“ആരോഗ്യമേഖലയിലെ സമരം നഴ്‌സുമാരുടെ ഉന്നമനത്തിനോ അതോ ക്രൈസ്തവ സ്ഥാപനങ്ങളുടെ തകർച്ച ലക്ഷ്യമിട്ടോ?”|സീറോ മലബാർ സഭ

Share News

കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ നേഴ്‌സുമാർ സമരത്തിലാണ് . കേരളത്തിന്റെ ആരോഗ്യമേഖലയെ താങ്ങിനിർത്തുന്നതിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നേഴ്‌സുമാർ വഹിക്കുന്ന പങ്കിനെക്കുറിച്ചും അവർക്കു മാന്യമായ വേതനം നല്കണമെന്നതിലും മറിച്ചഭിപ്രായമില്ല , മാത്രമല്ല കേരളത്തിൽ മോഡേൺ നഴ്‌സിംഗ് പ്രചാരത്തിലാക്കിയതിന്റെ പ്രധാന ചുമതലവഹിക്കുകയും സഭാ സ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിന് നഴ്‌സുമാരെ പരിശീലിപ്പിക്കുകയും സൗജന്യമായും സ്കോളര്ഷിപ്പുനൽകിയും ഇടവക കൂട്ടായ്മ വഴി സഹായഹസ്തം നൽകിയും നഴ്‌സിംഗ് പ്രൊഫഷൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ് ക്രൈസ്തവ സമൂഹം . അതുകൊണ്ടുതന്നെ നേഴ്‌സുമാരുടെ പ്രശ്നങ്ങളോട് സഭാ കരുതലോടുകൂടിയാണ് ഇടപെടുന്നതു. പക്ഷെ […]

Share News
Read More

ആരോഗ്യത്തിന്റെ ‘മാന്ത്രിക സംഖ്യകൾ’: നമ്മുടെ ശരീരത്തെക്കുറിച്ച് നമ്മൾ അറിയേണ്ടത്..

Share News

നമ്മുടെ ഓരോ ചലനങ്ങളെയും നിയന്ത്രിക്കുന്ന അതിസങ്കീർണ്ണമായ ഒരു യന്ത്രമാണ് മനുഷ്യശരീരം. ഈ യന്ത്രം കൃത്യമായ താളത്തിലാണോ പ്രവർത്തിക്കുന്നത് എന്ന് തിരിച്ചറിയാൻ ആധുനിക വൈദ്യശാസ്ത്രം ചില അളവുകോലുകൾ നിശ്ചയിച്ചിട്ടുണ്ട്. അവയിലെ നേരിയ മാറ്റങ്ങൾ പോലും ശരീരം നമുക്ക് നൽകുന്ന ആരോഗ്യ സൂചനകളാണ്. നമ്മുടെ ആരോഗ്യത്തിന്റെ ഈ ഗണിതശാസ്ത്രത്തെക്കുറിച്ച് കൂടുതൽ അറിയാം. ജീവതാളത്തിന്റെ അളവുകോലുകൾ.. ഹൃദയമിടിപ്പും ശ്വസനവുമാണ് ജീവന്റെ പ്രാഥമിക ലക്ഷണങ്ങൾ. ഒരു മിനിറ്റിൽ 60 മുതൽ 100 തവണ വരെയാണ് ഒരു സാധാരണ വ്യക്തിയുടെ ഹൃദയമിടിപ്പ് (Pulse). ഇതിനൊപ്പം […]

Share News
Read More

ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത്. അത് മറവിയല്ല വലിയ പിഴവാണ്.

Share News

ആളുമാറിയും അവയവം മാറിയും സൈഡ് മാറിയും ഒക്കെ സർജറി ചെയ്യുന്നത് ഗുരുതരമായ പ്രശ്നങ്ങൾ തന്നെയാണ്. അതുപോലെ തന്നെ ഗുരുതരമായ ഒന്നാണ് ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത്. അത് മറവിയല്ല വലിയ പിഴവാണ്. മുൻകാലങ്ങളിൽ അത് കൂടുതലായിരുന്നു. ഇന്നത് ഏറെക്കുറെ അപൂർവ്വം എന്ന് തന്നെ പറയാം. കാരണം, ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ആശുപത്രികളിൽ പല തലങ്ങളിലുള്ള മുൻകരുതലുകൾ എടുക്കാറുണ്ട്. എന്നിട്ടും ഇപ്പോഴും അത്തരം സംഭവങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിൽ ദൗർഭാഗ്യകരമാണെന്നേ പറയാൻ പറ്റൂ. ഇത് ആറേഴ് വർഷം മുമ്പ് എഴുതിയ […]

