തമ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം

Share News

കൊച്ചി നഗരസഭ കാരണക്കോടം 44-ലാം ഡിവിഷനിൽ തമ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൗൺസിലറുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് പുനർനിർമിച്ച ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.തമ്മനം U F H C മെഡിക്കൽ ഓഫിസർ ഡോക്ടർ : സഫിയ ബീവി ,JPHN വിനു എസ് ശങ്കർ,ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു…

Share News
Read More

മുതലപൊഴിയില്‍ ശാസ്ത്രിയ പരിഹാരം വൈകുന്നതില്‍ പ്രതിഷേധിച്ച് മുതലപ്പൊഴിയിലേക്ക് പദയാത്ര നാളെ (17.9.23)

Share News

തിരുവനന്തപുരം: മുതലപൊഴിയില്‍ അശാസ്ത്രീയമായി പുലിമുട്ട് നിര്‍മിച്ചതിനെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ ഉണ്ടാകുകയും ഇക്കാര്യം പല തവണ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടുള്ള കാര്യമാണ്. 2006 ല്‍ അശാസ്ത്രിയമായി പുലിമുട്ട് നിര്‍മിച്ചതിനു ശേഷം 125 ല്‍ അധികം അപകടങ്ങളും 69 മരണങ്ങളും 700 ഓളം പേര്‍ക്ക് പരിക്ക് പറ്റുകയും അനേകം പേരുടെ ജീവനോപാധികള്‍ നഷ്ടപ്പെടുകയും ചെയ്തു; *ശാസ്ത്രീയമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുക, ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന പുലിമുട്ടിന്‍റെ അശാസ്ത്രിയത പരിഹരിയ്ക്കുക, സാധാരണയായി മറ്റ് ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നഷ്ട്ടപരിഹാരം നല്‍കുന്നത് പോലെ മുതലപൊഴിയില്‍ […]

Share News
Read More

നാക്ക് അക്രഡിറ്റേഷനിൽ എ ഗ്രേഡെന്ന പുല്ലൂറ്റ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗവൺമെൻ്റ് കോളേജിന്റെ ചരിത്രനേട്ടം തൃശ്ശൂരിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും ഒരുപോലെ അഭിമാനവും ആനന്ദവും നൽകുന്നതാണ്.

Share News

നാക്ക് അക്രഡിറ്റേഷനിൽ എ ഗ്രേഡെന്ന പുല്ലൂറ്റ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗവൺമെൻ്റ് കോളേജിന്റെ ചരിത്രനേട്ടം തൃശ്ശൂരിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും ഒരുപോലെ അഭിമാനവും ആനന്ദവും നൽകുന്നതാണ്. തൃശ്ശൂർ ജില്ലയിൽ എ ഗ്രേഡ് നേടുന്ന ആദ്യ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജെന്ന സർവ്വകാലപദവിയാണ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗവൺമെൻ്റ് കോളേജ് ഇതുവഴി സ്വന്തമാക്കിയിരിക്കുന്നത്. നാക്കിന്റെ മൂന്നാം സൈക്കിളിൽ 3.10 പോയിന്റ് കോളേജിന്റെ മികവാണ് സ്വർണ്ണതിളക്കമുള്ള ഈ നേട്ടത്തിലേക്ക് കെ. കെ. ടി. എം. കോളേജിനെ എത്തിച്ചത്. 2016ൽ നടന്ന രണ്ടാം സൈക്കിളിലെ […]

Share News
Read More

സേഫ് ക്യാപസ് സംസ്ഥാന തലത്തിലേക്ക് ….|നമ്മുടെ യുവജനങ്ങൾ സ്വയം മാതൃകകളായിക്കൊണ്ട് കലാലയങ്ങളും നിരത്തുകളും കൂടുതൽ സുരക്ഷിത അന്തരീക്ഷങ്ങളിലേക്ക് മാറും

