നമസ്തേ എന്ന വാക്കിന്റെ അർത്ഥം |എന്റെ ആത്മാവ് അങ്ങയുടെ മുന്നിൽ വണങ്ങുന്നു.|എന്നിലെ ആത്മാവ് നിന്നിലെ ആത്മാവിനെ തിരിച്ചറിയുന്നു.|എന്നിലെ ദൈവീകത (ദിവ്യം) നിന്നിലെ ദൈവത്തെ ബഹുമാനിക്കുന്നു.|എന്നിലെ പ്രകാശം നിന്നിലെ പ്രകാശത്തെ അഭിവാദ്യം ചെയ്യുന്നു.
ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ നമസ്തേ പറഞ്ഞുള്ള അഭിവാദനത്തിന്റെ അർത്ഥം:നമസ്‌തേ (नमस्ते) അല്ലെങ്കിൽ നമസ്‌കാർ (नमस्कार) എന്ന പദം സംസ്‌കൃതത്തിൽ നിന്നാണ് വരുന്നത്, ഈ പദം 2 വാക്കുകൾ കൂട്ടി ചേർത്താണ് രൂപം നൽകിയിരിക്കുന്നത്:നമസ് (Namas), എന്നാൽ കുമ്പിടുക അല്ലെങ്കിൽ പ്രണമിക്കുക എന്നും തേ (tè) എന്നാൽ നിങ്ങൾ, അതായത് നിങ്ങൾക്ക്. എന്നുമാണ് അർത്ഥമാക്കുന്നത്. അതിനാൽ, നമസ്തേ എന്നാൽ “ഞാൻ നിങ്ങളെ വണങ്ങുന്നു” എന്നാണ് അർത്ഥമാക്കുന്നത്, എന്നാൽ ആഴത്തിലുള്ള ഒരു ആത്മീയ അർത്ഥം ഈ വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ, […]
Read Moreസംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം.മിഠായിത്തെരുവിൻ്റെ നഗരത്തിൽ നിന്ന് കലോത്സവ വിശേഷങ്ങളുമായി മലയാളമനോരമ പ്രത്യേക പേജ് –ഇഷ്ടായിത്തെരുവ് ഇന്നു മുതൽ.14 ജില്ലകളിൽ ചിത്രരചനയ്ക്ക് ഒന്നാം സമ്മാനം നേടിയ കൂട്ടുകാർ വരച്ച ചിത്രം ഇന്നത്തെ ഇഷ്ടായിത്തെരുവിൽ K Tony Jose
Read Moreപ്രസംഗത്തോടൊപ്പം പ്രവർത്തിയിലും മാതൃകയായി ജീവിച്ചു വിടവാങ്ങിയ ബെനഡിക്ട് പാപ്പാക്ക് ആദരാഞ്ജലികൾ… ബെനഡിക്ട് പാപ്പായുടെ ജീവിതം കത്തോലിക്കാ സഭയുടെ നേതൃത്വത്തിന് മാതൃകയായി കാലങ്ങളോളം നിലനിൽക്കട്ടെ.|നമ്മുടെ നാട്
കത്തോലിക്കാ സഭയെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ നയിച്ചവരിൽ ഏറ്റവും പണ്ഡിതനായ വ്യക്തിയാണ് ഇന്ന് കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. ജോൺ പോൾ രണ്ടാമൻ മാർപാപ്പാക്ക് സഭയെ നയിക്കാനുള്ള ശേഷി പ്രായാധിക്യത്താൽ കുറഞ്ഞിരുന്ന കാലത്ത് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ സഹായിച്ചിരുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്‍. ജോൺ പോൾ രണ്ടാമൻ മാർപാപ്പക്ക് ശേഷം ആഗോള കത്തോലിക്കാ സഭയുടെ നേതൃത്വത്തിലേക്ക് എത്തിയ ബെനഡിക്ട് പാപ്പാ പ്രായാധിക്യത്താൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സാധിക്കുന്നില്ല എന്ന് മനസ്സിലായതോടെ സ്ഥാനം ഒഴിഞ്ഞു വിശ്രമ […]
Read Moreക്രിസ്തീയ വേദാന്തത്തിന്റെ ഹൃദയം കവർന്ന വ്യക്തിയായിരുന്നു പാപ്പാ റാറ്റ്സിംഗർ. |ബനഡിക്ട് പാപ്പായുടെ വാക്കുകളും കൃതികളും നമ്മുടെ ജീവിതത്തെ സ്പർശിക്കുകയും ഹൃദയത്തിൽ തുളച്ചുകയറുകയും ചെയ്തു.|ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
സത്യതീരമണയുന്ന ബനഡിക്ട് പത്രോസിന്റെ സിംഹാസനത്തെ അറിവുകൊണ്ടും വിനയംകൊണ്ടും വിശുദ്ധികൊണ്ടും അലങ്കരിച്ച വേദപാരംഗതനായിരുന്നു ബനഡിക്ട് 16-ാമൻ പാപ്പാ. കത്തോലിക്കാസഭയുടെ ശുശ്രൂഷ ഒരാളെ നയിക്കുന്നത് അധികാരത്തിന്റെ ഗർവിലേക്കോ സുഖലോലുപതയുടെ മന്ദിരങ്ങളിലേക്കോ അല്ല; മറിച്ച്, കർത്താവിന്റെ കുരിശിലേക്കാണെന്ന് പാപ്പാ ലോകത്തെ പഠിപ്പിച്ചു. ഈശോയുടെ ഹൃദയം സ്വന്തമാക്കിയ അജപാലകനെയും മുട്ടിന്മേൽ നിന്നു പ്രാർഥിക്കുന്ന ദൈവശാസ്ത്രജ്ഞനെയും ബനഡിക്ട് പാപ്പായിൽ നാം കണ്ടുമുട്ടുന്നു. കാൽസിഡോണ്‍ കൗണ്‍സിലിൽ മഹാനായ ലെയോ മാർപാപ്പയെപ്പറ്റി പറഞ്ഞു: “പത്രോസ് ലെയോയുടെ നാവിലൂടെ സംസാരിച്ചു.’’ നമ്മുടെ കാലഘട്ടത്തിൽ പത്രോസ്, ബനഡിക്ടിലൂടെ ലോകത്തോടും നമ്മോടും […]
Read Moreഇന്ന് മന്നം ജയന്തി. |എന്‍എസ്എസിന്റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്കര്‍ത്താവുമായ മന്നത്ത് പത്മനാഭൻ കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ പോരാടിയ നേതാവാണ്.|നവകേരളം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ സ്മരണ ശക്തി പകരട്ടെ.
