്ലാം ആശുപത്രിക്ക് തന്നെ കൊടുത്തു. ശസ്ത്രക്രിയ ചെയ്തില്ലായിരുന്നെങ്കിൽ അദ്ദേഹം കുറച്ചു വർഷങ്ങൾ കൂടി ജീവിച്ചിരുന്നേനെ. വലിയ ആശുപത്രികളിൽ നടക്കുന്ന അവയവദാനം തന്നെ ഒരു വലിയ കള്ളത്തരമാണ്. അഡ്മിറ്റ് ആയിക്കഴിഞ്ഞാൽ നമ്മളെക്കൊണ്ട് ചില ഫോമുകൾ ഒക്കെ ഫില്ല് ചെയ്ത് അങ്ങ് വാങ്ങിക്കും. പിന്നെ […]

Share News
Read More

നിങ്ങൾക്ക് ഇഷ്ടമുള്ളത് കണ്ടപ്പോൾ ഫ്രണ്ട്‌സ് ആയെങ്കിൽ ഇഷ്ടമില്ലാത്തത് കാണുമ്പോൾ Unfriend ചെയ്തു പോവാം..

Share News

To My Friends, Ex-Friends & Future Friendsതാഴെ പറയുന്ന കാര്യങ്ങൾ അഹങ്കാരം കൊണ്ട് പറയുന്നതാണെന്ന് കരുതരുത്, മുന്നേ പറയണമെന്ന് വിചാരിച്ചിരുന്നതാണ്, സമകാലീന സംഭവങ്ങളുടെ വെളിച്ചത്തിൽ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതിനാൽ പറയുന്നു എന്ന് മാത്രം. .എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ആളുകളിൽ പത്തോ പതിനഞ്ചോ ശതമാനം ആളുകളെ മാത്രമേ എനിക്ക് പരിചയം ഉള്ളൂ.. ബാക്കി എല്ലാം എനിക്ക് പരിചയം ഇല്ലാത്ത ആളുകൾ ആണ്.. ഏതെങ്കിലും പോസ്റ്റുകൾ ആളുകൾ ഷെയർ ചെയ്തത് കണ്ട് അതിനോട് യോജിക്കാൻ പറ്റുന്ന […]

Share News
Read More

കേരളത്തിലെ ഒരു പ്രധാന അധോലോക വ്യവസായമായി ഹണി ട്രാപ് വളര്‍ന്ന് വരികയാണ്.

Share News

കേരളത്തിലെ ഒരു പ്രധാന അധോലോക വ്യവസായമായി ഹണി ട്രാപ് വളര്‍ന്ന് വരികയാണ്. ലൈംഗീക സാഹസികതകൾക്കുള്ള ആവേശം നിറയുന്ന പുതിയ സാഹചര്യത്തിൽ നല്ല വളർച്ചാ സാധ്യതയുണ്ട് ഈ ഇൻഡസ്ട്രിക്ക്. മുതൽ മുടക്ക് തുച്ഛം. മാനവ ശേഷി പിന്തുണയും കുറവ്. ഒരു പെണ്ണും, സമ്മർദ്ദത്തിലാക്കാൻ രണ്ടോ മൂന്നോ ആണുങ്ങളും മതി. ഇരയായി പെണ്ണിനെ കോർത്ത് ചൂണ്ടയിടും. ഇൻസ്റ്റാ, ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ കിണിമണികൾ ഉപയോഗിച്ച് ട്രാപ്പ് ഉണ്ടാക്കും.മധ്യ വയസ്സ് തൊട്ട് മുകളിലുള്ള ആണുങ്ങളാണ് ട്രാപ്പിലാക്കാൻ പറ്റിയ പുള്ളികളെന്ന്‌ പറയപ്പെടുന്നു. അവർക്കാണല്ലോ […]

