വാർദ്ധക്യത്തിൽ വിഷാദത്തിനുള്ള സാദ്ധ്യതകൾ കൂടുതലാണ്.വെളിച്ചമേകണം

Share News

അതിനെ കുറിച്ച് മനോരമയുടെ നല്ല പ്രായം സെഗ്‌മെന്റിൽ. സ്വീറ്റ് ഹോം പംക്തിയിൽ . (One Minute Read) മുതിർന്ന പൗരന്മാരിൽ വിഷാദ രോഗ സാദ്ധ്യതകൾ കൂടുതലാണ്. വൈകാരികാവസ്ഥകളെ നിയന്ത്രിക്കുന്ന തലച്ചോറിന്റ ഭാഗങ്ങളിലും, അതിന്റെ രാസഘടനയിലും പ്രായം സൃഷ്ടിക്കുന്ന വ്യതിയാനകളുടെ ഫലമാണിത് . പ്രതികൂല ജീവിത സാഹചര്യങ്ങളിൽ അത് കൊണ്ട് പലപ്പോഴും മനസ്സിന്റെ കരുത്ത് ചോർന്നു പോകാം. ചിലരിൽ അത് വിഷാദരോഗത്തിന്റെ തലത്തിലേക്ക് എത്തിയെന്നും വരും. പ്രീയപ്പെട്ടവരുടെ മരണം ,ആശ്രയിച്ചു കഴിയേണ്ടി വരുന്നതിന്റെ വിഷമം, രോഗങ്ങളുണ്ടാക്കുന്ന ക്ലേശങ്ങൾ, ഒറ്റപ്പെടലിന്റെ […]

Share News
Read More

“മാനസിക രോഗം ഉണ്ടായത് കൊണ്ട് പ്രവർത്തന മണ്ഡലത്തിൽ ഒരു കോട്ടവും ഇല്ലാതെ ജീവിതത്തെ മുന്നോട്ടു കൊണ്ട് പോയ ധാരാളം പേരെ അറിയാം”|ഡോ :സി .ജെ .ജോൺ

Share News

ഒരൽപ്പം ഉന്മാദമുണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് സംവിധായകൻ ബ്‌ളസ്സി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ . ബൈപോളാർ ഡിസോർഡർ രോഗമുള്ളവർ മാനിയയുടെ മിതമായ അവസ്ഥയായ ഹൈപ്പോ മാനിയയെ കുറിച്ച് ഇങ്ങനെ പറയാറുണ്ട് .എന്നാൽ രോഗത്തിന്റെ കാഠിന്യം നിശ്ചയിക്കാൻ പാവം രോഗിക്കാവില്ലല്ലോ ?ഉന്മാദത്തെ ഓരോ സാഹചര്യത്തിലും പൊതു ബോധം വ്യത്യസ്തങ്ങളായ രീതിയിലാണ് പ്രയോഗിക്കുന്നത് . രാഷ്ട്രീയക്കാർ എതിർചേരിയിൽ ഉള്ളവരെ താഴ്ത്തി പറയാൻ ഈ വാക്ക് ഉപയോഗിക്കും. കവിയും കലാകാരനുമൊക്കെ ചിലപ്പോൾ ഇങ്ങനെ നല്ല സർട്ടിഫിക്കറ്റ് നൽകും .രണ്ടും സ്റ്റിഗ്മ കൂട്ടുകയാണ് ചെയ്യുന്നത് […]

Share News
Read More

തോറ്റാലും വിഷമിക്കണ്ട. ഒന്നും ഈ നാളുകളിൽ അവസാനതോൽവിയല്ല .ജയിക്കാനുള്ള അവസരമാണ് .

