പ്രധാനപ്പെട്ട ലോക സംഭവങ്ങൾ ഉണ്ടാകുമ്പോഴൊക്കെ ലോകത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങൾ പരതി നോക്കുന്ന സ്വഭാവം എനിക്കുണ്ട്.

Share News

ഫെഡറിക്ക് മക്കാർത്തി ഫോസ്സായിത് പ്രഗത്ഭനായ ജേര്ണലിസ്റ്റും മികച്ചൊരു നോവലിസ്റ്റുമാണ്. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നു എന്നറിഞ്ഞാണ് ഞാൻ ആ പുസ്തകം വാങ്ങിയത്. ദി അഫ്ഘാൻ എന്നാണ് ആ പുസ്തകത്തിന്റെ പേര്. 2006 ൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം വായനയുടെ ആനന്ദകരമായ ഒരു അനുഭവമാണ് നൽകുന്നത്. ചരിത്രവും കാല്പനികതയും ഇഴചേർന്നു നീങ്ങുന്ന ഇതിഹാസം പോലൊരു പുസ്തകം. ലോകത്തുള്ള മാധ്യമ റിപ്പോർട്ടുകളും ഇന്റലിജൻസ് രേഖകളും ഒക്കെ പരിശോധിച്ച ഒരാൾ ആ സ്ഥലങ്ങളൊക്കെ സന്ദർശിച്ചു അവിടുള്ള ആളുകളുമായി ഇടപഴകി വ്യത്യസ്ത […]

Share News
Read More

നിപ പ്രതിരോധം ജില്ലകള്‍ ജാഗ്രത തുടരണം: മന്ത്രി വീണാ ജോര്‍ജ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച്‌ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്ബര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്ബര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ജില്ലയിലേയും ഐസൊലേഷന്‍, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. കോഴിക്കോടിന് […]

Share News
Read More

വവ്വാലുകളെ ഭയപ്പെടേണ്ടതില്ല; വേണ്ടത് ജാഗ്രത|നമ്മുടെ ട്രോപ്പിക്കൽ ആവാസവ്യവസ്ഥക്ക് കൃത്യമായ സംഭാവനകൾ നല്കുന്ന സസ്തനിയാണ് വവ്വാലുകൾ, കീടനിയന്ത്രണത്തിനും, സസ്യങ്ങളുടെ പരാഗണത്തിനും വിത്തുവിതരണത്തിലും ഒക്കെ വവ്വാലുകൾ നിർണ്ണായകമാണ്.

Share News

ജില്ലയെ ഭീതിയിലാഴ്ത്തിയ നിപ വൈറസിന്റെ കാരണക്കാർ വവ്വാലുകളാണെന്നനിലയിൽ അവയ്ക്ക് നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽ പെടുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്ന് അവയെ തുരത്താൻ കല്ലെറിയുക, ഉച്ചത്തിൽ ശബ്ദമുണ്ടാക്കുക (പടക്കം പോലുള്ളവ ഉപയോഗിച്ച്), അവയുടെ വാസ സ്ഥലങ്ങളിൽ തീയിടുക, അവ അധിവസിക്കുന്ന മരങ്ങൾ മുറിക്കുക എന്നിവ ചെയ്ത് ദയവായി വവ്വാലുകളെ ഭീതിയിലാഴ്ത്തരുത്. നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകൾ/ കടവാവലുകൾ നിപ വൈറസ് മൂലം രോഗ ബാധിതരാവുകയോ, മരിക്കുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ല. ഇവ […]

Share News
Read More

രതിയെ അധികാര പ്രയോഗത്തിനുള്ള അവസരമായി ഉപയോഗിക്കുന്ന ആണുങ്ങൾ നിയമ പരമായ അധീശത്വം പെണ്ണിനെന്ന് ഓർത്താൽ നല്ലത്‌ .|ഡോ .സി .ജെ. ജോൺ