Share News
Read More

‘നിങ്ങൾ രാഷ്ട്രത്തിൻ്റെ മുകളിൽ വിശ്വാസത്തെ സ്ഥാപിക്കുമോ അതോ വിശ്വാസത്തിൻ്റെ മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ? | അംബേദ്കർ ഭരണഘടന അസംബ്ലിയിൽ

Share News

ഭരണഘടനയുടെ ആമുഖത്തിലെ ആദ്യ വാചകങ്ങൾ വോട്ടിനിട്ടാണ് ഭരണഘടന അസംബ്ലി നിശ്ചയിച്ചത്. ദൈവത്തിൻ്റെ പേരിൽ , ‘In the name of god എന്ന വാചകത്തിൽ ‘ആമുഖം തുടങ്ങണമെന്ന് എച്ച് വി കാമ്മത്ത് ഭേദഗതി നിർദ്ദേശിച്ചു. we the people ,ജനങ്ങളുടെ പേരിൽ തന്നെ തുടങ്ങണമെന്നതായിരുന്ന കരട്. ശക്തമായ വാദമുഖങ്ങൾ ഉയർന്നു. മതനിരപേക്ഷ രാഷ്ട്രത്തിൻ്റെ ഭരണഘടന ദൈവത്തിൻ്റെ പേരിൽ ആരംഭിക്കുന്നതിനെ വിശ്വാസിയാണെങ്കിലും താൻ എതിർക്കുന്നുവെന്ന് പട്ടം താണുപിള്ളയെ പോലുള്ളവർ പറഞ്ഞു. കാമ്മത്ത് ഭേദഗതി പ്രസ്സ് ചെയ്തു. 68- 41 […]

Share News
Read More

പോലീസ് സേനയിലുള്ളവരുടെ മക്കളുടെ ലഹരി ദുരുപയോഗത്തെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ വിലാപത്തിന് നല്ല ന്യൂസ് വാല്യൂ ഉണ്ടായി.

Share News

പോലീസ് സേനയിലുള്ളവരുടെ മക്കളുടെ ലഹരി ദുരുപയോഗത്തെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ വിലാപത്തിന് നല്ല ന്യൂസ് വാല്യൂ ഉണ്ടായി. സ്വന്തം വീടുകളിൽ പോലും പ്രതിരോധം തീർക്കാത്തവർക്ക്‌ നാട്ടിലെ മക്കളെ രക്ഷിക്കാനാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. ലഹരി പദാർത്ഥം കൈവശം വച്ച കുറ്റത്തിന് പിടിക്കുന്ന കേസുകളിൽ ഇത് വരെ എത്ര പേർ ശിക്ഷിക്കപ്പെട്ടുവെന്ന അന്വേഷണാത്മക റിപ്പോർട്ടിനൊന്നും ആരും പുറപ്പെടില്ല. ഇത് തീരെ തുച്ഛമാണെന്നതാണ് അറിയുന്നത്. പിടിച്ചു പിടിച്ചുവെന്ന മാധ്യമ വാർത്തയിലൂടെ കഥ തീരും. ഇതും പ്രശ്നമല്ലേ? വ്യക്തികൾ മാത്രം […]

Share News
Read More

ജാഗ്രത പാലിക്കുക ഇനിയെങ്കിലും |.”ജാഥയ്ക്കു പോയാൽ പോലും മാന്യമായ കൂലി കിട്ടും ഇക്കാലത്ത്.എഴുത്തുകാരാ നിനക്കോ?”|ജോർജ് ജോസഫ് കെ