ഇന്ന് മന്നം ജയന്തി. എന്‍എസ്എസിന്റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്കര്‍ത്താവുമായ മന്നത്ത് പത്മനാഭൻ കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ പോരാടിയ നേതാവാണ്. പുല, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയവക്കെതിരെ അദ്ദേഹം നിലകൊണ്ടു. അയിത്തത്തിനെതിരെ തന്റെ സമുദായത്തെ തന്നെ അണിനിരത്തിയ മന്നം വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ സമരങ്ങളിലുൾപ്പെടെ സജീവമായി പങ്കെടുത്തിട്ടുണ്ട്. പുരോഗമനാശയങ്ങൾ പുലരുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾക്ക് പ്രചോദനമാണ് മന്നത്തിന്റെ ജീവിതം. നവകേരളം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ സ്മരണ ശക്തി പകരട്ടെ. .മുഖ്യമന്ത്രി പിണറായി വിജയൻ
Read Moreഭക്ഷണത്തെ കളിക്കോപ്പായി കാണുന്ന തലമുറ..!!|ഒരല്പം ഭക്ഷണം വീട്ടിൽ കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ എല്ലാരും കൂടി കഴിക്കുമായിരുന്നല്ലോ എന്നും ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും ഭിക്ഷ യാചിക്കുന്നവർ അതൊക്കെ എടുത്തു കഴിക്കുന്നതും കണ്ടിട്ടുണ്ട്.!!
ഭക്ഷണത്തെ കളിക്കോപ്പായി കാണുന്ന തലമുറ..!! !! കുട്ടി ചെറുപ്പത്തിൽ സ്കൂളിൽ പോകുമ്പോൾ, കൂട്ടുകാരൊക്കെ കേക്ക് കഴിച്ചതിന്റെയും പലഹാരം കഴിച്ചതിന്റെയും കാര്യങ്ങൾ പറയുമ്പോൾ ആകാംക്ഷയോടെ കേട്ടിരുന്നിട്ടുണ്ട്. കാരണം അതൊന്നും വാങ്ങിതരാനുള്ള സാമ്പത്തികഭദ്രത കുട്ടീടെ വീട്ടുകാർക്ക് ഇല്ലായിരുന്നു. കുട്ടിയെപ്പോലെ തന്നെ ആയിരുന്നു പകുതിയിൽ അധികം കുട്ടികളും..!! !! പക്ഷെ, ഇന്നത്തെ തലമുറയെ നോക്കിക്കേ. എന്തോരം ഭക്ഷണമാണ് വേസ്റ്റ് ആക്കിക്കളയുന്നത്. ഇപ്പോഴത്തെ പല കല്യാണത്തിനും വധൂവരന്മാരുടെ കൂട്ടുകാർ പണികൊടുക്കുന്നതും ഈ ഭക്ഷണപദാർത്ഥങ്ങൾ വെച്ചിട്ട് ആവും. കേക്ക് മുഴുവനും മുഖത്തേയ്ക്ക് കമിഴ്ത്തുക, ചോറും […]
Read Moreപാപ്പാ എമരിത്തൂസ് ബെനഡിക്ട് പതിനാറാമന്റെ ഭൗതികദേഹത്തിന്റെ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. |വത്തിക്കാനിലെ മാതർ എക്ലേസിയാ മൊണാസ്ട്രിയിലെ ചാപ്പലിലാണ് ഇപ്പോൾ ഭൗതികദേഹം ഉള്ളത്.
നാളെ വത്തിക്കാൻ (ജനുവരി 2) സമയം രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും. ജനുവരി 5 ന് ഇറ്റാലിയൻ സമയം രാവിലെ 9.30 നാണ് മൃതദേഹസംസ്കാര കർമ്മങ്ങൾ സെന്റ് പീറ്റേഴ്സ് ബസിലിക്കിൽ നടക്കുക. Photo courtesy: Vatican Media
Read Moreസജി ചെറിയാനെ മന്ത്രിയാക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധം: കെ.സുരേന്ദ്രൻ
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാരിന് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വ്യക്തമായതായും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഭരണഘടനയെ അവഹേളിച്ചാൽ ശിക്ഷ ആറുമാസത്തേക്ക് മാത്രമാണോയെന്ന് മുഖ്യമന്ത്രി പറയണം. ഭരണഘടനയെ തള്ളി പറഞ്ഞതിനും ഭരണഘടനാ ശിൽപ്പികളെ അധിക്ഷേപിച്ചതിനാലുമാണ് സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടമായത്. സത്യപ്രതിഞ്ജാലംഘനമാണ് സജി ചെറിയാൻ നടത്തിയത്.പുതുവർഷ പുലരിയിൽ സർക്കാർ എടുത്ത മ്ലേച്ഛമായ തീരുമാനത്തെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. പ്രകോപനകരമായ നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതിന് സർക്കാർ […]
Read More