“കുട്ടി സഖാക്കൾ പോലിസായാൽ പട്ടാളപ്പണി ഞങ്ങളെടുക്കും”
വെടിയുണ്ടകൾ പൊരിയുണ്ടകളായ കാലം. ഒരു പക്ഷെ പൊതു സമൂഹം അത്രയ്ക്കൊന്നും ചർച്ച ചെയ്തിട്ടില്ലാത്ത സമ്പുഷ്ടമായ രാഷ്ട്രീയ സമര ചരിത്രങ്ങളുണ്ട് കുമ്പളങ്ങിക്ക് ” കുട്ടി സഖാക്കൾ പോലിസായാൽ പട്ടാളപ്പണി ഞങ്ങളെടുക്കും”. “വെടിയുണ്ട ഞങ്ങൾക്ക് പൊരിയുണ്ടയാണെ”” ഒന്നിനെ തൊട്ടാൽ പത്തിനെ തട്ടും “ കുമ്പളങ്ങിയിലെ പ്രധാന ക്രിസ്ത്യൻ കുടുംബങ്ങളിലെ ചട്ടയും ഞൊറിയിട്ട മുണ്ടും ധരിച്ച സ്ത്രീകൾ ഉൾപ്പടെയുള്ളവർ തെരുവിഥിയിലൂടെ മുദ്രാവാക്യം വിളിച്ചു വരുന്ന വിമോചന സമര കാലത്തെ ചിത്രമാണ് എന്റെ ചെറുപ്പകാല ഓർമ്മയിൽ തെളിഞ്ഞു വരുന്നത്. അക്കാലത്തെ സമുന്നതരായ നേതാക്കളുടെ […]
Read Moreസ്വന്തം കൈപ്പടയിൽ മാധവിക്കുട്ടി എഴുതിയ വാക്കുകൾ.
‘ഒരു കാലത്തു ദേശാഭിമാനിയായിരുന്നു ആദ്യം വീട്ടിൽ പ്രവേശിക്കുന്ന പത്രം. അതുകൊണ്ട് അതിന്റെ സ്വാധീനം എനിക്ക് അനുഭവപ്പെട്ടിരുന്നു. ആദ്യം വായിക്കാൻ ഇച്ഛിക്കുന്നത് ദേശാഭിമാനിയാണ്. പക്ഷേ ഇന്ന് ആദ്യം വരുന്നത് മനോരമയാണ്.’ സ്നേഹത്തോടെ കമല സുരയ്യ. സ്വന്തം കൈപ്പടയിൽ മാധവിക്കുട്ടി എഴുതിയ വാക്കുകൾ. അവസാനത്തെ ആ ഒരു വരി ഇല്ലായിരുന്നുവെങ്കിൽ ദേശാഭിമാനിക്കാർക്കു ചില്ലിട്ടു സൂക്ഷിക്കാനാകുമായിരുന്ന കുറിമാനം.പക്ഷേ കുസൃതിക്കാരിയായ എഴുത്തുകാരി അവസാനത്തെ വരിയിൽ തന്നെ തമാശ ഒപ്പിച്ചുകളഞ്ഞു. മാധവിക്കുട്ടി ‘കമല സുരയ്യ’യായി മാറിയതിനുശേഷം കൊച്ചിയിൽ നിന്നും പൂണൈയിലേക്കു താമസം മാറാനൊരുങ്ങുന്നു. ഒരു […]
Read Moreസ്വർഗ്ഗത്തിലിരുന്ന് അവൾ തീർച്ചയായും അച്ചനെ ഓർമ്മിക്കുന്നുണ്ടാവും!”