Share News
Read More

പ്രശസ്ത അർബുദരോഗ വിദഗ്ധൻ (Oncologist) ഡോ. വി.പി. ഗംഗാധരൻ സംസാരിക്കുന്നു.|മാറുന്ന ജീവിതശൈലിയും രോഗങ്ങളും

Share News

1. മാറുന്ന ജീവിതശൈലിയും രോഗങ്ങളും: കേരളത്തിൽ ക്യാൻസർ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഗണ്യമായി വർദ്ധിക്കുന്നു. പണ്ട് മുതിർന്നവരിൽ മാത്രം കണ്ടിരുന്ന പല അസുഖങ്ങളും ഇപ്പോൾ 18-20 വയസ്സുള്ള കുട്ടികളിൽ പോലും കാണപ്പെടുന്നു. ഇതിന് പ്രധാന കാരണം നമ്മുടെ ഭക്ഷണരീതിയിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളാണ്. 2. അമിതവണ്ണവും വ്യായാമക്കുറവും: കുട്ടികൾ ഇന്ന് മൈതാനങ്ങളിൽ കളിക്കുന്നതിന് പകരം മൊബൈലിനും ടിവിക്കും മുന്നിലാണ് സമയം ചിലവഴിക്കുന്നത്. എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു എന്നറിയാതെ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന […]

Share News
Read More

‘കാൻസർ ഷീൽഡ്’ പദ്ധതിക്ക് തുടക്കമായി’

Share News

‘കാൻസർ ഷീൽഡ്’ പദ്ധതിക്ക് തുടക്കമായി’ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സി.എസ്.ആർ (CSR) പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കുമായി ‘കാൻസർ ഷീൽഡ്’ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു. കാരിത്താസ് ഹോസ്പിറ്റലിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ സൗജന്യ മാമോഗ്രാം, അൾട്രാസൗണ്ട് സ്കാൻ പരിശോധനകളാണ് നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും ബഹുമാനപ്പെട്ട കേരള തുറമുഖ-സഹരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. കേരള പൊലീസിന്റെ സമാനതകളില്ലാത്ത അവിശ്രമ സേവനത്തിന് […]

Share News
Read More

ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സേവനം ചെയ്യാനുള്ള അവസരം ഡോ. സി. ജീൻ റോസ് എസ് ഡി.

Share News

മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായി ഇനിയുണ്ടാവുക ഡോ. സി. ജീൻ റോസ് എസ് ഡി. കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനിയാണ് അഗതികളുടെ സന്യാസിനീ സമൂഹത്തിൽ അംഗമായ സി. ജീൻ. പിഎസ്‌സി എഴുതി സർക്കാർ സർവീസിൽ കയറിയ സി. ജീൻ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ്. അതിനു മുമ്പ് മറയൂരിൽ സഭയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പത്തുവർഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു. ഒട്ടേറെ ഗോത്രവർഗക്കാരും ആദിവാസി വിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന മറയൂർ […]

Share News
Read More

പരസഹായ ആത്മഹത്യാ ബിൽ: ദുരിതങ്ങളിൽനിന്നുള്ള മോചനമോ, അതോ മരണ സംസ്കാരത്തിന്റെ തുടക്കമോ?

Share News

‘അചഞ്ചലമായ ദുരിതങ്ങളില്‍ നിന്ന് മോചനം നേടുന്നതിനായി ഒരു ജീവിതം അവസാനിപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ നടത്തുന്ന ബോധപൂര്‍വമായ ഇടപെടല്‍’ എന്നാണ് ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ്സ് സെലക്ട് കമ്മിറ്റി ഓഫ് മെഡിക്കല്‍ എത്തിക്സ് ദയാവധത്തെ നിര്‍വചിക്കുന്നത്. ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത് നിയമവിധേയമാക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കുവാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നീക്കം നടക്കുന്നതിനിടെ ജീവന് വേണ്ടി പോരാട്ടവുമായി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മാരകരോഗികള്‍ക്ക് “തങ്ങളുടെ ജീവിതാവസാനം തിരഞ്ഞെടുക്കുവാന്‍ അവസരം” എന്ന പേരില്‍ ലേബർ എം.പി കിം […]

Share News
Read More

ജൂലൈ ഒന്ന് “ഡോക്‌ടേഴ്‌സ് ഡേ”|ഇപ്പോൾ 40 വയസ്സിനു താഴെയുള്ള ഡോക്ടർമാരിൽ പലരും മരണപ്പെടുന്നത് പുതിയ രോഗാതുരതയായ സ്ട്രെസ് സിൻഡ്രോം കൊണ്ടാണ്.

