നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 15 ന് മുമ്പ്: ഒറ്റഘട്ടമായി നടത്തിയേക്കും

Share News

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ ചെയ്തു. ഏപ്രില്‍ 15 ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താനാണ് മീണ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കോവിഡ് സ്ഥിതിഗതികള്‍ പരിഗണിച്ച്‌ നേരത്തെ വോട്ടെടുപ്പ് രണ്ടു ഘട്ടമായി നടത്താനാണ് ആലോചിച്ചിരുന്നത്. എന്നാല്‍ ഒറ്റഘട്ടമായി തന്നെ നടത്തിയാല്‍ മതിയെന്നാണ് ടിക്കാറാം മീണയുടെ ശുപാര്‍ശ. മീണയുടെ ശുപാര്‍ശയിന്മേല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. തെരഞ്ഞെടുപ്പ് […]

Share News
Read More

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

Share News

കണ്ണൂര്‍: 98-ാം വയസിൽ കോവിഡിനെ തോൽപ്പിച്ച നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി […]

Share News
Read More

ശ്വാസതടസം: ശശികലയെ ആശുപത്രിയിലേക്ക് മാറ്റി

Share News

ബംഗളൂരു: ശ്വാസതടസത്തെ തുടര്‍ന്ന് എഐഎഡിഎംകെ മുന്‍ നേതാവ് വികെ ശശികലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനധികൃത സ്വത്തു സമ്ബാദനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല അടുത്തയാഴ്ച ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുകയായിരുന്നു. ശശികലയെ ജയിലിനുള്ളിലെ ബൗറിങ് ലേഡി കര്‍സണ്‍ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിലെ ഓക്‌സിജന്റെ അളവില്‍ വ്യതിയാനം വന്നതാണ് ആരോഗ്യനില വഷളാകാന്‍ കാരണം. കഴിഞ്ഞ പത്ത് ദിവസമായി ശശികലയ്ക്ക് പനിയുണ്ടായിരുന്നു. കൊറോണ പരിശോധന നടത്തിയിട്ടുണ്ട്. ഓക്‌സിജന്റെ അളവ് കുറഞ്ഞതോടെയാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. കഴിഞ്ഞ 10 മാസമായി […]

Share News
Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്11.08 : ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 6219 പേര്‍ക്ക്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6219 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 447 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 977, കോഴിക്കോട് 729, കോട്ടയം 670, പത്തനംതിട്ട 586, കൊല്ലം 626, മലപ്പുറം 517, തൃശൂര്‍ 430, ആലപ്പുഴ 413, തിരുവനന്തപുരം 251, ഇടുക്കി 322, വയനാട് 297, കണ്ണൂര്‍ 216, പാലക്കാട് 126, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും […]

Share News
Read More

ന്യൂനപക്ഷ പദ്ധതികള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം: പ്രധാനമന്ത്രിയുടെ മുന്നില്‍ വിഷയം അവതരിപ്പിച്ച് കര്‍ദ്ദിനാളുമാര്‍

Share News

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കുള്ള സഹായപദ്ധതികള്‍ അര്‍ഹരായ എല്ലാ വിഭാഗങ്ങള്‍ക്കും ന്യായമായി ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നു കര്‍ദ്ദിനാള്‍മാരായ സിബിസിഐ പ്രസിഡന്റ് ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സീറോ മലബാർ സഭയുടെ മേജർ ആർച്ബിഷപ്പ്കെസിബിസി പ്രസിഡന്റ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ മുന്‍ പ്രസിഡന്റ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നതില്‍ ജാതി, മത പരിഗണനകളേക്കാളേറെ സാന്പത്തിക മാനദണ്ഡം ഉണ്ടാകണമെന്നും ന്യൂനപക്ഷങ്ങള്‍ക്കായുള്ള സഹായ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ […]

Share News
Read More

ഡോ. ജോസ് ചാക്കോ പെരിയാപുറം എറണാകുളം ജില്ലയിൽ ആദ്യത്തെ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം

Share News

കേരളത്തിലെ ആദ്യത്തെ വിജയകരമായ ഹൃദയമാറ്റ ശസ്ത്രക്രിയ്യ ചെയ്ത് ചരിത്രം കുറിച്ച ഡോ. ജോസ് ചാക്കോ പെരിയാപുറം എറണാകുളം ജില്ലയിൽ ആദ്യത്തെ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം

Share News
Read More

വെറും 36 റൺസിന് ഓൾ ഔട്ടായ ടീം ഒടുവിൽ ചരിത്ര വിജയം നേടി.

Share News

പേരുകേട്ട ഓസ്ട്രേലിയൻ നിരയ്ക്കെതിരെ പല പ്രമുഖരും ഇല്ലാതെ ഇങ്ങനെ ഒരു റിസൾട്ട്‌ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞെങ്കിൽ ഇവർ ചെറിയ പുള്ളികൾ ഒന്നും അല്ല. ഒരു ടീം വർക്കിൻ്റെ വിജയം. ടീമിന് ആവശ്യം ക്രിക്കറ്റ് ദൈവങ്ങളെയല്ല, പോരാളികളെയാണ്. ഈ വിജയം ഓരോ ഇന്ത്യാക്കാരനും പ്രചോദനമാകട്ടെ. ക്രിക്കറ്റ് പഴയ ക്രിക്കറ്റ് തന്നെയാണെങ്കിലും നമ്മുടെ പിള്ളേർ പുതുപുത്തനാണ്. ഇത് ചരിത്രമാണ്.അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രം.തലക്കനമില്ലാതെ പതിനൊന്നു പേരുടെ പോരാട്ടം വിജയിച്ചിരിക്കുന്നു.നിസംശയം നമുക്ക് ഇവരെ വിളിക്കാം…ടീം ഇന്ത്യ

Share News
Read More

കത്തോലിക്ക സഭാ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Share News

ന്യൂഡല്‍ഹി: കത്തോലിക്ക സഭാമേലാധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദ്ദപരമാണെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനെതിരായി 152 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ പ്രധാനമന്ത്രി […]

Share News
Read More