ഇന്ന് തന്നെ ജീവിതം വീണ്ടും തുടങ്ങുക ചങ്ങാതി!!! | great motivation, confidence and hope.|Start Again | Rev Dr Vincent Variath

Share News
Share News
Read More

മനുഷ്യരുടെയും മൃഗങ്ങളുടെയും ഡോക്ടർമാർ തമ്മിലെന്ത്?|വൺ മെഡിസിൻ :സകല ജീവജാലങ്ങളുടെയും രോഗ ചികിൽസ ഒന്നിക്കുന്ന ഇടം

Share News

മനുഷ്യരിൽ അപൂർവമായി മാത്രം കണ്ടുവരുന്ന ന്യൂറോ എൻഡോക്രൈൻ കാൻസറാണ് ആപ്പിൾ കമ്പനിയുടെ സ്ഥാപകനായ സ്റ്റീവ് ജോബ്സിൻ്റെ ജീവൻ അകാലത്തിൽ കവർന്നെടുത്തത്. അത്ഭുതകരമെന്നു പറയട്ടെ,ഇത്തരം കാൻസർ, ഫെററ്റുകൾ എന്ന ജീവികളിൽ സാധാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതാനും നായ ബ്രീഡുകളിലും ന്യൂറോഎൻഡോക്രൈൻ കാൻസർ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്രകാരം മനുഷ്യൻ്റെ രോഗങ്ങൾ ,പെരുമാറ്റരീതികൾ, സാമൂഹ്യജീവിതം എന്നിവയുടെ പകർപ്പുകൾ ജീവലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമെന്ന് ശാസ്ത്രലോകം തീർച്ചപ്പെടുത്തി7യിട്ടുണ്ട്. മാനവരാശി നേരിടുന്ന പ്രശ്നങ്ങളെ, പ്രത്യേകിച്ച് ആരോഗ്യരംഗത്തെ വെല്ലുവിളികളെ സൂക്ഷ്മമായി മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനുമുള്ള പ്രയത്നത്തിന് മൃഗങ്ങളുടെ ലോകത്തിൽനിന്ന് […]

Share News
Read More

മനുഷ്യന്റെ ചോരയുടെ യഥാർത്ഥ വില എന്താണ്?|ബാലചന്ദ്രൻ ചുള്ളിക്കാട്

Share News

തിരുവനന്തപുരത്ത് തമ്പാനൂരിൽ ശ്രീകുമാർ തിയേറ്ററിനടുത്ത് പണ്ടൊരു ബ്രാഹ്മണാൾ ഹോട്ടൽ ഉണ്ടായിരുന്നു. മുഴുപ്പട്ടിണിയുടെ മൂന്നാം നാൾ രണ്ടും കല്പിച്ച് ഞാനാ ഹോട്ടലിലേക്കു കയറി. രാവിലെ പത്തുമണി കഴിഞ്ഞുകാണും. വലിയ തിരക്കില്ല. “ഒരു മസാലദോശ.” ക്ഷീണിച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു. വിശപ്പൊന്നടങ്ങിയപ്പോൾ കൈയും കാലും തളർന്നു. ആകെ ഒരു മാന്ദ്യം. തണുത്ത വെള്ളം കൊണ്ട് വീണ്ടും വീണ്ടും മുഖം കഴുകി. പെട്ടെന്ന് ഉള്ളിൽ ഒരു വിറ പാഞ്ഞു. ഒറ്റ പൈസ കൈയിലില്ല. കൗണ്ടറിൽ പണമെണ്ണുന്ന തടിയൻ പട്ടരുടെ മുന്നിൽ ഞാൻ […]

Share News
Read More

ഒറ്റപ്പെട്ട് പോകുന്നവരെ തിരിച്ചറിഞ്ഞു ഒപ്പം നിൽക്കാൻ പറ്റിയില്ലെങ്കിൽ പ്രസ്ഥാനങ്ങളും സംഘടനകളും ഉണ്ടായിട്ടു എന്ത് കാര്യം ?

Share News

അഴിമതി രഹിതമായ ഉദ്യോഗ ചരിത്രവും, ഭരണത്തിലിരിക്കുന്ന അദ്ദേഹം വിശ്വസിച്ചിരുന്ന രാഷ്‌ടീയ പ്രസ്ഥാനവും ഒപ്പമുണ്ടാകുമെന്ന വിചാരത്തിന് ഓർക്കാപ്പുറത്തു കനത്ത പ്രഹരമേറ്റപ്പോൾ ഈ ഉദ്യോഗസ്ഥൻ വല്ലാത്ത ഒറ്റപ്പെടലിലും നിസ്സഹായതയിലും വീണ്‌ പോയോ?എന്നാലും എന്നോട് ഇത് ചെയ്തല്ലോയെന്ന നൈരാശ്യം പിടി കൂടെയോ ?അതും ഒരു സാധ്യതയാണ്. ഒരു രാഷ്ട്രീയ പാർട്ടിയിലെ ഭരിക്കുന്ന സ്വാധീനമുള്ള വർഗ്ഗമെന്ന ഒരു വിഭാഗവും അവർക്ക് വിരട്ടാവുന്ന മറ്റുള്ളവരെന്ന വർഗ്ഗവും അതേ പാർട്ടിക്കുള്ളിൽ തന്നെ രൂപപ്പെട്ട് വരുന്നത് ദൗർഭാഗ്യകരമാണ് . തെരഞ്ഞെടുക്കപ്പെട്ട ആ ജനപ്രതിനിധി ഇടിച്ചു കയറി വന്ന് […]