Share News

ജൂലൈ ഒന്ന് “ഡോക്‌ടേഴ്‌സ് ഡേ”, ഡോക്ടർമാരുടെ സേവനങ്ങളെ അംഗീകരിക്കുവാനും അവരെ അനുമോദിക്കാനും ഓർമ്മപ്പെടുത്തുന്ന ദിനം. പൊതുജനം കരുതുന്നതുപോലെ ഡോക്ടർമാർ അത്ര ഭാഗ്യവാന്മാരല്ലെന്ന് ഓർക്കണം. കർക്കശപ്രകൃതക്കാരായ മാനേജ്മെന്റുകൾക്കും എന്തിനും വിമർശനം തൊഴിലായി വച്ചിരിക്കുന്ന പൊതുജനത്തിനും ഇടയിൽ നട്ടംതിരിയുന്ന ഡോക്ടർമാരുടെ പ്രശ്നങ്ങൾ ആരും കാണാറില്ല. പകലന്തിയോളം ചെയ്തുകൂട്ടുന്ന ജോലിയും ഒടുങ്ങാത്ത സ്‌ട്രെസും വിശ്രമമില്ലായ്മയും ഡോക്ടർമാരുടെ ആയുസ്സ് കുറച്ചുകളയുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ 39 ശതമാനം ഡോക്ടർമാരും മരണപ്പെട്ടത് ഹൃദയസംബന്ധമായ രോഗങ്ങളാൽ. 25 ശതമാനം പേരുടെ മരണത്തിനു അർബുദം കാരണമായി. ഇന്ത്യയിലെ […]

Share News
Read More

പ്രമേഹവും വൃക്ക തകരാറും|ഡോ. അപ്പു സിറിയക്ക്

Share News

പ്രമേഹം നിയന്ത്രിക്കപ്പെടാതെ തുടരുന്ന അവസരത്തിൽ, ചെറുപ്പക്കാരിൽ ആണെങ്കിലും, മധ്യവയസ്കരിലാണെങ്കിലും, പ്രായമായവരിൽ ആണെങ്കിലും, ഇത് വൃക്കകളെ സാരമായി ബാധിക്കും.ചെറുപ്പക്കാരിലും, മധ്യവയസ്കരിലും, ഇത് ബാധിക്കുമ്പോൾ, കുടുംബത്തെ തന്നെ ആകമാനം ബാധിക്കുന്നു. ചികിത്സാചെലവകൾ വളരെയേറെ വർദ്ധിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ, കുടുംബങ്ങളെ തന്നെ, ഒരു അർത്ഥത്തിൽ, ഈ സങ്കീർണത പിടിച്ചുലക്കും. വൃക്ക പരാജയം അഥവാ കിഡ്നി ഫെയിലിയർ ഉൾപ്പെടെയുള്ള അവസ്ഥയിലേക്ക് പോയി, ഡയാലിസിസും, കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സങ്കീർന്നതകളിലേക്കും കാര്യങ്ങൾ കൈവിട്ടു പോകുന്നു . ആയതിനാൽ ചെറുപ്പക്കാരിലും, മധ്യവയസ്ക്കരിലും, പ്രമേഹരോഗ […]

Share News
Read More

എങ്ങനെ വാർദ്ധക്യം ഭയമില്ലാതെ നേരിടാനാകും?|ആരോഗ്യകരമായ വാർദ്ധക്യം ലഭിക്കാൻ, ആരോഗ്യകരമായ ജീവിതരീതികൾ ചെറുപ്പം മുതലേ ആരംഭിക്കണം

Share News

60 വയസ്സാവുമ്പോൾ മുതൽ തങ്ങൾ വാർദ്ധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്നു എന്ന് കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. പലതരം ആകുലതകൾ ആണ് മനസ്സിൽ പിന്നീട് ഉത്ഭവിക്കുന്നത്. ആരോഗ്യം തന്നെ മുഖ്യ പ്രശ്നം. എന്നാൽ ഈ പറയുന്ന വാർധക്യ കാലത്തിനെ അത്ര തന്നെ ഭയപ്പെടേണ്ടതുണ്ടോ? ഒന്ന് നോക്കാം. പലകാരണങ്ങൾ കൊണ്ട് വാർദ്ധക്യകാലത്തെ മനുഷ്യായുസ്സിന്ടെ സുവർണ്ണ വർഷങ്ങൾ എന്ന് വിളിക്കപ്പെടുന്നു. പ്രായമാകുന്നതിന് അതിന്റെ ആനുകൂല്യങ്ങളുണ്ട്. ഒന്ന്, നമ്മൾ പഠിച്ച കാര്യങ്ങൾ ഉപയോഗിക്കുന്നതിൽ നമ്മൾ മിടുക്കരാകുമ്പോൾ ഇതിനെ ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ് എന്ന് വിളിക്കുന്നു. […]

Share News
Read More