സിസ്റ്റർ. റാണി മരിയ : കണ്ണിൽ കനിവും കരളിൽ കനലും സൂക്ഷിച്ച പ്രേഷിത

Share News

ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സ്വർഗ്ഗ പ്രവേശനത്തിന് ഫെബ്രുവരി 25ന് ഇരുപത്തിയൊൻപത് വർഷം പൂർത്തിയാകുന്നു. കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ അഗ്നി ചിറകുകളുമായി പ്രേഷിത ഭൂമിയിൽ ജീവിച്ച സി. റാണി മരിയ ഭാരത കത്താലിക്കാ വിശ്വാസികൾക്ക് എന്നും ആവേശമാണ്. ദൈവകാരുണ്യത്തിൻ്റെ കനിവ് കണ്ണുകളിൽ നിറച്ച, ഈശോയോടുള്ള ദിവ്യ സ്നേഹത്തിൻ്റെ കനൽ കരളിൽ സൂക്ഷിച്ച, പരിശുദ്ധാത്മാവിൻ്റെ തീക്ഷ്ണത കാലുകളിൽ അഗ്നി ചിറകായി ആവാഹിച്ച സി. റാണി മരിയ മഴയായാലും വെയിലായാലും എല്ലാ […]

Share News
Read More

കേരളാ ഗവർണർ മാനന്തവാടി ബിഷപ്സ് ഹൗസ് സന്ദർശിച്ചു

Share News

കേരളാ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ മാനന്തവാടി ബിഷപ്സ് ഹൗസ് സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട കുടുംബങ്ങളെ സന്ദർശിക്കു ന്നതിനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനുമായി വയനാട്ടിലെത്തിയതായി രുന്നു ഗവർണർ. മാനന്തവാടി ബിഷപ്സ് ഹൗസിലെത്തിയ കേരളാ ഗവർണറെ രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം, സഹായമെത്രാൻ ബിഷപ് അലക്സ് താരാമംഗലം, യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മെത്രാപ്പോലീത്താ സ്തെഫാനോസ് മാർ ഗീവർഗീസ് എന്നിവരും ബത്തേരി സീറോ മലങ്കര രൂപതയുടെ യും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും പ്രതിനിധികൾ ചേർന്ന് […]

Share News
Read More

മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസിയുടെ ജന്മദിനം.|ദളിതയായതിനാൽ താൻ അഭിനയിച്ച സിനിമ പോലും കാണാനാവാതെ നാട് വിട്ടോടേണ്ടി വന്നു. ആ തീയേറ്റർ വരെ കത്തിച്ച കലാസാംസ്ക്കാരിക പാരമ്പര്യമാണ് നമ്മുടേത്.

Share News

തിരുവനന്തപുരം , നന്തൻകോട് , ആമത്തറ വയലിനു സമീപം ( ഇപ്പോൾ കനകനഗർ ) 1903 ഫെബ്റു.10 നാണ് രാജമ്മയുടെ ജനനം . അക്കാലത്ത് നന്തൻകോട് ആമത്തറ ഭാഗത്തെ ദലിതർ സംഘടിച്ച് ചേരമർ കലാസംഘം എന്നൊരു പ്രസ്ഥാനം രൂപീകരിച്ച് കാക്കാരശ്ശി നാടകങ്ങൾ അവതരിപ്പിച്ചിരുന്നു . രാജമ്മ വളർന്നപ്പോൾ ഈ സമിതിയിലെ നടിയായി ചേർന്നു . കാക്കാരശി നാടകത്തിൽ കാക്കാത്തിയുടെ വേഷം കെട്ടുന്ന ആദ്യത്തെ സ്ത്രീയായി രാജമ്മ. ( അതുവരെ കാക്കാത്തിയുടെ വേഷം കെട്ടിയിരുന്നത് ആണുങ്ങൾ)ഇവിടെ നിന്നാണ് രാജമ്മ […]

Share News
Read More

ഇതുപോലെ എത്രയോ പേര് നമ്മുടെ കുടുംബങ്ങളിൽ കഴിയുന്നുണ്ട് അല്ലെ? വേലക്കാരി / മെയിഡ് എന്നീ ഓമന പേരുകളിൽ ഒക്കെയായി.|ഈ സാരി ക്കു ഒരു കഥയുണ്ട്.

Share News

ഈ സാരി ക്കു ഒരു കഥയുണ്ട്. അതിനു മുമ്പ് ഇത് ആരുടെ സാരി ആണെന്ന് പറയാം. എന്റെയല്ല. ഇത് ഈ ഫോട്ടോയിൽ ഞങ്ങളുടെ കൂടെയുള്ള വത്സല ചേച്ചിയുടെ സാരി ആണ്. ചേച്ചി ഞങ്ങളുടെ കൂടെ കൂടിയിട്ട് വര്ഷങ്ങളായി. നെമ്മാറക്കാരിയാണ്. ഞാൻ അവറ്റീസിൽ ചേർന്ന കാലം മുതൽ കൂടെയുണ്ട്. കൂടെ തന്നെയാണ് താമസിക്കുന്നത്. വീട്ടിലെ സകല കാര്യങ്ങളും നോക്കുന്നത് ചേച്ചിയാണ്. ഷാർജയിലേക്ക് ജോലി മാറാൻ തീരുമാനിച്ചപ്പോൾ ഏറ്റവും വലിയ ശങ്ക ഞാനും പാപ്പുവും എന്ത് ചെയ്യും എന്നതായിരുന്നു. അടുക്കള […]

