ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്.. ‘നാക് ‘ അംഗീകാരപരിശോധനയിൽ A++|സാമൂഹിക ചലനങ്ങളോടൊക്കെ ഉയർന്ന സംവേദനക്ഷമത പുലർത്തിപ്പോരുന്ന വിദ്യാർത്ഥിസമൂഹം ഈ ക്യാമ്പസിനെ എന്നും വേറിട്ടു നിർത്തിയതോർക്കുന്നു.

Share News

നേതൃശേഷിയും സംഘാടനപാടവവും കലാ-സാഹിത്യ അഭിരുചികളും വികസിപ്പിക്കാൻ നിരവധി വേദികൾ തുറന്നുതന്ന എന്റെ സ്വന്തം കലാലയം.. യുവജനോത്സവ വേദികളിലൂടേയും കലാ സാഹിത്യ പ്രവർത്തനങ്ങളിലൂടേയും നാടക/സിനിമാ യത്നങ്ങളിലൂടേയും സ്ത്രീ കൂട്ടായ്മകളിലൂടെയും വിദ്യാർത്ഥി പ്രസ്ഥാന പ്രവർത്തനത്തിലൂടെയും രാഷ്ട്രീയത്തിന്റെ വിശാലമായ പ്രവർത്തന ഇടങ്ങളിലേക്ക് വഴിയേ എത്തിച്ച എന്റെ കലാലയത്തിന്റെ ഉജ്ജ്വലമായ കുതിപ്പ് ഏറ്റവും സന്തോഷഭരിതയാക്കുന്നു. സെൻ്റ് ജോസഫ്സ് കോളേജിന് ‘നാക് ‘ അംഗീകാരപരിശോധനയിൽ A++… പൂർവ്വവിദ്യാർത്ഥിയെന്ന നിലയ്ക്കും, കേരളീയ കലാലയങ്ങൾക്കും സർവ്വകലാശാലകൾക്കും നിരനിരയായി മികവിനുള്ള പുരസ്കാരങ്ങൾ വരുന്ന കാലത്ത് വഹിക്കുന്ന ഉത്തരവാദിത്തത്തിന്റെ പേരിലും […]

Share News
Read More

നിങ്ങൾ ഇമോഷണൽ ആണോ? അതോ ബുദ്ധിജീവിയോ ?| BRAIN FACTS – |LIFE CHANGING AFFIRMATIONS

Share News
Share News
Read More

ബഹുമുഖ പ്രതിഭയും പുരോഗമനത്തിന്റെ വക്താവുമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം |സുകുമാര്‍ അഴീക്കോടിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഏഴ് ദിവസം നീളുന്ന സാസ്കാരികോത്സവം സംഘടിപ്പിക്കും

Share News

ബഹുമുഖ പ്രതിഭയും പുരോഗമനത്തിന്റെ വക്താവുമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. സാമൂഹ്യ വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ എക്കാലവും തുറന്ന് പറഞ്ഞ അദ്ദേഹം കാലത്തിന് പോലും മറയ്ക്കാന്‍ കഴിയാത്ത വ്യക്തിത്വമാണ്. സാഹിത്യ, സാംസ്കാരിക വേദികളെ സമ്പന്നമാക്കിയ അഴീക്കോട് മാഷിന്റെ പൈതൃകം കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ കൂടി കടമയാണ്. മരണമില്ലാത്ത അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു. സുകുമാര്‍ അഴീക്കോടിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഏഴ് ദിവസം നീളുന്ന സാസ്കാരികോത്സവം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി […]

Share News
Read More

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കു ചുവടു പിഴക്കുന്നോ?|.. ഇന്ത്യ എന്ന വികാരത്തിൽ മൈനോരിറ്റിയും മജോറിറ്റിട്ടിയും എന്ന വേർതിരിവ് ഉണ്ടാവുകയില്ല, ഉണ്ടാക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും പ്രസ്ഥാനവും ആഗ്രഹിക്കുകയുമരുത്. അതിനായി പരിശ്രമിക്കുകയുമരുത്.

