“രാവിലെ ഇഡ്ഡലിയും സാമ്പാറും വേണോ അപ്പോം മുട്ടക്കറിയും വേണോ എന്ന് ആലോചിച്ചു നടക്കുന്നതിനിടയിൽ പി. എച്. ഡി കൂടി പറ്റില്ല”
രണ്ടാഴ്ച്ച മുമ്പ് പി. ജി. മൂല്യനിർണയ ക്യാമ്പിൽ വെച്ച് യൂണിവേഴ്സിറ്റിയിൽ സീനിയർ ആയി പഠിച്ച, ഒരു എയ്ഡ്ഡ് കോളേജ് അധ്യാപികയെ കണ്ടു… കുറേ വിശേഷങ്ങൾ പറഞ്ഞു… പറഞ്ഞു വന്ന വഴി എന്റെ പി. എച്. ഡി എന്തായി എന്ന് ചോദിച്ചു.. ഞാൻ അത് ഡ്രോപ്പ് ചെയ്തു എന്ന് പറഞ്ഞപ്പോൾ കാരണം ചോദിച്ചു… എന്റേതായ ചില കാരണങ്ങൾ പറഞ്ഞു… അത് വിട്ടു… തിരിച്ചു ഞാൻ കക്ഷിയോട് ‘പി. എച്. ഡി രജിസ്റ്റർ ചെയ്‌തോ?’ എന്ന് ചോദിച്ചു… കിട്ടിയ മറുപടി […]
Read Moreജീവിതത്തിൽ ഒഴിവാക്കപ്പെടുന്ന നാല് ഘട്ടങ്ങൾ:|ജീവിതം പൂർണ്ണമായി ആസ്വദിച്ചു ജീവിക്കുക!
56-60 വയസ്സിൽ, ജോലിസ്ഥലം നിങ്ങളെ ഒഴിവാക്കുന്നു. നിങ്ങളുടെ കരിയറിൽ നിങ്ങൾ എത്ര വിജയിച്ചാലും ശക്തനായാലും, നിങ്ങൾ ഒരു സാധാരണ വ്യക്തിയായി മടങ്ങും. അതിനാൽ, നിങ്ങളുടെ മുൻകാല ജോലിയിൽ നിന്നുള്ള മാനസികാവസ്ഥയിലും ശ്രേഷ്ഠതയിലും മുറുകെ പിടിക്കരുത്, നിങ്ങളുടെ അഹംഭാവം ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങളുടെ സമാധാനം നഷ്ടപ്പെട്ടേക്കാം! 65-70 വയസ്സിൽ, സമൂഹം നിങ്ങളെ ക്രമേണ ഒഴിവാക്കുന്നു. നിങ്ങൾ പരിചയപ്പെടുകയും ഇടപഴകുകയും ചെയ്തിരുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരും കുറയുന്നു, നിങ്ങളുടെ മുൻ ജോലിസ്ഥലത്ത് ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. “ഞാൻ പണ്ട്…” എന്നോ “ഞാൻ […]
Read Moreമഞ്ഞുമ്മൽ ബോയ്സ് സിനിമ സൂപ്പർ ഹിറ്റ് ആയതിനു പിന്നാലെ തമിഴ്-മലയാളം എഴുത്തുകാരനായ ബി. ജയമോഹൻ എഴുതിയ കുറിപ്പ് കണ്ട് മലയാളികൾ ഒന്നടങ്കം ഞെട്ടി.
