പ്രണയം പകയിലേക്കും പ്രതികാരത്തിലേക്കുമെല്ലാം വഴിവയ്ക്കുന്ന പുതിയ കാലത്ത് കാഞ്ചനമാലയും അവരുടെ ജീവിതവും ഒരു തിരുത്താണ്.

Share News

മുക്കത്ത് ഗൃഹ സന്ദര്‍ശനത്തിനിടെയാണ് കാഞ്ചനമാലയെ സന്ദര്‍ശിച്ചത്. ഷാജഹാന്റെ താജ്മഹല്‍ പോലെ മലയാളികള്‍ നിത്യഹരിതമായ പ്രണയത്തിനൊപ്പം ചേര്‍ത്ത് വായിക്കുന്ന പേരാണ് കാഞ്ചനമാലയുടേത്. പ്രണയം പകയിലേക്കും പ്രതികാരത്തിലേക്കുമെല്ലാം വഴിവയ്ക്കുന്ന പുതിയ കാലത്ത് കാഞ്ചനമാലയും അവരുടെ ജീവിതവും ഒരു തിരുത്താണ്. സഫലമാകാതെ പോയ പ്രണയത്തിന്റെ ഓര്‍മകളെ ഊര്‍ജ്ജമാക്കി പ്രിയപ്പെട്ടവന്റെ പേരില്‍ വായനശാലയും സന്നദ്ധ പ്രവര്‍ത്തന കേന്ദ്രവുമെല്ലാം ആരംഭിച്ച് സജീവ സാമൂഹ്യ പ്രവര്‍ത്തകയായി നമുക്കിടയില്‍ ഇപ്പോഴുമുള്ള കാഞ്ചനമാല പുതിയകാലത്തെ യുവതലമുറയ്ക്ക് ഒരു പാഠപുസ്‌കമാണ്. പ്രിയപ്പെട്ട കാഞ്ചനമാലയുമൊത്ത് മുക്കത്തെ ബി പി മൊയ്തീന്‍ സ്മാരക […]

Share News
Read More

കാടിറങ്ങുന്ന കടുവ|പരിഹരിക്കപ്പെടേണ്ട ആശങ്കകൾ| കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയം അതീവ ഗൗരവമായെടുക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയും വേണം.

Share News

ഏതാനും ദിവസങ്ങൾക്ക് മുമ്പ് വയനാട് ജില്ലയിലെ പുതുശേരിയിലുണ്ടായ കടുവ ആക്രമണവും കർഷകന്റെ മരണവും കേരളക്കരയെ നടുക്കുകയുണ്ടായി. ചില വർഷങ്ങൾക്കുള്ളിൽ അരഡസനോളം മരണങ്ങൾ വയനാട്ടിൽ കടുവ ആക്രമണത്തെ തുടർന്ന് ഉണ്ടായിട്ടുണ്ടെങ്കിലും പുതുശേരിയിലെ സംഭവം അതിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു. ഒരിക്കലും അത്തരമൊരു വന്യമൃഗ ആക്രമണം പ്രതീക്ഷിച്ചിരുന്ന ഭാഗമായിരുന്നില്ല അത് എന്നുള്ളതാണ് പ്രധാന കാരണം. ഒരു തികഞ്ഞ ജനവാസ, കാർഷിക മേഖലയാണ് ആ പ്രദേശം. വന്യജീവികളുടെ സാന്നിധ്യം പ്രതീക്ഷിക്കാവുന്ന ഭാഗങ്ങളിൽനിന്ന് ചുരുങ്ങിയത് പതിനഞ്ച് കിലോമീറ്റർ എങ്കിലും അകലമുണ്ട് പുതുശേരിയിൽ കടുവ ആക്രമണമുണ്ടായ സ്ഥലത്തിന്. […]

Share News
Read More

ഈ 49 ഹോട്ടലുകളുടെ ഉടമകളെ അറസ്ററ് ചെയ്ത് ഹോട്ടലുകളുടെയും ഉടമക ളുടെയും പേരും ഫോട്ടോയും പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണം . |സർക്കാരിനും മാധ്യമങ്ങൾക്കും കടപ്പാടും ഉത്തരവാദിത്തവും ജനങ്ങളോടാണോ അതോ സുനാമി കോഴി വിതരണക്കാരോടാണോ?

