2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

Share News

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, […]

Share News
Read More

ഈ മനുഷ്യൻ തൊടുന്നത് വരെ അത് ആർക്കും വേണ്ടാത്ത ഒരു ചുമര് ആയിരുന്നു അതിന് ശേഷം അത് വേറെ എന്തോ ആയി മാറി…

Share News

ഈ മനുഷ്യൻ തൊടുന്നത് വരെ അത് ആർക്കും വേണ്ടാത്ത ഒരു ചുമര് ആയിരുന്നു അതിന് ശേഷം അത് വേറെ എന്തോ ആയി മാറി… ഒരു ഭ്രാന്തൻ എന്തോ ചെയ്യുന്നു എന്ന് കരുതി നടന്ന ആളുകൾ എല്ലാം അവസാനം ആയപ്പോൾ അവിടെ കാണികൾ ആയി മാറി…പേര് അറിയാത്ത ഏതോ ഒരു മനുഷ്യൻ (മണ്ണാർക്കാടിൽ ഇന്ന് കണ്ട ഒരു കാഴ്ച )….. @ Amal Ihsan Hari Boby

Share News
Read More

എയർ ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ(16000 Km) ആകാശയാത്രയിലൂടെ ചരിത്രം കുറിച്ച് എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാർ.

Share News

എയർ ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ(16000 Km) ആകാശയാത്രയിലൂടെ ചരിത്രം കുറിച്ച് എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാർ. ഉത്തര ധ്രുവത്തിലൂടെ പതിനാറായിരം കിലോമീറ്റർ നീളുന്ന യാത്ര സാൻഫ്രാൻസിസ്‌കോയിൽ നിന്നാരംഭിച്ച് ബംഗളുരുവിൽ അവസാനിച്ചു… വളരെയധികം പരിചയ സമ്പത്തും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമുള്ള ഈ ദൗത്യത്തിന് ആദ്യമായാണ് വനിതാ വൈമാനികരെ എയർ ഇന്ത്യ ചുമതലപ്പെടുത്തുന്നത്. ക്യാപ്റ്റൻമാരായ സോയ അഗർവാൾ, പാപ്പഗരി തൻമയ്, അകൻഷ സോനവെയറും ശിവാനി മൻഹാസും നടത്തിയ ഈ ഉദ്യമത്തിൽ ഉപയോഗിച്ച വിമാനത്തിന് “കേരളബോയിംഗ്777” എന്നാണ് എയർ ഇന്ത്യ നാമകരണം […]

Share News
Read More

വേങ്ങത്തടത്തിൽ ജോസിൻ്റെ ഭാര്യ ലിസി ജോസ് ബംഗളുരിൽ നിര്യാതയായി. സംസ്കാരം പിന്നിട് കോട്ടയ്ക്കു പുറം സെൻ്റ് മാത്യു സ് പള്ളിയിൽ.

Share News

അതിരമ്പുഴ: കോട്ടയ്ക്കുപുറം വേങ്ങത്തടത്തിൽ ജോസിൻ്റെ ( റിട്ട. റീജിണൽ മാനേജർ ദീപിക ബാംഗളൂർ) ഭാര്യ ലിസി ജോസ് (57) നിര്യാതയായി. സംസ്കാരം നാളെ ( ചൊവ്വാ) 10.30 ന് കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് പള്ളിയിൽ.പരേത നമ്പ്യാകുളം കേളിമറ്റം കുടുംബാംഗം. മകൻ: അഭിജിത്ത് ജോസ്.

Share News
Read More

കര്‍ഷകരുടെ രക്തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ല’: കാര്‍ഷിക ബില്ലിന് സുപ്രീംകോടതിയുടെ സ്‌റ്റേ

Share News

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിവാദ കാര്‍ഷിക ബില്ലുകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു.തല്‍ക്കാലം നിയമഭേദഗതി നടപ്പാക്കേണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടു.കര്‍ഷകരുടെ രക്തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു. പല സംസ്ഥാനങ്ങള്‍ക്കും ബില്ലിനോട് എതിര്‍പ്പുണ്ട്. ഈ നിയമഭേദഗതിയില്‍ എന്ത് കൂടിയാലോചനയാണ് നടന്നതെന്നും കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ചോദ്യമുന്നയിച്ചു. വിദഗ്ദ്ധ സമിതി രൂപീകരിച്ച്‌ നിയമഭേദഗതി ചര്‍ച്ച ചെയ്യണമെന്നും കോടതി

