പറയൂആവാക്ക്!|2023 ന്റെ മലയാളം വാക്ക് നിർദേശിക്കാം|20 പേർക്കു നറുക്കെടുപ്പിലൂടെ 2500 രൂപ വീതം സമ്മാനം ലഭിക്കും.

Share News

പറയൂ

വാക്ക്!

∙ 2023 ന്റെ മലയാളം വാക്ക് നിർദേശിക്കാം

വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ചുകണ്ട മലയാളം വാക്ക് ഏതാണ്? അല്ലെങ്കിൽ ഈ വർഷം നമ്മുടെ ശ്രദ്ധയിൽ വന്ന പുതിയൊരു മലയാളം വാക്കുണ്ടോ?

അതിലൊന്നാകാം ‘2023 ന്റെ മലയാളം വാക്ക്.’ ആ വാക്കു കണ്ടെത്താനുള്ള മലയാള മനോരമയുടെ പരിശ്രമത്തിൽ പ്രിയ വായനക്കാർക്കും ഇപ്പോൾ പങ്കുചേരാം.

ഈ വർഷം നിങ്ങളുടെ സവിശേഷ ശ്രദ്ധയാകർഷിച്ച മലയാളം വാക്കുകളാണു നിർദേശിക്കേണ്ടത്.

നിർദേശിക്കപ്പെടുന്ന വാക്കുകളിൽനിന്നു തിരഞ്ഞെടുത്തവ ഭാഷാവിദഗ്ധരുടെ സമിതി പരിഗണിച്ച് ‘വാക്ക് 2023 ’ കണ്ടെത്തും.

തിരഞ്ഞെടുക്കപ്പെട്ട വാക്ക് നിർദേശിച്ചവരിൽനിന്ന് 20 പേർക്കു നറുക്കെടുപ്പിലൂടെ 2500 രൂപ വീതം സമ്മാനം ലഭിക്കും.

വാക്കും നിർദേശിക്കാനുള്ള കാരണവും നിങ്ങളുടെ പേര്, ജില്ല, ഫോൺ നമ്പർ എന്നിവയും അയയ്ക്കണം:

വാട്സാപ്: 79022 79797

ഇ മെയിൽ: yuva@mm.co.in

തപാൽ: വാക്ക് 2023, മലയാള മനോരമ, എഡിറ്റോറിയൽ, പിബി നമ്പർ:26,കോട്ടയം – 686001

നിർദേശങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 20.

#വാക്ക്2023#മനോരമ

Share News