Share News

ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടവ് മുടങ്ങിയ ആളുടെ പേര് , അയാളുടെ അച്ഛന്റെ പേര് , വീട്ടുപേര് , പൂർണവിലാസം , വില്ലേജ് ഇനിയെന്തെല്ലാമോ അതെല്ലാം പത്രത്തിൽ പരസ്യമായി വരുന്നുണ്ട് . ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്ന ഹോട്ടലിന്റെയും അതിന്റെ ഉടമയുടെയും വിവരങ്ങൾ ഇത് പോലെ കൊടുക്കാൻ ഒരു നിയമം ഉണ്ടാക്കാൻ എന്താ ഒരു വഴി ? ചീഞ്ഞ കോഴിയിറച്ചി കുറഞ്ഞ വിലക്ക് വാങ്ങി നാട്ടുകാർക്ക് കൂടിയ വിലക്ക് ഭക്ഷണമായി കൊടുത്ത 49 പ്രമുഖ ഹോട്ടലുകൾ എറണാകുളത്തു ഉണ്ടത്രേ . […]

Share News
Read More

പത്നീ വിയോഗത്തിൽ ഇന്ന് സ്വന്തം “പറുദീസ ” നഷ്ട പ്പെട്ടത് കേരളരാഷ്ട്രീയത്തിലെ ഏറ്റവും സത്യ സന്ധനെന്ന് അദ്ദേഹത്തിന്റെ എതിർപക്ഷ രാഷ്ട്രീയത്തിലുള്ളവർ പോലും മനസ്സിൽ സമ്മതിക്കുന്ന പി.ജെ എന്ന ജനപ്രിയനായ നേതാവിനാണല്ലോ. |പ്രിയപ്പെട്ട പി.ജെ. യ്ക്ക് നമസ്ക്കാരം.ഡോ. ശാന്തയ്ക്കു പ്രണാമം.

Share News

ഡോ. ശാന്താ ജോസഫ് :പേരിൽ ശാന്ത, ജീവിതത്തിൽ ശാന്തത. കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയുംസൗമ്യ സാന്നിധ്യവും അധികാര രാഷ്ട്രീയത്തിലെ സംശുദ്ധിയുടെ നേർസാക്ഷ്യവുമായി ജനമനസ്സുകളിൽ നിറഞ്ഞു നില്ക്കുന്ന ശ്രീ പി.ജെ. ജോസഫിന്റെ പ്രേയസി എന്ന നിലയിലാണ്ഡോ. ശാന്താ ജോസഫ് പൊതു സമൂഹത്തിൽഅറിയപ്പെട്ടതും ജനങ്ങളുടെ സ്നേഹാദരവുകളാർജ്ജിച്ചതും. കൊച്ചിയിലെ പ്രശസ്തമായമേനാച്ചേരി കുടുംബത്തിലെ അംഗമായിരുന്നഡോ. ശാന്ത തൊടുപുഴയിൽ പുറപ്പുഴയിലെപാലത്തിനാൽ തറവാട്ടിലെ ഏക പുത്രനായിരുന്ന ” ഔസേപ്പച്ചന്റെ ” പ്രിയ വധുവായതിന്റെപിന്നാമ്പുറത്ത് വിധി നിയോഗവും അതിനകമ്പടിയായി പാട്ടും സംഗീതവും പ്രേമവും എല്ലാം ഉൾച്ചേർന്നിരുന്നുവെന്നത് അന്നും ഇന്നും […]

Share News
Read More

കാഞ്ഞിരത്താനം മാളിയേക്കല്‍ മേരിക്കുട്ടി ജോസഫ് (96) യാത്രയാകുമ്പോള്‍|13 മക്കളുടെ അമ്മയാണ് മേരിക്കുട്ടി.

Share News

കോട്ടയം: കാഞ്ഞിരത്താനം മാളിയേക്കല്‍ എം.കെ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫിന്റെ (96) മരണത്തോടെ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയാണ് കാലത്തിന്റെ യവനികയ്ക്കുള്ളിലേക്ക് മറയുന്നത്. 13 മക്കളുടെ അമ്മയാണ് മേരിക്കുട്ടി. ഇന്ന് ഇത് ഒരു അപൂര്‍വ്വതയാണ്.അതിരമ്പുഴ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡണ്ടും, എംഎല്‍എയുമായിരുന്ന Adv. വി.വി സെബാസ്‌റ്റ്യന്റെ മകളുമാണ് മേരിക്കുട്ടി ജോസഫ്.മക്കള്‍ മേരി, ബാബു ജോസഫ് മാളിയേക്കന്‍ (ഇന്ത്യന്‍ എക്‌സപ്രസ്സ് ഡല്‍ഹി മുന്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്), സെന്‍ ജോസഫ് (റിട്ട.ഇന്റലിജന്റ്‌സ് ഓഫീസര്‍), റോസി, ചിന്നമ്മ, ലൂസി, ടെസ്സി, ജോണ്‍, സിസി, ടോസ് […]

Share News
Read More

വന്യമൃഗാക്രമണത്താൽ സംഭവിച്ച മരണത്തെ മെഡിക്കൽ റിപ്പോർട്ടു കൊണ്ട് ഹൃദയാഘാതമാക്കുന്നത് അപഹസനീയം :|ബിഷപ്പ് ജോസ് പൊരുന്നേടം

