നൂറ് കടന്ന് കോണ്‍ഗ്രസ്, തൊട്ടുപിന്നാലെ ബിജെപി; ആവേശപ്പോര്
ബംഗളൂരു; കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടം. കോണ്‍ഗ്രസ് ലീഡ് നില 136 കടന്നു.7 1സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി 86 സീറ്റുകളിലാണ് മുന്നേറുന്നത്. ജെഡിഎസ് 15 സീറ്റുകളില്‍ മുന്നേറ്റുമ്പോള്‍ മറ്റുള്ളവ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 224 നിയമസഭാ സീറ്റുകളിലായി 2615 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഭരണം നേടാനാകും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും. എക്സിറ്റ് പോളുകളിൽ നേരിയ മുന്നേറ്റം പ്രവചിച്ചത് കോൺ ഗ്രസിനൊപ്പമായിരുന്നു. 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 113 […]
Read More” ബാബുപോൾ ഈ ഭൂമി വിട്ടുപോയി എന്ന വാർത്ത കേട്ടപ്പോൾ ദൂരെയെവിടെയോ ഇരുന്ന് എന്നെ ശ്രദ്ധിക്കുന്ന , നന്മകളിൽ സന്തോഷിക്കുന്ന ഒരാൾ ഇല്ലാതായതായിട്ടാണ് എനിക്ക് തോന്നിയത് …” -| മ്യൂസ് മേരി ജോർജ്
ദൈവം അയച്ച ഒരാൾ !!!——- ഡോ .ഡി .ബാബു പോൾ കടന്നുപോയപ്പോൾ ഒരു പ്രഭാതം കടന്നുപോയതുപോലെയാണ് എനിക്കനുഭവപ്പെട്ടത് . ജീവിതത്തിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഏറ്റവും സുന്ദരമായ , പ്രൗഢവും കുലീനവുമാർന്ന പ്രഭാതങ്ങളിലൊന്ന് .’ മൂല്യശ്രുതി ‘ യുടെ ഏറ്റവും പുതിയ ലക്കത്തിൽ ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരിലൊരാളായ മ്യൂസ് മേരി ജോർജ് എഴുതിയ ‘ എനിക്കായി ദൈവം അയച്ച ഒരാൾ ‘ വായിച്ചപ്പോൾ ആ പ്രഭാതത്തിന്റെ നഷ്‌ടം എത്രമേലെന്ന് , ആ പ്രഭാതം എത്ര സുന്ദരമായിരുന്നെന്ന് എനിക്കൊരിക്കൽ […]
Read Moreഡോ ജോർജ് തയ്യിലിന് “ഔട്‍സ്റ്റാന്ഡിങ് അചീവ്മെന്റ് അവാർഡ് “
കാർഡിയോളോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ “ ഔട്‍സ്റ്റാന്ഡിങ് അചീവ്മെന്റ് അവാർഡ്” ഹൃദ്രോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ ജോർജ് തയ്യിലിന്. കുമരകത്തും നടന്ന കാർഡിയോളോജിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് പ്രൊഫ. ഡോ. പ്രഭ നിനി ഗുപ്തയിൽനിന്നു ഡോ തയ്യിൽ പുരസ്കാരം ഏറ്റുവാങ്ങി. 2022 – ലെ മികച്ച ഗ്രന്ഥത്തിനുള്ള ഉഗ്മ സാഹിത്യ അവാർഡ് ലഭിച്ച ഡോ തയ്യിൽ എഴുതിയ “ സ്വർണം അഗ്നിയിലെന്നപോലെ- ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ” എന്ന ആത്മകഥയെ അവലംബിച്ചാണ് കാർഡിയോളോജിക്കൽ സൊസൈറ്റി അദ്ദേഹത്തിന് […]
Read Moreവരനെ ആവശ്യമുണ്ടും, പാച്ചുവും അത്ഭുതവിളക്കും സത്യൻ അന്തിക്കാടിന്റെ മക്കൾ ചെയ്ത രണ്ട് സിനിമകളാണ്.
