ബാലഗോപാല്‍, രാജീവ്, റോഷി, ജയരാജ്!| ഇവര്‍ കേരളത്തിനാകെ അഭിമാനമാകുമെന്നതില്‍ സംശയമില്ല.

Share News

മന്ത്രിമാരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്ന വളരെ അടുത്ത സുഹൃത്തുക്കളായ റോഷി അഗസ്റ്റിന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ക്കും ഗവണ്‍മെന്റ് ചീഫ് വിപ്പ് പ്രഫ. ഡോ. എന്‍. ജയരാജിനും പ്രത്യേകം അഭിവാദ്യങ്ങള്‍, വിജയാശംസകള്‍. ലാളിത്യവും സത്യസന്ധതയും കഠാനാധ്വാനവുമുള്ള ഇവരെയെല്ലാം ഇന്നു രാവിലെ ടെലിഫോണില്‍ വിളിച്ച് ആശംസകളും നന്മകളും നേര്‍ന്നിരുന്നു. സുഹത്തുക്കളായ മറ്റു മന്ത്രിമാര്‍ക്കും എല്ലാ വിജയാശംസകളും നേരുന്നു. പിണറായി വിജയന്റെ രണ്ടാം സര്‍ക്കാരില്‍ ബാലഗോപാലും രാജീവും റോഷിയും വീണ ജോര്‍ജും തിളക്കമാര്‍ന്ന മന്ത്രിമാരാകും എന്നതില്‍ സംശയിക്കാനില്ല. വീണയെക്കുറിച്ചു […]

Share News
Read More

ഒരു നിമിഷം വിശ്രമിക്കാൻ സമയമില്ലാത്ത, ഒരു പിഴവും പൊറുക്കപ്പെടാത്ത ഒരു ജോലിയിലേക്കാണ് ശ്രീമതി വീണ ജോർജ് പ്രവേശിക്കുന്നത്.

Share News

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുപ്രചാരണം മൂർധന്യത്തിലെത്തി നിൽക്കുമ്പോഴാണ് വീണാ ജോർജിനെ കാണുന്നത്. അവർ പ്രകടമായി മുൻപിൽ നിൽക്കുമ്പോഴായിരുന്നു ഏഷ്യാനെറ്റ് ഒരു കുത്തിത്തിരുപ്പ് സർവ്വേയുമായി വന്നതും അവരെ മൂന്നാം സ്‌ഥാനത്തു കൊണ്ടുപോയി ഇട്ടതും. അതൊരു വലിയ തിരിച്ചടിയായി. അല്ലായിരുന്നെകിൽ ഇന്നവർ ഒരു എം പി ആയിരുന്നേനെ. വേണമെങ്കിൽ ഏഷ്യാനെറ്റിന് ഒരു നന്ദി ഇപ്പോൾ പറയാവുന്നതാണ്. ഇക്കഴിഞ്ഞ നിയമസഭയിലെ അംഗങ്ങളിൽ ഏറ്റവും കഠിനാധ്വാനം ചെയ്യുമായിരുന്ന ഒരാളായിരുന്നു വീണ. അതുകൊണ്ടുതന്നെ അവർ ജയിക്കും എന്ന് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ ചില നിരീക്ഷകന്മാരോട് […]

Share News
Read More

പാർട്ടിയിലും ഗവൺമെന്റിലും ടീച്ചറുടെ കഴിവുകൾ ഇനിയും ഈ സമൂഹത്തിനായി ഉപയോഗിക്കപ്പെടുമെന്നതിൽ എനിക്ക് ഒരു സംശയവുമില്ല.|മുരളി തുമ്മാരുകുടി