Share News
Read More

ലോകത്തിൻ്റെ മുഴുവൻ അമ്മയായി തീർന്ന ധീരയും ധൈര്യശാലിയുമായ ഒരു അമ്മ, നമ്മെ പഠിപ്പിക്കുന്നത്, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ഒരു മികച്ച അവസരമാണ് ജീവിതം

Share News

കൽക്കത്താ നഗരത്തിലെ തെരുവിൽ നിന്ന് ഉദിച്ചുയർന്ന് ലോകത്തിൻ്റെ മുഴുവൻ അമ്മയായി തീർന്ന ധീരയും ധൈര്യശാലിയുമായ ഒരു അമ്മ, നമ്മെ പഠിപ്പിക്കുന്നത്, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ഒരു മികച്ച അവസരമാണ് ജീവിതം എന്ന്: ജീവിതം സൗന്ദര്യം നിറഞ്ഞതാണ്, അതിനെ അഭിനന്ദിക്കുക. ജീവിതം ഒരു അവസരമാണ്, അത് സ്വീകരിക്കുക. ജീവിതം ആനന്ദമാണ്, അത് ആസ്വദിക്കൂ. ജീവിതം ഒരു സ്വപ്നമാണ്, അത് യാഥാർത്ഥ്യമാക്കുക. ജീവിതം ഒരു വെല്ലുവിളിയാണ്, അതിനെ നേരിടുക. ജീവിതം ഒരു കടമയാണ്, അത് നിർവഹിക്കുക. ജീവിതം ഒരു കളിയാണ്, […]

Share News
Read More

രക്ഷാപ്രവർത്തകരുടെ ആരോഗ്യവും മനസ്സിന്റെ അവസ്ഥയും റെസ്ക്യൂ ,റിക്കവറി ഘട്ടങ്ങളിലെ മുൻഗണനയാണ് .അത് വേണ്ട വിധത്തിൽ ചെയ്തിട്ടുണ്ടോ?

Share News

രക്ഷാ പ്രവർത്തനത്തിൽ മുഴുകുന്നവരിലും മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പോകുന്നവരിലും അസ്വസ്ഥതകൾ പതിയെ മുള പൊട്ടാമെന്ന കാര്യം മറക്കരുത്.അവരും മനുഷ്യരല്ലേ ? ഉയിരോടെയുള്ള ആളുകളെ വീണ്ടെടുക്കാൻ പോകുമ്പോൾ മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമൊക്കെ കാണേണ്ടി വരുമ്പോൾ മനസ്സ് തളരാം. ക്ലേശകരമായ ദൗത്യത്തിൽ വിശ്രമമില്ലാതെ പങ്ക്‌ ചേരുമ്പോൾ തളർച്ചയുണ്ടാകാം .പൊതുവിൽ ആത്മവീര്യം ചോർന്നു പോകാം. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്കുണ്ടാകുന്നതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഇവരിൽ ചിലരിലും ഉണ്ടാകാം . അത് അനുഭവപ്പെടുമ്പോൾ മടിക്കാതെ സഹായം തേടണം . താങ്ങാൻ പറ്റാത്ത വിധത്തിലായാൽ താൽക്കാലികമായി പിൻവാങ്ങുകയും […]

Share News
Read More

പെൺകുട്ടി ജനിച്ചാൽ മകളായി, പെങ്ങളായി, ഭാര്യയായി, അമ്മയായി, അമ്മായി അമ്മയായി,ജീവിതം 50ൽ തുടങ്ങണം|ഇനി എന്ത് ?

Share News

ജീവിതം 50ൽ തുടങ്ങണം പെൺകുട്ടി ജനിച്ചാൽ മകളായി, പെങ്ങളായി, ഭാര്യയായി, അമ്മയായി, അമ്മായി അമ്മയായി, അമ്മൂമ്മയായി. ഇനി എന്ത് ? ഭാര്യയിൽനിന്ന് അമ്മയായി കഴിഞ്ഞാൽ ജീവിതത്തിൽ ഒരു യുദ്ധം തുടങ്ങുകയാണ്. കുഞ്ഞിനെ പാലൂട്ടി വളർത്തി വലുതാക്കി സ്കൂളിൽ വിടുമ്പോഴേക്കും രണ്ടാമതൊരു കുട്ടി ഉണ്ടായേക്കാം. അതിനെയും വളർത്തി വലുതാക്കി സ്കൂൾ വിട്ടു തുടങ്ങുമ്പോഴേക്കും ഭാര്യ എന്ന വ്യക്തിക്ക് 10 വയസ്സ് കൂടി. മൾട്ടി ടാസ്കിങ് ചെയ്യുന്ന ഒരുപാട് അമ്മമാർ ഉണ്ട്. വീട്ടുജോലിയും നോക്കി മക്കളെയും നോക്കി ഭർത്താവിന്റെ കാര്യവും […]

Share News
Read More

ജീവിതത്തിൽ ഒഴിവാക്കപ്പെടുന്ന നാല് ഘട്ടങ്ങൾ:|ജീവിതം പൂർണ്ണമായി ആസ്വദിച്ചു ജീവിക്കുക!