Share News

രണ്ട് സാക്ഷികൾ ഒപ്പിട്ടുള്ള സമ്മത പത്രം വാങ്ങാതെയുള്ള ശാരീരിക ബന്ധങ്ങൾ ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്ന കാലം വിദൂരമല്ല. സമ്മതം പ്രധാനമാണ് .അത് നൽകുന്ന സാഹചര്യങ്ങളും വളരെ പ്രധാനമാണ്. രതി വിനോദ വഴിയിൽ ഇതൊന്നും പരിഗണിക്കാതെ ഉല്ലാസ യാത്രക്ക് പോയാൽ പണി കിട്ടാൻ സാധ്യതയുണ്ട്. കെട്ടിക്കോളമെന്ന തട്ടിപ്പു വർത്തമാനവും, ആനുകൂല്യങ്ങൾ നൽകാമെന്ന മോഹന വ്യാജ വാഗ്ദാനങ്ങളുമായി ഇറങ്ങിയാൽ ചിലപ്പോൾ പിന്നീട് പോലീസ് പൊക്കും. രതിയെ അധികാര പ്രയോഗത്തിനുള്ള അവസരമായി ഉപയോഗിക്കുന്ന ആണുങ്ങൾ നിയമ പരമായ അധീശത്വം പെണ്ണിനെന്ന് ഓർത്താൽ […]

Share News
Read More

അധോലോക ശക്തികൾ സമൂഹത്തെ ഹൈജാക്ക് ചെയ്യാതിരിക്കാൻ ഉയർന്ന ജാഗ്രതയും തുറന്ന സംവാദങ്ങളും അനിവാര്യമാണ്.|ഫാ. വർഗ്ഗീസ് വളളിക്കാട്ട്

Share News

സഭക്കെതിരെ നടക്കുന്ന നീക്കങ്ങൾ സംഘടിതവും ആസൂത്രിതവും ദുരുദ്ദേശ്യപരമായി ഉണ്ടാക്കിയെടുക്കുന്നവയുമാണ് എന്നത് മുൻപും വ്യക്തമാക്കിയിട്ടുള്ളതാണ്. അതു കാലം കഴിയുംതോറും ഓരോ സംഭവങ്ങളുടെയും ചുരുളഴിയുമ്പോൾ, സാമാന്യ യുക്തിയും നിരീക്ഷണ പാടവവുമുള്ളവർക്ക് വ്യക്തമാകുന്നതുമാണ്. മാധ്യമങ്ങളുടെ ഏകപക്ഷീയത ഇക്കാര്യത്തിൽ ജനങ്ങളെ വളരെയേറെ വഴിതെറ്റിച്ചിട്ടുണ്ട്‌. തീവ്ര സ്വഭാവമുള്ള ചില പ്രസ്ഥാനങ്ങൾക്കു കിട്ടുന്ന രാഷ്ട്രീയ പിന്തുണയും ഒരു പ്രധാന ഘടകമാണ്. “വേഷപ്രഛന്നത” മുഖമുദ്രയാക്കിയ ചില തീവ്ര സംഘടനകൾ, മനുഷ്യാവകാശ പ്രവർത്തകരായും, പരിസ്ഥിതി സംരക്ഷകരായും, ചാരിറ്റിയുടെ മറപിടിച്ചുമൊക്കെ ചാടിവീഴുന്നത് മുൻപും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇവരുടെ പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും […]

Share News
Read More

“ലോകത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന യുദ്ധം പിന്നീട് ലോകവ്യാപകമായി മാറാനും ദുരന്തങ്ങങ്ങൾ ഉളവാക്കുവാനും വലിയ കാലതാമസമില്ല. |സമൂഹമനസാക്ഷി ഉണരണം”|ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

