ശാന്തിപുരം കോളനിയിലെ 197 ഭവനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പഠനങ്ങൾക്ക് തുടക്കം കുറിച്ചു.

Share News

കൊച്ചി:ശാന്തിപുരം കോളനിയിലെ 197 ഭവനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പഠനങ്ങൾക്ക് തുടക്കം കുറിച്ചു. കൊച്ചിയിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ആർക്കിടെക് സ് , ആസാദി കോളേജ്,കെ എം ഇ എ കോളേജ്,ഹോളിക്രസന്റ് കോളേജ്, മൂകാംബിക കോളേജ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ് രൂപരേഖ തയ്യാറാക്കിയത്. നാൽപത് വിദ്യാർത്ഥികൾ ആറു മാസം പ്രയത്നിച്ചാണ് കോളനിയുടെ രേഖാചിത്രം തയ്യാറാക്കുകയും പുതിയ പദ്ധതിയ്ക്കുളള ഡിസൈൻ രൂപപ്പെടുത്തുകയും ചെയ്തത്.

വിവിധ സാമൂഹ്യ സംഘടനകളായ ഗ്രീൻ കൊച്ചി മിഷൻ. ഐഎംഎ, ജസ്റ്റിസ് ബ്രിഗേഡ്, ഐ.ഐ.എ. കൊച്ചിൻ ചാപ്റ്റർ, ആക്സസ് ജസ്റ്റിസ് ഫോർ ഓൾ എന്നീ സംഘടനകളാണ് ഇതിനെ പിന്തുണച്ചു..പുതിയ ഭവന പദ്ധതിയെ കുറിച്ചുള്ള ചർച്ച ആസാദി ഹാളിൽ നടന്നു. കൊച്ചി മേയർ എം അനിൽകുമാർ , സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ,ആസാദി കോളേജ് ചെയർമാൻ പ്രൊഫ. ബി ആർ അജിത് ,സലീം സി.വാസു പി.എസ്.സതീഷ് , കെ.എ റിയാസ്,കോളനിവാസികളുടെ പ്രതിനിധികളായ ലാലു മൈക്കിൾ, സക്കീർ, ആർക്കിടെക് കുക്കു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൗൺസിലർ ജോർജ് നാനാട്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്

Share News