Share News

56-60 വയസ്സിൽ, ജോലിസ്ഥലം നിങ്ങളെ ഒഴിവാക്കുന്നു. നിങ്ങളുടെ കരിയറിൽ നിങ്ങൾ എത്ര വിജയിച്ചാലും ശക്തനായാലും, നിങ്ങൾ ഒരു സാധാരണ വ്യക്തിയായി മടങ്ങും. അതിനാൽ, നിങ്ങളുടെ മുൻകാല ജോലിയിൽ നിന്നുള്ള മാനസികാവസ്ഥയിലും ശ്രേഷ്ഠതയിലും മുറുകെ പിടിക്കരുത്, നിങ്ങളുടെ അഹംഭാവം ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങളുടെ സമാധാനം നഷ്ടപ്പെട്ടേക്കാം! 65-70 വയസ്സിൽ, സമൂഹം നിങ്ങളെ ക്രമേണ ഒഴിവാക്കുന്നു. നിങ്ങൾ പരിചയപ്പെടുകയും ഇടപഴകുകയും ചെയ്തിരുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരും കുറയുന്നു, നിങ്ങളുടെ മുൻ ജോലിസ്ഥലത്ത് ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. “ഞാൻ പണ്ട്…” എന്നോ “ഞാൻ […]

Share News
Read More

ഇനിയും ഈ നാട്ടിൽ ഒരു മനുഷ്യജീവനും വളർത്തുമൃഗവും വന്യമൃഗങ്ങൾക്ക് ഇരയാകരുത്. ആരുടെയും കൃഷി നശിപ്പിക്കപ്പെടരുത്.|കാട്ടുമൃഗങ്ങളുടെ ആക്രമണത്തെപ്പറ്റി വയനാട്ടിലെ കത്തോലിക്കാ രൂപതാദ്ധ്യക്ഷന്മാർ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന

Share News

സംയുക്ത പ്രസ്താവന കാട്ടുമൃഗങ്ങളുടെ ആക്രമണത്തെപ്പറ്റി വയനാട്ടിലെ കത്തോലിക്കാ രൂപതാദ്ധ്യക്ഷന്മാർ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന പ്രിയപ്പെട്ടവരേ, റിസർവ് വനങ്ങളും വന്യജീവിസങ്കേതങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് പോലെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയർത്തിക്കൊണ്ട് ആന, കടുവ, കരടി തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലം കൊല്ലപ്പെടുന്ന മനുഷ്യരും നശിപ്പിക്കപ്പെടുന്ന കൃഷികളും എല്ലാം ഒരു തുടർക്കഥയാകുകയാണ്. കടുവയുടെ ആക്രമണത്താൽ കൊല്ലപ്പെട്ട പുതുശ്ശേരി നിവാസിയായ തോമസിൻ്റെയും വാകേരി നിവാസിയായ പ്രജീഷിൻ്റെയും ബന്ധുമിത്രാദികളുടെ കണ്ണീർ ഇനിയും ഉണങ്ങിയിട്ടില്ല. അതിന് മുമ്പ് തന്നെ […]

Share News
Read More

മനുഷ്യന്റെ ചോരയുടെ യഥാർത്ഥ വില എന്താണ്?|ബാലചന്ദ്രൻ ചുള്ളിക്കാട്

Share News

തിരുവനന്തപുരത്ത് തമ്പാനൂരിൽ ശ്രീകുമാർ തിയേറ്ററിനടുത്ത് പണ്ടൊരു ബ്രാഹ്മണാൾ ഹോട്ടൽ ഉണ്ടായിരുന്നു. മുഴുപ്പട്ടിണിയുടെ മൂന്നാം നാൾ രണ്ടും കല്പിച്ച് ഞാനാ ഹോട്ടലിലേക്കു കയറി. രാവിലെ പത്തുമണി കഴിഞ്ഞുകാണും. വലിയ തിരക്കില്ല. “ഒരു മസാലദോശ.” ക്ഷീണിച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു. വിശപ്പൊന്നടങ്ങിയപ്പോൾ കൈയും കാലും തളർന്നു. ആകെ ഒരു മാന്ദ്യം. തണുത്ത വെള്ളം കൊണ്ട് വീണ്ടും വീണ്ടും മുഖം കഴുകി. പെട്ടെന്ന് ഉള്ളിൽ ഒരു വിറ പാഞ്ഞു. ഒറ്റ പൈസ കൈയിലില്ല. കൗണ്ടറിൽ പണമെണ്ണുന്ന തടിയൻ പട്ടരുടെ മുന്നിൽ ഞാൻ […]

Share News
Read More