ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് ആശങ്ക വേണ്ട, ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും രോഗത്തെപ്പറ്റി അവബോധം ഉണ്ടായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുവില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും അപൂര്‍വമായി ഈ രോഗം മുതിര്‍ന്നവരിലും കാണാറുണ്ട്. ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂര്‍വമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകാം. അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികള്‍ക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണം. […]

Share News
Read More

നേഴ്സായി സേവനം ചെയ്യുന്ന എല്ലാവര്‍ക്കും ആദരവ്. |നേഴ്സ് ദിന മംഗളങ്ങൾ

Share News

നിങ്ങൾ ഈ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലംആതുര സേവനം..

Share News
Read More

57 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 10ന്

Share News

ന്യൂഡല്‍ഹി: ഒഴിവ് വരുന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളില്‍ നിന്നായി 57 രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്. മെയ് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. ജൂണ്‍ 10ന് വോട്ടെടുപ്പും വോട്ടെണ്ണലും നടക്കും. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. യുപിയില്‍നിന്നാണ് ഏറ്റവുമധികം സീറ്റുകള്‍ ഒഴിവ് വരുന്നത്. 11 സീറ്റുകള്‍. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ […]

Share News
Read More

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : സൂക്ഷ്മപരിശോധന പൂർത്തിയായി

Share News

കാക്കനാട്: തൃക്കാക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന കളക്ടറേറ്റിൽ പൂർത്തിയായി. ആകെ ലഭിച്ച 18 നാമനിർദ്ദേശ പത്രികകളിൽ എട്ട് പേരുടെ പത്രികകൾ അംഗീകരിച്ചു. പത്ത് പത്രികകൾ വിവിധ കാരണങ്ങളാൽ തള്ളി. ഡോ.ജോ ജോസഫ്, ഉമാ തോമസ്, രാധാകൃഷ്ണൻ എ.എൻ, ബോസ്കോ ലൂയിസ്, സി.പി.ദിലീപ് നായർ, മന്മഥൻ, ജോമോൻ ജോസഫ് സ്രാമ്പിക്കൽ, അനിൽ കുമാർ ടി.ടി എന്നിവരുടെ പത്രികളാണ് അംഗീകരിച്ചത്. ഡോ.കെ.പത്മരാജൻ, സിന്ധു മോൾ ടി.പി, എൻ.സതീഷ്, അജിത് കുമാർ പി, വേണുകുമാർ ആർ, […]

Share News
Read More

ദൗത്യ നിർവ്വഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ?

Share News

ഇ. കെ. വിഭാഗം സമസ്തയുടെ വിദ്യാഭ്യാസ വകുപ്പ് മേധാവി എം. ടി. അബ്ദുള്ള മൗലവി രാമപുരം പാതിരമണ്ണിൽ നടന്ന ഒരു പൊതു ചടങ്ങിൽവച്ച് പത്താം ക്ലാസുകാരിയെ അപമാനിച്ചു എന്നപേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. പഠന മികവിനു പ്രോത്സാഹനം നൽകാൻ പെൺകുട്ടിയെ സ്റ്റേജിലേക്കു വിളിച്ചു കയറ്റിയതാണ് മൗലവിയെ പ്രകോപിതനാക്കിയത്. പെൺകുട്ടിയെയല്ല സംഘാടകരെയാണ് അദ്ദേഹം ശാസിച്ചത് എന്നും അതിൽ പ്രതിഷേധാർഹമായി യാതൊന്നുമില്ല എന്ന ന്യായീകരണവും മറുഭാഗത്തുള്ളവർ നടത്തുന്നുണ്ട്. കൂടാതെ, ചില മുസ്ലീം പണ്ഡിതർ പ്രമാണങ്ങൾ ഉദ്ധരിച്ചു സമസ്ത പണ്ഡിതന്റെ […]

Share News
Read More

“മസ്തിഷ്കം പറയുന്ന ജീവിതം ” എന്ന ഈ പുസ്തകത്തിൽ ന്യൂറോ യുമായി ബന്ധപ്പെട്ട സാധാരണക്കാരുടെ സംശയങ്ങൾക്കെല്ലാം മറുപടി ലഭിക്കത്തക്ക വിധത്തിലാണ് കാര്യങ്ങൾ വിവരിച്ചിട്ടുള്ളത്.

Share News

ന്യൂറോ സയൻസ് എന്ന ഒരു വിഷയത്തെ കുറിച്ച് ആധികാരികമായി കേൾക്കുന്നതും പഠിക്കാൻ ശ്രമിക്കുന്നതും ഒക്കെ നിംഹാൻസിലെ ന്യൂറോ വാർഡ് സന്ദർശിച്ചതിനുശേഷം ആണ്.. വാഹനാപകടങ്ങളിലും വീഴ്ചകളിലും ചില അസുഖങ്ങളുടെ ഭാഗമായും ഒക്കെ ഞരമ്പുകൾക്ക് ക്ഷതം പറ്റി പലപ്പോഴും പൂർണമായും കിടപ്പിലായി പോയിട്ടുള്ള രോഗികളെ വരെ അവിടെ കണ്ടിട്ടുണ്ട്. സാധാരണക്കാർ ഏറ്റവുമധികം അറിഞ്ഞിരിക്കേണ്ട മെഡിക്കൽ സയൻസിലെ ഒരു വിഭാഗമാണു് ന്യൂറോ എന്നാണ് അനുഭവത്തിൽനിന്നു മനസ്സിലായിട്ടുള്ളത്… റോഡരികിലെ ഒരു ആക്സിഡന്റ് കേസ് വരുമ്പോൾ സഹായിക്കാനുള്ള നല്ല മനസ്സുകൊണ്ട് ചെയ്യുന്ന കാര്യങ്ങളിലെ ചെറിയ […]

Share News
Read More

“ലോകം വിശാലമാകുമ്പോൾ ഇങ്ങ് കൊച്ചു കേരളത്തിൽ മുസ്ലിം സമൂഹത്തിൻ്റെ പുരോഗതിക്ക് മുന്നിൽ എന്തിന് വെറുതെ വാതിലുകൾ കൊട്ടിയടച്ച് അവരെ ഇരുട്ടിലേക്ക് തള്ളണം?”

