പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ മംഗളങ്ങൾ .
ഞങ്ങളുടെ കർത്താവായ ദൈവമേ, അനുഗ്രഹീതയും കൃപാവരപൂർണയുമായ മാതാവിന്റെ മാധ്യസ്ഥം വഴി അങ്ങയോട് ഞങ്ങൾ വിനയപൂർവ്വം അപേക്ഷിക്കുന്നു. അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. സ്വർഗാരോപിതായായ മറിയത്തിന്റെ പ്രാർത്ഥനകൾ ഈ ലോകത്തിൽ ഞങ്ങൾക്ക് ഉറപ്പുള്ള സഹായവും സംരക്ഷണവുമായിരിക്കട്ടെ. പരിശുദ്ധ അമ്മയെപ്പോലെ ഞങ്ങളും സദാ സ്വർഗീയകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് ജീവിക്കുവാനും നിത്യമഹത്വം പ്രാപിക്കുവാനും അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സർവ്വേശ്വരാ, എന്നേക്കുംആമേൻ.
Read Moreശനിയാഴ്ച 19,451 പേര്‍ക്ക് കോവിഡ്; 19,104 പേര്‍ രോഗമുക്തി നേടി
August 14, 2021 ചികിത്സയിലുള്ളവര്‍ 1,80,240 ആകെ രോഗമുക്തി നേടിയവര്‍ 34,72,278 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 634 വാര്‍ഡുകള്‍ കേരളത്തില്‍ ശനിയാഴ്ച 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് […]
Read Moreഓഗസ്റ്റ് 14 ഇനി വിഭജന ഭീതിയുടെ അനുസ്മരണ ദിനം: പ്രധാനമന്ത്രി
ന്യൂഡൽഹി: എല്ലാ വർഷവും ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. “വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കാനാവില്ല. നിസ്സാരമായ വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരങ്ങൾ പലായനം ചെയ്യപ്പെടുകയും അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും”, മോദി ട്വിറ്ററിൽ കുറിച്ചു. സാമൂഹിക വിഭജനം, പൊരുത്തക്കേട് […]
Read Moreനാസിഭരണകൂടത്തിന്റെ ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽ വിശുദ്ധ മാക്സ്‌മില്ല്യൻ കോൾബെ തടവിൽ കഴിഞ്ഞിരുന്ന സെല്ലിൽ പ്രാർത്ഥനാനിരതനായിരിക്കുന്ന ഫ്രാൻസീസ് പാപ്പ.
ഫ്രാൻസിസെക് എന്ന മറ്റൊരു തടവുകാരനു പകരമായി വിശുദ്ധ കോൾബെ രക്തസാക്ഷിത്വം വരിച്ചതിന്റെ വാർഷികദിനമാണിന്ന്.!
Read Moreടോക്കിയോ ഒളിമ്പിക്സിൽ ഹോക്കി മത്സരത്തിൽ വെങ്കല മെഡൽ നേടി നാടിന്റെ യശസ്സുയർത്തിയ പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ 2 കോടി രൂപ സ്നേഹ സമ്മാനമായി നൽകും.
ടോക്കിയോ ഒളിമ്പിക്സിൽ ഹോക്കി മത്സരത്തിൽ വെങ്കല മെഡൽ നേടി നാടിന്റെ യശസ്സുയർത്തിയ പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ 2 കോടി രൂപ സ്നേഹ സമ്മാനമായി നൽകും. അതിനു പുറമേ, വിദ്യാഭ്യാസ വകുപ്പിൽ ജോയിൻ്റ് ഡയറക്ടർ ആയി സ്ഥാനക്കയറ്റം നൽകുകയും ചെയ്യും. അതോടൊപ്പം ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റു മലയാളി താരങ്ങൾക്കും നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച 5 ലക്ഷം രൂപയ്ക്ക് പുറമേ 5 ലക്ഷം രൂപ വീതം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Read Moreഅത്തം പിറന്നു. തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ തയ്യാറെടുപ്പുകൾ ആരംഭിക്കുകയാണ്.
കോവിഡ് മഹാമാരി തീർത്ത പ്രതികൂലമായ സാഹചര്യത്തെ നേരിടേണ്ടി വരുന്നതിനാൽ സാമൂഹ്യപ്രതിബദ്ധത ഉയർത്തിപ്പിടിച്ചു ഉത്തരവാദിത്വത്തോടെ നമുക്ക് ഓണം ആഘോഷിക്കാം. സാഹോദര്യത്തിൻ്റേയും മാനവികതയുടേയും സന്ദേശം ഉയർത്തിപ്പിടിക്കാം. എല്ലാവർക്കും ആശംസകൾ. മുഖ്യമന്ത്രി പിണറായി വിജയൻ
Read Moreസംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. മൂലമറ്റത്തെ ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയത്. ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ, വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്. 9 മണി വരെ പലയിടത്തും വൈദ്യുതി തടസ്സപ്പെടും. 15 മിനിറ്റ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയതായി കെഎസ്‌ഇബി അറിയിച്ചു.സാങ്കേതിക തടസം പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. ആറ് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചതായി കെഎസ്‌ഇബി അറിയിച്ചു.വൈദ്യുതിയുടെ കുറവ് നികത്താന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതിയെത്തിക്കാന്‍ […]
Read Moreപൂർണമായും കൊച്ചിയിൽ നിർമ്മിച്ച ഇന്ത്യയുടെ സ്വന്തം വിമാനവാഹിനിക്കപ്പൽ വിക്രാന്ത് വിജയകരമായി ആദ്യ സീട്രയൽ നടത്തിയത് നമ്മെയെല്ലാം സന്തോഷിപ്പിക്കുന്ന കാര്യമാണ്.
കൊച്ചി കപ്പൽശാല രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. ലോകശ്രദ്ധ ആകർഷിക്കുന്ന വിധത്തിൽ ഏറ്റവും ആധുനികമായ രീതിയിലാണ് വിക്രാന്ത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (SILK), കെൽട്രോൺ, ഓട്ടോകാസ്റ്റ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ വിക്രാന്തിൻ്റെ നിർമ്മാണത്തിൽ സഹകരിച്ചു എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനം നൽകുന്നു. ഒരു ദിവസം ശരാശരി മൂവായിരത്തോളം പേർക്ക് വിക്രാന്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തൊഴിൽ ലഭിച്ചു. 6 സീട്രയലുകളാണ് പൂർത്തിയാക്കേണ്ടത്. അത് വിജയകരമായി നടത്താൻ കൊച്ചി കപ്പൽശാലയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും.
Read Moreവ്യാഴാഴ്ച 21,445 പേര്‍ക്ക് കോവിഡ്; 20,723 പേര്‍ രോഗമുക്തി നേടി
August 12, 2021 ചികിത്സയിലുള്ളവര്‍ 1,76,518 ആകെ രോഗമുക്തി നേടിയവര്‍ 34,36,318 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 634 വാര്‍ഡുകള്‍ കേരളത്തില്‍ വ്യാഴാഴ്ച 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് […]
Read More