വാഹനം വിൽക്കാം ….|മനസ്സമാധാനം വിൽക്കരുത് …|പേര് മാറിയിട്ടില്ല !ട്രാഫിക് നിയമ ലംഘനത്തിന് നോട്ടീസ് വന്നു …ഇനി എന്ത് ചെയ്യണം !

Share News

മോട്ടോർ വാഹന ഓഫീസിൽ ഇപ്പോൾ കൂടുതൽ ആളുകൾ എത്തുന്നത് വാഹനം വിറ്റു !.. പേര് മാറിയിട്ടില്ല !ട്രാഫിക് നിയമ ലംഘനത്തിന് നോട്ടീസ് വന്നു …ഇനി എന്ത് ചെയ്യണം !എന്ന പരാതികളുമായാണ്.. .മോട്ടോർ വാഹന നിയമം സെക്ഷൻ 2 (30) പ്രകാരം ഒരു വാഹനം ആരുടെ പേരിലാണോ രജിസ്റ്റർ ചെയ്തിട്ടുള്ളത് അയാളാണ് വാഹനത്തിൻറെ രജിസ്ട്രേഡ് ഓണർ എന്നറിയപ്പെടുന്നത്. ഒരു വാഹനം കൈമാറ്റം ചെയ്യപ്പെട്ടാലും മറ്റ് എഗ്രിമെന്റുകൾ എഴുതിയാലും പുതിയ ആളുടെ പേരിലേക്ക് രജിസ്റ്ററിങ് അതോറിറ്റിയിൽ അപേക്ഷ സമർപ്പിച്ച്, പേരുമാറ്റാത്തിടത്തോളം […]

Share News
Read More

ഇന്ത്യയിൽ ഒരു പത്രമോ മാസികയോ തുടങ്ങാനുള്ള ഫോർമാലിറ്റികൾ എന്തൊക്കെയാണ് എന്ന് അറിയാമോ?

Share News

ആദ്യം ടൈറ്റിൽ രജിസ്ട്രേഷന്റെ ഭാഗമായി അപേക്ഷ ഓൺലൈനിൽ OFFICE OF REGISTRAR OF NEWSPAPERS FOR INDIA യുടെ സൈറ്റിൽ സമർപ്പിക്കണം. അവിടെനിന്ന് ലഭിക്കുന്ന ഫോം മൂന്ന് കോപ്പി പൂരിപ്പിച്ച് ഐഡന്റിറ്റി പ്രൂഫും മറ്റു രേഖകളും വിശദാംശങ്ങളും എല്ലാം ഉൾപ്പെടുത്തി ജില്ലാ കളക്ടറുടെ ഓഫീസിൽ കൊടുക്കണം. ജില്ലാകളക്ടറുടെ ഓഫീസിൽനിന്ന് അപേക്ഷ സമർപ്പിച്ച വ്യക്തിയുടെ അഡ്രസിലുള്ള പോലീസ് സ്റ്റേഷനിലേയ്ക്കും തഹസിൽദാർ ഓഫീസിലേക്കും വെരിഫിക്കേഷനുള്ള കത്ത് പോസ്റ്റലായി പോകും. തിരികെ പോസ്റ്റലായി മറുപടി കളക്ടർ ഓഫീസിൽ കിട്ടി കഴിയുമ്പോൾ വേറെ […]

Share News
Read More

ചന്ദ്രയാന്‍ 3: വിക്ഷേപണം ജൂലായ് 14ന് , തീയതി പ്രഖ്യാപിച്ച്‌ ഐഎസ്‌ആര്‍ഒ

Share News

തിരുവനന്തപുരം: ചന്ദ്രയാൻ 3 ജൂലായ് 14ന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ. ഉച്ചക്ക് 2.35 മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ വിക്ഷേപണം നടക്കും. ചന്ദ്രനില്‍ ലാൻഡര്‍ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം ഒരു ദിവസം വൈകിച്ച്‌ ജൂലൈ 14ന് ആക്കുന്നത് എന്നാണ് സൂചന. ഐഎസ്‌ആര്‍ഒ ട്വിറ്ററിലൂടെയായിരുന്നു വിക്ഷേപണത്തീയതി പുറത്തുവിട്ടത്. നേരത്തെ ഈ മാസം 13ന് ചന്ദ്രയാൻ 3 വിക്ഷേപിക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. അതനുസരിച്ച്‌ ചന്ദ്രനില്‍ ലാൻഡര്‍ ഇറങ്ങേണ്ടത് ഓഗസ്റ്റ് 23ന് ആയിരുന്നു. ചന്ദ്രയാൻ […]

Share News
Read More

കൊച്ചിയുടെ മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ, വികസനകാര്യ കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ് , കൊച്ചി നഗരസഭയിലെ ഉദ്യോഗസ്ഥന്മാർ എന്നിവർക്കും നന്ദി….

