സാധാരണക്കാരുടെ മധ്യസ്ഥനായ കുഞ്ഞൂഞ്ഞ്. |പുതുപ്പള്ളിയിൽ ഒരു പുതിയ പുണ്യാളൻ ഉണ്ടാവും. അശരണർക്കും, നിരാലംബർക്കും‌ പ്രതീക്ഷയുടെ പുതുനാമ്പും.

Share News

സാധാരണക്കാരുടെ മധ്യസ്ഥനായ കുഞ്ഞൂഞ്ഞ്. ജാതി മത ഭേദമന്യേ, ദേശത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അവർ പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് വരും. അനീതിയും, അന്യായവും, ചുവപ്പു നാടയും മാറ്റാൻ അദ്ദേഹത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കും. അധികാരികൾ അവഗണിച്ചവർക്ക്, നിയമത്തിന്റെ നൂലാമാലകളിൽ പെട്ടവർക്ക്, കുരുക്കിൽ കുരുങ്ങിയവർക്ക്, അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും സാധിക്കും, അത്ഭുതങ്ങൾ പലരും സാക്ഷ്യപ്പെടുത്തും. പുതുപ്പള്ളിയിൽ ഒരു പുതിയ പുണ്യാളൻ ഉണ്ടാവും. അശരണർക്കും, നിരാലംബർക്കും‌ പ്രതീക്ഷയുടെ പുതുനാമ്പും. ടോണി തോമസ്

Share News
Read More

നിങ്ങൾ ജനകീയ റിപ്പോർട്ടിംഗ് നടത്തി.ഈ റിപ്പോർട്ടിംഗിനു മലയാളത്തിൽ “വില്പന സാഹചര്യം” മാത്രമല്ല വിമോചനസാഹചര്യവുമുണ്ട്.

Share News

ഈ രാത്രിയുടെ വാർത്താസൂചന ഏറെ പ്രത്യാശാഭരിതമാണ് വില്ലേജ് ഓഫീസറുടെയും തഹസീൽദാരുടെയും സപ്ളൈ ഓഫീസറുടെയും മുന്നിൽ നിവർന്നുനിന്ന്, തങ്ങൾക്കവകാശപ്പെട്ടതു ചോദിക്കാൻ ഓരോ ജില്ലയിലും പാവപ്പെട്ടവരോ സാധാരണക്കാരോ ആയ ലക്ഷത്തിനുമേൽ സ്ത്രീകളെ ശാക്തീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ. മരിച്ച് മൂന്നാം നാൾ 20:12-ന് ആ ജഡം മതാചാരപ്രകാരം അദ്ദേഹത്തിന്റെ പണി തീരാത്ത വീട്ടിൽനിന്ന് എടുത്തുയർത്തുമ്പോൾ, അലർച്ചകളില്ലാതെ ആദരവോടെ ആ നിമിഷങ്ങളുടെ solemnity -യോടെ അതു റിപ്പോർട്ട് ചെയ്യുന്ന ഒരു ചാനൽ. വേൾഡ് വൈഡ് വെബ്ബിൽ തത്സമയം അവരെ പിന്തുടരുന്ന മനുഷ്യരുടെ […]

Share News
Read More

ഗ്ലാസ് പൊട്ടിക്കരുത് പ്ലീസ്…’; കൈകൂപ്പി നേതാക്കള്‍; കൊട്ടാരക്കരയില്‍ അണപൊട്ടി ജനക്കൂട്ടം, അത്രമേല്‍ വൈകാരികം ഈ യാത്ര

Share News

തിരുവനന്തപുരം: ‘പ്രിയപ്പെട്ടവരെ…നിങ്ങള്‍ ഗ്ലാസ് പൊട്ടിക്കരുത്, നമ്മുടെ യാത്ര മുടങ്ങും…എല്ലാവര്‍ക്കും കാണാം…സമയം തരൂ…’ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കരയില്‍ എത്തിയപ്പോള്‍ അടൂര്‍ പ്രകാശ് എംപിക്ക് മൈക്കിലൂടെ അനൗണ്‍സ് ചെയ്യേണ്ടിവന്നു… അണപൊട്ടിയ മനുഷ്യക്കൂട്ടം പ്രിയപ്പെട്ട നേതാവുമായി എത്തിയ വാഹനം പൊതിഞ്ഞു… പൊലീസും നേതാക്കളും നിസ്സഹായരാകുന്ന കാഴ്ച… രാത്രി 7.30 ഓടെയാണ് വിലാപയാത്ര കൊട്ടാരക്കര ജങ്ഷനില്‍ എത്തിയത്. വന്‍ ജനക്കൂട്ടമാണ് ഇവിടെ കാത്തുനിന്നത്. വാഹനം എത്തിയതോടെ ജനങ്ങള്‍ മുദ്രാവാക്യങ്ങളോടെ പൊതിയുകയായിരുന്നു. വാഹനത്തിനുള്ളുലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കൂപ്പുകൈകളുമായി ജനങ്ങളോട് സംയമനം […]