Share News

അങ്ങനെ എസ്‌ എസ്‌ എൽ സി പരീക്ഷാ ഫലം വന്നു . തോറ്റവർ .31 ശതമാനം .പോയ വർഷത്തേക്കാൾ .01 ശതമാനം കൂടുതൽ .പത്തിലെ പരീക്ഷ ഫലത്തെ ഭരണ നേട്ടത്തിന്റെ അടയാളമാക്കി മാറ്റാൻ അത് വരെ ഫുൾ പ്രൊമോഷനും ,മറ്റ് ഒരുപാട്‌ വിട്ട് വീഴ്ചകളും ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലമായി?തോൽവിയെ കൈകാര്യം ചെയ്യുന്നതിലും ഒരു വിജയമില്ലേ ?ആ മിടുക്ക് ചെറു പ്രായത്തിൽ തന്നെ ഉണ്ടാക്കണ്ടേ ?കുട്ടികൾ ജയിക്കുന്നത് നല്ല കാര്യം .എന്നാൽ അതിന് അർഹത നൽകും വിധത്തിലുള്ള […]

Share News
Read More

പ്രശസ്‌ത മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ :സി ജെ ജോൺ വോട്ടിന്റെ മനഃശാസ്ത്രം വിലയിരുത്തുന്നു .

Share News
Share News
Read More

വർഷങ്ങളോളം ജീവിച്ച നാടും വീടും വിട്ട് ഏക മകളുടെ ഒപ്പം നഗരത്തിലെ ഫ്ലാറ്റിൽ പാർക്കാൻ വന്ന വിധവയായ അമ്മയ്ക്ക് പരാതിയും പരിഭവങ്ങളും ധാരാളം.

Share News

വർഷങ്ങളോളം ജീവിച്ച നാടും വീടും വിട്ട് ഏക മകളുടെ ഒപ്പം നഗരത്തിലെ ഫ്ലാറ്റിൽ പാർക്കാൻ വന്ന വിധവയായ അമ്മയ്ക്ക് പരാതിയും പരിഭവങ്ങളും ധാരാളം. തൊട്ടതിനും പിടിച്ചതിനുമൊക്കെ കോപം. എന്ത് ചെയ്യും? മക്കൾ ജോലി ചെയ്യുന്ന ഇടങ്ങളിലേക്ക് ഇങ്ങനെ വയോജനങ്ങൾ പോകേണ്ട സാഹചര്യം കേരളത്തിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. അന്യ ദേശങ്ങളിൽ ജോലിക്കായി സ്ഥിരതാമസമാക്കിയ മക്കളുടെ ആവശ്യങ്ങൾക്കായി അങ്ങോട്ട് താൽക്കാലികമായി പോകുന്നവരുണ്ട്. ബേബി സിറ്റിംഗ്, പ്രസവ ശുശ്രുഷ തുടങ്ങിയ പല ചുമതലകളും ഇതിൽ പെടും. പരിചാരകരുടെ പണി തന്നുവെന്ന പരിഭവം […]

Share News
Read More

വീട്ടിലെ മറ്റുള്ളവരുടെ സമയമില്ലായ്മയും തിരക്കും, നെഗറ്റീവ് ചിന്തകളുടെ തിരി കൊളുത്താതിരിക്കാൻ എന്ത് ചെയ്യണം?|ഡോ .സി ജെ ജോൺ

Share News

അധിക സമയവും, അലസനേരവും ഒരുപാട് വയോജനങ്ങളുടെ മനസ്സിനെ ചെകുത്താന്റെ പണിശാലയാക്കി മാറ്റുന്നുണ്ട്. ടൈം മാനേജ്‌മെന്റ് വൈഭവം പ്രയോഗിച്ചു ആ ചെകുത്താനെ ഇറക്കി വിട്ടില്ലെങ്കിൽ പാർക്കുന്ന ഹോം സ്വീറ്റാകില്ല. ഇന്നലത്തെ മനോരമ ദിനപത്രത്തിൽ നിന്ന്. ജോലിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം ഒരുപാട്‌ സമയമുണ്ട്. വീട്ടിൽ ബാക്കിയുള്ളവരൊക്കെ അവരുടെ തിരക്കുകളിലാണ്. അത് കൊണ്ട് വല്ലാതെ ഒറ്റപ്പെടുന്നു. ബോറടിയും സങ്കടവുമുണ്ട്. ഈ മുതിർന്ന പൗരന്റെ ആവലാതിക്ക്‌ പ്രാതിനിധ്യ സ്വഭാവമുണ്ട്. ജോലിയിൽ നിന്ന് വിരമിച്ചത് കൊണ്ടും, സജീവ ഉത്തരവാദിത്തങ്ങൾ ഇല്ലാത്തത് കൊണ്ടുമൊക്കെ […]

