വാർദ്ധക്യ നാളുകളിൽ ദൈനം ദിന ജീവിതത്തിനു ഉതകുന്ന ഒരു തുണയായി മൊബൈൽ ഫോണിന് പ്രസക്തിയുണ്ട് .|ഡോ .സി. ജെ .ജോൺ

Share News

വാർദ്ധക്യ നാളുകളിൽ ദൈനം ദിന ജീവിതത്തിനു ഉതകുന്ന ഒരു തുണയായി മൊബൈൽ ഫോണിന് പ്രസക്തിയുണ്ട് . പിന്തുണ നൽകുന്ന ആപ്പുകളും,ഡിജിറ്റൽ വൈഭവങ്ങളുമൊക്കെഅറിഞ്ഞിരിക്കണം . അവ പഠിച്ചെടുക്കാനുള്ള തുറന്ന മനസ്സ് വേണം. വീട്ടുകാർ അത് പ്രോത്സാഹിപ്പിക്കണം.തുണയാകാൻ എന്തൊക്കെഅറിയണം ? അത്യാവശ്യ ഘട്ടങ്ങളിൽ ഓൺലൈൻ ടാക്സിയോ ആംബുലൻസോ മൊബൈൽ ആപ്പിന്റെ സഹായത്തിൽ വിളിക്കാൻ അറിയണം. ബില്ലുകളും നികുതികളും ഫോൺ വഴി അടക്കാൻ പഠിക്കണം .ഇടക്ക് ഇഷ്ട ഭക്ഷണം ഓൺലൈൻ ഓർഡർ വഴി വരുത്താനും പറ്റണം. അല്ലറ ചില്ലറ വാങ്ങലുകളും, സാമ്പത്തിക […]

Share News
Read More

സ്തുതി പാഠകരാൽ വലയം ചുറ്റപ്പെട്ടവർ സ്വയ ബുദ്ധി പ്രയോഗിച്ചില്ലെങ്കിൽ അപകടമാണ്.|ഡോ .സി ജെ ജോൺ

Share News

സ്തുതി പാഠകരാൽ വലയം ചുറ്റപ്പെട്ടവർ സ്വയ ബുദ്ധി പ്രയോഗിച്ചില്ലെങ്കിൽ അപകടമാണ്. അത് ചെയ്യാത്ത രാഷ്ട്രീയക്കാരുണ്ട്. സിനിമാ താരങ്ങളുണ്ട്. മറ്റ് സെലിബ്രിറ്റികളുണ്ട്. ഇവരെ പൊക്കി പറയുകയും, മണ്ടത്തരങ്ങൾ വിശ്വസിപ്പിക്കുകയും ചെയ്യുന്ന ഈ പാദ സേവകർ ജനങ്ങളൊക്കെ വെറും കഴുതകളാണെന്ന ധാരണ പടർത്തുന്നു. ജനം പണ്ടത്തെ പോലെ കഴുതകളല്ല. പല കാര്യങ്ങളുടെയും സത്യങ്ങൾ ടെലി സ്‌ക്രീനിൽ തെളിയും. ചുമ്മാ പറഞ്ഞാൽ ഏൽക്കില്ല. അവർ ശുംഭത്തരങ്ങൾ തിരിച്ചറിയുന്നുണ്ട്. മനസ്സിൽ ട്രോളുകൾ ഇടുന്നുമുണ്ട്. ഒരാൾക്കും സ്ഥിരമായി താരപദവി നൽകാൻ ഇപ്പോൾ ജനം തയ്യാറല്ല. […]

Share News
Read More

സുരക്ഷിതമല്ലാത്ത ഇടത്തേക്ക് കുട്ടിയെ കൊണ്ട്‌ പോകുന്നത് അപ്പനായാലും തടയണം. |ഈ ജാഗ്രത ഇല്ലായ്മക്ക്‌ നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ.| ഡോ .സി ജെ ജോൺ

