ലിസി ആശുപത്രിയുമായി സഹകരിച്ച്പാലാരിവട്ടം പാവന പാലിയേറ്റീവ് സൊസൈറ്റിയുടെ സൗജന്യ ഒ പി ക്ലിനിക്ക് ആരംഭിച്ചു.

Share News

പാലാരിവട്ടം പാവന പാലിയേറ്റീവ് സൊസൈറ്റിയുടെ സൗജന്യ ഒ പി ക്ലിനിക്ക് ആരംഭിച്ചു.

2017 മുതൽ പാലാരിവട്ടം സെന്റ് മാർട്ടിൻ ഇടവക ദേവാലയത്തിൽ പ്രവർത്തിച്ചുവരുന്ന പാവന പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഇക്കാലമത്രയും നിങ്ങൾ നൽകിയ അകമഴിഞ്ഞ സഹായസഹകരണങ്ങൾക്ക് ഏറെ നന്ദി🙏

ബഹുമാനപ്പെട്ട വികാരി, രക്ഷാധികാരിയായ ഈ സംഘടന രോഗിപരിപാലനത്തിനും സ്വാന്തന ശുശ്രൂഷക്കുമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പുറമെ കഴിഞ്ഞവർഷം മുതൽ നേത്രദാനം മഹാദാനം എന്ന പുണ്യകർമ്മത്തിന് പാലാരിവട്ടം പരിസരത്തുള്ള നാനാജാതി മതസ്ഥരായ സുമനസ്സുകളെ സജ്ജമാക്കി, എറണാകുളം ഗിരിധർ ഐ ഹോസ്പിറ്റൽ, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ എന്നിവരോട് ചേർന്ന്, ഒരുപാട് മനുഷ്യരുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവന്നു എന്നതിൽ ഏറെ ചരിതാർഥ്യമുണ്ട്.

പുതിയ മുഖം

ഇക്കാലമത്രയും നിങ്ങൾ നൽകിയ സഹകരണത്തിൽ നിന്നും ഊർജ്ജം
പകർന്ന്, പാവന പുതിയ കാൽവെപ്പിലേക്ക്

ഈ ഏപ്രിൽ മാസത്തിൽ, ചക്കുങ്കൽ റോഡിൽ, CRA 192 ൽ നമ്മുടെ രക്ഷാധികാരി റവ ഫാദർ തോമസ് വാളുക്കാരൻ വെഞ്ചിരിപ്പ് നടത്തി, പുതിയതായി ആരംഭിച്ച അനക്സ് മന്ദിരത്തിൽ സൗജന്യ ഒ പി ക്ലിനിക് തയ്യാറായി വരികയാണ്.
ആരംഭത്തിൽ ആഴ്ചയിൽ ഒരിക്കൽ മാത്രം പ്രവർത്തിക്കുന്ന ക്ലിനിക് , ലിസി ആശുപത്രിയുമായി സഹകരിച്ച് ആണ് തയ്യാറാക്കിയിട്ടുള്ളത്.

ശ്രീ ആന്റോ കുണ്ടുകുളം (പ്രസിഡന്റ്‌ )

2017-ഡിസംബറിൽ പ്രവർത്തനം ആരംഭിച്ചു.
മികച്ച സ്വാന്തന ശുശ്രുഷകൾ.
വിവിധ സേവന മേഖലകൾ :നേത്രദാനം., സൗജന്യ ഒ പി ക്ലിനിക്, സൈക്യാട്രിക്ക് ഒ പി കൺസൾട്ടേഷൻ. ഹോം കെയർ.
ഭാവിപദ്ധതികൾ :വയോജന സംഗമവേദി, ഫിസിയോതെറാപ്പി സെന്റർ,.
പാവന പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റി, പാലാരിവട്ടം പി ഒ, കൊച്ചി -682025.ഫോൺ :9400532715.
Email : pavanapalliativecare@ gmail. Com
Annex Office : CRA192,Chakkunghal Road, Palarivattom, Kochi -682025.

Share News