ഹൃദയഫലകങ്ങളിലെ പേരെഴുത്ത് ബാലരാമപുരത്ത് വീടുകളിൽ വച്ചു നടത്താറുള്ള ഒരു നോമ്പുകാല പ്രാർത്ഥനക്കൂട്ടം കഴിഞ്ഞ് സന്ധ്യയ്ക്ക് ആളുകൾ പിരിയുന്ന നേരത്താണ് ഒരു സ്ത്രീയും പുരുഷനും കൂടി ആ വീട്ടുമുറ്റത്തേക്കു കയറിവന്നത്. ഒറ്റനോട്ടത്തിൽ തന്നെ എനിക്കവരെ മനസ്സിലായി. അശോകനും ഭാര്യയും! തിരുവനന്തപുരത്ത് കാവടിത്തല ഇടവകക്കാരാണ്. “ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ!” അവർ സ്തുതി പറഞ്ഞു. “എപ്പോഴും സ്തുതിയായിരിക്കട്ടെ!” സ്തുതി പറഞ്ഞ് ഞാൻ പുഞ്ചിരിച്ചെങ്കിലും അവരുടെ വരവ് എനിക്ക് അസാധാരണമായി തോന്നി! കാരണം എട്ടു പത്തു വർഷം മുമ്പുള്ള പരിചയമാണ്. സഭയുടെ ഏതെങ്കിലും […]
Read Moreവിരുദ്ധ ചേരിയില്‍ ഉള്ളവരെ പോലും മനസ്സറിഞ്ഞു സ്നേഹിക്കാനുള്ള നായനാരുടെ സിദ്ധി രാഷ്ട്രീയത്തില്‍ അധികമാര്‍ക്കും കൈമുതലായുള്ളതല്ല
നായനാർ ഫലിതങ്ങൾ ഏതു സന്ദർഭത്തിലും നിഷ്കളങ്കമായ ഫലിതം പറഞ്ഞു ചിരിപ്പിക്കാനുള്ള കഴിവായിരുന്നു നായനാരെ സാധാരണക്കാരുടെ പ്രിയങ്കരനായ മുഖ്യമന്ത്രിയാക്കിയത്. ദേഷ്യം വന്നു വരിഞ്ഞു മുറുകിയ മുഖവുമായി അദ്ദേഹത്തെ അധികം ആരും കണ്ടിട്ടില്ല. അതാണ് ഇപ്പോഴത്തെ ചില മുഖ്യന്മാരിൽ നിന്ന് അദ്ദേഹത്തെ വേറിട്ട് നിറുത്തുന്ന ഘടകവും. എപ്പോൾ എവിടെ വെച്ച് എന്തു തമാശയാണ് പൊട്ടിക്കുക എന്ന് ആർക്കും പ്രവചിക്കാനാവില്ല.ആ തമാശയിൽ ആർക്കും പരിഭവം ഒട്ടില്ലതാനും. അദ്ദേഹത്തിന്റെ ചില ഫലിതങ്ങൾ ഇങ്ങനെ : സമയം കിട്ടുമ്പോഴെല്ലാം നായനാർ ടിവിയിൽ ഹാസ്യ പരിപാടികൾ […]
Read Moreമൊയ് ത്തിന്റെ ഓപ്പറേഷനും കഴിഞ്ഞു.നിങ്ങളുടെ കിഡ്നി അയാളുടെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങി.അത് കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല.
2014 ജൂലൈ 8 ചൊവ്വ .എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ICU.സമയം ഉച്ച കഴിഞ്ഞു 3 മണി. ആരോ എന്നെ തട്ടി വിളിച്ചു.ഞാൻ പതുക്കെ കണ്ണുകൾ തുറന്നു.തലയ്ക്കു നല്ല ഭാരം.കാഴ്ച മങ്ങി ഇരിക്കുന്നു.ഡോക്ടർ രവി കുമാർ ആണ്.രാവിലെ 8 മണിക്ക് ഒരു ഇൻജെക്ഷൻ തന്നത് മാത്രമേ എനിക്ക് ഓർമയുള്ളു. അപ്പോൾ മയങ്ങിയതാണ്.അനസ്തേഷ്യ തന്നത് പോലും എനിക്ക് ഓർമയില്ല. ഡോക്ടർ പറഞ്ഞു.”You are perfectly alright ” ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു: അപ്പോൾ മൊയ് തീൻ ? […]
Read Moreഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്നും രാജഭരണം നിലനിൽക്കുന്ന കേരളത്തിലെ ഏക സ്ഥലം.
