ഇപ്പോൾ ഇവിടെ ഈ കേരളത്തിലെ പുതുപ്പള്ളിയിൽ ഇവിടെ മറ്റൊരു മറിയം ഒരു കുരിശിൻ്റെ ചുവട്ടിൽ ഇരുന്ന് വ്യാകുലപ്പെടുന്നു. ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ.
അഭിനന്ദനങ്ങൾSanesh Saka ( ഫോട്ടോഗ്രാഫർ , ഇൻഡ്യൻ എസ്പ്രസ്, കൊച്ചി) ഡിയർ സനേഷ്. 2023 വർഷങ്ങൾക്ക് മുൻപ് ഉള്ള് നുറുങ്ങിയ ഒരു മറിയം ഒരു കുരിശിന് ചുവട്ടിൽ ഇരുന്ന് വ്യാകുലപ്പെട്ടിരുന്നു. വിശുദ്ധനായ ഒരു മനുഷ്യ പുത്രൻ്റ കുരിശിന് ചുവട്ടിലിരുന്ന്. അത് പരിശുദ്ധ കന്യകാമറിയത്തിൻ്റെയും യേശുക്രിസ്തുവിൻ്റെയും ചരിത്രം. ഇപ്പോൾ ഇവിടെ ഈ കേരളത്തിലെ പുതുപ്പള്ളിയിൽ ഇവിടെ മറ്റൊരു മറിയം ഒരു കുരിശിൻ്റെ ചുവട്ടിൽ ഇരുന്ന് വ്യാകുലപ്പെടുന്നു. ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ. രണ്ടിലും പൊതുവായുള്ള സാമ്യങ്ങൾ മറിയവും കുരിശും […]
Read Moreതെറ്റ് പറ്റിയെന്നുപോലും പറയാതെ ഉമ്മൻചാണ്ടിയെ അനുസ്മരിക്കുന്നുവെന്ന് ഷിബു ബേബി ജോൺ | Shibu Baby John
ഉമ്മൻ ചാണ്ടിയുടെ മകൾക്കെതിരായ പരാമർശം; വിഎസ് പറഞ്ഞത് സിപിഎമ്മിന്റെ നിലപാടായിരുന്നു – ഷിബു ബേബി ജോൺ
Read Moreസാധാരണക്കാരുടെ മധ്യസ്ഥനായ കുഞ്ഞൂഞ്ഞ്. |പുതുപ്പള്ളിയിൽ ഒരു പുതിയ പുണ്യാളൻ ഉണ്ടാവും. അശരണർക്കും, നിരാലംബർക്കും പ്രതീക്ഷയുടെ പുതുനാമ്പും.
സാധാരണക്കാരുടെ മധ്യസ്ഥനായ കുഞ്ഞൂഞ്ഞ്. ജാതി മത ഭേദമന്യേ, ദേശത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അവർ പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് വരും. അനീതിയും, അന്യായവും, ചുവപ്പു നാടയും മാറ്റാൻ അദ്ദേഹത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കും. അധികാരികൾ അവഗണിച്ചവർക്ക്, നിയമത്തിന്റെ നൂലാമാലകളിൽ പെട്ടവർക്ക്, കുരുക്കിൽ കുരുങ്ങിയവർക്ക്, അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും സാധിക്കും, അത്ഭുതങ്ങൾ പലരും സാക്ഷ്യപ്പെടുത്തും. പുതുപ്പള്ളിയിൽ ഒരു പുതിയ പുണ്യാളൻ ഉണ്ടാവും. അശരണർക്കും, നിരാലംബർക്കും പ്രതീക്ഷയുടെ പുതുനാമ്പും. ടോണി തോമസ്
Read Moreഞാന്‍ എന്നും ‘ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി!!
