മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നൽകി സുപ്രീംകോടതി
ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം. സുപ്രീംകോടതിയുടേതാണ് തീരുമാനം. ഡാം സുരക്ഷാ നിയമപ്രകാരമുള്ള എല്ലാ അധികാരങ്ങളും മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. മേല്‍നോട്ട സമിതിക്കാണ് ഇനി ഡാം സുരക്ഷയുടെ പൂര്‍ണ അധികാരം. കേരളത്തിലെയും തമിഴ്നാട്ടിലെയും ഓരോ സാങ്കേതിക വിദഗർ സമിതിയുടെ ഭാഗമാകും. ഡാമിന്റെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്നും ദേശീയ സുരക്ഷ അതോറിറ്റി എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്നും കോടതി വിധിയിൽ പറഞ്ഞു. അതുവരെ ഡാമിന്റെ പൂർണ മേൽനോട്ട ചുമതല സമിതിക്കായിരിക്കുമെന്നും ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ […]
Read Moreവിനു വി ജോണിനൊപ്പം.നിർഭയ മാധ്യമപ്രവർത്തനത്തിനു വേണ്ടിയുള്ള അവകാശത്തിനൊപ്പം.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഞാൻ നാട്ടിലുണ്ടായിരുന്നില്ല. നാട്ടിലെത്തിയ ശേഷം ഇന്ന് വിനു വി ജോണിനെ വീട്ടിലെത്തി സന്ദർശിച്ചു. നരേന്ദ്രമോദി സർക്കാരിൻ്റെ ജനദ്രോഹ നിലപാടുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഖിലേന്ത്യാതലത്തിൽ നടത്തിയ പണിമുടക്ക് നിർഭാഗ്യവശാൽ കേരളത്തിൽ ചിലരുടെ കുൽസിതതാൽപര്യങ്ങളുടെ പുറത്ത് ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുകയുണ്ടായി. തങ്ങൾക്ക് അനഭിമതരായുള്ളവരെയും തങ്ങളെ വിമർശിക്കുന്നവരെയും ഒപ്പം പൊതുജനത്തെയും ശത്രുപക്ഷത്ത് നിർത്തികൊണ്ട് അവർക്കെതിരായ പ്രതിഷേധമാക്കി പണിമുടക്കിനെ മാറ്റുകയായിരുന്നു സിപിഎമ്മും പോഷക സംഘടനകളും. മോദിയ്ക്കെതിരെയായിരുന്നു സമരം ആഹ്വാനം ചെയ്തതെങ്കിലും […]
Read Moreസംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു: മാസ്ക് ധരിക്കുന്നത് തുടരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ചു. കേന്ദ്ര നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവു പുറപ്പെടുവിച്ചത്. ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും അടക്കം ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളുമാണ് നീക്കിയത്. ഇതോടെ കോവിഡ് നിയമലംഘനത്തിന് ഇനി ദുരന്തനിവാരണ നിയമപ്രകാരം കേസ് എടുക്കില്ല. ദുരന്തനിവാരണ നിയപ്രകാരം രണ്ട് വര്‍ഷം നിലനിന്നിരുന്ന നിയന്ത്രണങ്ങളാണ് പിന്‍വലിക്കുന്നത്. അതേസമയം മാസ്കും വ്യക്തിശുചിത്വവും തുടരണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
Read Moreമുൻകൂർ നോട്ടീസ് നൽകിയാണോ കല്ലിടൽ?: കെ റെയിലിൽ ചോദ്യങ്ങളുമായി ഹൈക്കോടതി
കൊച്ചി: കെ റെയിൽ പദ്ധതിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നാലു കാര്യങ്ങളിൽ വ്യക്തത വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിർദേശിച്ചു. സാമൂഹികാഘാത പഠനത്തിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു. മുൻകൂർ നോട്ടീസ് നൽകിയാണോ കല്ലിടുന്നത്?, സാമൂഹികാഘാത പഠനം നടത്താൻ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ? പുതുച്ചേരിയിലൂടെ റെയിൽ പോകുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങളിൽ വെള്ളിയാഴ്ച മറുപടി നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു എന്ന തരത്തില്‍ […]
Read Moreഅഞ്ചു ഡോക്ടേഴ്സുള്ള ആദിവാസിക്കുടി!