വരനെ ആവശ്യമുണ്ടും, പാച്ചുവും അത്ഭുതവിളക്കും സത്യൻ അന്തിക്കാടിന്റെ മക്കൾ ചെയ്ത രണ്ട് സിനിമകളാണ്. പിതാവിന്റെ ചുവട് പിടിച്ചുള്ള സിനിമകളാണവ.ജനതിക സ്വാധീനം ശക്തം. അങ്ങനെ തന്നെ വേണമല്ലോ? കുടുംബവുമായി സിനിമക്ക് പോകുന്നവർക്ക് ഫീൽ ഗുഡ് നൽകുന്ന സിനിമകളാണ് ഇവ രണ്ടും. സത്യൻ അന്തിക്കാടിന്റെ ശൈലിയും അതായിരുന്നല്ലോ? പ്രസാദാത്മകതയാണ് ഈ സിനിമകളുടെ ബാക്കി പത്രം. അടിക്കടി ഡാർക്ക് കഥാ പാത്രങ്ങളെ ചെയ്‌തിരുന്ന ഫഹദ് ഫാസിൽ കോമഡി ചായ്‌വുള്ള പാച്ചുവിനെ അവതരിപ്പിച്ചത് ഒരു വലിയ ആശ്വാസം നൽകി. കാസ്റ്റിംഗ് ഡയറക്ടർ മികച്ച […]
Read Moreതാനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ നാസര്‍ അറസ്റ്റില്‍
മലപ്പുറം: താനൂരില്‍ ബോട്ട് മറിഞ്ഞ സംഭവത്തില്‍ പ്രതിയായ ബോട്ടുടമ നാസര്‍ അരസ്റ്റില്‍. താനുരില്‍ നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അല്‍പസമയത്തിനകം പ്രതിയെ താനൂര്‍ സ്‌റ്റേഷനില്‍ എത്തിക്കും. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. നാസറിന്റെ ഉടമസ്ഥതിയിലുള്ള കാര്‍ നേരത്തെ കൊച്ചിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍ നിന്നും നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കാറില്‍ സഹോദരനും അയല്‍ക്കാരനും കൂടാതെ മറ്റ് […]
Read Moreതാനൂർ ദുരന്തം അതീവ വേദനാജനകം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരിൽ നടന്ന ബോട്ടപകടത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടട്ടെ എന്നു പ്രാർഥിക്കുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖാർഥരായ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. സമാനമായ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ സംസ്ഥാനത്തുടനീളം സ്വീകരിക്കാൻ സർക്കാരും ഉദ്യോഗസ്ഥരും ആവശ്യമായ നടപടികളെടുക്കേണ്ടതാണ്. പൊതുസമൂഹവും ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ ജാഗ്രത പാലിക്കട്ടെയെന്നും കർദ്ദിനാൾ പറഞ്ഞു.
Read Moreഅരിക്കൊമ്പനെ അരിയിട്ടു വാഴിക്കുന്നവരോടാണ്…| ഈ ഭൂമിയില്‍ ആനയ്ക്കും പന്നിക്കുമുള്ള അവകാശമെങ്കിലും മനുഷ്യനും വേണമെന്ന് കരുതുന്നയാള്‍|, വാക്കിലും പ്രവൃത്തിയിലും ചിന്തയിലുമെല്ലാം ഞാനൊരു ഇടുക്കിക്കാരനാണ്
അരിക്കൊമ്പനെ പിടികൂടിയതില്‍ പരിതപിക്കുന്ന പലരെയും കണ്ടു. കണ്ണീരൊഴുക്കുന്നവരില്‍ പരിസ്ഥിതി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും മൃഗസ്‌നേഹികളുമുണ്ട്. അരിക്കൊമ്പനെ പിടികൂടുന്നതിനിടയില്‍ പെയ്ത മഴ പ്രകൃതിയുടെ കരച്ചിലാണെന്നും, ആനയെ പിടികൂടിയതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും, വരുംവര്‍ഷം ഉരുള്‍പൊട്ടിയും മലവെള്ളപ്പാച്ചിലിലും ആ നാട് നശിക്കണമെന്നും അപ്പോള്‍ കയ്യടിക്കുമെന്നുമെല്ലാം പുലമ്പുന്നവര്‍. ഇത്തരം ചിന്താഗതിയുള്ളവര്‍ എന്റെ സൗഹൃദത്തിലുണ്ടെങ്കില്‍ ദയവായി അണ്‍ഫ്രണ്ട് ചെയ്തു പോകണമെന്ന് അപേക്ഷിക്കുന്നു. കാരണം, വാക്കിലും പ്രവൃത്തിയിലും ചിന്തയിലുമെല്ലാം ഞാനൊരു ഇടുക്കിക്കാരനാണ്. ഈ ഭൂമിയില്‍ ആനയ്ക്കും പന്നിക്കുമുള്ള അവകാശമെങ്കിലും മനുഷ്യനും വേണമെന്ന് കരുതുന്നയാള്‍. ഉറ്റവരെയും ഉടയവരെയും […]
Read Moreഅരിക്കൊമ്പൻ മാധ്യമങ്ങളെ കാണുന്നു?