Share News

ഇരമ്പിയാർത്തിരുന്ന കലാലയങ്ങളിൽ മാറ്റത്തിന്റെ ഇളംതെന്നൽ വീശി തുടങ്ങിയിരിക്കുന്നു. സുരക്ഷിത ക്യാമ്പസ് എന്ന ആശയം മുൻനിർത്തി ഡ്രൈവിംഗിലെ തുടക്കക്കാരായ കോളേജ് വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ ഡ്രൈവിംഗ് രീതികളെ സുരക്ഷിതമാക്കുന്നതിനും മോട്ടോർ വാഹന വകുപ്പ് മുൻകൈയെടുത്ത് ആരംഭിച്ച പ്രോജക്ട് ഓൺ ആക്സിഡൻറ് ഫ്രീ ക്യാമ്പസ് എൻവിറോൺമെന്റ് (PACE) എന്ന പ്രോജക്ട് പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. കാക്കനാട് രാജഗിരി കോളേജിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ച പ്രോജക്ട് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചത് 2023 ജനുവരിയിലാണ്. അതിനുശേഷം എറണാകുളത്തെ 10 കോളേജിലെ 170 […]

Share News
Read More

രണ്ടാം വത്തിക്കാൻ കൗൺസിൽ:അറുപത് വർഷങ്ങൾ തികയുമ്പോൾ

Share News

1965 ഡിസംബർ 8 -ന് സെന്റ് പീറ്റേഴ്‌സ് സ്‌കൊയറിൽ പോൾ ആറാമൻ മാർപ്പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ രണ്ടാം വത്തിക്കാൻ കൗൺസിലിന് തിരശീല വീണിട്ട് അൻപത്തി ഏഴു വർഷങ്ങൾ കഴിഞ്ഞു. ക്രൈസ്‌തവ ചരിത്രത്തിലെ 21 -മത്തെ എക്കു‌മെനിക്കൽ കൗൺസിൽ ആണ് അന്ന്‌ അവസാനിച്ചത്. “അജിയോർണമെന്റോ” (agiornamento) “ആധുനിക ലോകത്തിനും കാലത്തിനും സഭയെ തുറന്നു കൊടുക്കുക” എന്ന ഇരുപത്തി മൂന്നാം യോഹന്നാൻ മാർപ്പാപ്പയുടെ കൽപ്പന കേട്ടവരിൽ പലരും ജനലുകൾ മാത്രമല്ല കതകുകളും തുറന്നിട്ടു. “കാറ്റും വെളിച്ചവും” മാത്രമല്ല […]

Share News
Read More

സോളാർ മിഷൻ’ വിജയിക്കട്ടെ!|എന്നിട്ടും മതിയാകാതെ രാപ്പകൽ സോളാർ വിഷയത്തിന്റെ താപോർജം ഊറ്റിക്കുടിച്ചു രസിക്കുകയാണ് ‘പ്രബുദ്ധ’ മലയാളി സമൂഹം!

Share News

2010 ലാണ് നാഷണൽ സോളാർ മിഷനു കേന്ദ്ര സർക്കാർ തുടക്കമിട്ടത്. സംസ്ഥാനങ്ങളുടെ സഹകരണത്തോടുകൂടി, പൊതു മേഖലയിലും സ്വകാര്യ മേഖലയിലും, പ്രകൃതിയോട് ഇണങ്ങിയതും നിലനിൽക്കുന്നതുമായ ഊർജ്ജ ഉത്പാദന മാർഗ്ഗങ്ങൾക്കു പ്രോത്സാഹനം നൽകുക, 2022 ഓടെ രാജ്യത്തു സോളാർ എനർജി ഉൽപാദനം 20,000 മെഗാവാട്ടായി വർധിപ്പിക്കുക, 2030 ആകുമ്പോഴേക്കും ഊർജ്ജ ഉത്പാദനം 280 ജിഗാ വാട്ടിലേക്ക് എത്തിക്കുക, എന്നിവയായിരുന്നു ലക്ഷ്യങ്ങൾ! രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളും രാജ്യത്തിന്‌ അഭിമാനകരമായ ഈ പദ്ധതിയിൽ മാതൃകാപരമായ വളർച്ചയും മുന്നേറ്റവുമുണ്ടാക്കി! രാജ്യം ഇപ്പോഴും […]

