കേരളത്തിനും കര്‍ണ്ണാടകത്തിനും വലിയ നേട്ടമാകും: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു പ്ര​ധാ​ന​മ​ന്ത്രി

Share News

കൊച്ചി: 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിൽ കേ​ര​ള, ക​ര്‍​ണാ​ട​ക ഗ​വ​ര്‍​ണ​ര്‍​മാ​രു​ടേ​യും മു​ഖ്യ​മ​ന്ത്രി​മാ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണു പ​ദ്ധ​തി നാ​ടി​നു സ​മ​ര്‍​പ്പി​ച്ച​ത്. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഏത് ലക്ഷ്യവും നേടാമെന്ന് തെളിഞ്ഞു. കേരളത്തിനും കര്‍ണ്ണാടകത്തിനും വലിയ നേട്ടമാമെന്നും, പദ്ധതി വികസനത്തിന് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ […]

Share News
Read More

സാക്ഷരതയും അവബോധവുമുള്ള ജനതയാണ് കേരളത്തിനുള്ളത്. -മുഖ്യമന്ത്രി

Share News

സാക്ഷരതയും അവബോധവുമുള്ള ജനതയാണ് കേരളത്തിനുള്ളത്. സ്വാഭാവികമായും സര്‍ക്കാര്‍ സര്‍വീസിലും പൊതുരംഗത്തുമുള്ള അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാനുള്ള വഴികള്‍ പല രീതിയിലും പല ഘട്ടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്. വെറുതെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അഴിമതി തടയുന്നതിന് സഹായകരമല്ല. അഴിമതിയെപ്പറ്റി കൃത്യമായ വിവരമുള്ളവര്‍ക്ക് ഇത് പരാതിപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സ്വാഭാവികമായും ആശങ്കയുണ്ട്. ഇതിനു പരിഹാരമായി ‘അഴിമതിമുക്ത കേരളം’ പരിപാടി നടപ്പാക്കും. അഴിമതിയെക്കുറിച്ച് വിവരം ലഭ്യമാക്കുന്ന ആളിന്‍റെ പേര് രഹസ്യമായി സൂക്ഷിക്കും. ആ ഉറപ്പോടെ സോഫ്റ്റ്വെയറിലൂടെ പരാതി ഉന്നയിക്കാം. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന […]

Share News
Read More

അങ്ങനെ സിനിമ തിയേറ്ററും തുറക്കുകയാണ്

Share News

ഇതാ ഇന്നുമുതൽ ഇതാ നാളെമുതൽ. അങ്ങനെ സിനിമ തിയേറ്ററും തുറക്കുകയാണ്, കോവിഡ് കാലത്തിന് മുന്‍പ് നിർമ്മിച്ചത് അടക്കം എണ്‍പത്തിയെട്ട് മലയാള സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്താൻ റെഡിയായി ഇരിക്കുന്നത്. ബസിൽ പഴയത് പോലെ തിങ്ങി നിറഞ്ഞ് പോകുന്നു ബാറിൽ പഴയ അടിയും കത്തി കുത്തും തുടങ്ങി സ്കൂളും കോളജും തുറന്നു, ഇനി സിനിമ തിയറ്ററിൽ മാത്രം എന്തിനു തുറക്കാതെ ഇരിക്കണം? അല്ല പിന്നെ? പ്രവർത്തന സമയം രാവിലെ ഒൻപത് മുതൽ വൈകിട്ട് ഒൻപത് വരെ മാത്രമായിരിക്കണമെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു. […]

Share News
Read More

സ്വര്‍ണക്കടത്ത് ആരോപണം: സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും പ്രതിപക്ഷം

Share News

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നല്‍കി. നിയമസഭയുടെ ബജറ്റ് സമ്മേളനം എട്ടാം തീയതി ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ നടപടി, എം. ​ഉ​മ്മ​ര്‍ എം​എ​ല്‍​എ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​തി​പ​ക്ഷം വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്. സ​മാ​ന ആ​വ​ശ്യ​മു​ന്ന​യി​ച്ച്‌ നേ​ര​ത്തെ ന​ല്‍​കി​യ നോ​ട്ടീ​സ് ത​ള്ളി​യി​രു​ന്നു. സ​ര്‍​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടി​നൊ​പ്പ​മാ​ണ് സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നോ​ട്ടി​സ് പ്ര​തി​പ​ക്ഷം ആ​ദ്യം […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് […]

Share News
Read More

കേരളത്തിന്റെ നവോത്ഥാന നായകൻ|ആ ദിവ്യആത്മാവ് വേർപിരിഞ്ഞുട്ട് ഇന്ന് 3-1-2021👉150 വർഷം തികയുന്നു💖