Share News

കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ ജമ്മു – കാശ്മീരിനു പഴയതുപോലെ ആർട്ടിക്കിൾ 370 പുനസ്ഥാപിച്ചു കൊടുക്കും എന്ന പ്രഖ്യാപനം നടത്തി ഭാരത് ജോഡോ യാത്രയുടെ ശോഭ കെടുത്താൻ രാഹുലിനെ പ്രേരിപ്പിച്ച ഘടകം എന്താണ്‌? പഴയ തിരുവിതാംകൂറും, ഹൈദ്രാബാദും ജമ്മു – കാശ്മീരിനെപോലെ ഇന്ത്യയുടെ ഉള്ളിൽ ഇന്ത്യയല്ലാത്ത സ്വതന്ത്ര രാജ്യങ്ങളായി നിലനിൽക്കാനുള്ള അവകാശത്തിനുവേണ്ടി വാദിച്ച പ്രദേശങ്ങളായിരുന്നു! അവയ്ക്ക് എന്തു സംഭവിച്ചു എന്ന് ചരിത്രം പഠിക്കുന്ന ഓരോ ഇന്ത്യക്കാരനും അറിയാം. ജമ്മു -കശ്മീർ മാത്രം എന്തുകൊണ്ട് ഇന്ത്യയുടെ ‘അവിഭാജ്യ ഘടക’മായില്ല എന്നതിനുള്ള […]

Share News
Read More

ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Share News

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ മധ്യവേനലവധിക്ക് സ്വന്തം വീട്ടില്‍ പോകാന്‍ കഴിയാതെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വീട്ടില്‍ താമസിപ്പിക്കുവാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 6 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മികച്ച വീടനുഭവം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷകള്‍ ഫെബ്രുവരി 20 ന് മുമ്പായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സമര്‍പ്പിക്കണം. ഫോണ്‍- 0484 2959177. വിലാസം- ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, സിവില്‍ […]

Share News
Read More

തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകൾ കഴിഞ്ഞ് വൈകുന്നേരം ആദരണീയനായ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. |District Collector Pathanamthitta

Share News

തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകൾ കഴിഞ്ഞ് വൈകുന്നേരം ആദരണീയനായ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്പ്രസ്സ്‌ “Excellence in Good Governance” അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒപ്പം കൗതുകത്തോടെ മൽഹാർ വാവയും എന്റെ അപ്പാവും അമ്മയും. സ്നേഹോഷ്മളമായ സ്വീകരണമാണ് അദ്ദേഹവും കുടുംബവും ഞങ്ങൾക്ക് നൽകിയത്. തുക കൈമാറുമ്പോൾ അവാർഡിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് വാവക്ക് ഒരു shake hand ഉം അവന്റെ മുത്തവും ഏറ്റു […]

Share News
Read More

നിലച്ചുപോയ സാഗര ഗർജ്ജനം.| ഇന്ന് പതിനൊന്നാമത് ചരമ വാർഷിക ദിനമാണ്

Share News

പ്രൊഫ. സുകുമാർ അഴീക്കോടിന്റെ പ്രഭാഷണത്തെ “സാഗര ഗർജ്ജനം ” എന്ന് പ്രശംസയായി വിശേഷിപ്പിച്ചത്സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറായിരുന്നു. ഡോ.അഴീക്കോട് തന്റെപ്രഭാഷക “ധർമ്മo ” ആരംഭിച്ചത് തനിക്കു കേവലം പത്തൊമ്പതോ ഇരുപതോവയസ്സുള്ളപ്പോഴായിരുന്നു . 22 വയസ്സായപ്പോൾ ദീനബന്ധു പത്രാധിപരായി.അതിനും മുൻപേ വാർദ്ധയിൽപ്പോയിഗാന്ധിജിയുടെ ആശ്രമം കാണുകയുംഅവിടെ ഒരാഴ്ച്ചയോളം താമസിക്കുകയുംചെയ്തിരുന്നു. കണ്ണൂർ ചിറയ്ക്കൽ രാജാഹൈസ്കൂളിൽ അധ്യാപകനായാണ് അഴീക്കോട് പൊതു സമൂഹത്തിലക്ക്പദമൂന്നിയത്. ജീവിതകാലം മുഴുവൻ അധ്യാപകനായി . ഇടയ്ക്കു കോഴിക്കോട്ദേവഗിരി കോളജിൽ അധ്യാപകനായി.പറവൂർ എസ്.എൻ. ബി.എഡ്.കോളജ്പ്രിൻസിപ്പലായി. കാലിക്കറ്റ് സർവകലാശാലയിൽ മലയാളം പ്രൊഫസറായി. അവിടെത്തന്നെ […]

