മണ്ണ് മനുഷ്യന് നൽകുന്ന ഈ സമരധിക്കാരത്തെ ഏറ്റവുമേറെ തിരിച്ചറിയുന്ന രാഷ്ട്രീയനേതാവാണ് സഖാവ് വി.എസ്. ആ തിരിച്ചറിവിൻ്റെ ഫലമായുണ്ടായ സ്നേഹമാണ് അദ്ദേഹത്തിൻ്റെ ചിരിയിൽ കാണാനാവുന്നത്.

Share News

ഈ ഫോട്ടോ ഞാനിവിടെ വീണ്ടും പോസ്റ്റ് ചെയ്യട്ടെ. പലവട്ടം ഞാനിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സഖാവ് വി.എസും ഇരിങ്ങാലക്കുടയിലെ ദളിത് കർഷകത്തൊഴിലാളി സമരനായിക പി.സി.കുറുമ്പയും ഒന്നിച്ചുള്ളത്. ഇതെങ്ങനെയോ കൈമറിഞ്ഞ് എൻ്റെ കയ്യിൽ എത്തിയതാണ്. പ്രതിപക്ഷനേതാവോ മുഖ്യമന്ത്രിയോ ആയിരിക്കെ വി.എസ്. തൃശൂരിലെത്തിയ സമയത്ത് അവർ തമ്മിൽ കണ്ടപ്പോൾ ആരോ എടുത്തത്. സമരപോരാളികൾ തമ്മിലാവുമ്പോൾ അവിടെ മുഖ്യമന്ത്രിയും പ്രജയും ഇല്ല. രണ്ട് ഹൃദയങ്ങളുടെ അസാമാന്യമായ ഒരു ഇഴയടുപ്പം ഈ ചിത്രത്തിൽ കാണുന്നുണ്ട്. വി.എസ്. ചിരിക്കുന്ന ഫോട്ടോകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടല്ലോ. […]

Share News
Read More

99-ലെ വെള്ളം – 2കുട്ടനാട്ടിൽ പെട്ടകങ്ങൾ

Share News

“എമ്പാടും ചുവന്നു കലങ്ങിയ വെള്ളം . നോക്കിനിൽക്കുന്ന നേരംകൊണ്ട് വെള്ളം അടിക്കണക്കിന് ഉയരുന്നു. മലമ്പ്രദേശത്തുനിന്ന് ചത്തൊഴുകി വരുന്ന കാട്ടുമൃഗങ്ങളുടെകൂടെ വൃദ്ധന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ശവശരീരങ്ങൾ ഒഴുകിനീങ്ങുന്നു. അതൊരു വല്ലാത്ത കാഴ്ചയായിരുന്നു. അത്രയും വല്ലാത്ത ഒരനുഭവം എഴുപത്തിമൂന്നു വർഷത്തെ എന്റെ ജീവിതത്തിനിടയിൽ വേറെ ഉണ്ടായിട്ടില്ല. ” തകഴി അതു പറയുമ്പോൾ, (1984-ന്) അറുപതു വർഷം മുമ്പു നടന്ന ആ പ്രളയം അദ്ദേഹം ഇപ്പോഴും മുന്നിൽ കാണുന്നതുപോലെ തോന്നി. പതിമൂന്നാം വയസ്സിൽ താൻ സാക്ഷിയായ ആ മഹാദുരന്തം, മനുഷ്യയാതനകളുടെ പിൽക്കാല […]

Share News
Read More

സാധാരണ ഒരു തലച്ചോറിന് 1300-1400 ഗ്രാം വരെയാണ് ഭാരം. അപ്പോൾ ബുദ്ധിരാക്ഷസനായിരുന്ന സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റിൻ്റെ മസ്തിഷ്കത്തിന് എത്ര ഭാരമുണ്ടാവും?