Share News
Read More

സ്തുതി പാഠകരാൽ വലയം ചുറ്റപ്പെട്ടവർ സ്വയ ബുദ്ധി പ്രയോഗിച്ചില്ലെങ്കിൽ അപകടമാണ്.|ഡോ .സി ജെ ജോൺ

Share News

സ്തുതി പാഠകരാൽ വലയം ചുറ്റപ്പെട്ടവർ സ്വയ ബുദ്ധി പ്രയോഗിച്ചില്ലെങ്കിൽ അപകടമാണ്. അത് ചെയ്യാത്ത രാഷ്ട്രീയക്കാരുണ്ട്. സിനിമാ താരങ്ങളുണ്ട്. മറ്റ് സെലിബ്രിറ്റികളുണ്ട്. ഇവരെ പൊക്കി പറയുകയും, മണ്ടത്തരങ്ങൾ വിശ്വസിപ്പിക്കുകയും ചെയ്യുന്ന ഈ പാദ സേവകർ ജനങ്ങളൊക്കെ വെറും കഴുതകളാണെന്ന ധാരണ പടർത്തുന്നു. ജനം പണ്ടത്തെ പോലെ കഴുതകളല്ല. പല കാര്യങ്ങളുടെയും സത്യങ്ങൾ ടെലി സ്‌ക്രീനിൽ തെളിയും. ചുമ്മാ പറഞ്ഞാൽ ഏൽക്കില്ല. അവർ ശുംഭത്തരങ്ങൾ തിരിച്ചറിയുന്നുണ്ട്. മനസ്സിൽ ട്രോളുകൾ ഇടുന്നുമുണ്ട്. ഒരാൾക്കും സ്ഥിരമായി താരപദവി നൽകാൻ ഇപ്പോൾ ജനം തയ്യാറല്ല. […]

Share News
Read More

ഇന്ത്യ ഉൾപ്പെടെ നൂറ്റി മുപ്പത്തി മൂന്ന് രാജ്യങ്ങളിൽ സ്വവർഗ്ഗ രതി കുറ്റമല്ല. |സ്വവർഗ്ഗ രതി വേറെ, വിവാഹം വേറെയെന്ന നിലപാട് എന്ത് കൊണ്ടാണ്?|ഡോ .സി ജെ ജോൺ

Share News

* ഇന്ത്യ ഉൾപ്പെടെ നൂറ്റി മുപ്പത്തി മൂന്ന് രാജ്യങ്ങളിൽ സ്വവർഗ്ഗ രതി കുറ്റമല്ല. |എന്നാൽ മുപ്പത്തി നാല് രാജ്യങ്ങൾ മാത്രമേ സ്വവർഗ്ഗ വിവാഹത്തെ നിയമ വിധേയമാക്കിയിട്ടുള്ളൂ. നിലവിലെ നിയമങ്ങൾ സ്വവർഗ വിവാഹത്തിന് സാധുത നൽകുന്നില്ലെന്നാണ് സുപ്രീം കോടതി ജഡ്ജിമാരുടെ നിരീക്ഷണം. നിയമ സാധുത നൽകാനാവില്ലെന്ന വിധിയിൽ അഞ്ച് ജഡ്ജിമാരും യോജിച്ചു. എന്നാൽ അവയിൽ ചില നിയമങ്ങൾ ഭരണ ഘടനാ വിരുദ്ധമാണെന്ന് രണ്ട് ജഡ്‌ജിമാർ നിരീക്ഷിച്ചു. അവയിൽ നിയമ നിർമ്മാണ സഭകൾ തീരുമാനം സ്വീകരിക്കണമെന്നും ആ ജഡ്ജിമാർ പറഞ്ഞു. […]