Share News

അഞ്ചു വയസ്സുള്ള കൂട്ടി ക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഇടം മാർക്കറ്റിലെ അനാശാസ്യ കോർണറായിരുന്നുവെന്ന് അറിയാത്തവർ ആരുമില്ല . അവിടെ എന്ത് നടന്നാലും നോക്കില്ലെന്ന മട്ട് അധികാരികൾക്കും ഉണ്ടായിരുന്നോ? ഈ ജാഗ്രത ഇല്ലായ്മക്ക്‌ നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ. ഒരു കുട്ടിയെ മദ്യപിച്ച ഒരാൾ ഇത്തരം കേന്ദ്രത്തിലേക്ക് കൊണ്ട് പോകുമ്പോൾ അത് ഉടൻ പോലീസിനെ അറിയിക്കേണ്ട ബാധ്യത പൊതു ജനത്തിനുണ്ട്. സുരക്ഷിതമല്ലാത്ത ഇടത്തേക്ക് കുട്ടിയെ കൊണ്ട്‌ പോകുന്നത് അപ്പനായാലും തടയണം. മാതാ പിതാക്കൾക്ക് കുട്ടിയെ ഉപദ്രവിക്കാനോ […]

Share News
Read More

മാനസിക വെല്ലുവിളിയുള്ള ഒരു വ്യക്തി ആക്രമണ സ്വഭാവം കാട്ടുന്ന സാഹചര്യത്തിൽ പൊലീസിന് എന്ത് ചെയ്യാം?

Share News

മാനസിക വെല്ലുവിളിയുള്ള ഒരു വ്യക്തി ആക്രമണ സ്വഭാവം കാട്ടുന്ന സാഹചര്യത്തിൽ പൊലീസിന് എന്ത് ചെയ്യാം? അവനവനോ മറ്റുള്ളവർക്കോ അപകടം ഉണ്ടാകാനിടയുള്ള വിധത്തിലുള്ള മനോരോഗ ലക്ഷണങ്ങൾ ഒരു വ്യക്തി പ്രകടിപ്പിച്ചാൽ മാനസികാരോഗ്യ പരിപാലന നിയമത്തിലെ സെക്ഷൻ നൂറു (ഒന്ന്) ബി പ്രകാരം പൊലീസിന് സ്വമേധയാ ഇടപെടാം. അതിന്‌ ആരും പരാതി എഴുതി കൊടുക്കേണ്ടതില്ല. അത്തരം വ്യക്തിയെ പ്രാഥമിക പരിശോധനകൾക്കായി അടുത്തുള്ള സർക്കാർ മാനസികാരോഗ്യ സംവിധാനത്തിൽ സുരക്ഷാ മുൻകരുതലോടെ ഹാജരാക്കാം. വേണ്ടി വന്നാൽ ഈ നിയമപ്രകാരം അടിയന്തര ചികിത്സ നൽകുകയും […]

Share News
Read More

ഡോക്ടേഴ്സ് ഡേയാണ് ഇന്ന്.| രോഗ ശാന്തിയിലേക്ക്‌ നയിക്കുന്ന മനസ്സിന്‌ ശക്തിയേകാൻ പ്രാർത്ഥിക്കുന്നു.

Share News

ഡോക്ടേഴ്സ് ഡേയാണ് ഇന്ന്. ഈ മേഖലയിലേക്ക് കടന്ന് വരാൻ പോകുന്ന ഭാവി തലമുറക്കായി എന്തൊക്കെയാണ് പുതിയ ലോകം കാത്ത് വച്ചിരിക്കുന്നതെന്നതിൽ ആശങ്കയുണ്ട്. ഡോക്ടർ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ പലതും നിർമ്മിത ബുദ്ധി കവർന്നെടുക്കുമോ? ഡോക്ടർ രോഗി ബന്ധം പൂര്‍ണ്ണമായും ഒരു ബിസിനസ്സ് ഇടപാടായി മാറുമോ? സേവനം ഒരു ഉൽപ്പന്നം മാത്രമാകുമോ? ഡോക്ടർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ നിയമം ഉള്ളത് കൊണ്ട്‌ മാത്രം അവസാനിക്കുമോ? ഒത്തിരി ചോദ്യങ്ങൾ ഉയരുന്നു. രോഗ ശാന്തിയിലേക്ക്‌ നയിക്കുന്ന മനസ്സിന്‌ ശക്തിയേകാൻ പ്രാർത്ഥിക്കുന്നു. ഈ ചോദ്യങ്ങളൊന്നുംമനസ്സിനെ […]

Share News
Read More

മുകളിൽ നിർമ്മിത ബുദ്ധിയുള്ള ക്യാമറ വന്നത് കൊണ്ട് മാത്രം നാല് ചക്ര വാഹനങ്ങളുടെ വേഗത പരിധി ഇങ്ങനെ കൂട്ടാനാകുമോ?

