ഏറ്റവും പ്രധാനമായ സുരക്ഷാ ഘടകമാണ് സീറ്റ് ബെൽറ്റുകൾ |കൂട്ടിയിടിക്കുമ്പോഴോ പെട്ടെന്ന് നിർത്തുമ്പോഴോ ഉള്ള ഗുരുതരമായ പരിക്കുകളിൽ,മരണത്തിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കുന്നു
കാറിൽ സഞ്ചരിക്കുമ്പോൾ മണിക്കൂറിൽ 60 കി മീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ പോലും സെക്കണ്ടിൽ 16 മീറ്റർ വേഗതയിൽ നമ്മൾ പറന്ന് കൊണ്ടിരിക്കുകയാണ് എന്ന് നമുക്ക് തോന്നാറില്ല എന്നാൽ വാഹന അപകടം ഉണ്ടാകുമ്പോൾ ഈ വേഗതയിൽ നമ്മുടെ ശരീരം എടുത്ത് എറിയുകയാണ് ചെയ്യുന്നത്… മണിക്കൂറിൽ 70 കി.മീ അധികമാണ് വേഗത എങ്കിൽ ഗ്ലാസ് തകർത്തു ചിലപ്പോൾ പുറത്തേക്ക് തന്നെ വന്നേക്കാം … ആ ഒരൊറ്റ ആഘാതത്തിൽ തന്നെ ആന്തരിക അവയവങ്ങൾ തകർന്ന് ഗുരുതരമായ പരിക്കോ മരണമോ തന്നെ സംഭവിച്ചേക്കാം. […]
Read Moreകർഷകന്റെ വേദന അറിയാത്തവർ ഫ്ലാറ്റിൽ ഇരുന്നു ഉപദേശിക്കരുത്.
കുറേ വർഷങ്ങളായി നമുക്ക് അന്നം തരാൻ വേണ്ടി, തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന കർഷകർ തങ്ങളുടെ കൃഷിയെ വന്യജീവികളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നു. കൃഷി നാശം സംഭവിച്ചതിൽ മനംനൊന്തും കൃഷി ലോൺ തിരിച്ചടക്കാൻ കഴിയാതെ വിഷമിച്ചും സ്വന്തം ജീവനൊടുക്കിയ കർഷരെ ഓർത്തുകൂടെ നാം ദുഖിക്കേണ്ടേ…. അവർക്കും ഉണ്ടായിരുന്നില്ലേ മക്കൾ…നമ്മൾ ആരെങ്കിലും അവനെ ഓർത്തു വിഷമിച്ചോ…. അവനുവേണ്ടി കേസ് നടത്തിയോ…. അവനു ഒരു സഹായം കൊടുക്കാൻ നമ്മുക്ക് കഴിഞ്ഞോ…. ആനയുടെ കേസിൽ […]
Read Moreശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു|ശ്രദ്ധിക്കേണ്ട കാര്യങ്ങൾവയറു നിറച്ച് ഭക്ഷണം കഴിച്ച ശേഷമോ ഭക്ഷണം കഴിക്കാതെയോ വാഹനം ഓടിക്കാൻ പാടില്ല.
ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു എത്ര മികച്ച ഡ്രൈവർ ആണെങ്കിലും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ല. മിക്ക ഹൈവേകളിലും ഉണ്ടാകുന്ന രാത്രികാല അപകടങ്ങൾ ഡ്രൈവർ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്. ഉറക്കം തോന്നിയാൽ വണ്ടി നിറുത്തി വിശ്രമിക്കുക. പൂർണ ആരോഗ്യസ്ഥിതിയിൽ മാത്രമേ ഒരു വ്യക്തി വാഹനം ഓടിക്കാവൂ. കാരണം തീരുമാനങ്ങൾ എടുക്കാൻ ഏറ്റവും കുറവ് സമയം ലഭിക്കുന്നത് ഇവർക്കാണ്. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കൂ. തിരക്കേറിയ […]
Read Moreഅരിക്കൊമ്പനെ വീണ്ടും പിടിച്ചതു വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ….