Share News

കേരളത്തിന്റെ നവോത്ഥാന നായകൻകുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ അഥവാ ചാവറയച്ചൻ (ജനനം: 1805 ഫെബ്രുവരി -10 ആലപ്പുഴ ജി‍ല്ലയിലെ കൈനകരിയിൽ; മരണം: 1871 ജനുവരി 3 )ആ ദിവ്യആത്മാവ് വേർപിരിഞ്ഞുട്ട് ഇന്ന് 3-1-2021150 വർഷം തികയുന്നു വിദ്യാഭ്യാസ രംഗത്തും, ആതുര സേവന രംഗത്തും . ക്രൈസ്തവർ നൽകിയിരിക്കുന്ന സംഭാവന ആർക്കും വിസ്മരിക്കുവാൻ സാധ്യമല്ല?. ഇന്ന് ക്രൈസ്തവ സഭകളെ തെറിപറയുന്ന ഏതൊരു വ്യക്തിയും ചരിത്രത്താളുകൾ തിരിഞ്ഞുനോക്കി തിരിച്ചറിയുക ക്രൈസ്തവർ ചെയ്തിട്ടുള്ള നന്മകളെ പള്ളിക്കൊപ്പം പള്ളിക്കൂടം ” വേണമെന്നു പറഞ്ഞുകൊണ്ട് നിർബന്ധപൂർവം […]

Share News
Read More

ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ്കാലഘട്ടത്തിനാവശ്യം: ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള

Share News

*ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്‍റെ ലോഗ പ്രകാശനo ചെയ്തു. ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ്കാലഘട്ടത്തിനാവശ്യം: ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള കോഴിക്കോട്: ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ് കാലഘട്ടത്തിനാവശ്യമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. പ്രഫഷണല്‍ എന്നാല്‍ കിട്ടുന്ന വേതനത്തിന് ജോലിചെയ്യുന്നവര്‍ എന്നല്ല, അത് ഒരു ദൗത്യമാണ്. അത്തരം ദൗത്യം ഏറ്റെടുത്തിരിക്കുന്നവരാണ് ജേര്‍ണലിസ്റ്റുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ വിവിധ കോണുകളിലുള്ള മലയാളി ജേര്‍ണലിസ്റ്റുകളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുക എന്നലക്ഷ്യത്തോടൈ ആരംഭിച്ച ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്‍റെ ലോഗോ കാലിക്കട്ട് പ്രസ് ക്ലബില്‍ പ്രകാശനം […]

Share News
Read More

കവി നീലമ്പേരൂർ മധുസൂദനൻ നായർ അന്തരിച്ചു

Share News

തിരുവനന്തപുരം:മലയാള കവിയും സാഹിത്യകാരനുമായ നീലമ്പേരൂർ മധുസൂദനന്‍ നായര്‍ അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വ‌കാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം സ്വന്തമാക്കിയ കവിയാണ് മധുസൂദനന്‍ നായര്‍. ചമത എന്ന കാവ്യ സമാഹാരത്തിനാണ് 2000ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്. ഇതിലേ വരിക, ഈറ്റിലം, ചിത, ഉറങ്ങുംമുന്‍പ്, അമരന്‍, ഫലിത ചിന്തകള്‍ തുടങ്ങിയ കൃതികള്‍ അദ്ദേഹത്തിന്‍രെ സംഭാവനകളാണ്. കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Share News
Read More

ഭൂ​മി ന​ല്‍​കേ​ണ്ട​ത് സ​ര്‍​ക്കാ​രെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ കു​ട്ടി​ക​ള്‍: ഒപ്പമുണ്ടാകുമെന്ന് ബോബി ചെമ്മണ്ണൂര്‍

Share News

തി​രു​വ​ന​ന്ത​പു​രം: ത​ര്‍​ക്ക ഭൂ​മി ബോ​ബി ചെ​മ്മ​ണൂ​ര്‍ വാ​ങ്ങി​ന​ല്‍​കു​ന്ന​തി​നെ എ​തി​ര്‍​ത്ത് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ തീ ​കൊ​ളു​ത്തി മ​രി​ച്ച ദമ്പതികളുടെ മ​ക്ക​ള്‍. മ​രി​ച്ച രാ​ജ​ന്‍റെ​യും അമ്പിളിയു​ടേ​യും മ​ക്ക​ളാ​യ രാ​ഹു​ലും ര​ഞ്ജി​ത്തു​മാ​ണ് എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വസന്തയുടെ കൈവശം രേഖയൊന്നും ഇല്ലെന്നും പട്ടയം സര്‍ക്കാര്‍ നല്‍കണ്ടതാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു. ബോ​ബി ചെ​മ്മ​ണൂ​രി​ന്‍റെ ന​ല്ല മ​ന​സി​ന് ന​ന്ദി​യു​ണ്ട്. നി​യ​മ പ​ര​മാ​യി വി​ല്‍​ക്കാ​നോ വാ​ങ്ങാ​നോ ക​ഴി​യാ​ത്ത ഭൂ​മി​യാ​ണി​ത്. പി​ന്നെ​ങ്ങ​നെ​യാ​ണ് ഭൂ​മി വാ​ങ്ങാ​ന്‍ ക​ഴി​യു​ക​യെ​ന്ന് ഇ​ള​യ​മ​ക​ന്‍ ര​ഞ്ജി​ത്ത് ചോ​ദി​ച്ചു. സ​ര്‍​ക്കാ​രാ​ണ് […]

Share News
Read More

കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍ 197, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 […]

Share News
Read More