ഞാൻ രണ്ട് കുട്ടികളുടെ അച്ഛനായിട്ടും പോലും എനിക്ക് എന്റെ അച്ഛനെ മനസിലാക്കാൻ കഴിഞ്ഞില്ല?? എന്ത് ചെയ്താലാണ് ഈ കുറ്റബോധം ഇനി മാറികിട്ടുക..
വീട്ടിൽ എന്തെങ്കിലും നല്ല ഭക്ഷണം വാങ്ങുമ്പോൾ അച്ഛന് വാങ്ങില്ലായിരുന്നു!! അച്ഛന് അതൊന്നും ഇഷ്ടമല്ല എന്നായിരുന്നു ഇന്നലെ വരെ ഞാൻ ചിന്തിച്ചിരുന്നത്. നമ്മൾ അൽഫാമും ഷാവായിയും ഒക്കെ വേടിച്ചുകൊണ്ട് വന്ന് കഴിക്കുമ്പോൾ അച്ഛൻ കഴിച്ചിരുന്നത് വീട്ടിൽ ഉച്ചക്ക് ബാക്കി വന്ന ചോറും കറിയുമായിരുന്നു. കഴിഞ്ഞ ദിവസം ഓഫീസിൽ നിന്നും വരുന്ന വഴിയാണ് ഭാര്യ വിളിച്ചിട്ട് മീനൊന്നും കിട്ടീല എന്തെങ്കിലും വാങ്ങി കൊണ്ട് വരാൻ പറയുന്നത്. എന്റെ കൂടെ ബൈക്കിൽ ഓഫീസിലെ രാമേട്ടനും ഉണ്ടായിരുന്നു. റിട്ടയേർഡ് അകാൻ ഇനി ഏതാനും […]
Read Moreജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.
ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ നിലവിൽ 86 ലാബുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ എറണാകുളത്തെ അത്യാധുനിക സൗകര്യങ്ങളുള്ള എസ്.ആർ.ഐ (സ്റ്റേറ്റ് റെഫറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ ക്വാളിറ്റി) സ്റ്റേറ്റ് ലാബും, 14 ജില്ലാ ലാബുകളും, 71 ഉപജില്ലാ ലാബുകളും […]
Read Moreജനിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന ബ്രിട്ടീഷ് പാർലമെന്റ് നിയമഭേദഗതി നടപ്പിലാക്കരുത്.|പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്.
കൊച്ചി. മനുഷ്യജീവന്റെ മഹത്വത്തെ മാനിക്കാത്തതും ജീവന്റെ സംസ്കാരത്തെ വെല്ലുവിളിക്കുന്ന ബ്രിട്ടീഷ് പാർലമെന്റിന്റെ നിയമഭേദഗതിയിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് പ്രതിഷേധിച്ചു.പുതിയ നിയമം നടപ്പിലാക്കരുതെന്ന് അഭ്യർത്ഥിച്ചു.ജനിക്കുന്നതിന് തൊട്ടു മുമ്പുവരെ സ്ത്രീകൾക്ക് ഗർഭശ്ചിദ്രം അനുവദിക്കുന്ന നിയമ നിർമ്മാണം ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നീചമായ നീക്കമായി പ്രൊ ലൈഫ് പ്രവർത്തകർ വിശേഷിപ്പിക്കുന്നു. ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അമ്മയ്ക്ക് ഗർഭം അലസിപ്പിച്ചു ഏതുവിധത്തിലും കൊല്ലുന്നത് കുറ്റമല്ലാതാക്കികൊണ്ടുള്ള നിയമഭേദഗതിക്കാണ് ബ്രിട്ടീഷ് പാർലമെന്റ് കഴിഞ്ഞ ദിവസം അനുമതി നൽകിയത്.“ഏതൊരുകാരണത്താലും, പ്രസവിക്കുന്നത് വരെയുള്ള ഗർഭധാരണത്തിന്റെ ഏത് സമയഘട്ടത്തിലും […]
Read Moreവലിയൊരു വിമാനത്തിന് ഒരു പക്ഷിയുടെ ഇടിയിൽ എങ്ങനെ കേടുപാട് സംഭവിക്കും?