Share News

വന്യമൃഗാക്രമണത്താൽ സംഭവിച്ച മരണത്തെ മെഡിക്കൽ റിപ്പോർട്ടു കൊണ്ട് ഹൃദയാഘാതമാക്കുന്നത് അപഹസനീയം :ബിഷപ്പ് പൊരുന്നേടം മാനന്തവാടി: വന്യ മൃഗാക്രമണത്തിൽ സംഭവിച്ച മരണത്തിൻ്റെ കാരണം ഹൃദയാഘാതമാണെന്ന മെഡിക്കൽ റിപ്പോർട്ടു കൊണ്ട് സ്വഭാവിക മരണം എന്ന രീതിയിൽ അവതരിപ്പിക്കുന്നത് അപഹസനീയം എന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം പ്രതികരിച്ചു. വയനാടിൻ്റെ ഒട്ടുമിക്കവാറും പ്രദേശങ്ങൾ വന്യമൃഗാക്രമണ ഭീഷണിയിലാണ്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നു. മുൻപ് വനപ്രദേശത്തും സമീപ പ്രദേശങ്ങളിലും മാത്രമായിരുന്നു ഇതനുഭവപ്പെട്ടിരുന്നതെങ്കിൽ ഇന്നത് വനവുമായി അടുത്ത ബന്ധമില്ലാത്തതും വനാതിർത്തിയിൽ നിന്നു് കിലോമീറ്ററുകൾ […]

Share News
Read More

ഒരുമിച്ചുള്ള യാത്ര ഇനി ഓർമ്മ മാത്രം . പി ജെ യെ തനിച്ചാക്കി ശാന്ത പോയി .

Share News

പി ജെ ജോസഫും ഭാര്യ ശാന്തയും ഒരുമിച്ചുള്ള യാത്ര തുടങ്ങിയത് 51 വർഷം മുൻപ് . 1971 സെപ്റ്റംബർ 15ന് ആയിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു . ശാന്തയെ കണ്ടുമുട്ടിയതിനെപ്പറ്റി പി ജെ പറയുന്നത് ഇങ്ങനെ : ”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എന്റെ മൂത്ത പെങ്ങൾ ത്രേസ്യാമ്മയുടെ ജൂനിയറായിട്ടാണ് ശാന്ത പഠിച്ചത് . പിന്നീട് പുറപ്പുഴ ഹെൽത്ത് സെന്ററിൽ ഡോക്ട്ടറായി ജോലികിട്ടി ശാന്ത വന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ എന്റെ സഹോദരി ത്രേസ്യാമ്മയാണ് സൗകര്യം ചെയ്തുകൊടുത്തത് . […]

Share News
Read More

15 മണിക്കൂർ കൊണ്ട് 25 ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി അപൂർവ നേട്ടം കൈവരിച്ചിരിക്കയാണ് ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ മുൻനിരക്കാരനായ ഡോ. ഒ.ടി. ജോർജ്ജ് .

Share News

15 മണിക്കൂർ കൊണ്ട് 25 ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി അപൂർവ നേട്ടം കൈവരിച്ചിരിക്കയാണ് ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ മുൻനിരക്കാരനായ ഡോ. ഒ.ടി. ജോർജ്ജ് . പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിലുമായാണ് 25 ശസ്ത്രക്രിയകൾ ചുരുങ്ങിയ സമയത്തിൽ ഡോ. ജോർജ്ജ് പൂർത്തിയാക്കിയത്. 30 വർഷം കൊണ്ട് 15000 ത്തിലധികം ആർത്രോസ്കോപ്പി ശസ്ത്രക്രിയകളാണ് അദ്ദേഹം പൂർത്തിയാക്കിയിട്ടുള്ളത്. സന്ധികൾക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശസ്ത്രക്രിയയാണ് ആർത്രോസ്കോപ്പി. സന്ധികളിൽ വീക്കമോ പരുക്കോ ഉണ്ടായാൽ അവ കാലക്രമേണ കൂടുതൽ സങ്കീർണമായി […]

Share News
Read More

സെക്സ് സ്ത്രീ -പുരുഷ കാഴ്ചപ്പാടുകൾ വ്യത്യസ്‌തമോ ?|ലൈംഗിക വിദ്യാഭ്യാസം |Prof.K.M.Francis PhD. |പ്രഭാഷണ പരമ്പര-കേരള പാഠ്യപദ്ധതി ചട്ടക്കൂട്.

Share News

അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും പാഠ്യപദ്ധതിയുടെ ചട്ടക്കൂടുകളെ സംബന്ധിച്ച് കൂടുതല്‍ വിശാലമായ ധാരണയും കാഴ്ചപ്പാടും ഉണ്ടാകുന്നതിനും വിദ്യാഭ്യാസ നയത്തിലെ അപര്യാപ്തതകളെയും വൈകല്യങ്ങളെയും തിരിച്ചറിയുന്നതിനും, 42 വര്‍ഷത്തെ അദ്ധ്യാപന പരിചയമുള്ള ചിന്തകനും, എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. കെ.എം. ഫ്രാന്‍സിസ് പിഎച്ച്ഡി അവതരിപ്പിക്കുന്ന ഈ വീഡിയോകള്‍ സഹായകമാകുമെന്ന പ്രതീക്ഷയില്‍ നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. Prof. K.M. Francis’s Ph.D. is for discussing Philosophy, Religion, Culture, and Economy. The views expressed in this […]

Share News
Read More