മതവിദ്വേഷത്തിനിരയായി മുസ്ലീം കുടുംബം കൊല്ലപ്പെട്ട സംഭവം: അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ
ഒന്റാരിയോ, ലണ്ടന്‍ (കാനഡ): തെക്കന്‍ കാനഡയിലെ ഒന്റാരിയോയിലെ ലണ്ടനില്‍ നാലംഗ മുസ്ലീം കുടുംബത്തെ ട്രക്കിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ. സംഭവം പോലീസ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്രമത്തെ അപലപിച്ചു കൊണ്ട് ടൊറന്റോ അതിരൂപത രംഗത്തെത്തിയിരുന്നു. മുസ്ലീം സമുദായത്തിനും ലണ്ടന്‍ മേയര്‍ എഡ് ഹോള്‍ഡറിനുമൊപ്പം അതിക്രൂരമായ ഈ ആക്രമണത്തെ അപലപിക്കുന്നുവെന്ന്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അതിരൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മതവിദ്വേഷത്തെ വേരോടെ പിഴുതുകളയുവാന്‍ മുസ്ലീം സമൂഹത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കത്തോലിക്ക സഭയും […]
Read Moreന്യൂനപക്ഷ അവകാശങ്ങൾ ജനസംഖ്യാനുപാതികമാകണം:കത്തോലിക്ക കോൺഗ്രസ്.
കൊച്ചി : ന്യൂനപക്ഷ അവകാശങ്ങളെല്ലാം നീതിപൂർവം വിതരണം ചെയ്യണമെന്നും ഹൈകോടതി വിധി വേഗം നടപ്പിലാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലഗേറ്റ് മാർ റെമിജിയുസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച ന്യൂനപക്ഷവകാശ സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി മറികടക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല. സർക്കാർ ആരുടേയും സമ്മർദ്ദത്തിനു വഴങ്ങരുതെന്നും തുല്യ നീതി ഉറപ്പുവരുത്താൻ ബാധ്യസ്ഥമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന തുല്യത ഉറപ്പു വരുത്തുമ്പോൾ മത,സമുദായ ഐക്യം വർധിക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച […]
Read MoreFr. Siby Mathew Appointed as Bishop in Papua New Guinea
Bangalore 14 May 2021 (CCBI) His Holiness Pope Francis has appointed Fr. Siby Mathew Peedikayil (50) the member of the Heralds of Good News as the bishop of Aitape, a diocese in Papua New Guinea, a country in Oceania on 13 May 2021. He is currently the vicar general of the diocese of Vanimo in […]
Read Moreകോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികളിൽ ഈടാക്കുകയുള്ളൂ| കെ സി ബി സി യുടെ സർക്കുലർ |
പ്രാർത്ഥനയോടൊപ്പം ചില പ്രായോഗിക മാർഗ്ഗങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുറപ്പെടുവിച്ച സർക്കുലറിൽ (10-05-2021) ചൂണ്ടിക്കാണിക്കുന്നു. 1. കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികളിൽ ഈടാക്കുകയുള്ളൂ എന്ന് ഉറപ്പുവരുത്തുക 2. കെസിബിസി പ്രതിരോധ പ്രവർത്തന ഏകോപന സമിതിയുടെ നേതൃത്വത്തിൽ ടെലെ – മെഡിസിൻ കൺസൾട്ടേഷൻ സംവിധാനവും, ടെലെ – സൈക്കോ – സോഷ്യൽ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട് 3. എല്ലാ രൂപതകളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തേണ്ടതും അതുമായി ബന്ധപ്പെടാൻ ആവശ്യമായ ഫോൺ നമ്പറുകൾ […]
Read Moreകോവിഡ് 19: മെയ് 7ന് ഭാരതത്തില്‍ ഉപവാസ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് സിബിസിഐ
മുംബൈ: ഭാരതത്തില്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മെയ് 7ന് രോഗികള്‍ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന ആഹ്വാനവുമായി ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ). കൊറോണയുടെ രണ്ടാം വരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുനാമിപോലെയാണെന്നു സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതുസംബന്ധിച്ച് ഇന്നലെ പുറത്തിറക്കിയ കത്തില്‍ പറയുന്നു. പകര്‍ച്ചവ്യാധി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുവാന്‍ ഇരിക്കുന്നതേ ഉള്ളൂയെന്ന മുന്നറിയിപ്പും കത്തിലുണ്ട്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, […]