തന്നെ ഇത് വളരയെധികം വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു. അവനിഷ്ടമുള്ളയിടത്തിനു പകരം നമുക്കിഷ്ടമുള്ളയിടത്തു കൊണ്ടാക്കുന്നു. നമ്മൾ മനുഷ്യർ തീരുമാനിക്കുന്നത് മറ്റെല്ലാവർക്കും ബാധകമാക്കുന്നു. മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യന് വേണ്ടി മാത്രമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂഗോളം കറങ്ങുന്നത് പോലും മനുഷ്യനു മാത്രം വേണ്ടിയാണ് എന്നു തീരുമാനിച്ചാണ് നിയമങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഈ ഫിലോസോഫി മാറി വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോക പരിസ്ഥിതി ദിനത്തിൽ കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടന […]
Read Moreകെസിബിസി വര്‍ഷകാലസമ്മേളനം
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഈ വര്‍ഷത്തെ വര്‍ഷകാലസമ്മേളനം ഈ മാസം 6,7,8 തീയതികളിലായി ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ ചേരുന്നതാണ്. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതാണ്. 6-ന് രാവിലെ 10 മണി മുതല്‍ കത്തോലിക്കാ സന്യാസ സമൂഹങ്ങളുടെ ജനറാള്‍-പ്രൊവിന്‍ഷ്യാള്‍ എന്നിവരും മെത്രാന്‍ സമിതിയും ഒരുമിച്ചുള്ള സമ്മേളനം നടക്കും. കേരള സഭാനവീകരണ യജ്ഞത്തിന്റെ ഭാഗമായി ഡിസംബര്‍ 1,2,3 തീയതികളില്‍ വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടന ബസിലിക്കയില്‍ കേരളസഭയുടെ പ്രഥമ പാദേശിക ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തുന്നതു […]
Read Moreമാറുന്ന കാലത്തെ തകരുന്ന മാനസികാരോഗ്യം | Dr. C J John | TMJ 360 | Healthcare | Part 1
സമ്പത്ത് ചിലവഴിക്കുക എന്ന രീതിയിലേക്ക് ആളുകള്‍ മാറി. കടമെടുത്തും ചിലവഴിക്കുക എന്നായി. ഇത് കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും എത്തിക്കുന്നു. മനസ്സിന്റെ സംതൃപ്തിയും സമാധാനവും എന്നതിലുപരി സുഖാന്വേഷണത്തിലാണ് ഓരോരുത്തരും. ടിഎംജെ 360 യില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ സംസാരിക്കുന്നു. 𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹 𝗜𝗻𝗱𝗶𝗮’𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, […]
Read Moreചാലിയാറിലെ സ്വർണ്ണം: അവനവൻ കുഴിക്കുന്ന കുഴികൾ|മുരളി തുമ്മാരുകുടി
ചാലിയാറിലെ പുഴയിൽ സ്വർണ്ണം ഖനനം ചെയ്യുന്നവരുടെ ജനറേറ്ററും പന്പുമെല്ലാം പോലീസ് കണ്ടെത്തി എന്ന വാർത്ത എന്നെ അല്പം അതിശയിപ്പിച്ചു. കുറച്ചു പേടിപ്പിക്കുകയും ചെയ്തു.പുഴയുടെ അടിത്തട്ടും അരികും കുഴിച്ചെടുത്ത് അവിടുത്തെ മണ്ണും മണലും അരിച്ച് അതിലെ സ്വർണ്ണത്തരികൾ മെർക്കുറിയിൽ ലയിപ്പിച്ച് മെർക്കുറി ബാഷ്പീകരിച്ച് സ്വർണ്ണം ശുദ്ധീകരിച്ച് വിൽക്കുന്ന പരിപാടി ഞാൻ കോംഗോയിലും കൊളംബിയയിലും ഒക്കെ കണ്ടിട്ടുണ്ട്. രണ്ടു കാര്യങ്ങളാണ് ഇതിൽ കുഴപ്പമായിട്ടുള്ളത്.ഒന്ന് മെർക്കുറി ഉപയോഗിച്ചുള്ള സ്വർണ്ണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. ഈ ജോലി ചെയ്യുന്നവർക്ക് ഏറെ രോഗങ്ങൾ […]
Read Moreപോള വാരി പരിസ്ഥിതിദിനാചരണം
കുമരംങ്കരി: ചങ്ങനാശ്ശേരി ഫൊറോന യുവദീപ്തി -എസ്.എം.വൈ.എം. ന്റെ ആഭിമുഖ്യത്തില്‍ കുമരങ്കരിയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായിനിറഞ്ഞു കിടന്ന പോള വാരി പരിസ്ഥിതിദിനാചരണം നടത്തി. ചങ്ങനാശ്ശേരി ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍നിന്നായി എഴുപതോളം യുവജനങ്ങള്‍പങ്കെടുത്തു.പരിസ്ഥിതിദിനാചരണവും പോള വാരല്‍ പരിപാടിയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി ജെ ലാലി ഉത്ഘാടനം ചെയ്യ്തു. ഫൊറോന യുവദീപ്തി പ്രസിഡന്റ് അരുണ്‍ ടോം തോപ്പില്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടര്‍ റവ. ഫാ. ആന്റണി ആനക്കല്ലുങ്കല്‍ പരിസ്ഥിതിദിന സന്ദേശം നല്കി. ഫൊറോന ഡയറക്ടര്‍ […]
Read More