Share News
Read More

തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു; മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെ​ഗറ്റീവ്

Share News

തിരുവനന്തപുരം: തലസ്ഥാനത്ത് നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കൽ കോളജിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ബിഡിഎസ് വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലം നെ​ഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തു വന്നത്. പനി ബാധിച്ച വിദ്യാർത്ഥി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയാണ് ഇത്. കോഴിക്കോട് ജില്ലയിൽ നിപ വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കേരളം. അഞ്ച് പേർക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേർ മരിച്ചു. മൂന്ന് […]

Share News
Read More

തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു; മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെ​ഗറ്റീവ്

Share News

തിരുവനന്തപുരം: തലസ്ഥാനത്ത് നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കൽ കോളജിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ബിഡിഎസ് വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലം നെ​ഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തു വന്നത്. പനി ബാധിച്ച വിദ്യാർത്ഥി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയാണ് ഇത്. കോഴിക്കോട് ജില്ലയിൽ നിപ വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കേരളം. അഞ്ച് പേർക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേർ മരിച്ചു. മൂന്ന് […]

Share News
Read More

ഭ്രൂണഹത്യ അനുകൂല പരസ്യ ക്യാമ്പയിനുമായി ബൈഡൻ: പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകൾ

Share News

വാഷിംഗ്ടണ്‍ ഡി‌സി: മാരക തിന്മയായ ഭ്രൂണഹത്യയെ മഹത്വവത്ക്കരിക്കുന്ന നയങ്ങളെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്റെ പുതിയ ഭ്രൂണഹത്യ അനുകൂല പരസ്യ ക്യാമ്പയിനെതിരെ പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകൾ. ‘ദീസ് ഗയിസ്’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. 2020-ലെ ഇലക്ഷനിൽ ചെറിയ ഭൂരിപക്ഷത്തിൽ ബൈഡൻ വിജയിച്ച അരിസോണ, ജോർജിയ, മിഷിഗൺ, പെൻസിൽവാനിയ, നെവാഡ, വിസ്കോൺസിൻ ഇനി ആറ് സംസ്ഥാനങ്ങളിലാണ് ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പയിന് തുടക്കം കുറിച്ചത്. ഭ്രൂണഹത്യ സ്ത്രീകളുടെ അവകാശമെന്ന […]

Share News
Read More

കൊച്ചി നഗരത്തിൽ നേരത്തെ ഭക്ഷണ മാലിന്യം വളമാക്കുന്ന സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

Share News

കൊച്ചി നഗരത്തിൽ നേരത്തെ ഭക്ഷണ മാലിന്യം വളമാക്കുന്ന സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വികേന്ദ്രീകൃത സംവിധാനങ്ങൾ ഫലപ്രാപ്തിയിലെത്തിയ കുന്നുംപുറം ഡിവിഷൻ മാതൃക നമ്മൾ ഇതിനുമുമ്പ് അഭിമാനപൂർവ്വം ചർച്ച ചെയ്തിരുന്നു. ഇപ്പോൾ കൗൺസിലർ പത്മജ എസ് മേനോൻ എറണാകുളം സൗത്തിൽ സ്വന്തമായി ഒരു തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിച്ചു. ചെറിയ രൂപത്തിലാണ് തുടങ്ങുന്നത്. അവിടെ കുറച്ചു വീടുകളിലെ ഭക്ഷണ മാലിന്യം മാത്രം വളമാക്കുന്ന പദ്ധതി. ജിയോജിത്താണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ഹെൽത്ത് കമ്മറ്റി ചെയർമാൻ ടി കെ […]

Share News
Read More