പ്രകൃതിക്ഷോഭങ്ങളെ നമ്മളും കരുതിയിരിക്കണം
_ദുരന്തനിവാരണം സർക്കാരിന്റെമാത്രം ഉത്തരവാദിത്വമല്ല. ഓരോ വ്യക്തിയും ദുരന്തനിവാരണ സൈനികനാവണം. അതിനുള്ള ബോധവത്കരണവും പരിശീലനവും എല്ലാവർക്കും നൽകണം. അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഘോരരൂപത്തിലാണ് കരയിലേക്ക് കടന്നത്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗത്തിൽ അത് ഗുജറാത്തുതീരം തൊട്ടു. കേന്ദ്രഭാഗത്തിന് അമ്പതുകിലോമീറ്ററോളം വ്യാസമുള്ള ചുഴലി കടന്നുപോയേടം മുഴുവൻ സർവനാശം വിതച്ചു. രണ്ടുപേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയുംചെയ്തു. രാജസ്ഥാനിലേക്കാണ് ഇപ്പോൾ കാറ്റിന്റെ ഗതി. ഗുജറാത്തിൽ കടലിൽ മൂന്നുമീറ്ററോളം ഉയരത്തിൽ തിരകളുണ്ടായി. മരങ്ങളും വൈദ്യുതക്കാലുകളും വീടുകളുടെ മേൽക്കൂരകളുമൊക്കെ കാറ്റിൽ വീണു. പ്രധാന തുറമുഖങ്ങളും […]
Read Moreക്യൂബൻ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസുമായി കേരളത്തിന്റെ ആരോഗ്യമേഖലയിൽ സഹകരിക്കാനുള്ള താല്പര്യം അറിയിച്ച് മുഖ്യമന്ത്രി ചർച്ച നടത്തി.
ക്യൂബൻ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസുമായി കേരളത്തിന്റെ ആരോഗ്യമേഖലയിൽ സഹകരിക്കാനുള്ള താല്പര്യം അറിയിച്ച്‌മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. ആരോഗ്യരംഗത്ത് ലോക മാതൃകകളായ കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവെക്കും. പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റി കൂടുതലറിയാൻ ആരോഗ്യ വിദഗ്ധരുടെ കൈമാറ്റവും വിനിമയവും നടത്തും. ഉഷ്ണമേഖലാ രോഗങ്ങൾ ഉൾപ്പെടെയുള്ളവയെപ്പറ്റി ഗവേഷണവും അതിവേഗ രോഗനിർണയത്തിനുള്ള ചികിത്സാ സാധ്യതകളും പങ്കുവെക്കും. ക്യൂബയിൽ ആയുർവേദം വികസിപ്പിക്കാൻ കേരളം സഹായിക്കും. ക്യൂബക്കാർക്ക് അതിന് വേണ്ട പരിശീലനവും വൈദഗ്ദ്ധ്യവും നൽകും. […]
Read Moreസിറോ മലബാർ സഭയുടെ ആസ്ഥാനം മാറ്റാൻ തീരുമാനിച്ചു|എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടിയുള്ള ഒരു പേപ്പൽ ഡെലഗേറ്റിനെനിയമിക്കും|ഏകീകൃത കുർബാനയർപ്പണരീതി യാതൊരു മാറ്റവുമില്ലാതെ തുടരും
സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായസഹോദരങ്ങൾക്കും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർസഭയുടെ പ്രത്യേക സിനഡുസമ്മേളനം 2023-ാം ആണ്ട് ജൂൺ മാസം 12 മുതൽ 16 വരെ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. നമ്മുടെ സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു പ്രാർത്ഥനാപൂർവം പഠിക്കാനും ദൈവഹിതം അന്വേഷിക്കാനുമാണു സിനഡുപിതാക്കന്മാർ ശ്രമിച്ചത്. സിനഡിന്റെ വിജയത്തിനായി നിങ്ങളെല്ലാവരും ആത്മാർത്ഥമായി പ്രാർഥിച്ചതിനു ഹൃദയപൂർവ്വം നന്ദി […]
Read Moreമനുഷ്യജീവൻ അപഹരിക്കുന്ന കലാപത്തിൽ പ്രതിഷേധിച്‌കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി
പ്രൊ ലൈഫ് സമിതിയുടെ പ്രതിഷേധ കുട്ടായ്‌മ .കൊച്ചി. മണിപ്പുരിൽ മനുഷ്യജീവൻ അപഹരിക്കുന്ന കലാപത്തിൽ പ്രതിഷേധിച്ചും, കേരളത്തിൽ മലയോര മേഖലയിൽ വന്യജീവികളുടെ കടന്നുകയറ്റത്തിലും , തെരുവോരങ്ങളിൽ നായകൾ മനുഷ്യരെ ആക്രമിക്കുന്നതിലും പ്രതിഷേധിച്ചു കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി. കൊച്ചിയിൽ പാലാരിവട്ടം പാസ്ട്രൽ സെന്ററിന് സമീപം നടന്ന പ്രാർത്ഥന പ്രതിഷേധ കൂട്ടായ്‌മക്കു കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് ജോൺസൻ സി എബ്രഹാം, ആനിമേറ്റർ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്,ജനറൽ സെക്രട്ടറി ജെയിംസ് […]
Read Moreഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.