Share News
Read More

ഉമ്മന്‍ചാണ്ടി|നഷ്ടമായത് എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെ; ജീവിച്ചത് കേരളത്തിന്റെ പുരോഗതിക്കായി; അനുശോചിച്ച്‌ പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിമാരായിരിക്കുമ്ബോഴും പിന്നീട് താന്‍ ഡല്‍ഹിയിലേക്കു മാറിയതിനു ശേഷവും പലപ്പോഴും അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരികയാണെന്ന് മോദി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നതായും മോദി സന്ദേശത്തില്‍ പറഞ്ഞു. കാലത്തെ അതിജീവിക്കും അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍?ഗ്രസ് നേതാവുമായ ഉമ്മന്‍ […]

Share News
Read More

ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. | കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ്..|മുഖ്യമന്ത്രി പിണറായി വിജയൻ

Share News

കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് […]

Share News
Read More

തൃക്കരിപ്പൂരിൽ താമസിച്ച് കൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപ്പെടുന്ന എം.പി. ജോസഫ് സർ രാഷ്ട്രീയക്കാർക്ക് ഒരു മോഡലായി മാറിയിരിക്കുന്നു

Share News

രാഷ്ട്രീയത്തിലെ നെല്ലും പതിരും തിരിച്ചറിയാൻ ഒരു അനുഭവ സാക്ഷ്യം ….. തന്റെ സത്യസന്ധമായ ഔദ്യോഗിക ജീവിതത്തിൽ നിന്ന് നിസ്വാർത്ഥമായ രാഷ്ട്രീയ സേവനത്തിന് ഇറങ്ങിയ ഒരു ഐ.എ.എസ് – കാരൻ നേരിട്ട ദുരനുഭവങ്ങളുടെ പരിഛേദം പുസ്തക രൂപത്തിൽ … 17-06-2023 – ന് 4.30 ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രതിപക്ഷ നേതാവ് ശ്രീ. വീഡി.സതീശൻ കേരള കോൺഗ്രസ് നേതാവ് ശ്രീ.പി.ജെ.ജോസഫിൽ നിന്ന് ഏറ്റ് വാങ്ങി പ്രകാശനം ചെയ്യുന്നു. തൃക്കരിപ്പൂരിൽ താമസിച്ച് കൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ […]

Share News
Read More

‘നിങ്ങൾ രാഷ്ട്രത്തിൻ്റെ മുകളിൽ വിശ്വാസത്തെ സ്ഥാപിക്കുമോ അതോ വിശ്വാസത്തിൻ്റെ മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ? | അംബേദ്കർ ഭരണഘടന അസംബ്ലിയിൽ

Share News

ഭരണഘടനയുടെ ആമുഖത്തിലെ ആദ്യ വാചകങ്ങൾ വോട്ടിനിട്ടാണ് ഭരണഘടന അസംബ്ലി നിശ്ചയിച്ചത്. ദൈവത്തിൻ്റെ പേരിൽ , ‘In the name of god എന്ന വാചകത്തിൽ ‘ആമുഖം തുടങ്ങണമെന്ന് എച്ച് വി കാമ്മത്ത് ഭേദഗതി നിർദ്ദേശിച്ചു. we the people ,ജനങ്ങളുടെ പേരിൽ തന്നെ തുടങ്ങണമെന്നതായിരുന്ന കരട്. ശക്തമായ വാദമുഖങ്ങൾ ഉയർന്നു. മതനിരപേക്ഷ രാഷ്ട്രത്തിൻ്റെ ഭരണഘടന ദൈവത്തിൻ്റെ പേരിൽ ആരംഭിക്കുന്നതിനെ വിശ്വാസിയാണെങ്കിലും താൻ എതിർക്കുന്നുവെന്ന് പട്ടം താണുപിള്ളയെ പോലുള്ളവർ പറഞ്ഞു. കാമ്മത്ത് ഭേദഗതി പ്രസ്സ് ചെയ്തു. 68- 41 […]

Share News
Read More

ഭാര്യയേയും മക്കളേയും സൂക്ഷിക്കുക: |രാഷ്ട്രീയ നേതാക്കളിൽ മിക്കവരെയും അഴിമതിക്കാരാക്കിയത് ഭാര്യയും മക്കളുമാണ്.|ചെറിയാൻ ഫിലിപ്പ്

Share News

ത്യാഗ പൂർണ്ണവും സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ ഭാര്യയും മക്കളുമാണ്. ശത്രുക്കളോ ബാധ്യതയോ ആയി തീരുന്ന ഇവരെ സൂക്ഷിക്കുകയെന്നത് എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ആപ്തവാക്യമായി തീരണം. വാർദ്ധക്യ കാലത്ത് ഇവരുടെ സംരക്ഷണം ഉണ്ടാകുമെന്ന മിഥ്യാ ധാരണയിലാണ് ദുർബലരായ പല നേതാക്കളും ഇവരുടെ പ്രേരണയ്ക്ക് വഴങ്ങുന്നത്. അധികാരലഹരിയിൽ പണ കൊതി പൂണ്ട ഭാര്യയേയും മക്കളെയും നിയന്ത്രിക്കാൻ കഴിയാത്തതു കൊണ്ടാണ് പല പ്രമുഖ നേതാക്കളുടെയും പ്രതിച്ഛായ താഴത്തുവീണ ചില്ലു ഗ്ലാസു പോലെ തകരുന്നത്. ചെറിയാൻ ഫിലിപ്പ്

Share News
Read More