Share News

1. ‘നമ്മുടെ തലച്ചോറിൻ്റെ 5% മാത്രമേ നമ്മളുപയോഗിക്കുന്നുള്ളൂ, ഐൻസ്റ്റീനെ പോലെ ജീനിയസായിട്ടുള്ളവർ ചിലപ്പോൾ കഷ്ടിച്ച് 10% വരെ ഉപയോഗിച്ചേക്കും’ ഇങ്ങനൊരു ഡയലോഗ് പലരും കേട്ടിരിക്കും. ചില സിനിമയിലും കേട്ടിട്ടുണ്ട്. മോട്ടിവേഷൻ ചെയ്തു ജീവിക്കുന്നവരുടെ സ്ഥിരം ഡയലോഗാണ്. എന്നാലിത് ശുദ്ധ അസംബന്ധമാണ്. നമ്മൾ, ജീനിയസായിട്ട് ജീവിക്കണമെങ്കിലും മണ്ടനായിട്ട് ജീവിക്കണമെങ്കിലും തലച്ചോറിൻ്റെ 100% വും ഉപയോഗിച്ചാലേ പറ്റൂ. 2. സാധാരണ ഒരു തലച്ചോറിന് 1300-1400 ഗ്രാം വരെയാണ് ഭാരം. അപ്പോൾ ബുദ്ധിരാക്ഷസനായിരുന്ന സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റിൻ്റെ മസ്തിഷ്കത്തിന് എത്ര ഭാരമുണ്ടാവും? […]

Share News
Read More

പരിഷ്‌കാരമെന്ന പേരിൽ കല്യാണ വീടുകളിൽ കാണുന്ന ഒരു ഏർപ്പാടാണ് “ബഫേ”|ആദിത്യം എന്ന യാഥാർത്ഥ്യത്തിന്റെ കേരള പാരമ്പര്യവും അതിലെ ആത്മീയതയും നഷ്ടപ്പെടുത്തരുത്.

Share News

ബഫേ ഭക്ഷണരീതി ധൃതിയുള്ളവർക്ക് വേണ്ടിയുള്ളതല്ല വിവാഹാന്തരം പന്തലിൽ നടക്കുന്ന വിരുന്ന് സൽക്കാരത്തോടനുബന്ധിച്ച് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിനോട് ചേർന്നുള്ള പാട്ടുകളും അരങ്ങേറുന്ന ക്രൈസ്തവ സമുദായക്കാരുണ്ട്.അവരുടെ കല്യാണ ചടങ്ങുകൾ ആരംഭിക്കുമ്പോൾ ചിലയിടങ്ങളിൽ നിന്നും ഒരറിയിപ്പ് കേൾക്കാറുണ്ട്. ധൃതിയുള്ളവർക്കു വേണ്ടിഹാളിന്റെ പുറത്ത് ബഫേ ഒരുക്കിയിട്ടുണ്ടെന്നാണ് അറിയിപ്പ്. യഥാർത്ഥത്തിൽ ബഫേ ഭക്ഷണരീതി ധൃതിയുള്ളവർക്ക് വേണ്ടിയുള്ളതല്ല. വിവിധയിനം ഭക്ഷണം പ്രദർശിപ്പിച്ചിരിക്കുന്നതിൽ നിന്നും തങ്ങളുടെ രുചിക്കനുസരിച്ച് എടുത്ത് ഭക്ഷിക്കാവുന്ന രീതിയിൽ ക്രമീകരിച്ചിരി ക്കുന്നതിനെയാണ് ഫ്രഞ്ച് ഭാഷയിൽ ബഫേ (Buffet)എന്ന്പറയുന്നത്. സ്റ്റാർ ഹോട്ടലുകൾ, ക്രൂയിസ് കപ്പലുകൾ(Cruise […]

Share News
Read More

സ്ത്രീക്ക് നേരെ ദാമ്പത്യത്തിൽ ഉണ്ടാകുന്ന അതിക്രമങ്ങൾ ആത്മഹത്യയിലും, കൊലപാതകത്തിലുമെത്തുമ്പോൾ മാത്രം കണ്ണീർ ഒഴുക്കിയിട്ട് എന്ത് കാര്യം?

