പഞ്ചാബ് മോഡല്‍ പ്രസംഗത്തിനേക്കാള്‍ അപകടകരം: മന്ത്രിയുടേത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമെന്ന് കെ സുരേന്ദ്രന്‍
കോഴിക്കോട്: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇന്ത്യന്‍ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാള്‍ക്ക് ഒരുനിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. പഞ്ചാബ് മോഡല്‍ പ്രസംഗത്തിനേക്കാള്‍ അപകടകരമാണ് സജി ചെറിയാന്റെ പ്രസംഗമെന്നും കെ സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് സജി ചെറിയാന്‍. മുഖ്യമന്ത്രി ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ്. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യന്‍ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. […]
Read More