പക്ഷി തീയിൽ കരിഞ്ഞുപോകില്ലേ എന്ന് സംശയിക്കാം, അല്ലേ? പക്ഷേ, യഥാർഥത്തിൽ പക്ഷികൾക്ക് വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾക്ക് ഗുരുതരമായ നാശം വരുത്താൻ കഴിയും എന്നതാണ് സത്യം. എങ്ങനെയെന്ന് നോക്കാം: വിമാനത്തിന്റെ എഞ്ചിനുകൾ വലിയ അളവിൽ വായു വലിച്ചെടുക്കുന്നു. പക്ഷി എഞ്ചിനിൽ കുടുങ്ങിയാൽ, ഒരു പക്ഷിയോ അതിലധികമോ എഞ്ചിനിലേക്ക് വലിച്ചെടുക്കപ്പെട്ടാൽ, അത് ഫാൻ ബ്ലേഡുകളോ ടർബൈനോ തകർക്കും. അങ്ങനെ എഞ്ചിന്റെ പ്രവർത്തനം തടസ്സപ്പെടാം, തീ പടരാം, അല്ലെങ്കിൽ എഞ്ചിൻ പൂർണമായും നിന്നുപോകാം. രണ്ട് എഞ്ചിനുകളും തകരാറിലായാൽ, പൈലറ്റിന് വിമാനം നിയന്ത്രിക്കാനുള്ള […]
Read More“….. ഈ വിമാനത്തിന് വല്ല ഇഞ്ചൻ കംപ്ലെയ്ൻ്റോ മറ്റോ വന്നാൽ ഇത് എവിടെയാ ഒന്ന് സൈഡാക്കുന്നത്?” |അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊലിഞ്ഞ എല്ലാ ജീവനുകൾക്കും, ആദരാജ്ഞലി.
എകദേശം ഇരുന്നൂറിലധികം ഫ്ലൈറ്റ് യാത്രകൾ ഞാൻ നടത്തിയിട്ടുണ്ടാകണം. എങ്കിലും ഇപ്പോഴും ഒരു ഫ്ലൈറ്റ് യാത്ര വേണ്ടി വരും എന്നത് എന്നെ ഭയപ്പെടുത്തുന്ന കാര്യമാണ്. ലോകത്ത് അപകട സാധ്യത ഏറ്റവും കുറഞ്ഞ യാത്രകൾ ആകാശയാത്രകളാണ് എന്ന തിയറിയൊക്കെ നൂറ്റൊന്ന് ആവർത്തിച്ച ക്ഷീരഫല പോലെ ഞാൻ എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, എന്തോ വിമാനയാത്ര എന്നത് എനിക്ക് ഒരു ദുസ്വപ്നമാണ്. ആദ്യമായി വിമാന യാത്രകൾ നടത്തിയിരുന്ന കാലത്ത്, ഫ്ലൈറ്റിൽ സൗജന്യമായി ലഭ്യമായിരുന്ന മദ്യം വാങ്ങിക്കുടിച്ച് കിടന്ന് ഉറങ്ങുക എന്നതായിരുന്നു ഫ്ലൈറ്റ് ഭീതിയിൽ നിന്ന് […]
Read More“എന്റെ കാഴ്ചയും കാഴ്ചപ്പാടും മനോഭാവവും അതിൽനിന്നു വരുന്ന പ്രവൃത്തികളും പരിണമിച്ചു സ്നേഹത്തിന്റെ വലിയ ചക്രവാളത്തിലേക്കു വികസിക്കുമ്പോൾ എന്റെ ലോകംനന്നാകുന്നു.”|Prof. Leena Jose T
പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്, പ്രകാശം പബ്ളിക്കേഷൻസ് സ്ഥാപകനായ ഫാദർ ഹൊർമീസ് പെരുമാലിൽ പ്രസിദ്ധീകരിച്ച “നാടു നന്നാകണമെങ്കിൽ” എന്ന ലേഖനസമാഹാരത്തിൽ ഞാനൊരു ലേഖനമെഴുതുന്നത്. ലോകം നന്നായേ തീരൂ എന്ന വലിയ വാശിയിലായിരുന്നൂ മറ്റെല്ലാവരെയും പോലെ ഞാനും. ഒത്തിരി പ്രസംഗിക്കുകയും എഴുതുകയും ചെയ്തു. പക്ഷേ, നന്നാകുന്നില്ലല്ലോ എന്ന സങ്കടം ബാക്കി. മാറ്റത്തിന്റെ നല്ല വഴി ഏറെക്കഴിഞ്ഞാണു തെളിഞ്ഞത്. നാം ആയിരിക്കുന്നപോലെയാണു നമ്മൾ ലോകത്തെ കാണുന്നത് എന്നും, നാം മാറുമ്പോൾ ലോകവും മാറുന്നു എന്നും വഴിയെ ബോധ്യമായി. ബോധ്യം എന്നു പറഞ്ഞാൽ, അറിവും […]
Read Moreടേക്ക് ഓഫുകൾ മിക്കപ്പോഴും കണ്ണീരുപ്പ് കലർന്ന നെഞ്ചുലയ്ക്കുന്ന അനുഭവമാണ്. ടേക്ക് ഓഫ് ആവുമ്പോൾ വല്ലാത്തൊരു പേടി മനസ്സിനെ പൊതിയും
പ്രവാസം ജീവിതത്തിന്റെ ഭാഗം ആയതിനാൽ എന്നെ സംബന്ധിച്ച് ടേക്ക് ഓഫുകൾ മിക്കപ്പോഴും കണ്ണീരുപ്പ് കലർന്ന നെഞ്ചുലയ്ക്കുന്ന അനുഭവമാണ്. ടേക്ക് ഓഫ് ആവുമ്പോൾ വല്ലാത്തൊരു പേടി മനസ്സിനെ പൊതിയും. പ്രഭീഷും ആമിയും കൂടെയുള്ളപ്പോഴും ആമിയ്ക്ക് ഒപ്പം മാത്രമായി യാത്ര ചെയ്യുമ്പോഴും ഒക്കെ ഈ പേടി വല്ലാണ്ട് കൂടും. ആമിയെ ഇറുക്കി പിടിച്ച് കണ്ണടച്ച് പ്രാർത്ഥിക്കും. പിന്നീട് വിമാനത്തിലെ ലൈറ്റിങ് ഒക്കെ തിരികെ വരുമ്പോഴാണ് മനസ്സിലാവുക എന്റെ ഹൃദയത്തിന്റെ താളം അത് വരേയ്ക്കും പെരുമ്പറ കൊട്ടുകയായിരുന്നു എന്ന്. പറന്ന് പൊങ്ങാൻ […]
Read Moreമറ്റുള്ളവരുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കരുത് -someone might just turn the tables with style. ആരേയും അവരുടെ looks മാത്രം വച്ച് ജഡ്ജ് ചെയ്യരുത്
ഒരു ഗുണപാഠ കഥ. ഒരു വൃദ്ധയായ സ്ത്രീ ബാങ്കിൽ ചെന്ന് 10 ഡോളർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരി, ലേശം പരുഷമായി, എടിഎമ്മിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു: ”100 ഡോളറിൽ താഴെയുള്ള പണം പിൻവലിക്കാൻ, ദയവായി പുറത്തുള്ള മെഷീൻ ഉപയോഗിക്കുക. നിങ്ങൾക്ക് ഇവിടെ കൂടുതൽ ഇടപാടില്ലെങ്കിൽ, ദയവായി മാറിനിൽക്കുക – ഒരു ക്യൂ ഉണ്ട്.” വൃദ്ധ ഒരു നിമിഷം നിർത്തി, ശാന്തമായി പറഞ്ഞു. ” എങ്കിൽ എന്റെ അക്കൗണ്ടിൽ നിന്ന് മുഴുവൻ പണവും പിൻവലിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” […]
Read More