പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) വ്യക്തിക്കും സമൂഹത്തിനും ഒരു ഗുരുതരമായ പ്രശ്നമാണ്..| നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ നൽകുന്നത് വളരെ പ്രധാനമാണ്..|Dr. Arun Oommen
“വാഴച്ചാലിൽ കുളിക്കാൻ പോയതായിരുന്നു വരുണും കൂട്ടുകാരും. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു അടിയൊഴുക്കിൽ ഇവർ പെടുന്നത്. വരുൺ ഒരുവിധത്തിൽ നീന്തി ഒരു പാറയിൽ പിടിച്ചു രക്ഷപ്പെട്ടെങ്കിലും തന്റെ കൂട്ടുകാരിലൊരാൾ ദാരുണമായി ഒഴുക്കിൽ പെട്ട് മരിക്കുന്നതു മായ്ക്കാനാവാത്ത ഭീതിയാണ് അവനിൽ സൃഷ്ടിച്ചത്. പിന്നീട് ഒരിക്കലും ഇതുപോലെയുള്ള സ്ഥലങ്ങളിൽ പോകുവാൻ അവൻ ഭയപ്പെട്ടു. “ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. അപകടസാഹചര്യങ്ങളിൽ പെട്ടുപോവുന്ന ഒട്ടുമുക്കാൽ ആളുകൾക്കും സംഭവിച്ചേക്കാവുന്ന ഒരു അവസ്ഥയാണിത്. ഈയൊരു അവസ്ഥയെ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്ന് വിശേഷിപ്പിക്കാം. […]
Read Moreഎല്ലാ മത വിഭാഗക്കാരുടെയും മൂളയിൽ വിവേകത്തിന്റെ വെളിച്ചം പരക്കട്ടെ. കാലം വല്ലാത്തതാണ്. മനുഷ്യർ മനുഷ്വത്വം വെടിയുന്ന കാലമാണ്. അതിനാരും കൂട്ട് നിൽക്കരുതേ.|ഡോ .സി ജെ ജോൺ
ഫോബിയ പടർത്തി മുഖ്യധാരാ സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെടുന്നുവെന്ന പരാതിയും പരിഭവവും നില നിൽക്കെ, അതിൽ ചിലർ ഉന്നയിക്കുന്ന ആവശ്യങ്ങൾ നോക്കുക. ശസ്ത്ര ക്രീയ മുറികൾക്കായി അനുശാസിക്കുന്ന പ്രോട്ടോകോളിനും മീതെ വേണം മത വിശ്വാസങ്ങളെന്ന ഈ സങ്കല്പം ശരിയല്ല. ഇത് പൊതു സമൂഹം എങ്ങനെ കാണുമെന്ന ചിന്തയില്ല. ഞങ്ങൾക്കും വേണം ഇമ്മാതിരി ചിട്ടകളെന്ന ആവശ്യവുമായി വരുന്ന സൂത്രശാലികളെ കുറിച്ചും ഓർക്കേണ്ട. രോഗിയുടെ സുരക്ഷയെക്കാൾ പ്രധാനം ഇതാകാമോ? വൈദ്യ ശാസ്ത്രം പഠിച്ചാലും മന കണ്ണ് തുറക്കണമെന്നില്ല. അതാണ് സങ്കടം. […]
Read Moreഎലിപ്പനി :പ്രതിരോധമാണ് പ്രധാനം
എലിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുകസ്വയം ചികിത്സ ആപത്ത്
Read Moreചികിത്സയ്ക്കൊപ്പം സൗജന്യ ഭക്ഷണവും നൽകുന്ന ആലപ്പുഴകാരന്‍ ഡോക്ടർ
