ഇരുമ്പയം സാറിന് ആഹ്ളാദത്തോടെ പിറന്നാൾ ആശംസകൾ നേരുന്നു.

Share News

കേരളത്തിലെ സെൻട്രൽ സ്കൂളുകളിലും, സി ബി എസ് സി സ്കൂളുകളിലും മലയാളം നിർബന്ധ ഭാഷയാക്കാൻ നിയമ യുദ്ധം നടത്തിയ മഹാരാജാസ് കോളേജിലെ മുൻ മലയാള വകുപ്പ് മേധാവി ഡോക്ടർ ജോർജ് ഇരുമ്പയം ഇന്ന് എൺപത്തിനാല് വയസ്സിന്റെ നിറവിൽ. മലയാള സംരക്ഷണ വേദിയുടെ കാര്യദർശി എന്ന നിലയിൽ ഇദ്ദേഹം നടത്തിയ നിയമ പോരാട്ടങ്ങൾ മലയാളം പഠിക്കാൻ കൊള്ളാവുന്ന ഒരു ഭാഷയാണ് എന്ന് ഒരു തലമുറയെ ബോദ്ധ്യപ്പെടുത്തി.

Share News
Read More

റബറും റംബൂട്ടാനുമൊക്കെ വരുന്നതിനുമുമ്പ് നമ്മുടെ പറമ്പുകളിലെ പതിവ് കാഴ്ചയായിരുന്നു കശുമാവ് . |കിളിർത്തു വരുന്ന കശുവണ്ടി അടർത്തി തിന്നാൽ . അതിന്റെ സ്വാദ് ഒന്ന് വേറെയാണ് .

Share News

കശുവണ്ടി സീസൺ കഴിഞ്ഞു മഴ പെയ്തു ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ കശുമാവിൻ ചോട്ടിൽ നോക്കി നടക്കും കുട്ടികൾ . കിളിർത്തു വരുന്ന കശുവണ്ടി അടർത്തി തിന്നാൽ . അതിന്റെ സ്വാദ് ഒന്ന് വേറെയാണ് . അത് വറത്തു അരച്ച തീയലു വച്ചാൽ സൂപ്പർ കറിയും ആണ് കേട്ടോ ! ഇപ്പോ കാണാനേ ഇല്ല കശുമാവും കിളിർത്ത അണ്ടിയും . ”റബറും റംബൂട്ടാനുമൊക്കെ വരുന്നതിനുമുമ്പ് നമ്മുടെ പറമ്പുകളിലെ പതിവ് കാഴ്ചയായിരുന്നു കശുമാവ് . പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു […]

Share News
Read More

18 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച കിരീടം…|ജയിച്ചാലും കൊടുത്തുവിടുക മാതൃക മാത്രം, ഫിഫ ലോകകപ്പിന്റെ വിശേഷം ഇങ്ങനെ..

Share News

ലോകകപ്പിന്റെ വിശേഷം പറഞ്ഞാൽ തീരാത്തതാണ്.ഫിഫ നിയമങ്ങൾ അനുസരിച്ച്, മുൻ ചാമ്പ്യൻമാർക്കും രാഷ്ട്രത്തലവന്മാർക്കും മാത്രമേ കപ്പിൽ തൊടാൻ അവകാശമുള്ളൂ. അത് വിജയിക്കുന്ന ടീം താൽക്കാലികമായി സൂക്ഷിക്കുന്നു. പിന്നീട്, വിജയികൾക്ക് ടൂർണമെന്റിന്റെ പതാക, ആതിഥേയ രാജ്യങ്ങൾ, വിജയികളായ ടീമുകളുടെ ലിഖിതങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക സ്വർണ്ണ പൂശിയ പകർപ്പ് ലഭിക്കും.ഈ സമയം സ്വർണ്ണം കൊണ്ട് നിർമ്മിച്ച യഥാർത്ഥ ട്രോഫി വിജയികൾ ഫിഫയ്ക്ക് തിരികെ നൽകുന്നു. വിജയിക്കുന്ന ടീമിന് ട്രോഫി നൽകുന്നുണ്ടെങ്കിലും അത് ഫിഫയുടെ സ്വത്താണ്. 6.142 കിലോഗ്രാം ഭാരമുള്ള 18 […]

Share News
Read More

മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്നും ഭാര്യയും മക്കളും ഒരേസ്വരത്തിൽ ആവർത്തിച്ചു. |പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു… |ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷം…

Share News

ഭർത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത്. ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ നിർജ്ജീവമായ ദേഹത്തെ ഭൂമിയിൽ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു.അയാൾ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടി വയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്ത് കിട്ടുന്നതിൽ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാൾ അയച്ചുകൊണ്ടിരുന്നു. മനോഹരമായ വീട് നിർമിച്ചു. അയാളെ വീണ്ടും വീണ്ടും […]

Share News
Read More

ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ|പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി.| ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി

Share News

ഓർത്തിരിക്കാൻ നല്ലൊരു ഫുട്ബോൾ മാച്ച് സമ്മാനിച്ച അർജന്റീനയ്‌ക്കും ഫ്രാൻസിനും എംബാപ്പേയ്ക്കും നന്ദി.. ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ. തന്റെ കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്. പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി. ഫുട്ബോൾ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്കാരങ്ങളാണ് ഈ […]

Share News
Read More

കവി അയ്യപ്പ പണിക്കരുടെ ഭാര്യ ശ്രീപാര്‍വതി അന്തരിച്ചു

Share News

തിരുവനന്തപുരം: കവി ഡോ. കെ അയ്യപ്പ പണിക്കരുടെ ഭാര്യ ഗാന്ധിനഗര്‍ ‘സരോവര’ത്തില്‍ ശ്രീപാര്‍വതി (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. മക്കള്‍: മീര പണിക്കര്‍, മീന പണിക്കര്‍. മരുമക്കള്‍: ബാലചന്ദ്രന്‍, സുനില്‍. മൃതദേഹം തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിലെത്തിച്ച്‌ പൊതുദര്‍ശനത്തിന് വച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി നിരവധിപ്പേരാണ് എത്തുന്നത്. സംസ്‌കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.

Share News
Read More

മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ശ്രേഷ്ഠാചാര്യത്വം സിറോ മലബാർ സഭയുടെ സുവർണ കാലഘട്ടം

Share News

മാർത്തോമാ ശ്ലീഹയുടെ പിൻഗാമിയായി മലബാർ സുറിയാനി കത്തോലിക്കാ സഭയ്ക്ക് നേതൃത്വം നൽകുന്ന മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ശ്രേഷ്ഠാചാര്യ കാലഘട്ടം സഭയുടെ ചരിത്രത്തിലെ സുവർണ കാലഘട്ടമാണ്. ഒരു നൂറ്റാണ്ടിൽ കൈവരിക്കാൻ ബുദ്ധിമുട്ടുന്ന വലിയ നേട്ടങ്ങളാണ് ഒരു ദശകം എന്ന ചുരുങ്ങിയ കാലത്തിനിടയിൽ സിറോ മലബാർ സഭ മാർ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ സ്വന്തമാക്കിയത്. അവയിൽ സുപ്രധാനാമായവ ചുവടെ ചേർക്കുന്നു: 1. സിറോ മലബാർ സഭയുടെ അഖിലേന്ത്യാ ശുശ്രൂഷാ ദൗത്യം മാർത്തോമാ നസ്രാണികളുടെ മെത്രാപ്പോലീത്തയുടെ പരമ്പരാഗതമായ ശീർഷകം ഭാരതം […]

Share News
Read More