Share News

എം. സി റോഡിലും, നാലുവരി പാതകളിലും ഇനി തൊണ്ണൂറ് കിലോമീറ്റർ വേഗതയിൽ പറപ്പിക്കാം.എഴുപതിൽ നിന്നാണ് ഈ ചാട്ടം. വരാൻ പോകുന്ന ആറ് വരി പാതയിൽ നൂറ്റി പത്ത് കിലോമീറ്റർ വേഗത.നമ്മുടെ റോഡുകളിൽ ഇതൊക്കെ സാധ്യമാണോ?വണ്ടി ഓടിക്കുന്നവർ ഓർത്താൽ അവര്‍ക്ക് കൊള്ളാം. സൈക്കിളും, ഇരു ചക്ര വാഹനങ്ങളും, കൈ വണ്ടിയും, കാൽ നടക്കാരുമൊക്കെയുള്ള ഈ നാട്ടിലെ സമ്മിശ്ര ട്രാഫിക് സാഹചര്യത്തിൽ ഈ സ്പീഡ് സേഫ് സ്പീഡാണോ? റോഡറിഞ്ഞും, അത് ഉപയോഗിക്കുന്നവരുടെ അച്ചടക്ക നിലപാടും അറിഞ്ഞ് വേണം സ്വന്തം വണ്ടിയുടെ […]

Share News
Read More

“കലോത്സവത്തിന്റെ ഊട്ട് പുരയിൽ മാംസ ഭക്ഷണം കൂടി വേണ്ടേയെന്ന വിഷയം കൈകാര്യം ചെയ്തപ്പോൾ, അതിൽ ഒതുങ്ങാതെ എന്തൊക്കെ കാര്യങ്ങൾ വിളമ്പി. ഇത് പലതും പൊതു ബോധത്തിൽ വിഷം പടർത്തുന്നവയായിരുന്നു.” |ഡോ .സി ജെ ജോൺ

Share News

പുതിയ ഇടങ്ങൾ തീർക്കാൻ കോപ്പ് കൂട്ടുന്നവർ പഴയ ഇടങ്ങളെ പരിഷ്കരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. അതിനായി ചൊല്ലുന്ന ന്യായങ്ങൾ മനുഷ്യരെ വേർതിരിക്കും വിധത്തിലാകരുത്. മാറ്റങ്ങൾ മനുഷ്യ നന്മക്കായി വേണം. അത്തരമൊരു നിലപാട് ഇല്ലാതെ പോകുന്നതിലാണ് സങ്കടം. കലോത്സവത്തിന്റെ ഊട്ട് പുരയിൽ മാംസ ഭക്ഷണം കൂടി വേണ്ടേയെന്ന വിഷയം കൈകാര്യം ചെയ്തപ്പോൾ, അതിൽ ഒതുങ്ങാതെ എന്തൊക്കെ കാര്യങ്ങൾ വിളമ്പി. ഇത് പലതും പൊതു ബോധത്തിൽ വിഷം പടർത്തുന്നവയായിരുന്നു. പുതിയ ഇടങ്ങളുടെ ശൈലി ഇതാണ്. അത് കൊണ്ട് പഴയിടത്തിന്റെ സ്വമേധയായുള്ള പിൻവാങ്ങൽ […]

Share News
Read More

മക്കൾക്ക് സ്വയം ചെയ്യാവുന്നതൊക്കെ ശൈശവം മുതൽ ഏറ്റെടുത്തു നടത്തി അവരുടെ സ്വാശ്രയ സ്പിരിറ്റിനെ ഇല്ലായ്മ ചെയ്യുന്ന പേരന്റിംഗ് തിരുത്തേണ്ടേ?