തന്റെയരികിലെത്തുന്ന പാവപ്പെട്ട രോഗികൾക്കു ചികിത്സയ്ക്കൊപ്പം ഭക്ഷണവും സൗജന്യമായി നൽകുന്ന ഒരു ഡോക്ടർ മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലുണ്ട് – പേര് ഡോ. സാബു സുഗതൻ. ശമ്പളത്തിൽനിന്ന് പ്രതിമാസം 25,000 മുതൽ 30,000 രൂപവരെ ഡോക്ടർ അതിനായി നീക്കിവെക്കുന്നു. ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന പാവപ്പെട്ട രോഗികളോടു ‘വല്ലതും കഴിച്ചോ’ എന്നാകും ജീവനക്കാരുടെ ആദ്യചോദ്യം. ഇല്ലെന്നാണു മറുപടിയെങ്കിൽ ഒരു ടോക്കൺ നൽകും. ടോക്കണിൽ ‘തേൻ തുള്ളി’ എന്ന് അച്ചടിച്ചിട്ടുണ്ട്. അതുമായി തൊട്ടടുത്ത പൊന്നീസ് ഹോട്ടലിലെത്തിയാൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമുണ്ടതിൽ. […]
Read Moreഅടിയന്തര ഘട്ടങ്ങളില്‍ എവിടെ നിന്നും ഉടന്‍ ആശുപത്രിയില്‍ എത്താം; എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കി കാരിത്താസ് ഹോസ്പിറ്റല്‍
കോട്ടയം: എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കി കാരിത്താസ് ഹോസ്പിറ്റല്‍. അടിയന്തിര ചികിത്സാ വിഭാഗത്തിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ എയര്‍ ആംബുലന്‍സ് സൗകര്യം. ജില്ലയില്‍ എവിടെ നിന്നും അടിയന്തിര ഘട്ടങ്ങളില്‍ രോഗികള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ ഹെലികോപ്റ്ററുകള്‍ക്ക് സൗകര്യപ്രദമായി ലാന്‍ഡ് ചെയ്യുന്നതിനുള്ള ഹെലി പാഡ് സൗകര്യവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ചിപ്‌സണ്‍ ഏവിയേഷനുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥമാക്കിയത്. കാരിത്താസ് ഹോസ്പിറ്റലിന്റെ ആതുരസേവന പ്രവര്‍ത്തനങ്ങളെ ഇത്തരം സജ്ജീകരണങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് […]
Read Moreകുട്ടികളുടെ മെഡിക്കൽ സീറ്റ് മോഹത്തിന്റെ പൊള്ളത്തരത്തെ കുറിച്ച് ചിലത് കുറിക്കേണ്ടി വരുന്നു.?|ഡോ :സി ജെ ജോൺ
കുട്ടികളുടെ മെഡിക്കൽ സീറ്റ് മോഹത്തിന്റെ പൊള്ളത്തരത്തെ കുറിച്ച് ചിലത് കുറിക്കേണ്ടി വരുന്നു. ഈ പ്രൊഫഷനോട് വല്ലാത്ത താൽപ്പര്യം ഉള്ളവരും, ഇതിൽ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്താൻ കുറെയേറെ വർഷങ്ങൾ കാത്തിരിക്കാൻ തയ്യാറുള്ളവരും തീര്‍ച്ചയായും ഇതിനായി ശ്രമിക്കണം. പാസ്സായാൽ ഉടൻ തൊഴിൽ കിട്ടുമെന്നോ, പ്രാക്ടീസ് വഴി ധാരാളം പണം ഉടനെ കിട്ടുമെന്നോ കരുതി ഇതിനായി പുറപ്പെടരുത്. സ്വകാര്യ കോളേജുകളിൽ ചെലവാക്കിയ ഭീമമായ ഫീസ് എങ്ങനെയും നിരവധി ഇരട്ടിയായി തിരിച്ച് പിടിക്കണമെന്ന് മോഹിക്കുന്നവർ ഇനിയുള്ള കാലം നിരാശപ്പെടും. ഒരു ചെറിയ വിഭാഗത്തിന് […]
Read More