കനത്ത മഴയെ തുട൪ന്ന് എറണാകുളം ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴക്കെടുതി നേരിടാനായി ജില്ലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്വീകരിച്ച ക്രമീകരണങ്ങൾ വിലയിരുത്തി.
വിവിധ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഓൺലൈൻ യോഗത്തിൽ അടിയന്തര സാഹചര്യം നേരിടാ൯ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നി൪ദേശം നൽകിയിട്ടുണ്ട്.അപകടകരമായ സാഹചര്യത്തിൽ താമസിക്കുന്ന എല്ലാവരെയും മാറ്റിപ്പാ൪പ്പിക്കും. ജില്ലയിൽ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂ൪ത്തിയായി. ട്രോളിങ് നിരോധനം നീക്കിയെങ്കിലും ശക്തമായ കാറ്റും മഴയും നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യ ബന്ധന തൊഴിലാളികൾ കടലിൽ പോകുന്നത് നിരോധിച്ചു. കടലിൽ പോയിരിക്കുന്ന മത്സ്യ ബന്ധന തൊഴിലാളികളോട് എത്രയും വേഗം മടങ്ങി വരാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് സംബന്ധിച്ച് നിലവിൽ […]
Read Moreബേബി പെരുമാലിൽ അന്തരിച്ചു.|ആദരാഞ്ജലികൾ അർപ്പിക്കുന്നു .
തിരുവമ്പാടി : പ്രമുഖ കർഷക നേതാവും എ കെ സി ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജനറൽ സെക്രട്ടറിയുമായ ബേബി പെരുമാലിൽ (64) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ 12:20- ഓടു കൂടി അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മണാശ്ശേരി ക്കു സമീപം അജ്ഞാത വാഹനം ഇടിച്ചായിരുന്നു അപകടം. കൊച്ചിയിൽ ഇൻഫാം നേതൃ യോഗത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോട് ട്രെയിൻ ഇറങ്ങി തിരുവമ്പാടിയിലേക്ക് വരികയായിരുന്നു അദ്ദേഹം. സംസ്കാരം ബുധനാഴ്ച (03-08-2022) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ […]
Read Moreഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നത്.
ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നത്. കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടത്തിലേക്ക് ഇടുക്കി മെഡിക്കൽ കോളേജ് എത്തിയിരിക്കുന്നത്.യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇടുക്കി മെഡിക്കൽ കോളേജിന് തുടക്കം കുറിച്ചതെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാൽ 2016ൽ എം.സി.ഐ. അംഗീകാരം റദ്ദാക്കി. 2015ൽ രണ്ടാമത്തെ […]
Read Moreഎറണാകുളം-അങ്കമാലി അതിരൂപത യുടെ പുതിയ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ മാർപ്പാപ്പ നിയമിച്ചു.
