25ാമത് ഐഎഫ്എഫ്‌കെ ഫെബ്രുവരി 10 മുതല്‍

Share News

തിരുവനന്തപുരം:കേരളത്തിലെ ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍. ഫെബ്രുവരി പത്തിനാണ് ഉദ്ഘാടനം. കോവിഡ് സാഹചര്യത്തെത്തുടർന്നാണ് ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മേള ഫെബ്രുവരിയിലേക്ക് മറ്റിവെച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ നാലു ജില്ലകളിലായി ആയിരിക്കും ഇത്തവണ മേള. ഒരിടത്തു തന്നെ ആളുകള്‍ കൂടുന്നത് ഒഴിവാക്കാനാണ് ഇത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് മേള നടത്തുക. ഓരോ നഗരത്തിലും അഞ്ചു തീയറ്ററുകളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനമുണ്ടാവും. തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും […]

Share News
Read More

കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ നമുക്ക് 2021-നെ വരവേൽക്കാം. കേരളത്തിൻ്റെ നന്മയ്ക്കായ് തോളോട് തോൾ ചേർന്നു നിൽക്കാം. എല്ലാവർക്കും ഹൃദയപൂർവ്വം നവവത്സരാശംസകൾ നേരുന്നു.-മൂഖ്യമന്ത്രി

Share News

ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സന്ദർഭമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ കടന്നു പോയിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടുകൾ, സാമ്പത്തിക പ്രയാസങ്ങൾ, സാമൂഹിക ജീവിതത്തിനേറ്റ വിലക്കുകൾ തുടങ്ങി ദുസ്സഹമായ നിരവധി അനുഭവങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നത്. എന്നിരുന്നാലും, ഇവയെല്ലാം അസാമാന്യമായ ആത്മധൈര്യത്തോടേയും, ഒത്തൊരുമയോടേയും, ഉത്തരവാദിത്വത്തോടെയും മറികടന്ന ഒരു വർഷം കൂടെയായിരുന്നു ഇത്. ആ അനുഭവങ്ങൾ പകർന്ന കരുത്ത് ഒരു സമൂഹമെന്ന നിലയിൽ നമ്മെ കൂടുതൽ ദൃഢമാക്കിയിരിക്കുന്നു. വെല്ലുവിളികൾ ഏറ്റെടുക്കാനും മുന്നോട്ടുപോകാനുമുള്ള ആത്മവിശ്വാസം […]

Share News
Read More

സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കുന്നു

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കുന്നു. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. 10, 12 ക്ലാസുകളിൽ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇന്നുമുതൽ സ്കൂളുകളിലേക്ക് എത്തുന്നത്. പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഓൺലൈൻ ക്ലാസുകളിലൂടെ പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷൻ എന്നിവക്കു വേണ്ടിയാണ് സ്കൂളുകൾ തുടങ്ങുന്നത്. ഹാജർ നിർബന്ധമാക്കിയിട്ടില്ല. സ്കൂളിലെത്തുന്ന കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാണ്. സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുൻഗണന. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം […]

Share News
Read More

“ഹായ് സ്നേഹത്തോടെ നമുക്ക് കേൾക്കാം”|കൂടുതലറിയാൻ 1 – 01-2021 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഗ്യൂഗിൾ മീററ്|നോസർ മാത്യു

Share News

പ്രിയ സഹോദരി സഹോദരന്മാരെഎല്ലാവർക്കും 20 21-പുതുവർഷത്തിൻ്റെ മംഗളാശംസകൾഞാൻ കോവിഡ് ആരംഭത്തിൽ ഹായ് നമുക്ക് സ്നേഹിക്കാം എന്നാണ് ആരംഭിച്ചത്. ഇപ്പോൾ പത്തു മാസം കഴിഞ്ഞപ്പോൾ 249 മത്തെ വെബിനാറിന് നിങ്ങളെ ക്ഷണിക്കുന്നത് “ഹായ് സ്നേഹത്തോടെ നമുക്ക് കേൾക്കാം” എന്ന മുദ്രാവാക്യത്തോടെ ആണ്. പ്രിയരെ,നമ്മൾ ആരെയും അറിയുന്നില്ല കേൾക്കുന്നില്ല. ഈ ദിവസങ്ങളിൽ നമ്മൾ വായിച്ച കേട്ട സംഭവങ്ങൾ പരസ്പരം സ്നേഹിക്കാനും അറിയാനും പങ്കുവെക്കുവാനും സാധിക്കാത്തത് കൊണ്ടു മാത്രമാണ്.2021 ജനുവരി ഒന്നാം തിയതി മുതൽ നമുക്ക് പരസ്പരം അറിയാം മനസ്സിലാക്കാം. ആവശ്യമെങ്കിൽ […]

Share News
Read More

അബ്ദുള്‍ നാസര്‍ മദനിയ്ക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ

Share News

ബംഗലൂരു : പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ഇന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. മൂത്രനാളിയില്‍ തടസ്സമുണ്ടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇതിനായി മദനിയെ ബംഗലൂരുവിലെ സഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദനിക്ക് ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയരുകയും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മൂന്നുമാസമായി ചികില്‍സയിലാണ്. രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. ബംഗലൂരു സ്‌ഫോടനക്കേസിലെ 31-ാം പ്രതിയായ മദനിയെ 2010 ഓഗസ്റ്റ് 17 നാണ് കരുനാഗപ്പള്ളിയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. പ്രമേഹ ചികില്‍സയ്ക്കായി 2014 […]

