ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനുവേണ്ടി പരിസ്ഥിതിസംഘടനകള്‍ സുപ്രീംകോടതിയില്‍
പശ്ചിമഘട്ടത്ത് വീണ്ടും കനലുകളെരിയുമോ? എക്കാലവും മലയോരജനതയ്ക്ക് ഉറക്കമില്ലാത്ത രാവുകളാണ്. മലമ്പാമ്പിനോടും മലമ്പനിയോടും മല്ലിട്ട് ഇന്നലകളില്‍ മണ്ണിനെ പൊന്നാക്കി ജീവിതം കരുപ്പിടിപ്പിച്ച ജനസമൂഹമിന്ന് വന്യമൃഗങ്ങളുടെ അക്രമത്തില്‍ മരിച്ചുവീഴുന്നു. മുഖംതിരിഞ്ഞു നില്‍ക്കുന്ന അധികാര കേന്ദ്രങ്ങളുടെ ക്രൂരവും കിരാതവുമായ നടപടികള്‍മൂലം സ്വജീവന്‍ പോലും നഷ്ടപ്പെടുന്ന അവസ്ഥ. ജീവിതസമരങ്ങളും പ്രക്ഷോഭങ്ങളുമായി നിലനില്‍പ്പിനായി പോരാടുന്ന കഷ്ടനഷ്ടങ്ങളില്‍നിന്ന് ഒരു ദിവസംപോലും എല്ലാം മറന്ന് കിടന്നുറങ്ങുവാന്‍ അധികാരവര്‍ഗ്ഗവും മൃഗസ്‌നേഹികളും മൃഗങ്ങളും സമ്മതിക്കുന്നില്ലെന്നുള്ളതിന്റെ തെളിവാണ് ഡെമോക്ലസിന്റെ വാളുപോലെ തലയ്ക്കു മുകളില്‍ ഒരു പതിറ്റാണ്ടായി തൂങ്ങിനില്‍ക്കുന്ന പരിസ്ഥിതി മൗലികവാദികളുടെ മാഗ്‌നാകാര്‍ട്ടയായ […]
Read More