Share News

ഇവിടെയുണ്ടാകുമെന്നതിൻ സാക്ഷ്യമായ്… കുറച്ചു ദിവസങ്ങളായി ഫോൺ അടുത്ത് വെച്ചിട്ടേ കിടന്നുറങ്ങാറുള്ളൂ. പക്ഷെ വിളിയൊന്നും വന്നില്ല. മിസ്സ്ഡ് കോളും കണ്ടില്ല.ഇന്ന് പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകൾ വന്നു. എൻറെ പേരില്ല. പോട്ടെ, എല്ലാത്തിനും അതിന്റെ സമയമുണ്ടല്ലോ. സ്ത്രീകൾ മൂന്നു പേരുണ്ട്. വലിയ സന്തോഷംയുവാക്കൾ പലരുണ്ട്. മന്ത്രിസഭയുടെ ശരാശരി പ്രായം അഞ്ചു വയസ്സെങ്കിലും കുറഞ്ഞിട്ടുണ്ട്. അതും സന്തോഷമാണ്. സുഹൃത്തുക്കൾ പലരും മന്ത്രിസഭയിൽ ഉണ്ട്. പക്ഷെ ആശംസ അർപ്പിക്കുന്നില്ല, പണിയാവരുതല്ലോ !! ശൈലജ ടീച്ചർ മന്ത്രിസഭയിൽ ഇല്ല, അതിൽ വിഷമമുണ്ട്. ആർക്കാണ് […]

Share News
Read More

വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ഇടവേളയ്ക്ക് ശേഷം എറണാകുളത്തിന് സ്വന്തം മന്ത്രി|പി.രാജീവ്.

Share News

വികസന പ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ ഒരു വഴിത്തിരിവിലെത്തിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് എറണാകുളത്തിന് അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തമായി ഒരു മന്ത്രിയെ ലഭിക്കുന്നത്. ജില്ലയുടെ അലകും പിടിയും വികസന വെല്ലുവിളികളും ജനങ്ങളുടെ അഭിലാഷങ്ങളുമൊക്കെ വളരെ അടുത്തറിയാവുന്ന പി രാജീവ് മന്ത്രിയായെത്തുന്നത് നവകേരള നിര്‍മിതിയില്‍ എറണാകുളത്തെ അര്‍ഹമായ സ്ഥാനത്തേക്ക് പിടിച്ചുയര്‍ത്തുമെന്ന പ്രതീക്ഷയാണ് പെതുവെ പങ്കുവയ്ക്കപ്പെടുന്നത്. പ്രത്യേകിച്ചും കോവിഡ് ഉയര്‍ത്തിയ വെല്ലുവിളിയില്‍ ജില്ലയിലെ സാമ്പത്തിക മേഖലയാകെ പകച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍. ജില്ലയെ കാത്തിരിക്കുന്ന വലിയ അവസരങ്ങളെ ഫലപ്രദമായി വിനിയോഗിക്കാനും പുതിയ ദിശാബോധം നല്‍കാനും […]

Share News
Read More

പുതിയ ഉത്തരവാദിത്വത്തിൽ ചുവടുവയ്ക്കുമ്പോൾ മാതാപിതാക്കളുടെ സ്നേഹവും അനുഗ്രഹവും പ്രാർത്ഥനയും എപ്പോഴും ഉണ്ടാകും |നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ

Share News

കർഷക കുടുംബത്തിൽ ജനിച്ച ഞാൻ വിദ്യാർത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിലേക്ക് കടന്നപ്പോൾ എന്റെ മാതാപിതാക്കൾക്ക് ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും അകമഴിഞ്ഞ പിന്തുണയും സഹകരണവും നൽകി. അപ്പച്ചന് കൃഷിയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ഒരുപങ്ക് എനിക്ക് സ്കൂട്ടറിൽ പെട്രോളടിക്കാനും ചെലവിനുമായി തരുമ്പോഴും നിറഞ്ഞ പുഞ്ചിരി എന്നെ മുന്നോട്ട് നയിച്ചു. കോളേജ് പഠനകാലത്ത് എന്റെ സുഹൃത്തുക്കളിൽ മിക്കവരും രാത്രികാലങ്ങളിൽ എന്നോടൊപ്പം വീട്ടിലാണ് ഭക്ഷണവും താമസവും നടത്തിയിരുന്നത്. യാതൊരു എതിർപ്പും കൂടാതെ ഞങ്ങൾക്ക് എല്ലാവർക്കും ഭക്ഷണം വെച്ചു വിളമ്പിതരുന്ന അമ്മയായിരുന്നു എന്റെ ഏറ്റവും […]

Share News
Read More

കൈവച്ച മേഖലകളിൽ വിജയം, അധ്യാപന രംഗത്തും മാധ്യമ രംഗത്തും നിയമസഭ സാമാജിക ആയിട്ടും വ്യക്തിമുദ്ര പതിപ്പിച്ചു. ഇനി മന്ത്രി പദത്തിലേക്ക്. |വീണ ജോർജിന് അഭിവാദ്യങ്ങൾ