Share News

യുദ്ധത്തിനെതിരെ സമൂഹമനസാക്ഷി ഉണരണംബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി കൊല്ലം : ഉക്രയിനിൽ നടക്കുന്ന യുദ്ധം നമ്മുടെ മനസ്സിൽ ഏറെ വേദന ഉളവാക്കുന്നു. എല്ലാ യുദ്ധങ്ങളും ആത്യന്തികമായി മനുഷ്യജീവനെതിരാണ്. യുദ്ധം നമ്മെ ബാധിക്കില്ലെന്ന മനോഭാവം മാറ്റണം. യുദ്ധത്തോടുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരണം. യുദ്ധം ടി വി യിൽ കണ്ട് ആസ്വദിക്കുമ്പോഴും ആശങ്കപ്പെടുമ്പോഴും യുദ്ധമേഖലയിൽ ജനങ്ങൾ അനുഭവിക്കുന്ന വേദനകളും വിഷമങ്ങളും നാം തിരിച്ചറിയണം.ലോകത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന യുദ്ധം പിന്നീട് ലോകവ്യാപകമായി മാറാനും ദുരന്തങ്ങങ്ങൾ ഉളവാക്കുവാനും വലിയ കാലതാമസമില്ല. യുദ്ധത്തിനെതിരെ […]

Share News
Read More

10 ദിവസം കൊണ്ട് നാലിരട്ടി വര്‍ധന: അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാല്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകള്‍ വര്‍ധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും […]

Share News
Read More

നാടു വിടുന്ന നമ്മുടെ യുവതലമുറ

Share News

പ്ലസ് ടു കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം u.k, Canada, Germany, Newzealand ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോൾ. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു.!നമ്മുടെ നാട് കുട്ടികൾക്ക് തീരെ താല്പര്യമില്ലാതാകുന്നു എങ്കിൽ അതിൽ വലിയ അത്ഭുതം ഇല്ല. കുട്ടികൾ തന്നെ പറഞ്ഞ ചില കാരണങ്ങൾ ചുവടെ ചുരുക്കത്തിൽ! ഒരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളും, നിയമപരമായ സുരക്ഷയും ഇവിടെ കുട്ടികൾ കാണുന്നില്ല. പഠന ശേഷം ഒരു ജോലി കിട്ടുക എന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി […]

Share News
Read More

മാധ്യമം ദിനപത്രത്തിലെ ഇന്നത്തെ ഈ വാര്‍ത്ത സത്യമെങ്കിൽ കെ റെയിൽ കേരളത്തിന്റെ പരിസ്ഥിതിക ആത്മഹത്യയായിമാറും. ഇത് വാസ്തവം അല്ലെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്ന് മോഹിക്കാം

Share News

https://l.facebook.com/l.php?u=https%3A%2F%2Fwww.madhyamam.com%2Fkerala%2Fkrail-urbanizes-10757-hectares-of-forest-903487%3Ffbclid%3DIwAR2tQ2gNydNs8sovIu_qzOQzIH_3iblu5XH7_jYOjxIWSZCzQ4ijYzfcYHQ&h=AT2JrVwtfUo1_haMw7gERvDDp64yVMx_Ir4J7jZ0xsvnW6HrFXsod1zsO4MGY8736V8T7hJbPN1Pfv0CAyTtDEOV6DpjTbzZRZIW_tlYR526-0CPP9tRYe8E7ZnlK-zqlfGl&tn=-UK-R&c[0]=AT3xREMYBn9PFa9OEYhxLoFa3YT20JqS7IDZCDmwfiv-fOgCtDgrZFBlrKhruRgzwmwsPdJ5z1zPA71WETOhtbuRrliUecff3hKhdOAd7m1KJf4s_Z3WAZDo_J2U2GH1cxyrEhQ4Sts6ikNaLPb_SM9UD1k Dr cj john Chennakkattu (drcjjohn)

Share News
Read More

മഴക്കെടുതി: ജാഗ്രത പാലിക്കുക; ദുരന്ത സാധ്യത മേഖലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കും: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം : വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നത്തിന്റെ ഭാഗമായി തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത […]

Share News
Read More