അരിക്കൊമ്പനെ തേടി കാട്ടാനാകൾ: ഇന്നലെ മയക്കുവെടി വച്ച സ്ഥലത്ത് ഇന്ന് പന്ത്രണ്ട് ആനകൾ നാല് കുട്ടിയാനകളടക്കം 12 ആനകളുടെ സംഘമാണ് ഇന്ന് സിമൻ്റ് പാലത്തിന് സമീപത്തേക്ക് എത്തിയിരിക്കുന്നത്. ഇടുക്കി: മൂന്നാർ – ചിന്നക്കന്നാൽ മേഖലയിൽ തുടർച്ചയായി നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്ന് വനംവകുപ്പ് പിടികൂടി മാറ്റിയ അരിക്കൊമ്പനെ തേടി കാട്ടാനകൾ… ഇന്നലെ അരിക്കൊമ്പനെ മയക്കുവെടി വച്ച സിമൻ്റ് പാലത്തിന് സമീപം ഇന്ന് രാവിലെ കാട്ടാനക്കൂട്ടം എത്തി. നാല് കുട്ടിയാനകളടക്കം 12 ആനകളുടെ സംഘമാണ് ഇന്ന് സിമൻ്റ് പാലത്തിന് സമീപത്തേക്ക് […]
Read Moreഅരിക്കൊമ്പനുംഅട്ടപ്പാടിയിലെ മധുവും….!
അരിക്കൊമ്പനുംഅട്ടപ്പാടിയിലെ മധുവും….! അരിക്കൊമ്പന് പ്രശ്നം വിശപ്പാണ് … മധുവിൻ്റെ പ്രശ്നവും വിശപ്പായിരുന്നു… അരിക്കൊമ്പന് വേണ്ടത് അരിയായിരുന്നു… മധുവിന് വേണ്ടതും അരിയായിരുന്നു.. അരിക്കൊമ്പൻ കഴിയുന്നത് കാട്ടിലാണ്… .മധു കഴിഞ്ഞിരുന്നതും കാട്ടിലാണ്… ഇടയ്ക്കിടെ അരിക്കൊമ്പൻ നാട്ടിലേക്ക് എത്തുമായിരുന്നു…. ഇടയ്ക്കിടെ മധുവും നാട്ടിലേക്ക് വരുമായിരുന്നു.. സഹ്യൻ്റെ പുത്രനാണ് അരിക്കൊമ്പനത്രെ!സഹ്യൻ്റെ പുത്രനായിരുന്നു മധുവും !അരിക്കൊമ്പന് ഒരു ദുരന്തഭൂതകാലമുണ്ട് . മധുവിനും ഉണ്ടായിരുന്നു ഒരു ദുരിത ഭൂതകാലം… പ്രകൃതിയിൽ ആശ്രയിച്ചാണ് അരിക്കൊമ്പൻ വസിക്കുന്നത്…. പ്രകൃതിയെ ആശ്രയിച്ചാണ് മധുവും വസിച്ചിരുന്നത്…. ഒറ്റയ്ക്കാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നതേറെയും… ഒറ്റയ്ക്കാണ് […]
Read More