വിവാദ പ്രസംഗം: പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണം; പോലീസ് കോടതിയിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലെ കേസിൽ മുൻ എംഎൽഎ പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കാൻ നടപടികളുമായി പോലീസ്. ജാമ്യ ഉത്തരവിന്റെ പകർപ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് പോലീസ് നീക്കം. നിയമോപദേശം തേടി ആകും നടപടി. സർക്കാർ വാദം കേൾക്കാതെയാണ് ജാമ്യം നൽകിയത് എന്നതും ഹർജിയിൽ ഉന്നയിക്കും.അതേസമയം വിവാദമായ കേസിൽ മജിസ്ട്രേറ്റിന് മുന്നിൽ സർക്കാർ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടർ എത്താതിരുന്നത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കോടതിക്കു ജാമ്യം നല്കാവുന്ന ഐപിസി […]
Read More