പ്രണയം പകയായി മാറുന്നതിന് പിന്നിൽ !
പ്രണയം പിടിച്ചു വാങ്ങാൻ കത്തിയും തോക്കും ആത്മഹത്യ ഭീഷണിയും അക്രമവും ഒക്കെ അഴിച്ചു വിടുന്ന ഒരു തലമുറ .. പണ്ട് മറുനാടുകളിൽ മാത്രം കേട്ടിരുന്നത് ഇന്ന് കേരളത്തിൽ സാധാരണമായി മാറുന്നു … യുവതലമയുടെ മാനസിക നിലവാരം എങ്ങോട്ട് എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.കുറ്റകൃത്യം ചെയ്യാൻ തയ്യാറായ മനസ്സ് മരവിച്ച തലമുറയ്ക്ക് പിന്നിൽ പല ഘടങ്ങൾ ഉണ്ട് എന്ന് പരിശോധിച്ചാൽ മനസ്സിലാകും. കുടുംബ പശ്ചാത്തലവും സമൂഹ സാഹചര്യങ്ങളും ഒക്കെ പലപ്പോഴും ചർച്ച ചെയ്യുമ്പോഴും ഇതിൻ്റെ പിന്നിലെ പ്രധാനപ്പെട്ട പലതും ചർച്ച […]
Read More“കനവായിരുന്നുവോ ഗാന്ധി?
“കനവായിരുന്നുവോ ഗാന്ധി? “ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ല,” വാക്കുകൾ ഗാന്ധിജിയെ കുറിച്ച്, പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീൻ.ലക്ഷ്യം മാത്രമല്ല അതിൽ എത്തിച്ചേരാനുള്ള വഴികളും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്ന ഈ അർധനഗ്നനായ ഫക്കീർ സമകാലിക ഇൻഡ്യയെ സംബന്ധിച്ച് ഒരു വിരോധാഭാസം തന്നെയാണ്. അദ്ദേഹത്തിന്റെ തന്നെ വാക്കിൽ പറഞ്ഞാൽ “ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണു. എന്തന്നാല്‍ അത് വെറും നൈമിഷികം മാത്രം”ലക്ഷ്യപ്രാപ്തിയിലേക്കുള്ള, (നൈതികത തൊട്ടു തീണ്ടാത്ത) ഓട്ടപ്പാച്ചിലിനിടയിൽ ഗാന്ധി ഒരു മാർഗ്ഗ […]
Read Moreകുഞ്ഞുങ്ങൾക്കുള്ള ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിനേഷൻ ആരംഭിച്ചു
October 1, 2021 യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പുതുതായി ഉൾപ്പെടുത്തിയ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിനെഷന്റെ (പിസിവി) സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിന് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ വളരെ പ്രാധാന്യമുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ട്രെപ്റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കൽ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന […]
Read Moreവെള്ളിയാഴ്ച 13,834 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 13,767
October 1, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1222 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് […]
Read Moreസഹജീവികളോടുള്ള കരുണയും സാമൂഹിക പ്രതിബദ്ധതയുമാണ് മനുഷ്യത്വത്തിൻ്റെ അടിസ്ഥാനം. അതിൻ്റെ മഹത്തായ ആവിഷ്കാരങ്ങളിലൊന്നാണ് രക്തദാനം.
സഹജീവികളോടുള്ള കരുണയും സാമൂഹിക പ്രതിബദ്ധതയുമാണ് മനുഷ്യത്വത്തിൻ്റെ അടിസ്ഥാനം. അതിൻ്റെ മഹത്തായ ആവിഷ്കാരങ്ങളിലൊന്നാണ് രക്തദാനം. അതിലൂടെ രക്ഷിക്കാൻ കഴിയുന്നത് അനവധി മനുഷ്യജീവനുകളാണ്. കേരളത്തിൽ ചികിത്സകൾക്കായി പ്രതിവർഷം ആവശ്യമായി വരുന്നത് ശരാശരി 4 ലക്ഷം യൂണിറ്റ് രക്തമാണ്. അതിൽ 80 ശതമാനത്തോളം സന്നദ്ധ രക്തദാനത്തിലൂടെ നിറവേറ്റപ്പെടുന്നുണ്ട്. എന്നാൽ അത് 100 ശതമാനമാക്കുക എന്ന ലക്ഷ്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ ആ ലക്ഷ്യം പൂർത്തീകരിക്കാനായി എല്ലാവരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുകയാണ്. ആരോഗ്യ വകുപ്പ്, കേരള സംസ്ഥാന […]
Read Moreവനിതാ കമ്മീഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവി ചുമതലയേറ്റു
തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവി ചുമതലയേറ്റു. സംസ്ഥാനത്തെ ഏഴാമത് വനിതാ കമ്മിഷന് അധ്യക്ഷയാണ് സതീദേവി. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയുമാണ്. വടകരയില്‍ നിന്നും ലോക്സഭാംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം നേതാവ് പി.ജയരാജന്റെ സഹോദരിയാണു പി.സതീദേവി. കോഴിക്കോട് വടകര സ്വദേശിനിയാണ്.
Read Moreസന്നദ്ധ രക്തദാന ദിനത്തില്‍ രക്തം ദാനം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സന്നദ്ധ രക്തദാന ദിനത്തില്‍ രക്തം ദാനം ചെയ്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് മന്ത്രി രക്തം ദാനം ചെയ്തത്. രക്ത ഘടകങ്ങള്‍ വേര്‍തിരിക്കുന്ന ആധുനിക സംവിധാനങ്ങള്‍ ഇവിടെ സജ്ജമാണ്. ജില്ലാ ആരോഗ്യ വിഭാഗവും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് മന്ത്രി രക്തം ദാനം ചെയ്തത്. രക്തം ദാനം ചെയ്തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പ് […]
Read Moreമാനസികാരോഗ്യമില്ലാത്ത വിദ്യാർത്ഥികൾ |പാലായിലെ കൊലപാതകം |മാതാപിതാക്കളുടെ വേദന
പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. ദാരുണമായി കൊല്ലപ്പെട്ടത് തലയോലപ്പറമ്പ് സ്വദേശിനി, കൊല നടത്തിയത് കൂത്താട്ടുകുളം സ്വദേശിയായ സഹപാഠി പാലാ : പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശിയായ സഹപാഠിയാണ് കൊല നടത്തിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയായ സഹപാഠി അഭിഷേക്‌ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ചാണ് ഇയാള്‍ ലിബിനയുടെ കഴുത്തറുത്തത്. ഉച്ചയ്ക്ക് […]
Read Moreമുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായര്‍ അന്തരിച്ചു
തിരുവനന്തപുരം : മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഹ്വസ്വകാലം കോളജ് അധ്യാപകനായി പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം സിവില്‍ സര്‍വീസിലെത്തിയത്. ഒറ്റപ്പാലം സബ്കലക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍, ആസൂത്രണവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവികള്‍ വഹിച്ചു. 1982-87 കാലത്ത് മുഖ്യമന്ത്രി കെ കരുണാകരന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊഴില്‍ സെക്രട്ടറി, റവന്യൂബോര്‍ഡ് അംഗം, […]
Read More