പൊന്നുരുന്നിയിൽ നാടൻ പച്ചക്കറികളുടെ വിപണി ഒരുക്കി കൃഷിവകുപ്പ് : ഓണസമൃദ്ധി 2020
പൊന്നുരുന്നി : സംസ്ഥാന കൃഷിവകുപ്പിന്റെ സുഭിക്ഷകേരളം പദ്ധതിയും, എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയുടെ ജൈവസമൃദ്ധി പദ്ധതിയും സഹകരിച്ച് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2020ന് പൊന്നുരുന്നിയിൽ തിരിതെളിഞ്ഞു. പി. ടി തോമസ് എം.എൽ.എ ദീപം തെളിയിച്ച് ഓണസമൃദ്ധി 2020 ഉദ്ഘാടനം ചെയ്തു. നാടൻ പച്ചക്കറികളുടെയും, പഴങ്ങളുടെയും വിപണിയൊരുക്കി ഗുണമേന്മയുള്ള സാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭം കുറിച്ചിരിക്കുന്ന ഈ സംരംഭത്തെയും അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെയും അദ്ദേഹം അനുമോദിക്കുകയും ചെയ്തു. ഓണസമൃദ്ധി 2020ലൂടെ പ്രാദേശിക കർഷകരിൽ നിന്നും […]
Read Moreപാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കുകൊണ്ടുവരാൻ നിലകൊണ്ട നവോത്ഥാനനായകനായിരുന്നു അയ്യങ്കാളി.
മനുഷ്യാവകാശങ്ങൾക്കുവേണ്ടി ധീരതയോടെ പോരാടിയ സാമൂഹികപരിഷ്ക്കർത്താവ് എന്ന നിലയിൽ കേരളചരിത്രത്തിൽ അടയാളപ്പെടുത്തിയ നേതാവാണ് അദ്ദേഹം.”പാഠമില്ലെങ്കിൽ പാടത്തേക്കില്ല “”ഭാരതത്തിന്റെ മഹാനായ പുത്രൻ” എന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വിശേഷിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ 158-ാം ജന്മദിനമാണിന്ന്. അയ്യങ്കാളി മാറ്റിത്തീർത്തത് അയിത്തജാതിക്കാരുടെ ജീവിതത്തെ മാത്രമല്ല, കേരള സമൂഹത്തിന്റെ ജനാധിപത്യ സങ്കൽപത്തെ കൂടിയാണ്. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. അയിത്തവും അനാചാരങ്ങളും ഉള്‍പ്പെടെയുളള ജാതീയ ഉച്ചനീചത്വങ്ങള്‍ കൊടികുത്തിവാണിരുന്ന കേരളത്തില്‍ അവര്‍ണര്‍ക്കുവേണ്ടി പോരാടിയ അജയ്യനായ നേതാവായിരുന്നു അയ്യങ്കാളി. ജാതിയുടെ പേരില്‍ വിദ്യ നിഷേധിച്ചവര്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട് […]
Read Moreകേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതീവ ദു:ഖകരമായ കാര്യങ്ങളാണെന്നു പറയാതെ വയ്യ.-ഉമ്മൻ ചാണ്ടി
കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതീവ ദു:ഖകരമായ കാര്യങ്ങളാണെന്നു പറയാതെ വയ്യ. ദൈവത്തിന്റെ നാട് ഇപ്പോള്‍ രാജ്യത്തെ പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സികളുടെ നാടായി മാറിയിരിക്കുന്നു. രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികളെല്ലാം ഇപ്പോള്‍ കേരളത്തില്‍ തമ്പടിച്ചിരിക്കുകയാണ്. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍ഐഎ), സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്, വിദേശ ഇടപാടുകള്‍ നിരീക്ഷിക്കുന്ന കസ്റ്റംസ് തുടങ്ങിയവര്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റും എയര്‍പോര്‍ട്ടും കേരളത്തിലെ വിവിധ സ്ഥലങ്ങളും അരിച്ചുപെറുക്കുകയാണ്. 20ലധികം പേരെ ഇതിനധികം അറസ്റ്റു […]
Read Moreഇടുക്കി ബിഷപ്സ് ഹൗസിൽ ബിഷപ്പുൾപ്പെടെ 6 വൈദികർക്ക് കോവിഡ് സ്ഥിരീകരിച്ചു
തൊടുപുഴ: ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന് കോവിഡ് സ്ഥിരീകരിച്ചു.. കേരളത്തിൽ ആദ്യമായാണ് ഒരു ബിഷപ്പിന് കോവിഡ് സ്ഥിരീകരിക്കുന്നത് ഇടുക്കി രൂപതയുടെ അറിയിപ്പ് താഴെ ചേർക്കുന്നു . ഇടുക്കി ബിഷപ്സ് ഹൗസിൽ ബിഷപ്പുൾപ്പെടെ 6 വൈദികർക്ക് കോവിഡ് സ്ഥിരീകരിച്ചു. അവരെല്ലാം ഇപ്പോൾ കട്ടപ്പന ഫൊർത്തുണാത്തുസ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലാണ്. രൂപതാ കേന്ദ്രത്തിലെ ഒരു ഓഫീസും ഇനിയൊ രറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവർത്തിക്കുന്നതല്ല. രൂപതാ കേന്ദ്രവുമായി ഈ ദിവസങ്ങളിൽ ബന്ധപ്പെട്ടവർ സർക്കാർ നിബന്ധനകളനുസരിച്ച് ക്വാറന്റൈനിലിരിക്കണമെന്ന് രൂപതാകേന്ദ്രത്തിൽ നിന്ന് അറിയിക്കുന്നു. […]