Read Moreജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി
കോട്ടപ്പുറം രൂപതയിൽ പ്രോ – ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി. കോട്ടപ്പുറം കത്തീഡ്രൽ ദൈവാലയത്തിൽ മൂന്നും അതിനു മുകളിലുള്ള കുഞ്ഞുങ്ങൾക്ക് മാമ്മോദീസ നൽകി പ്രോ- ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങൾ കോട്ടപ്പുറം രൂപത മെത്രാൻ ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. രൂപതയിൽ പ്രോ- ലൈഫ് പ്രവ൪ത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി ഇടവകകളിൽ പ്രോ- ലൈഫ് സമിതി രൂപീകരിക്കാൻ എല്ലാ […]
Read Moreഓശാന ഞായറാഴ്ച (28-03-2021)-ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ചെയ്ത പ്രസംഗം
ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, ഓശാന ഞായർ. ഇന്നത്തെ ആരാധനയിൽ നമ്മുടെ കർത്താവിന്റെ ആഘോഷപൂർവ്വമായ ജറൂസലം പ്രവേശനം നാം അനുസ്മരിക്കുന്നു. ചരിത്രത്തിൽ നടന്ന ഒരു സംഭവം. സുവിശേഷങ്ങൾ എല്ലാം വായിക്കുമ്പോൾ നമ്മുടെ കർത്താവ് ഒന്നിലധികം പ്രാവശ്യം ഗലീലിയിൽ നിന്നു ജറൂസലത്തേയ്ക്കു പോയതായിട്ടാണു നാം മനസിലാക്കുന്നത്. വി. ലൂക്കാ സുവിശേഷകൻ മാത്രം നമ്മുടെ കർത്താവ് ഒരിക്കൽമാത്രം ഗലീലിയിൽ നിന്നു ജറൂസലേത്തേക്കു പോയതായിട്ട് അവതരിപ്പിക്കുന്നു. ഈ ഏകയാത്രയിലാണ് വി. ലൂക്കാ നമ്മുടെ കർത്താവിന്റെ പരസ്യജീവിതത്തിലെ എല്ലാ സംഭവങ്ങളും നടന്നതായി രേഖപ്പെടുത്തുന്നത്. ഒരു […]
Read Moreജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത്.കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കൊച്ചി. ഭൂമിയിൽ ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം നിഷേധിക്കരുതെന്നും 24 ആഴ്ചവരെ വളർച്ചയെത്തിയ കുഞ്ഞിനെ നിസാരകാരണങ്ങൾ കണ്ടെത്തിനിയമത്തിന്റെ പിൻബലത്തിന്റെ ആശ്വാസത്തിൽ പിറക്കാനുള്ള സാദ്ധ്യത നഷ്ടപ്പെടുത്തരുതെന്നും കെസിബിസി പ്രൊ ലൈഫ് ദിനാഘോഷം ഉത്‌ഘാടനം ചെറുത്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു കെസിബിസി പ്രസിഡന്റ് കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യർ പരസ്പരം സ്നേഹത്തോടെ കരുതുകയും സംരക്ഷിക്കുകയും ചെയ്യണം. ലോകത്തിലെ മുഴുവൻ മനുഷ്യർക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ജീവൻ നല്കിപ്പോലും മറ്റുള്ളവരെ സംരക്ഷിക്കുവാൻ സകല ഈശ്വരവിശ്വാസികൾക്കും പ്രത്യേകിച്ച് പ്രൊ ലൈഫ് പ്രവർത്തകർക്ക് ബാധ്യതയുന്നെന്നും അദ്ദേഹം പറഞ്ഞു.സഭയിൽ പ്രൊ […]
Read Moreആ പഴയ ചങ്ങനാശ്ശേരിക്കാരനെ, മാളേക്കൽ മാത്തുച്ചൻ എന്ന എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലാത്ത വാസ്തു ശിൽപിയെ മറക്കാതിരിക്കട്ടെ.
നിങ്ങൾ മാളേക്കൽ മാത്തുച്ചൻ എന്ന ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹം 1835 ജനിച്ചു 1911 ൽ അന്തരിച്ചു. ഈ ചങ്ങനാശ്ശേരിക്കാരനാണ് നമ്മൾ ഇന്ന് കാണുന്ന സുന്ദരമായ ഗോഥിക് ശില്പകലയും ഭാരത വാസ്തുശില്പവും സമ്മേളിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ദേവാലയത്തിന്റെ നിർമ്മാണ ചുമതലക്കാരൻ. പടിഞ്ഞാറു നിന്നു നോക്കിയാൽ സ്വർഗത്തിലേക്കുള്ള കവാടം പോലെ തോന്നിക്കുന്ന ബ്രഹ്മാണ്ഡവും മനോഹരവുമായ മുഖവാരവും എല്ലാം പടുത്തുയർത്തിയത് പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു എൻജിനീയറിങ് കോളേജിലും പോയി പഠിച്ചിട്ടില്ലാത്ത ഈ മാത്തുച്ചനാണ്. ഇതുകൊണ്ടും തീർന്നില്ല, രണ്ടുനില ആർച്ചിന്റെ മേൽക്കൂര […]
Read More