എന്താണ് യൂണിഫോം സിവിൽ കോഡ് (UCC ) അഥവാ ഏകീകൃത വ്യക്തിനിയമം എന്നതിനെക്കുറിച്ച് പലർക്കും വൃക്തമായ ഒരു ധാരണ ഇല്ലാത്തതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്. ഇത് വ്യക്തികളുടെ […]
Read Moreതേൻ കെണിയും ബ്ലാക്ക് മെയിലിംഗും.
സമൂഹമാധ്യമങ്ങളുടെ വരവ് ലോകത്തെമ്പാടും ലൈംഗിക പങ്കാളികളെ കണ്ടെത്തുന്നതിലും ഇടപെടുന്നതിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പഠിക്കുന്ന സ്ഥലത്തോ, ഓഫിസിലോ, ഓഫിസിനടുത്തോ, യാത്ര ചെയ്യുന്നിടത്തോ താമസിക്കുന്ന സ്ഥലത്തിനോ അടുത്തുള്ള പ്രദേശങ്ങളിൽ മാത്രമല്ല ഡേറ്റിങ്ങ് ആപ്പുകൾ വഴി ലോകത്തെവിടെയും പങ്കാളികളെ അന്വേഷിക്കാം എന്നായി. നേരിട്ടല്ലാതെ പ്രൊഫൈലുകൾ വഴി പങ്കാളികളെ തേടുമ്പോൾ സ്വന്തം ലൈംഗിക താല്പര്യങ്ങൾ, അതെത്ര വിചിത്രമായ താല്പര്യങ്ങൾ ആണെങ്കിൽ പോലും, തുറന്നു പറയാമെന്നായി. വാട്ട്സ്ആപ്പ് വന്നതോടെ ലോകത്തെവിടേയും ഉള്ളവരോട് ചിലവില്ലാതെ സംസാരിക്കാം എന്ന് വന്നു. ഇതൊക്കെ നമുക്ക് കൂടുതൽ അനുയോജ്യരായവരെ […]
Read Moreഒരു സിനിമാ കഥ ചൂണ്ടി കാട്ടിയും , ഒരു കേസുണ്ടായതിൽ അമർഷം കാട്ടിയും മരണാന്തര അവയവ ദാനത്തെ മൊത്തത്തിൽ സംശയത്തിന്റെ നിഴലിലാക്കരുത്.
മരണാന്തര അവയവ ദാനമെന്ന രീതി വേണമെന്ന കാര്യത്തിൽ വിയോജിപ്പുള്ളവർ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഈ മേഖലയിൽ തട്ടിപ്പുണ്ടെന്ന് പറയുകയും, അതിനായി കേസ് പറയുകയും ചെയ്യുന്ന ഡോക്ടർ ഗണപതി പോലും മരണാന്തര അവയവ ദാനം ഉണ്ടാകണമെന്നേ പറയൂവെന്നാണ് വിശ്വാസം. ജീവിതത്തിലേക്ക് തിരിച്ച് വരാൻ പറ്റാത്ത വിധത്തിൽ തലച്ചോർ മരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നത് കുറ്റമറ്റ രീതിയിലാകണമെന്നാണ് ആവശ്യം. അതി വൈകാരിത പ്രകടിപ്പിച്ചു മരണാന്തര ജീവൻ ദാനത്തെ കുറിച്ച് പൊതുവിൽ സംശയം ഉണ്ടാക്കരുത്. ഏതെങ്കിലും ആശുപത്രി സാഹചര്യത്തിൽ ബ്രെയിൻ ഡെത്ത് സാക്ഷ്യപ്പെടുത്തിയതിൽ സ്ഥാപിത താല്പര്യങ്ങളുണ്ടായിട്ടുണ്ടെങ്കിൽ […]
Read More