Share News

മക്കൾക്ക് സ്വയം ചെയ്യാവുന്നതൊക്കെ ശൈശവം മുതൽ ഏറ്റെടുത്തു നടത്തി അവരുടെ സ്വാശ്രയ സ്പിരിറ്റിനെ ഇല്ലായ്മ ചെയ്യുന്ന പേരന്റിംഗ് തിരുത്തേണ്ടേ? കുട്ടിയല്ലേയെന്ന് ചൊല്ലി എല്ലാം മാതാപിതാക്കൾ ചെയ്ത് കൊടുക്കും. ഇതേ വളർത്തൽ ശൈലി തന്നെ പിന്നെയും തുടരും. പഠിക്കാൻ വേണ്ടി ഒപ്പമിരുന്ന്‌ ഉന്തും. സ്വയം ചിന്തിക്കാൻ വിടാതെ അവർക്കായി ചിന്തിക്കും. പ്രായത്തിന് ചേരുന്ന കാര്യങ്ങൾ സ്വയം ചെയ്യിപ്പിച്ചു സ്വാശ്രയത്വത്തിന്റെ പാഠങ്ങൾ ശൈശവം മുതൽ തുടങ്ങണം. വളർച്ചയുടെ എല്ലാ ഘട്ടത്തിലും തുടരണം. പുതിയ ലോകത്തിൽ പൊരുതി നിൽക്കാൻ അപ്പോഴേ പ്രാപ്തിയുണ്ടാകൂ. […]

Share News
Read More

രതിയെ അധികാര പ്രയോഗത്തിനുള്ള അവസരമായി ഉപയോഗിക്കുന്ന ആണുങ്ങൾ നിയമ പരമായ അധീശത്വം പെണ്ണിനെന്ന് ഓർത്താൽ നല്ലത്‌ .|ഡോ .സി .ജെ. ജോൺ

Share News

രണ്ട് സാക്ഷികൾ ഒപ്പിട്ടുള്ള സമ്മത പത്രം വാങ്ങാതെയുള്ള ശാരീരിക ബന്ധങ്ങൾ ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്ന കാലം വിദൂരമല്ല. സമ്മതം പ്രധാനമാണ് .അത് നൽകുന്ന സാഹചര്യങ്ങളും വളരെ പ്രധാനമാണ്. രതി വിനോദ വഴിയിൽ ഇതൊന്നും പരിഗണിക്കാതെ ഉല്ലാസ യാത്രക്ക് പോയാൽ പണി കിട്ടാൻ സാധ്യതയുണ്ട്. കെട്ടിക്കോളമെന്ന തട്ടിപ്പു വർത്തമാനവും, ആനുകൂല്യങ്ങൾ നൽകാമെന്ന മോഹന വ്യാജ വാഗ്ദാനങ്ങളുമായി ഇറങ്ങിയാൽ ചിലപ്പോൾ പിന്നീട് പോലീസ് പൊക്കും. രതിയെ അധികാര പ്രയോഗത്തിനുള്ള അവസരമായി ഉപയോഗിക്കുന്ന ആണുങ്ങൾ നിയമ പരമായ അധീശത്വം പെണ്ണിനെന്ന് ഓർത്താൽ […]

Share News
Read More

ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞാൽ ആണിന് കല്യാണം കഴിക്കാനുള്ള പ്രാപ്തിയായെന്ന് പറയാനാകുമോ ?

Share News

ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞാൽ ആണിന് കല്യാണം കഴിക്കാനുള്ള പ്രാപ്തിയായെന്ന് പറയാനാകുമോ ? വയസ്സിലെ ഈ മാജിക് നമ്പർ എന്ത് അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടുന്നത് ? വിവാഹം കഴിക്കാനും ,ഒരു കുടുംബം നടത്തി കൊണ്ട് പോകാനുള്ള സാമ്പത്തിക സൗകര്യം ഉണ്ടാക്കാനും , ജനിക്കുന്ന കുട്ടികളെ മര്യാദക്ക് വളർത്താനുമുള്ള പ്രാപ്തി ഇരുപത്തിയൊന്ന് വയസ്സിൽ വരുന്നില്ല . ഇത് നിയമത്തിനായുള്ള ഒരു സംഖ്യ മാത്രമാണ് . ഇരുപത്തിയൊന്നാം പിറന്നാള്‍ എത്തുമ്പോൾ തുള്ളി ചാടി കെട്ടാൻ പോകരുത് .പക്വതയുണ്ടോയെന്നും,വീട്ടുകാരെ ആശ്രയിക്കാതെ കുടുംബം കൈകാര്യം ചെയ്യാനുള്ള […]

Share News
Read More