Share News

കൈവച്ച മേഖലകളിൽ വിജയം, അധ്യാപന രംഗത്തും മാധ്യമ രംഗത്തും നിയമസഭ സാമാജിക ആയിട്ടും വ്യക്തിമുദ്ര പതിപ്പിച്ചു. ഇനി മന്ത്രി പദത്തിലേക്ക്. അവിടെയും വീണ തിളങ്ങും. കേരള സർവകലാശാലയിൽ നിന്ന് Mscഫിസിക്സിലും ബി എഡിലും റാങ്കോടെ പാസായ വീണയ്ക്ക് സിവിൽ സർവീസിനോട് താൽപര്യം ഉണ്ടായിരുന്നെങ്കിലും മാധ്യമ രംഗത്ത് തിളങ്ങാനായിരുന്നു ആദ്യ നിയോഗം. കൈരളി ചാനലിൽ ട്രെയിനി ആയി എത്തിയ വീണ ആദ്യം അവതരിപ്പിച്ചത് സ്പോർട്സ് പ്രോഗ്രാമാണ്, അതിൻ്റെ പ്രൊഡ്യൂസർമാരായി ഞാനും സലാം പി. ഹൈദ്രോസും. അന്നു മുതൽ തുടങ്ങിയ […]

Share News
Read More

സിപ്പി പളളിപ്പുറത്തിന് ഇന്ന് 78 പൂർത്തിയാകുന്നു

Share News

സിപ്പി സാറിനെ വിളിച്ചു വിഷ് ചെയ്തു.ഇന്ന് 78 പൂർത്തിയാകുന്നു. സംസാരത്തിനിടെ കുറെ നാളായി ചോദിക്കണമെന്നു വിചാരിച്ചിരുന്ന സംഗതി ചോദിച്ചു. ഈ സ്പെഷൽ ജുബ്ബകൾ എവിടന്നു കിട്ടുന്നു? ജുബ്ബ മാത്രമേ ഇടൂ എന്ന പിടിവാശിയുള്ളയാളാണു മാഷ്. സാധാരണ മട്ടിലുള്ള ജുബ്ബയല്ല. കഴുത്തിന് ഇരുപുറങ്ങളിലുമായി ചിത്രപ്പണികളുള്ള ജുബ്ബ തന്നെ വേണം. തുന്നിയെടുക്കുന്നതാണ്. എറണാകുളത്ത് അത്തരത്തിൽ ജുബ്ബ തുന്നിയിരുന്ന ജോസ് ബ്രദേഴ്സ് ഗാർമെന്റ്സും എംബ്രോയിഡറി വർക്കിൽ പ്രശസ്തരായ സേവ്യർ, ഫ്രാൻസിസ് എന്നീ തുന്നൽക്കാരുമാണ് മാഷിന്റെ ജുബ്ബാസ്വപ്നങ്ങൾ സാക്ഷാത്കരിച്ചിരുന്നത്. സേവ്യറും ഫ്രാൻസിസും ഈ […]

Share News
Read More

ദൈവനീതിപോലെ കടന്നു വന്ന അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ….

Share News

വിദ്യാർത്ഥി , യുവജന രാഷ്ട്രീയ പ്രവർത്തന കാലത്തെ പ്രിയ സഹപ്രവർത്തകൻ റോഷിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ..സെന്റെ .തോമസ് കോളേജിലും തുടർന്ന് 1980 കളിലും 90 കളിലും ഒരുമിച്ച് ചില വഴിച്ച ദിനരാത്രങ്ങൾ .. .കോളേജ് ക്യാമ്പസ് , യൂണിയൻ തെരെഞ്ഞടുപ്പിൽ ഒരുമിച്ചുള്ള പോരാട്ടങ്ങൾ,നെരുല, നാഷണൽ റെസ്റ്റോററ്റുകൾ, മുത്തോലി കടവിലെ ഹോസ്റ്റൽ, ദിവസങ്ങൾ നീണ്ടുന്ന പദയാത്രകൾ, സമര പോരാട്ടങ്ങൾ, രാത്രിയുടെ അന്ത്യ യാമങ്ങളിൽ ചക്കാമ്പുഴയിലെ വീട്ടിൽ വല്യമ്മച്ചി വിളമ്പി തന്ന ഭക്ഷണങ്ങൾ , പേരാമ്പ്രയിലെ ആദ്യ മത്സരം […]