കാക്കനാട:് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ചു ബിഷപ്പിന്‍റെ വികാരി ആര്‍ച്ച് ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജി സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം ജൂലൈ 30 ശനിയാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12-ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 3.30-ന് സഭാകാര്യാലയമായ മൗണ്ട് സെന്‍റ് തോമസ്സിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തൂം നടന്നു. അതിരൂപതയുടെ പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് ജൂലൈ 29 വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍നിന്ന് അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ചുബിഷപ്പ് ലെയോപോള്‍ദോ […]
Read Moreസഹകരണ ബാങ്കുകളിലെ ക്രമക്കേട് പരിഹരിക്കണം: സർക്കാരിനോട് വിഡി സതീശൻ
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ക്രമക്കേട് സര്‍ക്കാര്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. 25 കോടി രൂപ കരുവന്നൂര്‍ സഹകരണ ബാങ്കിനു മാത്രം നല്‍കിയതുകൊണ്ട് കാര്യമില്ലെന്നും ബാക്കി ബാങ്കുകളില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് ആര് പണം നല്‍കുമെന്നും അദ്ദേഹം ചോദിച്ചു. നല്ല രീതിയില്‍ നടക്കുന്ന ബാങ്കുകളുടെ വിശ്വാസ്യതയെ കൂടി ഇത് ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഫിലോമിനയുടെ മൃതദേഹം കരുവന്നൂര്‍ ബാങ്കിനു മുന്നിലെത്തിച്ചു പ്രദര്‍ശിപ്പിച്ചു രാഷ്ട്രീയ മുതലെടുപ്പു നടത്തിയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു കഴിഞ്ഞ ദിവസം […]
Read Moreഎം.ടിക്ക് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി എത്തി: പിറന്നാള്‍ കോടി സമ്മാനിച്ചു
കോഴിക്കോട്: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എംടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ കോടിയും സമ്മാനിച്ചു. മുന്‍ എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി എന്നിവരും മുഖ്യമന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു. എംടിയുടെ ആരോഗ്യ വിവരങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് എംടി […]
Read Moreലോകത്തിലെ ഏറ്റവും മികവുറ്റ പ്രദേശങ്ങളിലൊന്നായി എറണാകുളത്തെ മാറ്റിയെടുക്കുന്നതിന് നമുക്കേവർക്കും ഒറ്റക്കെട്ടായി പരിശ്രമിക്കാം.|ഡോ. രേണു രാജ്|കളക്ടർ, എറണാകുളം
എറണാകുളം ജില്ലയുടെ 33-ാമത് കളക്ടറായി ശ്രീ. ജാഫർ മാലിക്കിൽ നിന്നും ഇന്ന് ചുമതല ഏറ്റെടുത്തു. ഐ.എ.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം അസിസ്റ്റന്റ് കളക്ടറായി പരിശീലനത്തിന് നിയോഗിക്കപ്പെട്ട ജില്ല കൂടിയാണ് എറണാകുളം. പരിശീലന വേളയിലും ഫോർട്ടുകൊച്ചി സബ് കളക്ടറുടെ സ്വതന്ത്ര ചുമതല വഹിച്ച ഘട്ടത്തിലും ജില്ലയെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്. വികസന, ക്ഷേമ കാര്യങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും. ജില്ലയുടെ വിവിധ പ്രശ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കും. ജനപ്രതിനിധികൾ, കോർപ്പറേഷൻ, വിവിധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. മികച്ച […]
Read Moreമുന്നോട്ടുള്ള യാത്രയിൽ ജാഫർ മാലിക്ക് ഐ.എ.എസിനു എല്ലാ ഭാവുകങ്ങളും നേരുന്നു.
സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ ജാഫർ മാലിക്കിനെ ക്യാമ്പ് ഓഫീസിലെത്തി സന്ദർശിച്ചു. ജില്ലാ കളക്ടർ എന്ന നിലയിൽ എറണാകുളം നിയോജക മണ്ഡലത്തിന്റെ വികസനകാര്യങ്ങളിൽ വളരെ അധികം ശ്രദ്ധാലുവായിരുന്നു ജാഫർ മാലിക്ക്. എം.എൽ.എ എന്ന നിലയിൽ വികസന കാര്യങ്ങൾ മുന്നോട്ട് വയ്ക്കുമ്പോൾ പല തലങ്ങളിൽ നിന്നും എതിർപ്പുകളും നിയമത്തിന്റെ വെല്ലുവിളികളും ഉയർന്നു വരുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ എതിർപ്പുകളേയും വെല്ലുവിളികളെയും അതിജീവിച്ചു മുന്നോട്ട് നീങ്ങാൻ എന്നും തല്പരനായിരുന്ന ജാഫർമാലിക്കിന്റെ ഇടപെടൽ വടുതല ആർ.ഓ.ബി, പേരണ്ടൂർ വടുതല പാലം, അറ്റ്ലാന്റിസ് ആർ.ഓ.ബി, […]
Read More