Share News
Read More

കിഫയുടെ ഏലം സർവ്വേക്കു തുടക്കം കുറിച്ചു

Share News

കിഫയുടെ ഏലം സർവ്വേക്കു തുടക്കം കുറിച്ചു ഏലം മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായി പഠിക്കുന്നതിന് ഭാഗമായി കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ – കിഫ നടത്തുന്ന ഏലം സർവ്വേ കുമളിയിൽ വച്ച് കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. ഏലം മേഖലയിലെ വിവിധ വിഷയങ്ങളെപ്പറ്റി സമഗ്രമായി പഠിക്കുന്ന ഈ സർവേയിൽ കേരളത്തിലെ എല്ലാ ഏലം കർഷകരും പങ്കെടുക്കണമെന്നും കിഫ ചെയർമാൻ അഭ്യർത്ഥിച്ചു. വെറും 15 മിനിറ്റ് കൊണ്ട് സ്വന്തം മൊബൈൽ ഫോണിൽ തന്നെ ചെയ്യാവുന്ന രീതിയിലാണ് സർവേ ഡിസൈൻ ചെയ്തിരിക്കുന്നത് സർവേയിൽ […]

Share News
Read More

വിവാഹത്തിനു മുൻപു വധൂവരന്മാർക്ക് കൗൺസലിങ് നൽകണം . |കേരള വിവാഹ റജിസ്റ്റർ ചെയ്യൽ ചട്ടങ്ങളും ഉടൻ ഭേദഗതി ചെയ്യും

Share News

വിവാഹത്തിനു മുൻപു വധൂവരന്മാർക്ക് കൗൺസലിങ് നൽകണം . വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ. സ്ത്രീധന നിരോധനചട്ടം പരിഷ്കരിക്കാൻ നടപടി തുടങ്ങി. കേന്ദ്ര സ്ത്രീധന നിരോധനനിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ റജിസ്റ്റർ ചെയ്യൽ ചട്ടങ്ങളും ഉടൻ ഭേദഗതി ചെയ്യും. വനിതാ കമ്മിഷന്റെ പ്രധാന ശുപാർശകൾ. വധുവിനു നൽകുന്ന മറ്റു സാധനങ്ങളുടെ മൂല്യം 25,000 രൂപയിൽ കൂടാൻ പാടില്ല.ബന്ധുക്കള്‍ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നല്‍കാവൂ. […]

Share News
Read More

തൊഴിലാളികളുടെ അവകാശ സംരക്ഷണം – തൊഴിലാളി സംഘടനകൾ ഒന്നിക്കണം : അഡ്വ. തമ്പാൻ തോമസ്

Share News

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിലും പോരാട്ടങ്ങളിലും തൊഴിലാളി സംഘടനകൾ നിശബ്ദരാകുന്നത് രാഷ്ട്രീയ പാർട്ടികളോടുള്ള അമിതമായ വിധേയത്വം മൂലമാണെന്ന് അഡ്വ. തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി തൊഴിലാളി സംഘടനകൾ ഒരുമിച്ചു വരണം എന്നും അദ്ദേഹം നിർദ്ദേശിച്ചു. കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിക്ക് കീഴിലുള്ള സ്വതന്ത്ര നിർമ്മാണ തൊഴിലാളി യൂണിയന്റെ (എസ് എൻ ടി യു ) എറണാകുളം മേഖല സമ്മേളനം വരാപ്പുഴ തേവർകാട് വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share News
Read More