Share News
Read More

കാലം കരുതിവെച്ച ഒട്ടേറെ കടമകളും ദൗത്യങ്ങളും ബാക്കിയാക്കിയാണ് ഞങ്ങളുടെ പ്രിയ സഹപ്രവർത്തകൻ രാജീവ് സാതവ് ഇന്ന് യാത്രയായത്.|കെ സി വേണുഗോപാൽ

Share News

കാലം കരുതിവെച്ച ഒട്ടേറെ കടമകളും ദൗത്യങ്ങളും ബാക്കിയാക്കിയാണ് ഞങ്ങളുടെ പ്രിയ സഹപ്രവർത്തകൻ രാജീവ് സാതവ് ഇന്ന് യാത്രയായത്. അക്ഷരാർത്ഥത്തിൽ കോൺഗ്രസിന്റെ പോരാളിയായിരുന്നു രാജീവ്. ചുറ്റുമുള്ളവരിലേക്ക് എപ്പോഴും ഊർജ്ജം പ്രസരിപ്പിക്കുന്ന, ആരെയും പ്രചോദിപ്പിക്കുന്ന ചുറുചുറുക്കുള്ള യുവ നേതാവെന്ന നിലയിൽ രാജീവ് കോൺഗ്രസിന്റെ ഭാവി പ്രതീക്ഷയായിരുന്നു. എന്ത് വിഷയം കണ്ടാലും കേട്ടാലും അതിനെ അങ്ങേയറ്റം ഗൗരവമായി കാണുകയും അതിന്റെ നാനാവശങ്ങളും അതീവ സൂക്ഷ്മതയോടെ വിലയിരുത്തുകയും ചെയ്യുന്ന പക്വതയാർന്ന ആ വ്യക്തിത്വമാണ് 46 വയസ്സിനുള്ളിൽ എം. എൽ. എ യും, എം.പി […]

Share News
Read More

കോവിഡിൽ അപ്പനമ്മമാരെ ഒരുമിച്ച് നഷ്ടപ്പെട്ട്, ഭിന്നശേഷിക്കാരിയായ പിതൃസഹോദരി മാത്രം ആലംബമായി ബാക്കിയായ, കുറുപ്പന്തറയിലെ നാല് പെൺകുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ ബാബു ചാഴികാടൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണ് ഞങ്ങളേവരുടെയും ഇന്നത്തെ സന്തോഷം.

Share News

മുപ്പതുവർഷംമുമ്പൊരു തെരഞ്ഞെടുപ്പുകാലത്ത് ആർപ്പൂക്കര വാര്യമുട്ടത്ത് പാടത്തിനു നടുവിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിക്കുമ്പോഴാണ് ബാബു ചാഴികാടനെന്ന ഞങ്ങളുടെ ബാബുച്ചായന്റെ ജീവൻ ഒരു മിന്നൽപ്പിണറിൽ അവസാനിച്ചത്. ഒന്നിച്ച് ഒരേസമയം നടന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിയമസഭാസ്ഥാനാർത്ഥിയായിരുന്നു, യൂത്ത്ഫ്രണ്ട് സംസ്ഥാനാദ്ധ്യക്ഷനായിരുന്ന ബാബുച്ചായൻ. ദുരന്തം ബാബുച്ചായന്റെ ജീവനെടുത്ത സ്ഥലത്തെ സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയും, ബാബുച്ചായൻ ഉറങ്ങുന്ന അരീക്കര സെന്റ് റോക്കീസ് പള്ളി കല്ലറയിലെ പ്രാർത്ഥനയും പതിവുപോലെ നടന്നു. ഒപ്പം, ഞങ്ങൾ കുടുംബാംഗങ്ങൾക്കും പാർട്ടിപ്രവർത്തകർക്കും ബാബുച്ചായന്റെ പഴയ സൗഹൃദങ്ങൾക്കും സഹപ്രവർത്തകർക്കുമെല്ലാം ഏറെ ചാരിതാർത്ഥ്യം നൽകിയ തീരുമാനംകൂടി ഈ […]

Share News
Read More