Share News

വിപഞ്ചികയും അതുല്യയും സമൂഹത്തെ ഓർമ്മിപ്പിക്കുന്നത് … __________________________ വിവാഹ ജീവിതത്തിന്റെ കെട്ടുപാടിലോ, പ്രണയ സാഹചര്യത്തിലോ ഉള്ള സ്ത്രീകൾ പങ്കാളിയുടെ ക്രൂര പീഡനത്തിന് വിധേയമാകുന്ന വാർത്തകൾ ആവർത്തിക്കുന്നു. ആൺ മേൽക്കോയ്മയുടെ പ്രതിഫലനമാണ് ഈ അതിക്രമങ്ങളെന്ന വിധത്തിലുള്ള ചർച്ചകൾ ഇതിലെ വലിയ സാമൂഹിക തലത്തെ അപ്രസക്തമാകുന്നു. ഒരു പുരുഷന്റെ ഒട്ടും ഹിതകരമല്ലാത്ത പെരുമാറ്റങ്ങൾ സഹിച്ചു ഒരു സ്ത്രീ കഴിയണമെന്ന് നിഷ്കർഷിക്കുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്? തല്ലുന്നു, സ്ത്രീധനത്തിനായി പീഡിപ്പിക്കുന്നു , വൈകാരികവും ശാരീരികവുമായ ബന്ധം നിഷേധിക്കുന്നു, സ്നേഹവും പരിഗണനയും വട്ടപ്പൂജ്യം, […]

Share News
Read More

അഗ്നിയും തേനും ചേർന്നഅച്യുതാനന്ദൻ.

Share News

ഏതർത്ഥത്തിൽ നോക്കി കണ്ടാലും വി. എസ്. അച്യുതാനന്ദൻ എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാന ന്ദൻ ആധുനിക കേരളത്തിൻ്റെ രാഷ് ട്രീയ — ഭരണ ചരിത്രത്തിൽ വേറിട്ടൊരു പ്രതിഷ്ഠാ സങ്കേതത്തെ സൃഷ്ടിച്ച നേതാവും ഭരണകർത്താവുമായിരു ന്നുവെന്ന് പറയുവാൻ ആർക്കും രണ്ടാ മതൊരാലോചന ആവശ്യമുണ്ടാവുക യില്ല. എന്നാൽ വി.എസ്. ഒരിക്കലും മുഖ്യമന്ത്രിമാരായിരുന്ന ഏ.ജെ. ജോണി ൻ്റെയോ സി. അച്യുതമേനോൻ്റെയോ ഇ.കെ. നായനാരുടെയോ ഗണത്തിൽ പ്പെടുത്താവുന്ന തരത്തിൽ സർവ്വസമ്മ തനെന്നു വിശേഷിപ്പിക്കാവുന്ന ഒരു നേതാവായിരുന്നുവെന്നു പറയുവാനും നിവൃത്തിയില്ല. എങ്കിലും വി. എസ്. […]

Share News
Read More

പാരയാകുന്ന പാരിതോഷികങ്ങൾ|ഇനി അതിഥികളെ വിളിക്കുമ്പോൾ ഇക്കാര്യം കൂടി ഒന്ന് ശ്രദ്ധിക്കുമല്ലോ.|മുരളി തുമ്മാരുകുടി