Share News
Read More

കേരളത്തിന്റെ ആരോഗ്യം അത്ര കേമമാണോ? അല്ലെന്ന് പറയുന്നതിൽ തെല്ലും രാഷ്ട്രീയമില്ല.|ഡോ .സി ജെ ജോൺ

Share News

കേരളത്തിന്റെ ആരോഗ്യം അത്ര കേമമാണോ? അല്ലെന്ന് പറയുന്നതിൽ തെല്ലും രാഷ്ട്രീയമില്ല. എത്ര പേർക്കാണ് ഫാറ്റി ലിവർ? എത്ര സ്ത്രീകൾക്കാണ് പി. സി. ഓ. ഡി? ക്യാൻസർ തോത് കൂടുന്നില്ലേ? പ്രമേഹവും ഹൃദ്രോഗവും കൊടി കുത്തി വാഴുകയാണ്. ഇതിനെല്ലാം പുറമെയാണ് ഡെങ്കുവും, മറ്റ് പകർച്ചവ്യാധികളും. ഇതിനൊക്കെ ചികിത്സയുമായി സർക്കാരിന്റെയും, സ്വകാര്യ ആരോഗ്യ മേഖലയിലെയും ആളുകൾ ഓടിയെത്തുന്നുണ്ട്.കാരുണ്യയുണ്ട് . മെഡിസെപ്പുണ്ട്. ഒക്കെ കൊള്ളാം. അതൊക്കെ ബെസ്റ്റായി തന്നെ സംഭവിക്കുന്നു. എന്നാൽ മേൽ വിവരിച്ച പോലെയുള്ള രോഗങ്ങൾ എന്ത് കൊണ്ട് വർദ്ധിക്കുന്നുവെന്നതിനെ […]

Share News
Read More

വാചകമടി കഴിഞ്ഞ് മിനി കൂപ്പറിലും,ബി. എം ഡബ്ലിയുവിലും ചീറി പാഞ്ഞുള്ള ആ പോക്കാണ് പുതിയ കാല ജനകീയ വിപ്ലവ പാച്ചിൽ.

Share News

ഇടുന്ന ഷർട്ട് അവിടെയും ഇവിടെയും കീറിയും, മുഷിച്ചിൽ ഉണ്ടാക്കിയും ദരിദ്ര ലുക്കുണ്ടാക്കിയിരുന്ന രാഷ്ട്രീയ നേതാക്കൾ പണ്ടുണ്ടായിരുന്നു. ഇപ്പോൾ ആരും അതിന് മെനക്കെടാറില്ല. എപ്പോഴാണ് ചാനലിൽ ആകാരം തെളിയുന്നതെന്ന് ഒരു നിശ്ചയവും ഇല്ലാത്തത് കൊണ്ട് ചുളിയാത്ത കുപ്പായങ്ങൾ പെട്ടിയിൽ കരുതി നടക്കുന്ന കാലമാണ്. മൊബൈൽ ഫോണും, കെട്ടിയിരിക്കുന്ന വാച്ചും, യാത്ര ചെയ്യുന്ന കാറും നോക്കിയാൽ അറിയാം ഇവരുടെ യഥാർത്ഥ ജീവിത ശൈലി. എന്നിട്ട് പത്ത് കാശില്ലാത്ത പൊതു പ്രവർത്തകനെന്ന എച്ചിത്തരം എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കും. എല്ലാം കാണുന്ന ജനം […]

Share News
Read More