ജയമോഹൻ ചേട്ടാ അല്പംകൂടി മര്യാദയാവാം! മഞ്ഞുമ്മൽ ബോയ്സ് സിനിമ സൂപ്പർ ഹിറ്റ് ആയതിനു പിന്നാലെ തമിഴ്-മലയാളം എഴുത്തുകാരനായ ബി. ജയമോഹൻ എഴുതിയ കുറിപ്പ് കണ്ട് മലയാളികൾ ഒന്നടങ്കം ഞെട്ടി. മികച്ച എഴുത്തുകാരൻ എന്ന നിലയിൽ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിയാണ് ജയമോഹൻ. നന്നായി എഴുതുന്നവരെല്ലാം നല്ല വീക്ഷണമുള്ളവരായിരിക്കണമെന്നു നിർബന്ധമില്ലെന്ന് ആ ഒറ്റക്കുറിപ്പിലൂടെ ജയമോഹൻ തെളിയിച്ചു. “മഞ്ഞുമ്മല് ബോയ്സ്-കുടികാര പൊറുക്കികളിന് കൂത്താട്ടം” (കുടിച്ചു കൂത്താടുന്ന തെണ്ടികൾ) എന്ന തലക്കെട്ടിലാണ് ജയമോഹൻ ബ്ലോഗെഴുതിയത്. ഈ കുറിപ്പിൽ മലയാളികളെ ഒന്നടങ്കം തീർത്തും മോശമായ ഭാഷയിൽ […]
Read Moreഗർഭചിദ്രവും കോടതി വിധികളും സാമൂഹ്യ മനസാക്ഷിയും.
സമത്വത്തിന്റെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത് . ഓരോരുത്തരും അവരുടെ അവകാശങ്ങൾ നേടിയെടുക്കുവാനുള്ള ശ്രമത്തിലാണ്.ജീവനും ധാർമ്മികതയും നീതിയും സത്യവുമൊക്കെ കൂടിക്കുഴഞ്ഞ് വേർതിരിച്ചെടുക്കാനാവാത്ത അവസ്ഥയിൽ സ്വന്തം ഇഷ്ടങ്ങൾ പ്രത്യേകിച്ച് സ്വാർത്ഥത കൂടി കൂട്ടിക്കലർത്തുമ്പോൾ നവകാല ബോധ്യങ്ങളും കാഴ്ചപ്പാടുകളും മുന്നിൽ തെളിയുകയായി. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹം വരുത്തി വെക്കുന്ന വിനകളും കാഴ്ചപ്പാടുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒഴുക്കിനൊത്ത് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാലത്തിന്റെ കടന്നുപോക്കിൽ തകർന്നു കിടന്ന സ്ത്രീയെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിനിടയിൽ അവകാശങ്ങൾ നഷ്ടപ്പെട്ടുപോയ കുറേപ്പേർ നമ്മുടെ […]
Read Moreഅപകടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടുന്ന വാചകം ആർ യൂ ഓക്കെ …. എന്നതാവണം ….|സംസ്കാര പൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ ….
യുദ്ധക്കളങ്ങളാകുന്ന നിരത്തുകൾ ……. റോഡ് അപകടത്തിന്റെ കാരണം എന്ത് തന്നെ ആയിക്കേട്ടെ, അപകടത്തിന് ശേഷം സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നമ്മൾ പലപ്പോഴും അനുകരണീയ മാതൃകകൾ അല്ല എന്നതാണ് വാസ്തവം. അപരിഷ്കൃത രീതികളും കയ്യൂക്കും ആൾബലവും കാണിക്കുന്നതിൽ നമ്മൾ ഇപ്പോഴും ഒട്ടും പിന്നിലല്ല എന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം കാണിക്കുന്നത്. …. റോഡ് ചട്ടങ്ങൾ 2017-ൽ സമഗ്രമായി പരിഷ്കരിക്കപ്പെട്ടപ്പോൾ clause 29 കൂട്ടിച്ചേർക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ശാന്തതയോടെ പെരുമാറുകയും […]