Share News

ചില കാര്യങ്ങൾപ്രായം 68 വയസായി. 22 വയസു മുതൽ വാങ്ങി വച്ച പല നല്ല പുസ്തകങ്ങൾ അലമാരിയിൽ ഇരുന്നു കരയുന്നു. ഇവിടം വിട്ട് കുഴിമാടത്തിലേക്ക് പോകാൻ അധിക ദിവസമില്ലല്ലോ? എന്നെ ഒന്നു വായിച്ചിട്ട് മരിച്ചൂടെ?അതല്ലേ വായനാ പുണ്യം? എന്ന് പുസ്തകങ്ങൾ മന്ത്രിക്കുന്നു. പ്രി പബ്ളിക്കേഷനായി 5000വും ഏഴായിരവും വരെ കൊടുത്തു വാങ്ങിയ വൻ മഹാഗ്രന്ഥങ്ങൾ മുതൽ 100 രൂപ വരെ വിലയുള്ള ചെറിയ പുസ്തകങ്ങൾ വരെബക്കിയുള്ളവ ആയുസിൽ വായിച്ചു തീർക്കാനുണ്ട്. അത് കൊണ്ട് ഒരു തീരുമാനമെടുക്കുന്നു.അതൊക്കെ ബാക്കി […]

Share News
Read More

മലയാള സിനിമയെ മയക്കുമരുന്നും കളളപ്പണവും അടക്കി ഭരിക്കുന്നുവോ ?

Share News

മലയാള സിനിമയിലെ മയക്കുമരുന്ന് ഇടപാട് ഒരു വാർത്തയല്ല. പുതു സിനിമാക്കാർ മയക്കുമരുന്നിന്റെ അടിമകളാണ് എന്നാണ് പഴയ സിനിമാക്കാർ ആരോപിക്കുന്നത്. ഈയിടെ അച്ചടക്കമില്ലാത്തവരും മയക്കുമരുന്നിന് അടിമകളുമായ ചിലരുടെ പേരുകളും അവർ പുറത്തുവിട്ടു. കാര്യമെന്തായാലും ആശാസ്യമല്ലാത്ത കാര്യങ്ങളാണ് സിനിമയിൽ നടക്കുന്നത് എന്ന ധ്വാനി അതിലുണ്ട്. സിനിമാ പ്രവർത്തകരിൽ ഭൂരിപക്ഷവും പൊതുവെ ഇടതുപക്ഷമാണ്; അവർ സെക്കുലറുമാണ്. അമ്മയും സൂപ്പർ താരങ്ങളും ഫെഫ്ക പ്രസിഡന്റുമടക്കം പിണറായി വിജയൻറെ ആരാധകരുമാണ്. ആകെ നോക്കിയാൽ വിപ്ലവം കൊണ്ടുവരുവാൻ നിയുക്തരാക്കപ്പെട്ടവരാണ് തങ്ങൾ എന്നാണ് അവർ ധരിക്കുന്നതും ഭാവിക്കുന്നതും. […]

Share News
Read More

നെഞ്ചിൽ ചോര പൊടിയുന്ന വേദനയോടെ ഡോ. വന്ദന ദാസിന് കേരളം വിട ചൊല്ലിയിരിക്കുന്നു.| ആതുരസേവനരംഗത്തെ ഏകോപിപ്പിക്കുന്ന പ്രവർത്തനം മികവോടെ നയിക്കുന്ന മന്ത്രിയാണ് ശ്രീമതി വീണ ജോർജ്.

Share News

നെഞ്ചിൽ ചോര പൊടിയുന്ന വേദനയോടെ ഡോ. വന്ദന ദാസിന് കേരളം വിട ചൊല്ലിയിരിക്കുന്നു. ആരുടെയും കരളലിയിക്കുന്നതായി അമ്മയും അച്ഛനും അവൾക്കു നൽകിയ യാത്രാമൊഴിയും അന്ത്യചുംബനവും. സ്വജീവൻ അപകടത്തിലാക്കിയും ആതുരസേവനം നടത്തുന്ന ഡോക്‌ടർമാരും ആരോഗ്യപ്രവർത്തകരും ചേർന്നാണ് കേരളത്തെ ലോകത്തിനുമുന്നിൽ തിളങ്ങുന്ന മാതൃകയായി മാറ്റിയിട്ടുള്ളത്. സമീപകാലത്ത് കേരളത്തെയാകെ ഉലച്ച പകർച്ചവ്യാധികളുടെ ഘട്ടത്തിലും മറ്റു പ്രകൃതിദുരന്തവേളയിലും ആ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളത്തെ രക്ഷിച്ചെടുത്തത്. അവർക്കുണ്ടായ വേദനയും ആധിയും ഏറ്റവും ആഴത്തിൽ ഉൾക്കൊണ്ടു മനസ്സിലാവുന്നവരാണ് കേരളം ഭരിക്കുന്നത്. മുൻപറഞ്ഞ സേവനപ്രവർത്തനങ്ങളെയാകെ ഏകോപിപ്പിച്ച് പ്രവർത്തിച്ചതിന്റെ […]

