‘അഴിമതി മുക്ത കേരള’വുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി തടയാന്‍ പദ്ധതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാന്‍ അഴിമതിമുക്ത കേരളം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുരംഗത്തുണ്ടാകുന്ന അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാന്‍ പല രീതികളും പരീക്ഷിച്ചതാണ്. അഴിമതിയെക്കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് പരാതിപ്പെട്ടാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനാണ് അഴിമതിമുക്ത കേരളം നടപ്പാക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഈ പദ്ധതി തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവരം തരുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. സര്‍ക്കാര്‍ വിജ്ഞാപനം […]
Read Moreപട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കു ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനുവേണ്ടി 2017 ൽ ആരംഭിച്ച ഇൻഷുറൻസ് പദ്ധതിയാണ് ഗോത്രവാത്സല്യ നിധി.
പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കു ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനുവേണ്ടി 2017 ൽ ആരംഭിച്ച ഇൻഷുറൻസ് പദ്ധതിയാണ് ഗോത്രവാത്സല്യ നിധി. 2017 ഏപ്രിൽ ഒന്ന് മുതൽ ജനിച്ച 2088 പെൺകുഞ്ഞുങ്ങൾക്ക് 8.15 കോടി രൂപ വിനിയോഗിച്ചു നാളിതുവരെ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. Scheduled Tribes Development Department – STDD
Read Moreമഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ നാൽപതാം വാർഷികമാണ്.|ജെറി അമൽദേവ് നയിക്കുന്ന സംഗീതസന്ധ്യ. | ജീവചരിത്രത്തിൻ്റെ പ്രകാശനം|നാളെ 6.30 P.M.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ നാൽപതാം വാർഷികമാണ്. ബഹുമാന്യനായ ജെറി മാസ്റ്ററുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നു. പി. വി. ആൽബിയാണ് പുസ്തകം എഴുതിയിരിക്കുന്നത്. 2021 ജനുവരി 3നു എറണാകുളം st. ആൽബർട്സ് കോളേജ് ക്യാമ്പസ്സിൽ പുസ്തകത്തിന്റെ പ്രകാശനം നടക്കും.6.30 P.M. ജെറി മാസ്റ്ററുടെ പാട്ടുകൾ SING INDIA CHORAL GROUP അവതരിപ്പിക്കും. തിരക്കഥാകൃത്ത് ജോൺ പോൾ പുസ്തകം പ്രകാശനം ചെയ്യും. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല പുസ്തകം ഏറ്റുവാങ്ങും. ഡോ. സെബാസ്റ്റ്യൻ പോൾ, ഷാജി ജോർജ്, ഫാ. […]
Read Moreകോവിഡ് വാക്‌സിൻ: സംസ്ഥാനത്ത് ഡ്രൈ റൺ ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ കോവിഡ് വാക്‌സിൻ ഡ്രൈ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിൽ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ നേരിട്ടെത്തി ഡ്രൈ റൺ നടപടികൾ വിലയിരുത്തി. രാവിലെ 9 മുതൽ 11 വരെയാണ് ഡ്രൈ റണ്‍. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ […]
Read Moreഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് രൂപീകരിച്ചു|ജോര്‍ജ് കള്ളിവയലില്‍ ആഗോള പ്രസിഡന്റ്.|ജോര്‍ജ് കാക്കനാട്ട് ജനറല്‍ സെക്രട്ടറി