Read More” നിനക്കൊരാളെപറ്റിക്കാൻ കഴിയുന്നുവെങ്കിൽ നീ ആലോചിക്കേണ്ടത് അയാൾ എത്ര മണ്ടനാണ് എന്നല്ല.. അയാൾ നിന്നെ എത്രമാത്രംവിശ്വസിക്കുന്നു എന്നാണ്”
കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ 26-ാം മൈലിൽ ഒരു ചപ്പാത്തി കടയുണ്ട് ചപ്പാത്തി ആവശ്യം ഉള്ളവർക്ക് എടുക്കാം, വിലയായ 45 രൂപ പെട്ടിയിൽ ഇടുക ചോദിക്കാനും പറയാനും ആരും ഇല്ല… കടയിൽ നിന്ന് പെട്രോൾ അടിക്കാൻ വരെ പൈസ എടുക്കാം ഉപഭോക്താവാണ് ഇവിടെ രാജാവ്, വിശ്വാസം അതല്ലേ എല്ലാം….. കോട്ടയം കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ 26-ാം മൈലിൽ ഒരു ചപ്പാത്തി കടയുണ്ട്. കട തുറന്നിട്ടുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്, ഇല്ലേ എന്നു ചോദിച്ചാൽ ഇല്ല!! കാരണം അവിടെ ഒരു ചെറിയ ജാലകം […]
Read Moreഅബോർഷൻ…|അരുതേ എന്ന് പറയുന്നവർ ഉണ്ട്. അത് വളരെ ചുരുക്കം
അബോർഷൻ… ജീവിക്കുവാൻ ആഗ്രഹിക്കുന്ന കുഞ്ഞിനെ മനപ്പൂർവം ജനിക്കുവാൻ, ജീവിക്കുവാൻ അനുവദിക്കില്ല -എന്ന് മനപ്പൂർവം തീരുമാനിച്ച( ആരോ, ഒരാൾ, ഒന്നിൽ അധികം പേര് )അവസ്ഥ. . ഉദരത്തിൽ കുഞ്ഞിനെ വഹിക്കുന്ന മാതാവിന്റെ മനസ്സും ശരീരവും തളർത്തുന്ന, ആ കുഞ്ഞിനെ സംരക്ഷിക്കേണ്ടവർ, അവരുടെ തെറ്റായ കാഴ്ചപ്പാടും വികലമായ മനസ്സും… മംഗളവാർത്ത കേൾക്കാത്തവർ, അത് ആഗ്രഹിക്കാത്തവർ, യഥാർത്ഥ മാതൃത്വം – പിതൃത്വം എന്തെന്ന് അറിയാത്തവർ. ഹെറോദീസിന്റെ മനസ്സോടെ അവർ രക്ഷയുടെ സന്ദേശം ആഗ്രഹിക്കാത്ത മറച്ചുവെക്കുവാൻ ആഗ്രഹിക്കുന്നു. . മനസ്സിൽ, ജീവിതത്തിൽ സന്തോഷം, […]
Read Moreസുന്ദരിയായ ഒരു പെൺകുട്ടി ഫോണിലെ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടാൽ സംസാരിക്കാത്ത ആണുങ്ങൾ ഉണ്ടാകുമോ ..?
സുന്ദരിയായ ഒരു പെൺകുട്ടി ഫോണിലെ വീഡിയോകാളിൽ പ്രത്യക്ഷപ്പെട്ടാൽ സംസാരിക്കാത്ത ആണുങ്ങൾ ഉണ്ടാകുമോ ..? മനസ്സിൽ ഒരുപാട് ലഡ്ഡുകൾ ഒന്നിച്ച് പൊട്ടിച്ച് സുന്ദരികളോട് കൊഞ്ചികുഴഞ്ഞ നാലഞ്ചു ചെങ്ങായിമാർ ( എഴുത്തുകാരൻ – മാ.പ്രാ.- കച്ചോടക്കാരൻ – വക്കീൽ- കവി – മേൽശാന്തി ) എനിക്കുണ്ട് . ഹിന്ദിയും ഇംഗ്ലീഷും അറിയാത്തവർ പോലും പച്ചവെള്ളം പോലെ സുന്ദരികളോട് സംസാരിക്കുന്ന കഴിവിനെ നമ്മുടെ രാജ്യം ആദരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് ..! സംസാരത്തിനിടയിൽ പെൺകുട്ടിയുടെ വസ്ത്രങ്ങൾ ഓരോന്നായി അഴിഞ്ഞുവീഴുകയും വ്യക്തത വരുത്താൻ ഫോണെടുത്ത […]
Read More