ഭാരതസഭയില്‍ പുതു ചരിത്രം: കേൾവി – സംസാര പരിമിതിയുള്ള ആദ്യ വൈദികനായി ഫാ. ജോസഫ് തേർമഠം അഭിഷിക്തനായി
തൃശൂർ: ഭാരതസഭയ്ക്ക് ഒരേസമയം അഭിമാനവും അതേസമയം പുതുചരിത്രവും കുറിച്ച് കേൾവി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേർമഠം അഭിഷിക്തനായി. ഇന്നലെ തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ കൈവയ്‌പു ശുശ്രൂഷയിലൂടെയാണു ഫാ. ജോസഫ് തിരുപ്പട്ടം സ്വീകരിച്ചത്. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസ് സന്യാസ സമൂഹാംഗമാണ് നവവൈദികന്‍. ഇന്നലെ തിരുപ്പട്ട സ്വീകരണത്തിന് പിന്നാലെ ഫാ. ജോസഫ് തേർമഠം ആംഗ്യഭാഷയിൽ ദിവ്യബലി അർപ്പിച്ചു. ബസിലിക്ക ഇടവകയിൽ താമസിക്കുന്ന […]
Read Moreകൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലപാതകം |കുഞ്ഞിന്റെ ജീവനെടുത്തവരുടെ പേരിൽ നരഹത്യക്ക് നിയമനടപടികൾ സ്വീകരിക്കണം .|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലപാതകം വിശദമായ അന്വേഷണം നടത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയ കുറ്റവാളികളെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്ന് സെക്രട്ടറി സാബു ജോസ് പറഞ്ഞു. കൊച്ചുകുഞ്ഞിനെ കൊന്ന് ഫ്ലാറ്റിന് മുമ്പിലേക്ക് എറിഞ്ഞതിൽ മനുഷ്യസ്നേഹികൾ ദുഃഖിക്കുന്നു. കുഞ്ഞിന്റെ ജീവനെടുത്തവരുടെ പേരിൽ നരഹത്യക്ക് നിയമനടപടികൾ സ്വീകരിക്കണമെന്നും സാബു ജോസ് പറഞ്ഞു.
Read Moreവൈദ്യുതി തടസ്സം അതാണല്ലോ ചർച്ച.|എന്ത് കൊണ്ട് ലൈൻ ഓഫ് ആകുന്നു.|പരിഹാരം?
വൈദ്യുതി തടസ്സം അതാണല്ലോ ചർച്ച. ആദ്യമേ പറയട്ടേ എഴുത്ത് കുറച്ച് ദീർഘമാണ്. ക്ഷമയോടെ വായിക്കുക. രാത്രി വൈദ്യുതി പോകാനുള്ള കാരണം ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൻ്റെ ഭാഷയിൽ പറഞ്ഞാൽ ഓവർലോഡ് ആണ്. അതായത് ഒരു ബസ്സിൽ അതിൻറെ ലോഡിനേക്കാളും കൂടുതൽ ജനങ്ങളെ കയറ്റി യാത്ര ചെയ്യുന്നതിന് ഒരു പരിധിയുണ്ടല്ലോ?. ഈ പരിധിയിലും കൂടുതൽ ആളുകൾ ആ ബസ്സിൽ യാത്ര ചെയ്താൽ ബസ് അപകടത്തിൽ പെടും.ഇങ്ങനെ അപകടത്തിൽ പെടാതിരിക്കാൻ വേണ്ടി ചില സംവിധാനങ്ങളും, മറ്റ് നിയമങ്ങളും നമ്മൾ സംവിധാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ […]
Read Moreകുടുംബങ്ങൾക്ക് സഭ സാന്നിധ്യത്തിന്റെ കൂദാശയാകണം: മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ
കാക്കനാട്: കുടുംബങ്ങളുടെ കെട്ടുറപ്പും കൂട്ടായ്മയുമാകുന്ന വീഞ്ഞ് കുറഞ്ഞു പോകുമ്പോൾ സാന്ത്വനവും പരിഹാരവും നൽകുന്ന സാന്നിധ്യമായി സഭയുടെ കുടുംബ ശുശ്രൂഷകർ മാറണമെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കുടുംബ പ്രേഷിതത്വം, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രോലൈഫ് എന്നീ വകുപ്പുകളുടെ രൂപതാ ഡയറക്റ്റർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സഭാകമ്മീഷന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. സങ്കടങ്ങളിലും പ്രതിസന്ധികളിലും ആയിരിക്കുന്ന കുടുംബാംഗങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കാൻ […]
Read Moreഉപയോഗിച്ച ശേഷം അലക്ഷ്യമായി വാഹനത്തിന്റെ തറയിൽ ഉപേക്ഷിക്കുന്ന കുടിവെള്ള കുപ്പിയോ, പാക്കറ്റിൽ നിന്നും പുറത്തു ചാടിപ്പോയ ഓറഞ്ചോ നാരങ്ങയോ, കളിപ്പന്തോ സമ്മാനിച്ചേക്കാവുന്ന വലിയൊരു അപകടം ഈ ചിത്രത്തിൽ നമുക്ക് കാണാം..