Share News
Read More

” നിനക്കൊരാളെപറ്റിക്കാൻ കഴിയുന്നുവെങ്കിൽ നീ ആലോചിക്കേണ്ടത് അയാൾ എത്ര മണ്ടനാണ് എന്നല്ല.. അയാൾ നിന്നെ എത്രമാത്രംവിശ്വസിക്കുന്നു എന്നാണ്.”

Share News

കേരള ടുഡേ വാർത്തയെ തുടർന്ന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളിക്കാർ തിരക്കിയ റോജി ഡോമിനിക് ഇതാ …. താക്കോല്‍ എടുത്ത് കടതുറക്കാം, ചപ്പാത്തി എടുക്കാം, 45 രൂപ ക്യാഷ് ബോക്സില്‍ നിക്ഷേപിക്കാം. രൊക്കം പണമില്ലെങ്കില്‍ പിന്നെ ഇട്ടാലും മതി. ഇനി പെട്രോള്‍ അടിക്കാന്‍ പണമില്ലെങ്കില്‍ അതും എടുക്കാം. പിറ്റേ ദിവസം തിരിച്ചിടുക. ഉപഭോക്താവിനെ കണ്ണടച്ച്‌ വിശ്വസിച്ച്‌ റോജി ഉപഭോക്താവാണ് ഇവിടെ രാജാവ്, വിശ്വാസം അതല്ലേ എല്ലാം….. കോട്ടയം കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ 26-ാം മൈലിൽ ഒരു ചപ്പാത്തി കടയുണ്ട്. കട തുറന്നിട്ടുണ്ടോ […]

Share News
Read More

“കോട്ടയത്തിന്റെ,സ്വന്തം ചാഴികാടൻ”

Share News

1965-ൽ കേരളകോൺഗ്രസ്‌ പ്രധിനിധി ജയിച്ചതിനു ശേഷംപിന്നീട് 1982ൽ ജോസഫ് ഗ്രൂപ്പ്‌ ലെ ഇ ജെ ലുക്കോസ് ആണ്, ഏറ്റുമാനൂരിൽ നിന്ന് ജയിക്കുന്ന പിന്നത്തെ കേരളകോൺഗ്രസ്‌ കാരൻ, കടുത്തുരുത്തി, ചെങ്ങനാശ്ശേരി, പൂഞ്ഞാർ പോലെ ഒരു കേരളകോൺഗ്രസ്‌ പാരമ്പര്യം ഒള്ള മണ്ഡലം അല്ല ഏറ്റുമാനൂർ,87ൽ ജോസഫ് ഗ്രൂപ്പിലെ കെ ടി മത്തായി യുഡിഫ് സ്ഥാനാർഥി ആയി മാത്സാരിച്ചപ്പോൾ കോൺഗ്രസ്‌ കാരൻ ആയ മുൻ mla ജോർജ് ജോസഫ് പൊടിപറ റിബൽ ആയി മാത്സാരിച്ചു, എന്നാൽ ഇരു മുന്നണി കളെയും പരാജ്‌യപെടുത്തി […]

Share News
Read More

ദൈവസ്നേഹം എന്നാൽ മനുഷ്യസ്നേഹവും പാവങ്ങളോട് പക്ഷംചേരലും ആണെന്ന് ഞങ്ങളെ കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീ ജോർജ് വടകരയുടെ ഓർമ്മകൾ ഒരിക്കലും മരിക്കാതെ ജീവിക്കുന്നു.

Share News

കർമ്മ മേഖലയിലെ കാരുണ്യ സ്പർശം കർമ്മ മേഖലയിൽ കാരുണ്യ സ്പർശമായി പാവപ്പെട്ടവർക്ക് സഹായം നൽകുന്നതിനുള്ള നിരന്തര പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുമ്പോൾ പെട്ടെന്ന് നിത്യത്തിലേക്ക് വിളിക്കപ്പെട്ട നമ്മുടെ പ്രിയപ്പെട്ട ജോർജ് വടകരയുടെ ഒന്നാം ചരമ വാർഷിക ദിനമാണ്. ജനുവരി 28. ചെമ്പൻ തൊട്ടി എന്ന മലയോര ഗ്രാമത്തിൽ നിന്നും ഒരു വിദ്യാർത്ഥിയായി തളിപ്പറമ്പിൽ എത്തിയ ജോർജ്, പിന്നീട് മരണം വരെ എല്ലാവരുടെയും പ്രിയപ്പെട്ട വടകര യായിരുന്നു. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതാവായി മാറി. ഗ്രന്ഥശാല സംഘം കണ്ണൂർ […]

Share News
Read More

ഒന്നും ശരിയായ വഴിയിൽ നടക്കരുത് എന്നതു മാത്രമായി രാഷ്ട്രീയ പ്രവർത്തനവും ഭരണവും മാറിയാൽ, ജനങ്ങൾക്കു നിസ്സഹായരായി നിൽക്കുകയേ നിവൃത്തിയുള്ളു!