കോഴിമലയിലെ ഓർമ്മകൾ. കേട്ടപ്പോൾ കൗതുകം തോന്നിയതും എന്നാൽ കണ്ടറിഞ്ഞ യാഥാർഥ്യവും എന്നെ അതിശയിപ്പിച്ചു.ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്നും രാജഭരണം നിലനിൽക്കുന്ന കേരളത്തിലെ ഏക സ്ഥലം. ജേർണലിസം വിദ്യാർത്ഥിനിയായിരുന്ന കാലത്ത് പഠനത്തിന്റെ ഭാഗമായി ഞാനും സഹപാഠികളും അവിടേക്ക് ഒരു യാത്ര പോയി. എന്റെ ജില്ലയായ ഇടുക്കിയിലെ, കോവിൽ മല എന്നറിയപ്പെടുന്ന കോഴിമലയിലേക്കായിരുന്നു അത്. അവിടുത്തെ മന്നാൻ സമുദായത്തെയും അവരുടെ ജീവിതരീതികളെയും അടുത്തറിയുകയും അതിനെ പറ്റിയൊരു ഡോക്യുമെന്ററി നിർമിക്കുകയുമായിരുന്നു ഞങ്ങളുടെ യാത്രാ ലക്ഷ്യം. കോഴിമല വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയം കൂടിയായിരുന്നു […]
Read Moreസകലകാല സുല്‍ത്താന്റെ സ്മരണയില്‍ മലയാണ്മ
വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 26 വര്‍ഷം മലയാള സാഹിത്യത്തിലെ സകലകാല സുല്‍ത്താന്‍ പട്ടം സ്വന്തമാക്കിയ അതുല്യ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മകളുടെ ഭാഗമായിട്ട് 26 വര്‍ഷം. ബേപ്പൂര്‍ സുല്‍ത്താനെ സ്നേഹിക്കുന്നവരുടെ സംഗമ വേദിയായി മാറിയിരുന്നു എല്ലാ വര്‍ഷവും ഈ ദിനമെങ്കില്‍ കോവിഡ് കാരണം ഓര്‍മ്മദിനം വിപുലമായി ആഘോഷിക്കുന്നില്ല ഇത്തവണ. പകരം വയ്ക്കാനില്ലാത്ത എഴുത്തിന്റെയും വാഗൈ്വഭവത്തിന്റെയും മാന്ത്രികനായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ […]
Read Moreഏതായാലും ദുഖ്റാനയെക്കുറിച്ചുള്ള സ്മരണകൾ ആരംഭിക്കുന്നത് കണ്ണിൽ തുളച്ചുകയറുന്ന ഏതോ വാഹനത്തിന്റെ വെളിച്ചത്തിൽ നിന്നാണ്.
ദുഖ്റാനദിവസത്തെ അപകടം… പന്ത്രണ്ടു വർഷം മുമ്പുള്ള ഒരു ദുഖ്റാന(ജൂലൈ 3, സെന്റ് തോമസിന്റെ തിരുനാൾ) ദിവസം. അന്ന് തൃശൂര് നിന്ന് വയനാട്ടിലേയ്ക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോവുകയായിരുന്നു ഞാൻ. ഒരു മാസത്തോളം നീണ്ട ഒരു ഹിമാലയൻ യാത്ര കഴിഞ്ഞ് അന്ന് പുലർച്ചെയാണ് തിരികെ എത്തിയതും. കോഴിക്കോട് ടൗണും പിന്നിട്ട് കുന്ദമംഗലം എത്തിയപ്പോൾ സമയം രാത്രി 11.45 ആയിരുന്നു. കുറേ നേരമായി മഴ പെയ്തു കൊണ്ടിരിക്കുന്നു. അക്കാലത്ത് എന്റെ ഉറ്റ തോഴനായിരുന്ന KL 12 D 4113 ഓംനിക്ക് […]
Read More