Read Moreഓഗസ്റ്റ് 30ന് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഓഗസ്റ്റ് 30ന് (ഞായര്‍) പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന് പകരമായി സെപ്റ്റംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. അതേസമയം ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം സെപ്റ്റംബര്‍ അഞ്ചുവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
Read Moreസംസ്ഥാനത്ത് 30 കോവിഡ് ഹോട്ട്സ്‌പോട്ടുകൾ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30 പുതിയ കോവിഡ് ഹോട്ട്സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍ തെക്കേക്കര (8), ചിറക്കടവ് (2, 3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാര്‍പ്പ് (2), തൃശൂര്‍ ജില്ലയിലെ പനച്ചേരി (സബ് വാര്‍ഡ് 23), കൊടകര (സബ് വാര്‍ഡ് 18), ചാഴൂര്‍ (10), കടപ്പുറം (9), ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതുറ (സബ് വാര്‍ഡ് 16), പാമ്പാടുംപാറ (സബ് വാര്‍ഡ് 3), ദേവികുളം […]
Read Moreഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2097 പേര്‍ രോഗമുക്തി നേടി
ചികിത്സയിലുള്ളത് 23,111 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 45,858 24 മണിക്കൂറിനിടെ 41,860 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 34 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ […]
Read Moreവിലക്ക് നീക്കി: ഓണത്തിന് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പൂക്കള്‍ എത്തിക്കാം
തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് മറ്റ് സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ക്കും പൂക്കള്‍ വില്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൂക്കള്‍ കൊണ്ടു വരരുതെന്ന നേരത്തെയുള്ള സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയാണ് ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്. പൂക്കൾ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണം. ഇടകലർന്ന കച്ചവടം നടത്തരുത്. ശാരീരിക അകലമടക്കമുള്ള നിയന്ത്രണം പാലിക്കണം. പരമാവധി കാഷ്ലെസ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നേരത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ […]
Read Moreസെക്രട്ടറിയേറ്റിലെ തീപിടിത്തം: അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കുന്ന ഉന്നതതല സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് വരുന്നതോടെ തീപിടിത്തത്തെ കുറിച്ച് വ്യക്തത വരുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തീപിടിത്തത്തെ കുറിച്ച് രണ്ട് സംഘങ്ങളാണ് അന്വേഷിക്കുന്നത്. ദുരന്ത നിവാരണ വിഭാഗം കമ്മീഷണര്‍ എ കൗശികന്റെ നേതൃത്വത്തിലുളള സംഘം ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീപിടിത്തത്തിന്റെ കാരണം, നഷ്ടം, ഏതെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടു, ഇനി ഇത്തരത്തിലുളള സംഭവം ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ […]
Read More