കൊച്ചി: വിവിധ രാജ്യങ്ങളിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബിന്റെ ആഗോള സ്ഥാപക പ്രസിഡന്റായി ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിനെയും ആഗോള ജനറല്‍ സെക്രട്ടറിയായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ടിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍: സോമന്‍ ബേബി (ബഹ്‌റിന്‍), ഡോ. കൃഷ്ണ കിഷോര്‍ (യുഎസ്എ). വൈസ് പ്രസിഡന്റുമാര്‍: […]
Read Moreറബര്‍ ബോര്‍ഡിന്റെ ഉല്പാദന കണക്കുകള്‍ വിലയിടിക്കാനുള്ള കുതന്ത്രം: വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: റബര്‍ ബോര്‍ഡിന്റെ റബറുല്പാദന കണക്കുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഉല്പാദനം ഉയര്‍ത്തിക്കാട്ടി വിലയിടിച്ച് വ്യവസായികളെ സംരക്ഷിക്കുന്ന കാലങ്ങളായുള്ള കര്‍ഷകദ്രോഹം ബോര്‍ഡ് ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഉല്പാദനം ഉയര്‍ത്തിക്കാണിക്കേണ്ടത് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിനുവേണ്ടി അടിസ്ഥാനമില്ലാത്ത ഉയര്‍ന്ന ഉല്പാദനക്കണക്കുകള്‍ നിരന്തരം നിരത്തുന്നത് നീതികേടാണ്. കാലാവസ്ഥാ വ്യതിയാനവും ഇലക്കേടുംമൂലം റബര്‍ ഉല്പാദനം കുറഞ്ഞിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ മാസം ഒരു കിലോഗ്രാം റബറിന് ഏതാനും ദിവസങ്ങളില്‍ ശരാശരി 158 രൂപവരെ കര്‍ഷകന് […]
Read Moreപുതുവർഷം – സന്തോഷിക്കാൻ പത്തു കാര്യങ്ങൾ|മുരളി തുമ്മാരുകുടി
പുതുവർഷം – സന്തോഷിക്കാൻ പത്തു കാര്യങ്ങൾ… 2021 പിറക്കുകയാണ്. 2020 വന്നതേ നമുക്ക് ഓർമ്മയുള്ളൂ, പിന്നെ ഒരു റോളർ കോസ്റ്ററിൽ കയറിയത് പോലെയായിരുന്നു. പലപ്പോഴും ജീവൽഭയം പോലും ഉണ്ടായി. ഇനിയുള്ള കാലത്തേക്ക് 2020 ഓർക്കണമെന്ന് കൂടി നമുക്ക് ആഗ്രഹമില്ല. എല്ലാവർക്കും സന്തോഷകരമായ പുതുവർഷം നേരുന്നതോടൊപ്പം എന്തുകൊണ്ടാണ് ഈ പുതുവർഷം എനിക്കേറെ സന്തോഷകരമായത് എന്നുകൂടി പറയാം. ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും ഇന്ന് ജീവനോടെ ഉണ്ട് എന്നതാണ് ആദ്യത്തെ സന്തോഷം. 2020 ന്റെ ആദ്യത്തിൽ നമ്മോടൊപ്പമുണ്ടായിരുന്ന പതിനെട്ടു ലക്ഷം […]
Read Moreനമ്മുടെ കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച വർഷം….
എല്ലാവരും പറയുന്നു 2020 മോശം വർഷമാണെന്ന്… നമ്മുടെ കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച വർഷം…. മത്സ്യ, മാംസാധികൾ ഇല്ലാതെയും ജീവിക്കാൻ പഠിപ്പിച്ച വർഷം… പുകവലിക്കുന്ന ശീലമുള്ളവർ അതില്ലാതെയും ജീവിച്ച വർഷം… ആശുപത്രിയിൽ പോവാതെയും ചെറിയ ചെറിയ രോഗങ്ങൾ മാറുമെന്ന് തെളിയിച്ച വർഷം… എല്ലാവരും പ്രത്യേകിച്ച് കുട്ടികൾ നെറ്റ് ഉപയോഗിക്കാൻ തുടങ്ങിയ വർഷം… ദുഷ് ചിലവില്ലാതെ പെരുന്നാളും, ഓണവും ആഘോഷിക്കാൻ പഠിപ്പിച്ച വർഷം… ദൈവാരാധന പ്രകടന പരമല്ല, മനസ്സുകൊണ്ട് ചെയ്യാമെന്ന് പഠിപ്പിച്ച വർഷം…. അനാവശ്യമായി തെരുവിൽ ചുറ്റിക്കറങ്ങാതെ […]
Read Moreഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
ഈ പുതുവർഷത്തിൽ ഏവർക്കും നന്മകൾ നേരുന്നു. ലോകത്തിലെ എല്ലാമനുഷ്യർക്കും തങ്ങളുടെ തൊഴിൽ മേഖലയിലേക്കും, വിദ്യാലയങ്ങളിലേക്കും വിനോദകേന്ദ്രങ്ങളിലേക്കും മടങ്ങിവരാൻ കഴിയട്ടെ. ആഹ്ലാദപൂർണവും ആരോഗ്യസമ്പുഷ്ടവുമായ ദൈനംദിന ജീവിതത്തിലേക്കു എല്ലാവരും കടന്നുവരട്ടെ. രമേശ് ചെന്നിത്തല
Read More