Share News
Read More

നിഷിജിത്തിന്റെ സ്വപ്നമഹാനൗക ‘ക്ലാസിക് ഇംപീരിയൽ’ യാത്ര ആരംഭിക്കുന്നു.

Share News

മനസ്സിൽ മൊട്ടിടുന്ന പുതു ആശയങ്ങൾ ആവർത്തിത ചിന്തകളോടെ വളർത്തി, നിരന്തരമായി കാണുന്ന സ്വപ്‌നങ്ങൾ വളമാക്കി, പ്രതികൂല കാലങ്ങളെ തരണം ചെയ്ത് ഫലവത്താക്കുന്നതിൽ നിഷിജിത്ത് വിജയം കൈവരിച്ചിരിക്കുന്നു. കോവിഡ് ഉൾപ്പടെയുള്ള പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊണ്ട് മൂന്നു വർഷം നീണ്ട കഠിനപ്രയത്ന ഫലമായി ബോൾഗാട്ടി (പോഞ്ഞിക്കര) സ്വദേശിയായ നിഷിജിത്ത് കെ ജോൺ സ്വന്തമായി നിർമ്മിച്ച അദ്ദേഹത്തിന്റെ ആഡംബര വെസ്സൽ ‘ക്ലാസിക് ഇംപീരിയൽ’ യാത്ര തുടങ്ങാൻ പോവുകയാണ്. ഒരു വെസ്സൽ നിർമ്മിക്കുന്നതിനുള്ള യാർഡ് സംവിധാനം കപ്പൽ നിർമാണസൗകര്യങ്ങളോടെ സ്വന്തമായി സജ്ജീകരിക്കുകയും […]

Share News
Read More

“കേരളാ സ്റ്റോറിയെന്ന സിനിമയുടെ പശ്ചാത്തലത്തിലാണ് ഈ നാടകത്തിന്റെ പ്രാണഞരമ്പു മുറിക്കപ്പെട്ടത്..”

Share News

ഏറെ വേദനയോടെയാണ് ഈ പോസ്റ്റ് പങ്ക് വയ്ക്കുന്നത്കേരളത്തിൻ്റെ നവോത്ഥാന സാംസ്കാരിക ഇടങ്ങളിൽ സ്ത്രീവിമോചന രണഭേരിയുടെ മാറ്റൊലിയെന്ന നിലയിൽ കക്കുകളി എന്ന നാടകവുമായി മുന്നോട്ടു വരാൻ കഴിഞ്ഞതിലും. ഒരു നവലോകം കെട്ടിപ്പെടുക്കാനും, സാംസ്കാരിക കേരളത്തിൽ ക്രിയാത്മകമായ മാറ്റത്തിന്റെ ചാലക ശക്തിയായി ജനസമക്ഷം കക്കുകളി അവതരിപ്പിക്കാനും കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു.. ഇതിനോടകം തന്നെ ഇൻഫോക് ഉൾപ്പെടെയുള്ള പതിനെട്ടോളം വേദികളിൽ അത് അവതരിപ്പിക്കുകയും വമ്പിച്ചൊരു ജനാവലി ആ നാടകത്തെ സ്വീകരിക്കുകയും ചെയ്തതിൽ കേരളത്തിലെ നാടകപ്രേമികളോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.. എഴുത്തുകാരനെപ്പോലെ ഒരു […]

Share News
Read More