വാചകമടി കഴിഞ്ഞ് മിനി കൂപ്പറിലും,ബി. എം ഡബ്ലിയുവിലും ചീറി പാഞ്ഞുള്ള ആ പോക്കാണ് പുതിയ കാല ജനകീയ വിപ്ലവ പാച്ചിൽ.
ഇടുന്ന ഷർട്ട് അവിടെയും ഇവിടെയും കീറിയും, മുഷിച്ചിൽ ഉണ്ടാക്കിയും ദരിദ്ര ലുക്കുണ്ടാക്കിയിരുന്ന രാഷ്ട്രീയ നേതാക്കൾ പണ്ടുണ്ടായിരുന്നു. ഇപ്പോൾ ആരും അതിന് മെനക്കെടാറില്ല. എപ്പോഴാണ് ചാനലിൽ ആകാരം തെളിയുന്നതെന്ന് ഒരു നിശ്ചയവും ഇല്ലാത്തത് കൊണ്ട് ചുളിയാത്ത കുപ്പായങ്ങൾ പെട്ടിയിൽ കരുതി നടക്കുന്ന കാലമാണ്. മൊബൈൽ ഫോണും, കെട്ടിയിരിക്കുന്ന വാച്ചും, യാത്ര ചെയ്യുന്ന കാറും നോക്കിയാൽ അറിയാം ഇവരുടെ യഥാർത്ഥ ജീവിത ശൈലി. എന്നിട്ട് പത്ത് കാശില്ലാത്ത പൊതു പ്രവർത്തകനെന്ന എച്ചിത്തരം എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കും. എല്ലാം കാണുന്ന ജനം […]
Read More