Share News

പാരയാകുന്ന പാരിതോഷികങ്ങൾഏറെ നാളായി എന്നെ വിഷമിപ്പിക്കുന്ന ഒരു വിഷയമാണ് ഇന്ന് വൈശാഖൻ തമ്പി Vaisakhan Thampi പറഞ്ഞത്.ഞാനായിട്ട് പറഞ്ഞാൽ സ്നേഹമുള്ളവരെ വിഷമിപ്പിക്കുമല്ലോ, ആദരിച്ചവരോടുള്ള അനൗചിത്യം ആകുമല്ലോ എന്നത് കൊണ്ടാണ് ഇതുവരെ പറയാതിരുന്നത്. ഓരോ സ്ഥലങ്ങളിൽ പ്രഭാഷണങ്ങൾക്ക് പോകുമ്പോൾ ലഭിക്കുന്ന മെമന്റോ ആണ് വിഷയം. നാട്ടിൽ ഓരോ തവണ പോകുമ്പോഴും അനവധി സമ്മേളനങ്ങളിൽ സംസാരിക്കാൻ ആളുകൾ ക്ഷണിക്കാറുണ്ട്. പറ്റുമ്പോൾ ഒക്കെ സംസാരിക്കാറും ഉണ്ട്.മിക്കവാറും ഇടങ്ങളിൽനിന്ന് പിരിയുമ്പോൾ ഒരു മെമന്റോ തരുന്ന പരിപാടി ഉണ്ട്. സാധാരണഗതിയിൽ എന്നെ ക്ഷണിക്കുമ്പോൾ തന്നെ […]

Share News
Read More

നിങ്ങളെ സഹായിച്ചേക്കാവുന്ന ചില സാമൂഹിക നിയമങ്ങൾ:|SOME SOCIAL RULES THAT MAY HELP YOU:

Share News

SOME SOCIAL RULES THAT MAY HELP YOU: 1. Don’t call someone more than twice continuously. If they don’t pick up your call, presume they have something important to attend to; 2. Return money that you have borrowed even before the person that borrowed you remember or ask for it. It shows your integrity and character. […]

Share News
Read More

ട്വൻ്റി 20 പാർട്ടി കിഴക്കമ്പലത്തിന്റെ മുഖഛായ മാറ്റി|-സാബു എം ജേക്കബ്

Share News

കിഴക്കമ്പലം : ഒരു ദശാബ്ദക്കാലത്തെ പ്രവർത്തനങ്ങൾ കൊണ്ട് ട്വൻ്റി 20 പാർട്ടി കിഴക്കമ്പലത്ത് വികസനത്തിൻ്റെ വലിയ തേരോട്ടം നടത്തിയെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സാബു എം ജേക്കബ് പറഞ്ഞു. കിഴക്കമ്പലം സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾ സെൻ്റിനറി ഹാളിൽ ചേർന്ന പഞ്ചായത്ത് തല കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനജീവിതത്തിൻ്റെ സമഗ്ര മേഖലകളിലും വികസനം നടപ്പിലാക്കുവാർ പാർട്ടിക്കും പാർട്ടി ഭരിക്കുന്ന പഞ്ചായത്തിനും സാധിച്ചിട്ടുണ്ട്. അഴിമതിരഹിതമായ ഭരണത്തിലൂടെ മിച്ചം പിടിക്കാൻ സാധിച്ച 32 കോടി രൂപ […]

Share News
Read More

അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ

Share News

കൊല്ലം :- സംഗീതം, ഡാൻസ്, എയ്റോബിക്സ്, ബ്രസീലിയൻ അയോധന കലയുടെ ചുവടുകൾ എന്നിവ ചേർന്നതാണ് സൂംബ.ഉയർന്നും താഴ്ന്നും പോകുന്ന കടലല പോലെ തീവ്രത കൂടിയും കുറഞ്ഞുമുള്ള സൂംബ പരിശീലനം അറിവില്ലാത്തവർ തെറ്റായി നൽകിയാൽ തിരിച്ചടികൾ ഉണ്ടാകും.ആയതിനാൽ അംഗീകൃത സൂംബ ഇൻസ്‌ട്രക്ടർമാരായ സിൻ ( zin – zumba Instructer Network) നെക്കൊണ്ട് സ്കൂളുകളിൽ സൂംബ പരിശീലനം നൽകണമെന്നുള്ള നിവേദനം കരുതൽ സൂംബ, യോഗ & കരാട്ടെ സെന്ററിനെ പ്രതിനിധീകരിച്ച് സിൻ ജോസ്ഫിൻ ജോർജ് വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടിക്ക് […]

Share News
Read More