ഞാനങ്ങനെ ഉമ്മന്‍ ചാണ്ടിയിലെത്തി ദീപികയിലെ പത്രപ്രവര്‍ത്തനം വിട്ട് 2003ല്‍ ഞാന്‍ പിആര്‍ഡിയില്‍ എത്തി. കെഎസ്‌യു കുപ്പായമൊക്കെ അഴിച്ചുവച്ചായിരുന്നു പത്രപ്രവര്‍ത്തനം. സര്‍ക്കാരില്‍ പിന്നെ പരസ്യമായ രാഷ്രീയം പാടില്ലെന്നാണ് വയ്പ്. 2004ല്‍ എകെ ആന്റണി രാജിവച്ചതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി. പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമം പൂര്‍ത്തിയായി രണ്ടു മാസം കഴിഞ്ഞിട്ടും പ്രസ് സെക്രട്ടറി പോസ്റ്റില്‍ ആളായില്ല. അതിനു വേണ്ടി നല്ല പിടിവലി നടന്നപ്പോള്‍ എകെ ആന്റണി ചെയ്തതുപോലെ ഉമ്മന്‍ ചാണ്ടിയും പിആര്‍ഡിയില്‍നിന്ന് ആളെ നിയമിക്കാന്‍ തീരുമാനിച്ചു. വകുപ്പില സീനിയറായ […]
Read Moreഇനി അങ്ങനെ വിളിക്കാൻ അപ്പയില്ലെന്ന് ഓർക്കുമ്പോൾ’’ -വാക്കുകൾ മുഴുവനാകാതെ മകൾ വിങ്ങി.ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മൻ്റെ ഓർമ്മയിൽ നിന്ന്
**ഒരു മകളുടെ ഓർമ്മയിൽ നിന്ന്, മക്കളെ പറ്റി കരുതലുള്ള പിതാവിൻ്റെ ഓർമ്മകളുമായി ശരീരഭാരം 38 കിലോ വരെ ആയി; എപ്പോഴും അപ്പ പറയും ആശുപത്രിയില്‍നിന്ന് നമുക്ക് പോകാം ‘‘സോളാർക്കേസിലെ വിധിവന്നപ്പോൾ എല്ലാം പൂർണമായി തെറ്റാണെന്ന് തെളിഞ്ഞുവന്നതിന്റെ സന്തോഷമായിരുന്നു അപ്പയ്ക്ക്. ഇങ്ങനെയൊക്കെ വന്നതിൽ സങ്കടമുള്ളതായി ഒരിക്കലും തോന്നിയിട്ടില്ല എന്നാലും ഉള്ളിൽ വിഷമം ഉണ്ടായിരുന്നിരിക്കണം. എപ്പോൾ പുറത്തുപോയാലും അപ്പയ്ക്ക് ടെൻഷനായിരുന്നു. ‘എവിടായി, എവിടായി’ എന്ന് വിളിച്ചുചോദിക്കും. തുടരെ വിളിക്കുമ്പോൾ ചിലപ്പോൾ ദേഷ്യം വരും. അപ്പോൾ അപ്പയോട് പറയും ‘അപ്പ ഞാനിത്ര […]
Read Moreഅദ്ദേഹം പുതുപ്പള്ളി യിലെത്തും : ഉണരാത്ത ഉറക്കത്തിനായി: ആരും മറക്കാത്ത ഓർമയായി..