Share News

വർഷങ്ങളായി തകർന്നു കിടന്നിരുന്ന പൈപ്പ്ലൈൻ റോഡ് – ബി എം ബി സി നിലവാരത്തിൽ ടാർ ചെയ്തും വെള്ളം തങ്ങിനിന്നിരുന്ന റോഡിൻറെ താഴ്ന്ന ഭാഗം ടൈൽ വിരിച്ചും, സഞ്ചാരയോഗ്യമാക്കാൻ കൊച്ചി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്താൻ സഹകരിച്ച കൊച്ചിയുടെ മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ, വികസനകാര്യ കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ് , കൊച്ചി നഗരസഭയിലെ ഉദ്യോഗസ്ഥന്മാർ എന്നിവർക്കും നന്ദി…. George Nanattu

Share News
Read More

കാലവർഷക്കെടുതിമൂലം പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ അടിയന്തര നടപടികളുണ്ടാകണം|സീറോ മലബാർ സഭ അൽമായ ഫോറം

Share News

കൊച്ചി .കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ കാലവർഷക്കെടുതി നേരിടുന്നതിന് കേരള സർക്കാരിന്റെ സംവിധാനങ്ങളും സഹായവും അടിയന്തരമായി ലഭ്യമാക്കണം.കാലവർഷക്കെടുതിയിൽ ഭീഷണി നേരിടുന്നവർക്ക് സുരക്ഷയും പുനരധിവാസവും ഉറപ്പാക്കണം.പലരും ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ഗതിയില്ലാത്ത വിധം ഒറ്റപ്പെട്ട അവസ്ഥയിലാണ്. മലയോര മേഖലയിൽ പലസ്ഥലത്തും കാറ്റും ഇടി മിന്നലും വരുത്തിയ നാശ നഷ്ടങ്ങളേറെയാണ്. തീരദേശത്ത് കടലാക്രമണം മൂലം ഭവന രഹിതരായവരുടെ എണ്ണം അനവധിയാണ്. മിന്നൽ ചുഴലിക്കാറ്റിലും കടൽ ക്ഷോഭത്തിലും മറ്റുമായി കേരളത്തിലെ മലയോര മേഖലയിലും തീരദേശ മേഖലയിലും ജനങ്ങൾ അതീവ പ്രയാസത്തിലാണെന്നും,കേരള ഭരണകൂടം ഇവരുടെ […]

Share News
Read More

കാലാവർഷം ശക്തം: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, എംജി സർവകലാശാല പരീക്ഷകൾ മാറ്റി

Share News

കൊച്ചി; സംസ്ഥാനത്ത് കാലവർഷം അതിതീവ്രമായിരിക്കുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് അവധി പ്രഖ്യാപിച്ചത്. പൊന്നാനിയിൽ അവധി കനത്ത മഴയും കടലാക്രമണവും തുടരുന്നതിനാൽ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. […]

Share News
Read More

മണിപ്പുരില്‍ സമാധാനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകണം: മാര്‍ കണ്ണൂക്കാടന്‍

Share News

കെസിബിസി മണിപ്പുര്‍ ഐക്യദാര്‍ഢ്യസമ്മേളനം നടത്തി കൊച്ചി: മണിപ്പുരില്‍ കലാപങ്ങള്‍ നിയന്ത്രിക്കാനും സമാധാനം ഉറപ്പാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകേണ്ടതുണ്ടെന്നു കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. മണിപ്പുര്‍ ജനതയോട് ഐക്യദാര്‍ഢ്യമറിയിച്ചു കെസിബിസിയുടെ ആഭിമുഖ്യത്തില്‍ കലൂരില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വസ്ഥമായി ജീവിക്കാനാവുന്ന സാഹചര്യമുണ്ടാകേണ്ടത് ഏതൊരു രാജ്യത്തിന്റെയും അടിസ്ഥാന ആവശ്യമാണ്. നമ്മുടെ രാജ്യത്തിന്റെ ശക്തമായ മതേതര സങ്കല്പങ്ങള്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഭാരതത്തിന്റെ യശസ് ഉയര്‍ത്തുന്നതാണ്. ഇതിനു വിഘാതമാകുന്ന സംഭവങ്ങളാണ് മണിപ്പുരിലും […]