Share News
Read More

കോവിഡ് വാക്‌സിൻ:എല്ലാ സംസ്ഥാനങ്ങളിലും ജനുവരി രണ്ട് മുതൽ ഡ്രൈ റൺ

Share News

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന സൂചന നല്‍കി, വാക്‌സിനേഷന്റെ ഡ്രൈ റണ്‍ ജനുവരി രണ്ട് മുതല്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രൈ റണ്‍ നടത്തും. വാക്‌സിനേഷന്റെ ആസൂത്രണം എങ്ങനെയാണെന്നും വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാനുമാണ് ഡ്രൈ റണ്‍ നടത്തുന്നത്. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ മൂന്ന് സെഷന്‍ ആയി നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരികക്കുന്നത്. മഹാരാഷ്ട്രയിലും കേരളത്തിലും പ്രധാനപ്പെട്ട നഗരങ്ങളില്‍ക്കൂടി ഡ്രൈ റണ്‍ നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഡ്രൈ റണ്‍ […]

Share News
Read More

“ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നു”: പ്രധാനമന്ത്രി

Share News

രാജ്‌കോട്ട്: ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനേഷന്‍ വിതരണത്തിനുള്ള അവസാനഘട്ട ഒരുക്കത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ എയിംസ് ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിന്‍ തന്നെ ജനങ്ങള്‍ക്ക് ലഭിക്കും. എല്ലാവര്‍ക്കും സൗജന്യമായി നല്‍കാനാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ‘രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരികയാണ്. കഴിഞ്ഞുപോകുന്നത് ഒരുപാട് വെല്ലുവിളികള്‍ നേരിട്ട വര്‍ഷമാണ്. ആഗോള ആരോഗ്യമേഖലയുടെ നാഡീകേന്ദ്രമായി ഇന്ത്യ ഉയരുകയാണ്. 2021ല്‍ ആരോഗ്യമേഖലയില്‍ […]

Share News
Read More

പുതുവല്‍സരാഘോഷങ്ങളില്‍ നിയന്ത്രണം: കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ

Share News

ന്യൂഡല്‍ഹി : ജനിതക വകഭേദം വന്ന അതി തീവ്ര വൈറസ് വ്യാപിക്കുന്നത് കണക്കിലെടുത്ത്, പുതുവല്‍സരാഘോഷങ്ങളില്‍ രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍, ഒഡീഷ, പശ്ചിമബംഗാള്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. രാത്രി 10 മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. പ്രമുഖ മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുതുവല്‍സരാഘോഷത്തിന് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, രാത്രി 11 ന് […]

Share News
Read More

തിരുപ്പട്ടം നേരിട്ടു കാണാന്‍ കഴിഞ്ഞില്ലെങ്കിലും നിറകണ്ണുകളുമായി മകന് മാതാപിതാക്കളുടെ അനുഗ്രഹവർഷം

Share News

തൃശ്ശൂർ: അപ്രതീക്ഷിതമായി ബാധിച്ച കോവിഡിനെ തുടര്‍ന്നു മകന്റെ തിരുപ്പട്ടം കാണാന്‍ കഴിഞ്ഞില്ലെങ്കിലും അകലം പാലിച്ച് മാതാപിതാക്കളുടെ അനുഗ്രഹവർഷം. കുന്നംകുളം ആർത്താറ്റ് ചെമ്മണ്ണൂർ സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗമായ ഷിജോ കുറ്റിക്കാട്ടിന്റെ പൗരോഹിത്യചടങ്ങാണ് ഉറ്റവരുടെ അസാന്നിധ്യത്തില്‍ നടത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷം മകൻ വൈദികപ്പട്ടമണിയുന്ന ചടങ്ങിൽനിന്ന് രക്ഷിതാക്കളെ അകറ്റിനിർത്തിയത് അപ്രതീക്ഷിതമായി ബാധിച്ച കോവിഡ് ബാധയായിരിന്നു. ചടങ്ങില്‍ മാതാപിതാക്കളുടെ അസാന്നിധ്യമുണ്ടായെങ്കിലും ആ സുന്ദരദിനത്തില്‍ മകൻ ഗേറ്റിന് പുറത്ത് തലകുനിച്ച് കൈകൂപ്പി കാത്തുനിന്നു. വീടിന്റെ ഒന്നാം നിലയിൽ നിന്ന് നിറകണ്ണുകളുമായി മാതാപിതാക്കൾ […]

Share News
Read More

കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ പ്രമേയം പാസാക്കി

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രാ​യ പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി. പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​ര്‍​ന്നാ​ണ് പ്ര​മേ​യം ശ​ബ്ദ​വോ​ട്ടോ​ടെ സ​ഭ പാ​സാ​ക്കി​യ​ത്. ബി​ജെ​പി അം​ഗം ഒ. ​രാ​ജ​ഗോ​പാ​ല്‍ മാ​ത്രം പ്ര​മേ​യ​ത്തെ എ​തി​ര്‍​ത്തു സം​സാ​രി​ച്ചു. എ​ന്നി​രു​ന്നാ​ലും ശ​ബ്ദ​വോ​ട്ടി​ല്‍ ആ​രും എ​തി​ര്‍​ത്തി​ല്ലെ​ന്നു സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു. ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭം ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​ര്‍​ന്നാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ നി​യ​മ​സ​ഭാ ച​ട്ടം 118 അ​നു​സ​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി […]

Share News
Read More