Share News

മാസപ്പടി എപ്പടീ എപ്പടീ …? 1990 ന്റെ രണ്ടാം പകുതിയോടെ, കേരളത്തിന്റെ കടൽത്തീരത്തു വളർന്നുവന്ന ഏറ്റവും ശ്രദ്ധേയമായ വ്യവസായ സംരംഭമാണ് കരിമണൽ ഖനനവും, കരിമണലിൽനിന്നു വേർതിരിച്ചെടുക്കുന്ന ഇൽമനൈറ്റ്, മോണസൈറ്റ്, ‌റൂട്ടയിൽ, സിർകോൺ തുടങ്ങിയ വിലപ്പിടിപ്പുള്ള ധാതുക്കളുടെ വിപണനവും. 1922 മുതൽ കേരള തീരത്തു കൊല്ലം കേന്ദ്രമായി സർക്കാർ മേഖലയിൽ ഖനനം നടക്കുന്നുണ്ടെങ്കിലും, ആറ്റമിക് എനർജിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ, സ്വകാര്യ സംരംഭകർക്കു കേന്ദ്ര സംസ്ഥാന സർക്കാരുകളിൽനിന്നു ഖനന അനുമതി നേടുക എളുപ്പമായിരുന്നില്ല. 1991 നു ശേഷം, ഇന്ത്യൻ […]

Share News
Read More

മാനവികതയുടെ മഹത്തായ സന്ദേശങ്ങൾ, കാവ്യാത്മകമായ രീതിയിൽ എല്ലാക്കാലത്തിനുമായി പകർന്നു നൽകിയതുകൊണ്ടാണ് കുമാരനാശാൻ ജനങ്ങൾക്ക് പ്രിയപ്പെട്ട മഹാകവി ആയത്.

Share News

മാനവികതയുടെ മഹത്തായ സന്ദേശങ്ങൾ, കാവ്യാത്മകമായ രീതിയിൽ എല്ലാക്കാലത്തിനുമായി പകർന്നു നൽകിയതുകൊണ്ടാണ് കുമാരനാശാൻ ജനങ്ങൾക്ക് പ്രിയപ്പെട്ട മഹാകവി ആയത്. ജീവിത തത്വദർശനങ്ങൾ ഉൾച്ചേർന്ന രചനകൾ അദ്ദേഹത്തെ വേറിട്ട കവിത്വത്തിന് ഉടമയാക്കി. ഈ ദർശനങ്ങളാകട്ടെ ശ്രീനാരായണ ഗുരുവിൽ നിന്നാണ് ആശാന് പകർന്നു കിട്ടിയത്. ഗുരുവിന്റെ സന്ദേശങ്ങളെ, പ്രത്യേകിച്ച് ജാതിഭേദമില്ലായ്മയുടെ, സമസൃഷ്ടി സ്നേഹത്തിന്റെ തത്വങ്ങളെ അദ്ദേഹം തന്റെ കവിതകളിൽ പാലിൽ പഞ്ചസാരയെന്ന പോലെ ലയിപ്പിച്ചെടുത്തു. വേദനിക്കുന്ന ഹൃദയങ്ങൾക്ക് ആശ്വാസവും മുറിപ്പെട്ട സമൂഹമനസ്സിന് സാന്ത്വനവുമായി ആശാന്റെ കവിതകൾ. അങ്ങനെ എക്കാലത്തിന്റെയും കവിയായി വളർന്നുനിൽക്കുന്നു […]

Share News
Read More

തിരുവനന്തപുരം: 39 വർഷത്തെ വാർത്താ അവതരണത്തിന് വിരാമമിട്ട് ഹേമലത ദൂരദർശന്റെ പടിയിറങ്ങി.

Share News

തിരുവനന്തപുരം: 39 വർഷത്തെ വാർത്താ അവതാരണത്തിന് വിരാമമിട്ട് ഹേമലത ദൂരദർശന്റെ പടിയിറങ്ങി. ഇന്നലെ വൈകിട്ട് ഏഴ് മണിക്കുള്ള ബുള്ളറ്റിൻ അവതരിപ്പിച്ചാണ് അവർ ദൂരദർശനിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചത്. റീഡർ ആയി തുടങ്ങിയതിനാൽ വാർത്ത വായിച്ച് തന്നെ പടിയിറങ്ങാം എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു വിടവാങ്ങൽ രീതി തിരഞ്ഞെടുത്തത്. അസി ന്യൂസ് എഡിറ്ററായാണ് ഹേമലത അവസാനം ജോലി ചെയ്തത്. 1985 ജനുവരി രണ്ട് മുതലാണ് തിരുവനന്തപുരം ദൂരദർശനിൽ മലയാളം വാർത്തകൾ ആരംഭിക്കുന്നത്. അതേ വർഷം തന്നെയാണ് ഹേമലത […]

Share News
Read More