വേനൽക്കാലമാണ്.. സ്വകാര്യ വാഹനങ്ങളിൽ അടക്കം കുടിവെള്ള കുപ്പികളും ദാഹം ശമിപ്പിക്കാൻ സഹായിക്കുന്ന ഓറഞ്ച്, നാരങ്ങ തുടങ്ങിയ വസ്തുക്കളും ധാരാളമായി കാണുന്ന സമയമാണ്.. ഉപയോഗിച്ച ശേഷം അലക്ഷ്യമായി വാഹനത്തിന്റെ തറയിൽ ഉപേക്ഷിക്കുന്ന കുടിവെള്ള കുപ്പിയോ, പാക്കറ്റിൽ നിന്നും പുറത്തു ചാടിപ്പോയ ഓറഞ്ചോ നാരങ്ങയോ, കളിപ്പന്തോ സമ്മാനിച്ചേക്കാവുന്ന വലിയൊരു അപകടം ഈ ചിത്രത്തിൽ നമുക്ക് കാണാം.. ഡ്രൈവറുടെ ശ്രദ്ധയിൽപെടാതെ ബ്രേക്ക് പെഡലിന്റെ അടിയിൽ കുടുങ്ങുന്ന കുപ്പി നാരങ്ങ,ഓറഞ്ച്, പന്ത് എന്നിവ പോലെയുള്ള ഉരുണ്ട വസ്തുക്കൾ ബ്രേക്ക് പെഡലിന്റെ ചലനത്തെ തടസ്സപ്പെടുത്തുകയും […]
Read Moreലക്സ് ദോമൂസ് 2024 – ദിവ്യ കാരുണ്യ കേന്ദ്രീകൃത കുടുംബ ജീവിതം
തൃശ്ശൂർ അതിരൂപതയിലെ കുടുംബങ്ങളുടെ സമർപ്പിത സമൂഹമായ ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസിന്റെ നേതൃത്വത്തിൽ അഖില കേരള തലത്തിൽ കുടുംബ പ്രേഷിത രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വേണ്ടി “ലക്സ് ദോമൂസ് 2024” (Lux Domus 2024) എന്ന പേരിൽ സിംപോസിയം മെയ് 11ന് ശനിയാഴ്ച തൃശ്ശൂർ അതിരൂപത ഫാമിലി അപ്പസ്റ്റോലേറ്റ് സെന്ററിൽ സംഘടിപ്പിക്കുന്നു.* *തൃശ്ശൂർ മേരി മാതാ മേജർ സെമിനാരി റെക്ടറും പ്രശസ്ത ദൈവശാസ്ത്രജ്ഞനായ റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ “ദിവ്യ കാരുണ്യ കേന്ദ്രീകൃത കുടുംബജീവിതം” എന്ന വിഷയത്തെക്കുറിച്ച് മുഖ്യ […]
Read Moreചൂടുകാലത്തെ തരണം ചെയ്യുമ്പോൾ|ഈ സാഹചര്യത്തിൽ നമുക്ക് എന്താണ് ചെയ്യാൻ കഴിയുന്നത് ?, ചില നിർദ്ദേശങ്ങൾ |മുരളി തുമ്മാരുകുടി
“ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിന് മുൻപ് ഉണ്ടായിട്ടില്ല” എന്ന് നാം പലപ്പോഴും പറയുമെങ്കിലും ഈ വർഷം സംഗതി സത്യമാണ്. നമ്മൾ മുൻപ് അനുഭവിച്ചിട്ടില്ലാത്ത നമുക്ക് പരിചയമില്ലാത്ത ചൂടിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ്. രാത്രിയിൽ പോലും ചൂട് ഇരുപത്തി അഞ്ചിന് താഴെ വരുന്നില്ല. പകൽ ആകട്ടെ താപനില മുപ്പത്തി അഞ്ചോ മുപ്പത്തി ആറോ ആണെങ്കിലും ഹ്യൂമിഡിറ്റിയും കൂടെ കൂടുമ്പോൾ നാല്പതിന് മുകളിൽ എത്തുന്നു. ഇത് പഴയത് പോലെ പാലക്കാടോ, ഏതെങ്കിലും നഗരത്തിലോ മാത്രം ഉള്ള കാര്യമല്ല, കേരളം ഒട്ടാകെ […]
Read More