Share News

മുതിർന്ന മുസ്ലിം പെൺകുട്ടികൾ സ്റ്റേജിൽ വന്ന് സമ്മാനം വാങ്ങുന്നത് വിലക്കിയ ഒരു ഇസ്ലാമിക മതപണ്ഡിതനുമായി ബന്ധപ്പെട്ട വാർത്ത, സമീപ കാലത്ത് കേൾക്കേണ്ടിവന്ന അറുവഷളൻ ന്യുസുകളിൽ ഒന്നാണ്. ചിലർ വായ തുറക്കാതിരുന്നെങ്കിൽ പകുതി അപമാന ഭാരം ചുമക്കേണ്ട ദുസ്ഥിതി മുസ്ലിം സമുദായത്തിന് ഒഴിവാക്കാം. കാലം മാറിയതും നേരം വെളുത്തതും അറിയാത്ത അപൂർവ്വം പേരെങ്കിലും നാട്ടിൽ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് പുതിയ വിവാദം സൂചിപ്പിക്കുന്നത്. “നിങ്ങൾ നിങ്ങളുടെ നാവിനെ സൂക്ഷിക്കുക”യെന്ന പ്രവാചക വചനം ബന്ധപ്പെട്ടവർ അനുസരിച്ചിരുന്നെങ്കിൽ താൻ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം ഇത്രമേൽ […]

Share News
Read More

സി പി എം – ബി ജെ പി ബന്ധം; കെ വി . തോമസ് മദ്ധ്യസ്ഥൻ |ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു

Share News

സിപിഎം-ബിജെപി ബന്ധം:കെവി തോമസ് മദ്ധ്യസ്ഥൻ ചെറിയാൻ ഫിലിപ്പ് പുതുതായി രൂപം കൊണ്ടിട്ടുള്ള സിപിഎം – ബിജെപി രഹസ്യ ബന്ധത്തിന്റെ മദ്ധ്യസ്ഥനാണ് പ്രൊഫ: കെവി തോമസ് നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയുമെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ഏക രാഷ്ട്രീയ നേതാവാണ് കെ.വി തോമസ്. ദില്ലിയിൽ അമിത് ഷായുടെയും സീതാറാം യച്ചൂരിയുടെയും വീട്ടിലെ നിത്യ സന്ദർശകനാണ്. ബി.ജെ പി , സി പി എം നേതാക്കളിൽ പലരും കൊച്ചിയിലെത്തിയാൽ കെ വി തോമസിന്റെ വീട്ടിലെ ആതിഥ്യം […]

Share News
Read More

രാജ്യദ്രോഹ കേസുകള്‍ മരവിപ്പിച്ചു; ചരിത്ര വിധിയുമായി സുപ്രീം കോടതി

Share News

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം പുനപ്പരിശോധന നടത്തുന്നതുവരെ ഈ വകുപ്പ് അനുസരിച്ച് കേസെടുക്കുന്നതു തടഞ്ഞ് സുപ്രീം കോടതി ഉത്തരവ്. കേന്ദ്രവും സംസ്ഥാനങ്ങളും ഇന്ത്യന്‍ ശിക്ഷാനിയമം 124 എ അനുസരിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസുകള്‍ മരവിപ്പിക്കാനും ചരിത്രപ്രധാനമായ വിധിയിലൂടെ സുപ്രീം കോടതി ഉത്തരവിട്ടു. രാജ്യദ്രോഹ നിയമപ്രകാരമുള്ള കേസുകളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കാനാവില്ലെന്ന് കേന്ദ്ര […]

Share News
Read More

രാജസ്ഥാനിലെ സൗജന്യ ചികിൽസാ വിവരം കേരളത്തെ അറിയിച്ചു .

Share News

. ചികിൽസാ വിവരം മലയാളികളെ അറിയിക്കുന്നതിൽ സന്തോഷം .ആ നാട്ടിലേയ്ക്ക് മലയാളികളെ ആകർഷിക്കാനായിരിക്കും .ആരോഗ്യരംഗത്തെ കേരള മോഡൽ പറയുമ്പോൾ ,ഇപ്പോൾ ഇതാ രാജസ്ഥാൻ മോഡൽ വലിയ പരസ്യമായി അവതരിപ്പിക്കപ്പെടുന്നു .കേരളത്തെ അറിയിക്കാൻ മാത്രമുള്ള ചെലവ് ചുരുങ്ങിയത് 10-15 കോടി രൂപയെങ്കിലും വന്നേക്കും. കേരള സർക്കാർ രാജസ്ഥാനിലെ സൗജന്യ ചികിൽസ രീതി ഇവിടെയും ആരംഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം . കേരള മോഡൽ ഇതര സംസ്ഥാനങ്ങളിൽ ഇതേ രീതിയിൽ കോടിക്കണക്കിന് തുക ചിലവഴിച്ചുകൊണ്ട് പരസ്യം നൽകുകയില്ലെന്ന് പ്രതീക്ഷിക്കുന്നു .വികസനത്തിൻെറ വാർത്തകൾക്ക് […]

Share News
Read More