“ഞ​ങ്ങ​ളു​ടെ ജ​ന​പി​ന്തു​ണ സി​പി​എ​മ്മി​ന് ന​ന്നാ​യി അ​റി​യാം’: ജോ​സ് കെ. ​മാ​ണി

Share News

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് എമ്മിന്‍റെ ജ​ന​പി​ന്തു​ണ സി​പി​എ​മ്മി​ന് ന​ന്നാ​യി അ​റി​യാ​മെ​ന്ന് ജോ​സ് കെ. ​മാ​ണി. എ​ൽ​ഡി​എ​ഫി​ലെ സീ​റ്റ് നി​ർ​ണ​യ​ത്തി​ൽ ആ ​പ​രി​ഗ​ണ​ന ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇടതുമുന്നണിക്ക് കിട്ടിയ ജൂനിയര്‍ മാൻഡ്രേക്കാണെന്ന മാണി സി. കാപ്പന്‍റെ പ്രസ്താവനയിൽ അതേ നാണയത്തിൽ മറുപടി പറയാനില്ല. പാലായുടെയും കേരള കോൺഗ്രസിന്‍റെയും സംസ്കാരം അതല്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

Share News
Read More

ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു: 34 മരണം

Share News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 34 പേര്‍ മരിച്ചു. മധ്യപ്രദേശിലെ സിദ്ധിയിലാണ് അപകടമുണ്ടായത്. സിദ്ധിയില്‍ നിന്ന് സത്‌നയിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. കനാലിലേക്ക് വീണ ബസ് പൂര്‍ണമായി മുങ്ങിപ്പോയതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മരിച്ച 34 പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഏഴ് പേരെ രക്ഷപ്പെടുത്തി.

Share News
Read More

“അ​ഹ​ങ്കാ​ര​വും ധി​ക്കാ​ര​വും, ഇ​തി​ന് വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രും’: സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പു​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി

Share News

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​രം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത സ​ർ​ക്കാ​രി​ന് അ​ഹ​ങ്കാ​ര​വും ധി​ക്കാ​ര​വു​മാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ഇ​തി​ന് അ​വ​ർ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​മ​രം ചെ​യ്യു​ന്ന​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​യു​ടെ ഒ​രം​ശം ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ർ തി​രി​ച്ച​റി​യു​ന്നി​ല്ല. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​യ​ര്‍​ത്തു​ന്ന പ്ര​ശ്ങ്ങ​ള്‍ ഇ​ന്ന​ത്തേ​ത് മാ​ത്ര​മ​ല്ല, ഭാ​വി​യി​ലേ​ക്കും ഉ​ള്ള​താ​ണ്. പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റ് അ​വ​സ​ര​ങ്ങ​ളു​ടെ ലി​സ്റ്റാ​യാ​ണ് യു​ഡി​എ​ഫ് കാ​ണു​ന്ന​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

Share News
Read More

കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറും: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ ഫോൺ പദ്ധതിയുടെ ആദ്യ ഘട്ടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 35000 കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ് സ്ഥാപിക്കുന്നത്. കേരളത്തിലെ 30,000 സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 10 എംബിപിഎസ് മുതൽ ഒരു ജിബിപിഎസ് വരെ വേഗത നെറ്റ്കണക്ഷന് ലഭിക്കും. ഇതോടൊപ്പം ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി വീടുകളിലും എത്തിക്കുകയാണ്. ലോകത്ത് ഏറ്റവും വലിയ […]

Share News
Read More

കോ​ണ്‍​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​തെ ബി​ജെ​പി​യ്ക്ക് മു​ന്നോ​ട്ടു വ​രാ​നാ​കി​ല്ല: ബി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍

Share News

കൊ​ച്ചി: കോ​ണ്‍​ഗ്ര​സി​നെ തോ​ല്‍​പ്പി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​മാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​തെ ബി​ജെ​പി​യ്ക്ക് മു​ന്നോ​ട്ടു വ​രാ​നാ​കി​ല്ലെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് മു​ക്ത​ഭാ​ര​തം എ​ന്ന ബി​ജെ​പി​യു​ടെ ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് മു​ക്ത കേ​ര​ള​വും ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഗു​ണ​മു​ണ്ടാ​ക്കി​യ​ത് കോ​ണ്‍​ഗ്ര​സാ​ണെ​ന്നും ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Share News
Read More

മാ​ണി സി. ​കാ​പ്പ​നെ എ​ന്‍​സി​പി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി

Share News

തി​രു​വ​ന​ന്ത​പു​രം: എംഎൽഎ മാ​ണി സി. ​കാ​പ്പ​നെ എ​ന്‍​സി​പി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. യു​ഡി​എ​ഫ് പ്ര​വേ​ശ​നം ന​ട​ത്തി​യ കാ​പ്പ​ന്‍ സ്വ​ന്ത​മാ​യി പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കാ​ന്‍ നീ​ക്കം തു​ട​ങ്ങി​യ സ​മ​യ​ത്താ​ണ് കാ​പ്പ​നെ പാ​ര്‍​ട്ടി പു​റ​ത്താ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്നാ​ണ് കാ​പ്പ​ന്‍ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ​ത്. ജി​ല്ലാ ക​മ്മി​റ്റി​ക​ള്‍ പു​ന​സം​ഘ​ടി​പ്പി​ച്ച്‌ കാ​പ്പ​ന്‍ ഈ ​മാ​സം ത​ന്നെ പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ക്കും. പാ​ര്‍​ട്ടി​യു​ടെ ഭ​ര​ണ​ഘ​ട​ന, പേ​ര്, കൊ​ടി, ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ന്നി​വ തീ​രു​മാ​നി​ക്കാ​ന്‍ കാ​പ്പ​ന്‍ ചെ​യ​ര്‍​മാ​നും അ​ഡ്വ. ബാ​ബു കാ​ര്‍​ത്തി​കേ​യ​ന്‍ ക​ണ്‍​വീ​ന​റു​മാ​യും പ​ത്തം​ഗ […]

Share News
Read More

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2651 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 […]

Share News
Read More

ഇന്ന് വിഭൂതി: ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്

Share News

യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചു. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സാമൂഹിക അകലം പാലിച്ചും എണ്ണം പരിമിതപ്പെടുത്തിയുമാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. വിവിധ ദേവാലയങ്ങളില്‍ ഒന്നിലധികം കുര്‍ബാനകള്‍ ക്രമീകരിച്ചിട്ടുണ്ട്. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (ഫെബ്രുവരി 17) […]

Share News
Read More

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നോവൽ ‘മീശ’

Share News

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പി വത്സലയ്ക്കും എന്‍വിപി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് സമ്മാനം. എന്‍.കെ.ജോസ്, പാലക്കീഴ് നാരായണന്‍, പി.അപ്പുക്കുട്ടന്‍, റോസ് മേരി, യു.കലാനാഥന്‍, സി.പി.അബൂബക്കര്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. മുപ്പതിനായിരം രൂപയാണ് പുരസ്‌കാര തുക. എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവലിനാണു പുരസ്‌കാരം. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍.പി.രാമന്‍ (കവിതരാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്), എം.ആര്‍.രേണുകുമാര്‍ (കവിതകൊതിയന്‍), വിനോയ് തോമസ് (ചെറുകഥരാമച്ചി), […]

Share News
Read More

ഒരുപാട് നേതാക്കൾക്കിടയിൽ ആ മുഖം വ്യത്യസ്തമായിരുന്നു. ഹൃദയത്തിൽ ആദരവും ഇഷ്ടവുമുള്ള നേതാവ് ഡി. രാജ.

Share News

ഡൽഹിയിലെ പത്രപ്രവർത്തക സുഹൃത് അമൃത് ലാൽ ക്രമീകരിച്ച കൂടിക്കാഴ്ച. ഫോണിൽ വിവരങ്ങൾ വിവരങ്ങൾ പറഞ്ഞപ്പോൾ സ്നേഹപൂർവ്വം മുറിയിലേക്ക് ക്ഷണിച്ചു. എറണാകുളം മറൈൻ ഡ്രൈവിലെ LDF സമ്മേളനം കഴിഞ്ഞാണ് സഖാവ് ഹോട്ടൽ പ്രസിഡൻസിയിലെ മുറിയിൽ എത്തിയത്. ദേശീയ സെക്രട്ടറിയുടെ മുറിയിൽ തിരക്കില്ല. എൽ ഡി എഫ് ജാഥയ്ക്ക് കരുത്തായെത്തിയ സഖാക്കൾ അടുത്ത പലമുറികളിലുണ്ട്.നേർത്ത ശബ്ദത്തിൽ ആ മനുഷ്യൻ സംസാരിച്ചു തുടങ്ങി…. സംസാരിച്ചതത്രയും ഇവിടത്തെ സാമൂഹികാവസ്ഥകളെക്കുറിച്ചായിരുന്നു.. ..അതൊക്കെ കേട്ടിരിക്കുമ്പോഴും മനസ്സ് മറ്റെവിടെയോ ആയിരുന്നു…മുൻപിലിരിക്കുന്നതു ചരിത്രത്തിന്റെ ഒരേടാണ്, വിസ്മയത്തിന്റെ ഒരു വാക്കും…വായിച്ചും […]

Share News
Read More