Share News
Read More

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി: സ്പീക്കര്‍ക്കെതിരായ പ്രമേയം 21 ന്

Share News

തിരുവനന്തപുരം: ജനുവരി ഇരുപത്തിയെട്ടുവരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നല്‍കിയ പ്രമേയം 21 ന് സഭ ചര്‍ച്ച ചെയ്യും. 22 ന് സഭ പിരിയാനും തീരുമാനിച്ചിട്ടുണ്ട്. കാര്യോപദേശക സമിതിയുടേതാണ് തീരുമാനം. ഡോളര്‍ കടത്തില്‍ ആരോപണ വിധേയനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ആ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എം ഉമ്മറാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇത് 21 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ചര്‍ച്ച ചെയ്യാനാണ് തീരുമാനം. രണ്ടു മണിക്കൂറാണ് ചര്‍ച്ചയ്ക്ക് […]

Share News
Read More

അഭിലാഷ് ടോമി വിരമിച്ചു

Share News

കൊച്ചി : പാ​യ് വ​ഞ്ചി​യി​ൽ ലോകം ചുറ്റിയ അഭിലാഷ് ടോമി വിരമിച്ചു. നാവിക സേന കമാന്‍ഡര്‍ പദവിയില്‍ നിന്നാണ് വിരമിച്ചത്. പായ് വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. പായ്‌വഞ്ചിയില്‍ ഇത്തരത്തില്‍ ലോകംചുററിയ രണ്ടാമത്തെ ഏഷ്യക്കാരനുമാണ് ഇദ്ദേഹം. കീര്‍ത്തിചക്ര, ടെന്‍സിഹ് നോര്‍ഗെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2012 നവംബറിലാണ് ഇദ്ദേഹം മുംബൈ തീരത്തുനിന്ന് യാത്രയായത്. നാലുലക്ഷത്തോളം കിലോമീറ്റര്‍ പിന്നിട്ട അഭിലാഷ് 2013 ഏപ്രിലില്‍ 6 ന് മുബൈയില്‍ തന്നെ തിരിച്ചെത്തി. ഇദ്ദേഹത്തെ […]

Share News
Read More

ആധാറിന്റെ ഭരണഘടനാ സാധുത: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Share News

ന്യൂഡൽഹി: ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്‌, അശോക്‌ഭൂഷൺ, എസ്‌ അബ്‌ദുൾനസീർ, ഭൂഷൺ ഗവായ്‌ എന്നിവർ അംഗങ്ങളായ ഭരണഘടനാബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്. ഭരണഘടനാ ബെഞ്ച് ഉച്ചയ്ക്ക് 1.30ന് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 2018ലെ സുപ്രീംകോടതി ഉത്തരവിന്‌ എതിരെ കോൺഗ്രസ്‌ നേതാവ്‌ ജയറാംരമേശ്‌ ഉൾപ്പെടെയുള്ളവരാണ്‌ പുനഃപരിശോധനാഹർജി നൽകിയത്‌. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2018 സെപ്‌തംബറിൽ ചീഫ് […]

Share News
Read More

വാക്സിൻ വിതരണം: പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള ചർച്ച ഇന്ന്

Share News

ന്യൂഡൽഹി : കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വൈകീട്ട് നാല് മണിക്കാണ് ചർച്ച. ചർച്ചയിൽ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകൾ വിലയിരുത്തും. വാക്സിൻ വിതരണത്തിന് കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കും. 16ന് നടക്കുന്ന വാക്സിനേഷന് മുൻപായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കേരളത്തിന് കൂടുതല്‍ കോവിഡ് വാക്‌സിന്‍ ഡോസ് കിട്ടിയേക്കും. കോവിഡ് വ്യാപനം കൂടുതലുള്ള ഇടങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ഡോസ് നല്‍കാനുള്ള കേന്ദ്ര […]

Share News
Read More