കേരളപോലീസിലെ രൂപഭാവങ്ങളിൽ ഏറ്റവും വലിയ മാറ്റം നടപ്പാക്കാൻ തീരുമാനിച്ച ആഭ്യന്തര മന്ത്രി എന്ന ഖ്യാതിയും ശ്രീ ഉമ്മൻ ചാണ്ടി അന്ന് നേടി.. ശ്രീ ഉമ്മൻ ചാണ്ടി ഇന്ന് ആരും ഒരിക്കലും വിസ്മരിക്കാത്ത ഓർമയായി, ജനലക്ഷ്ങ്ങൾ സാക്ഷികളായി, മണ്ണിൽ മറയുന്നു.. പോലീസുകാര്യങ്ങളിൽ വ്യക്തിപരമായും പൊതുവായും വളരെ കരുതൽ ഉള്ള ഒരു വ്യക്തിയായാണ് ഞാൻ ശ്രീഉമ്മൻ ചാണ്ടിയെ ഓർക്കുന്നത്. 1982 ൽ അദ്ദേഹം മൂന്നു മാസക്കാലം ആഭ്യന്തരമന്ത്രിയായിരുന്ന പ്പോൾ ഞാൻ കോഴിക്കോട് കമ്മിഷണർ ആയിരുന്നു. അന്ന് ആദ്യമായി കോഴിക്കോട്ടു വന്നപ്പോൾ […]
Read Moreഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയിൽ കൂട്ടം കൂടിയ ജനം തികച്ചും സ്വാഭാവികമായി രൂപപ്പെട്ടതാണ്.| തേജോ വധം..|തിരിച്ചറിവ് ഈ ആൾക്കൂട്ടം നൽകിയാൽ നന്നായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയിൽ കൂട്ടം കൂടിയ ജനം തികച്ചും സ്വാഭാവികമായി രൂപപ്പെട്ടതാണ്. ഇങ്ങനെയൊരു ആൾക്കൂട്ടത്തെ സൃഷ്ടിക്കാൻ കോൺഗ്രസ്സ് പാർട്ടി മെഷ്യനറിക്ക് ആവില്ല. മുമ്പ് കണ്ട പല വിലാപ യാത്രകളിൽ നിന്നും ഇത് അത് കൊണ്ട് വ്യത്യസ്തമാണ്. രാഷ്ട്രീയ എതിർപ്പുള്ളവർക്ക് പോലും ഉമ്മൻ ചാണ്ടിയെന്ന മനുഷ്യനെ ഇഷ്ടമാണെന്ന് വേണം കരുതാൻ. എല്ലാ രാഷ്ട്രീയ ചേരിയിൽ പെട്ടവരും ഈ ആൾക്കൂട്ടത്തിലുണ്ടെന്ന് തോന്നുന്നു.ഒരു രാഷ്ട്രീയം ഇല്ലാത്തവരും ഈ ആൾക്കൂട്ടത്തിലുണ്ട്. സാമൂഹിക സേവനത്തിന്റെ തലത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ ഉമ്മൻ ചാണ്ടി പൈലറ്റ് […]
Read Moreഫയൽ നോട്ടത്തെ ഒരു കലയാക്കിയ ഭരണാധികാരി|ഉമ്മൻ ചാണ്ടി സാറിൽ നിന്നും ലഭിക്കുന്നത് പ്രശ്ന പരിഹാരവും സംതൃപ്തിയുമാണ്. |അതെ ഉമ്മൻ ചാണ്ടി എല്ലാവർക്കും കരുതലും കാരുണ്യവും വികസനവുമായിരുന്നു.
ഉമ്മൻ ചാണ്ടി: അടിമുടി നേതാവ് കാരുണ്യം കൊണ്ട് ലോകം കീഴടക്കിയ പാവങ്ങളുടെ പടത്തലവൻ കെ പി സി സിയിൽ വച്ച് ഉമ്മൻ ചാണ്ടി സാറിന് അന്ത്യോപചാരമർപ്പിച്ചു. ഇന്നലെ രാവിലെ ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ വീണ്ടും എത്തി. വിലാപയാത്രയ്ക്കൊപ്പം കോട്ടയത്തേയ്ക്ക്. ഇടയ്ക്ക് കോട്ടയത്തും പുതുപ്പള്ളിയിലുമെത്തി. വീണ്ടും വിലാപ യാത്രയിൽ ചേർന്നു. ഇപ്പോൾ ഈ പോസ്റ്റിടുമ്പോൾ ഉമ്മൻ ചാണ്ടി സാറിൻ്റെ മൃതദേഹം വഹിക്കുന്ന വിലാപയാത്ര തിരുവല്ല പിന്നിട്ടിട്ടേ ഉള്ളൂ… ഉമ്മൻ ചാണ്ടി എന്നാൽ മനസ്സിൽ ഓടിയെത്തുക ‘കരിസ്മാറ്റിക് ലീഡർ’ എന്നാണ്. […]
Read More