അഞ്ചു ഡോക്ടേഴ്സുള്ള ആദിവാസിക്കുടി!ആദിവാസി ദമ്പതികളായ രാഘവൻ്റെയും പുഷ്പയുടെയും കുടിയിൽ എല്ലാവരും -മക്കളും മരുമക്കളുമെല്ലാം – ഡോക്ടേഴ്സാണ്! ഒരൊറ്റ വീട്ടിൽ വീട്ടിൽ 5 ഡോക്ടേഴ്സ്!_ മൂന്നു മക്കളും രണ്ടു മരുമക്കളും. അഞ്ചു ഡോക്ടേഴ്സിൻ്റെ കാരണവർ ! മൂത്തവനും, മരുമകളും ഹോമിയോ ഡോക്ടേഴ്സ്. രണ്ടാമത്തവൾ അലോപ്പതി മൂന്നാമത്തവൻ ആയുർവേദം;മരുമകൻ ഒരാൾ ദന്തഡോക്ടർ!ഒരു കണ്ണീർക്കഥയുടെ ശുഭാന്ത്യം അതെങ്ങനെ സംഭവിച്ചു എന്നല്ലേ? അതിനു പുറകിൽ കഷ്ടപ്പാടിൻ്റെ കണ്ണീർക്കഥയുണ്ട്. വെല്ലുവിളികളുടെ മുഴുപ്പട്ടിണിയിൽ കുതിർന്ന കദനകഥയാണത്. രാഘവൻ്റെയും പുഷ്പ യുടെയും വിവാഹം മുതൽ തീവ്രമായ ഒരു […]
Read Moreകെ.വി. തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാൻഡ്
ന്യൂഡൽഹി: നേതൃത്വത്തെ വെല്ലുവിളിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന നിലപാടെടുത്ത മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാൻഡ്. തോമസിനെ വിലക്കിയത് കെപിസിസിയാണ്. സംസ്ഥാന ഘടകത്തെ മറികടന്ന് തീരുമാനം എടുക്കില്ല. കെപിസിസി തീരുമാനം എന്താണോ അത് ഹൈക്കമാന്‍ഡും അംഗീകരിക്കുമെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങൾ അറിയിച്ചു. സെമിനാറിൽ പങ്കെടുത്താൽ കെ.വി. തോമസിനെതിരേ നടപടി സ്വീകരിക്കാൻ ദേശീയ നേതൃത്വത്തോട് ശിപാർശ ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞിരുന്നു. കെ.വി. തോമസിനെ ഭീഷണിപ്പെടുത്തിയിട്ടില്ല. പാർട്ടി അച്ചടക്കം […]
Read Moreസീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ പ്രത്യേക സമ്മേളനം തുടരും|എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കും .
കാക്കനാട്: സീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ ഒരു പ്രത്യേക സമ്മേളനം മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അധ്യക്ഷതയിൽ ഇന്നലെ വൈകുന്നേരം ഓൺലൈനിൽ ചേരുകയുണ്ടായി. എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. സിനഡിന്റെ പ്രത്യേക സമ്മേളനം ഇന്നും തുടരുന്നതാണെന്ന് സഭയുടെ മീഡിയ കമ്മീഷൻ സെക്രട്ടറി .ഫാ. അലക്സ് ഓണംപള്ളി ഇന്നലെ നൽകിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു . സീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ പ്രത്യേക സമ്മേളനം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് […]
Read Moreകോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിക്കും: സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി. തോമസ്
കൊച്ചി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കോൺഗ്രസിന്‍റെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ്. എറണാകുളത്തെ വസതിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്. രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വച്ചു യെച്ചൂരിയെ കണ്ടപ്പോഴാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിക്കുന്ന കാര്യം തന്നോടു പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതായതുകൊണ്ടാണ് സംസാരിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ തനിക്ക് അനുമതി ലഭിച്ചില്ലെന്നു കെ.വി. […]
Read Moreനഗ്നത: പ്രദർശനവും പ്രയോഗവും|നമ്മുടെ സ്ത്രീകളും പെൺകുട്ടികളും കേരളത്തിൽ ഗ്രാമ നഗര വ്യത്യാസങ്ങൾ ഇല്ലാതെ ഇത്തരം കടന്നു കയറ്റങ്ങൾ അനുഭവിക്കുന്നു|മുരളി തുമ്മാരുകുടി
‘അധ്യാപികയുടെ ലൈംഗിക അതിക്രമ പരാതി അവഗണിച്ച കെ. എസ്. ആർ. ടി. സി. കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു’ – മാർച്ച് 7 ന് കോഴിക്കോട് നിന്നുള്ള വാർത്തയാണ്, ‘യാത്രക്കിടെ ബസിൽവെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു’ – മാർച്ച് 31 ലെ വാർത്തയാണ് ‘നടക്കാനിറങ്ങുന്ന സ്ത്രീകൾക്കു മുന്നിൽ നഗ്നതാ പ്രദർശനം, യുവ എൻജിനീയർ അറസ്റ്റിൽ – ഏപ്രിൽ രണ്ടാം തിയതിയിലെ വാർത്തയാണ്. ഇത് സാന്പിളുകളാണ്. ഏതു മാസത്തിലും ഇത്തരത്തിലുള്ള അനവധി വാർത്തകൾ ഉണ്ടാകും. ഈ വാർത്തകൾ […]
Read More