Share News
Read More

വീട്ടമ്മയെ വ്യാജ ലഹരിക്കേസിൽ കുരുക്കിയ സംഭവം: കർശന  നടപടി വേണമെന്ന്   പ്രോ ലൈഫ്      അപ്പോസ്‌തലേറ്റ്

Share News

കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ നടത്തുന്ന ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ ഉൾപ്പെടുത്തി 72 ദിവസം ജയിലിലടച്ച സംഭവത്തിൽ സമഗ്ര  അന്വേഷണം നടത്തി സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ആവശ്യപ്പെട്ടു.                                                          […]

Share News
Read More

മയക്ക് മരുന്ന്: വണ്ടന്മേട്ടിൽ നിന്നും ചാലക്കുടിയിലേക്കുള്ള ദൂരം |സത്യത്തിൽ ഇവരൊന്നും ഇനി സർവ്വീസിൽ തിരിച്ചെത്തരുത്.|മുരളി തുമ്മാരുകുടി

Share News

ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന സ്ത്രീയെ ബാഗിൽ കണ്ടിരുന്ന സ്റ്റാമ്പുകൾ മയക്കു മരുന്ന് ആണെന്ന സംശയത്തിൽ അറസ്റ്റ് ചെയ്ത് അവർ എഴുപത്തി രണ്ടു ദിവസം ജയിലിൽ കിടന്ന കഥ വായിച്ചു ഞെട്ടി. അവസാനം പരിശോധന ഫലം വന്നപ്പോൾ മയക്കുമില്ല, മരുന്നുമില്ല.എന്തൊരു കഷ്ടമാണ്. മയക്കുമരുന്നിനോടുള്ള സമൂഹത്തിന്റെ പേടിയും എതിർപ്പും കാരണം ആരെ വേണമെങ്കിലും മയക്ക് മരുന്ന് വ്യാപാരത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടാലും ആരും ചോദിക്കില്ല എന്ന രീതി ആയി. മയക്കുമരുന്ന് കച്ചവടത്തിലോ മറ്റു കുറ്റകൃത്യങ്ങളിലോ യാതൊരു […]

Share News
Read More

ഏകീകൃത സിവിൽ കോഡ് – അവ്യക്തതകളും ആശങ്കകളും| കെസിബിസി ജാഗ്രത കമ്മീഷൻ

Share News

മത/ ജാതിബദ്ധമായ വ്യക്തി നിയമങ്ങൾക്ക് പകരം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാകുന്ന ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള ചർച്ചകൾക്ക് ഇന്ത്യയുടെ ഭരണഘടന രൂപീകരണകാലത്തോളം പഴക്കമുണ്ട്. മതപരമായ വൈജാത്യങ്ങൾ, മതനിയമങ്ങൾ തുടങ്ങിയവയ്ക്ക് സ്വാധീനമുള്ള വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശ നിർണ്ണയം എന്നിവയാണ് വ്യത്യസ്ത മതവിഭാഗങ്ങൾക്ക് വേറിട്ട രീതികളിൽ കൈകാര്യം ചെയ്യാനാവുന്നത്. ഏകീകൃത സിവിൽ നിയമം നടപ്പാകുന്നതുവഴി ഇത്തരം കാര്യങ്ങളിലുള്ള വ്യത്യസ്ത രീതികൾ ഇല്ലാതാകുകയും എല്ലാ ഇന്ത്യൻ പൗരന്മാരും മേൽപ്പറഞ്ഞ വിഷയങ്ങൾ സംബന്ധിച്ച് മത ജാതി വ്യത്യാസമില്ലാതെ ഒറ്റ […]

Share News
Read More