ആണവ ബോംബുകൾ സംഭരിച്ചിരിക്കുന്ന സ്ഥലത്ത് മിസൈലോ മറ്റു സ്ഫോടകവസ്തുക്കളോ പതിച്ചാൽ അത് ആണവ ബോംബ് സ്ഫോടനത്തിന് കാരണമാകുമോ എന്നുള്ള സംശയത്തിനുള്ള മറുപടി.

Share News

പ്രകൃതിയിലെ എല്ലാ വസ്തുക്കളും നിർമ്മിച്ചിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണ്. ആറ്റത്തിന് ന്യൂക്ലിയസ് എന്ന ഒരു കേന്ദ്രമുണ്ട്. അതിനു ചുറ്റും ഇലക്ട്രോണുകൾകറങ്ങുന്നു.എങ്ങനെയാണോ ഗ്രഹങ്ങൾ സൂര്യനെ വലംവയ്ക്കുന്നത്, ഏതാണ്ടതു പോലെ. ഈ ന്യൂക്ലിയസ് എന്നാൽ ഒരു അത്ഭുത പ്രതിഭാസമാണ്. അതിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന ഊർജ്ജം അപാരമാണ്.ഒരു കുഞ്ഞൻ ആറ്റത്തിൻ്റെ ന്യൂക്ലിയസിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന എനർജി ഏതാണ്ട് ഇരുപതിനായിരം കിലോ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്നതിന് തുല്യമാണ്.ഈ ഊർജ്ജം ഉപയോഗിച്ചാണ് ഒരു ന്യൂക്ലിയസ്സിനെ കെട്ടിവച്ചിരിക്കുന്നത്. എങ്ങനെയെങ്കിലും ഈ കെട്ട് പൊട്ടിച്ചാൽ ഈ ഊർജ്ജം പുറത്തു വരും. […]

Share News
Read More

ഇന്ന് തന്നെ മാറ്റേണ്ട ഭീകര addiction!!! | മൊബൈൽ ഫോൺ|Rev Dr Vincent Variath

Share News
Share News
Read More

ഞാൻ രണ്ട് കുട്ടികളുടെ അച്ഛനായിട്ടും പോലും എനിക്ക് എന്റെ അച്ഛനെ മനസിലാക്കാൻ കഴിഞ്ഞില്ല?? എന്ത് ചെയ്താലാണ് ഈ കുറ്റബോധം ഇനി മാറികിട്ടുക..

Share News

വീട്ടിൽ എന്തെങ്കിലും നല്ല ഭക്ഷണം വാങ്ങുമ്പോൾ അച്ഛന് വാങ്ങില്ലായിരുന്നു!! അച്ഛന് അതൊന്നും ഇഷ്ടമല്ല എന്നായിരുന്നു ഇന്നലെ വരെ ഞാൻ ചിന്തിച്ചിരുന്നത്. നമ്മൾ അൽഫാമും ഷാവായിയും ഒക്കെ വേടിച്ചുകൊണ്ട് വന്ന് കഴിക്കുമ്പോൾ അച്ഛൻ കഴിച്ചിരുന്നത് വീട്ടിൽ ഉച്ചക്ക് ബാക്കി വന്ന ചോറും കറിയുമായിരുന്നു. കഴിഞ്ഞ ദിവസം ഓഫീസിൽ നിന്നും വരുന്ന വഴിയാണ് ഭാര്യ വിളിച്ചിട്ട് മീനൊന്നും കിട്ടീല എന്തെങ്കിലും വാങ്ങി കൊണ്ട് വരാൻ പറയുന്നത്. എന്റെ കൂടെ ബൈക്കിൽ ഓഫീസിലെ രാമേട്ടനും ഉണ്ടായിരുന്നു. റിട്ടയേർഡ് അകാൻ ഇനി ഏതാനും […]

Share News
Read More

ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.

Share News

ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ നിലവിൽ 86 ലാബുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ എറണാകുളത്തെ അത്യാധുനിക സൗകര്യങ്ങളുള്ള എസ്.ആർ.ഐ (സ്റ്റേറ്റ് റെഫറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ ക്വാളിറ്റി) സ്റ്റേറ്റ് ലാബും, 14 ജില്ലാ ലാബുകളും, 71 ഉപജില്ലാ ലാബുകളും […]

Share News
Read More

ജനിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന ബ്രിട്ടീഷ് പാർലമെന്റ് നിയമഭേദഗതി നടപ്പിലാക്കരുത്.|പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്.

Share News

കൊച്ചി. മനുഷ്യജീവന്റെ മഹത്വത്തെ മാനിക്കാത്തതും ജീവന്റെ സംസ്കാരത്തെ വെല്ലുവിളിക്കുന്ന ബ്രിട്ടീഷ് പാർലമെന്റിന്റെ നിയമഭേദഗതിയിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് പ്രതിഷേധിച്ചു.പുതിയ നിയമം നടപ്പിലാക്കരുതെന്ന്‌ അഭ്യർത്ഥിച്ചു.ജനിക്കുന്നതിന് തൊട്ടു മുമ്പുവരെ സ്ത്രീകൾക്ക് ഗർഭശ്ചിദ്രം അനുവദിക്കുന്ന നിയമ നിർമ്മാണം ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നീചമായ നീക്കമായി പ്രൊ ലൈഫ് പ്രവർത്തകർ വിശേഷിപ്പിക്കുന്നു. ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അമ്മയ്ക്ക് ഗർഭം അലസിപ്പിച്ചു ഏതുവിധത്തിലും കൊല്ലുന്നത് കുറ്റമല്ലാതാക്കികൊണ്ടുള്ള നിയമഭേദഗതിക്കാണ് ബ്രിട്ടീഷ് പാർലമെന്റ് കഴിഞ്ഞ ദിവസം അനുമതി നൽകിയത്.“ഏതൊരുകാരണത്താലും, പ്രസവിക്കുന്നത് വരെയുള്ള ഗർഭധാരണത്തിന്റെ ഏത് സമയഘട്ടത്തിലും […]

Share News
Read More

നെഗറ്റീവ് ചിന്തകളെ മാറ്റുന്നത് എങ്ങിനെ? | Thought controlmethods | Fr Vincent Variaty

Share News
Share News
Read More

വലിയൊരു വിമാനത്തിന് ഒരു പക്ഷിയുടെ ഇടിയിൽ എങ്ങനെ കേടുപാട് സംഭവിക്കും?

Share News

പക്ഷി തീയിൽ കരിഞ്ഞുപോകില്ലേ എന്ന് സംശയിക്കാം, അല്ലേ? പക്ഷേ, യഥാർഥത്തിൽ പക്ഷികൾക്ക് വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾക്ക് ഗുരുതരമായ നാശം വരുത്താൻ കഴിയും എന്നതാണ് സത്യം. എങ്ങനെയെന്ന് നോക്കാം: വിമാനത്തിന്റെ എഞ്ചിനുകൾ വലിയ അളവിൽ വായു വലിച്ചെടുക്കുന്നു. പക്ഷി എഞ്ചിനിൽ കുടുങ്ങിയാൽ, ഒരു പക്ഷിയോ അതിലധികമോ എഞ്ചിനിലേക്ക് വലിച്ചെടുക്കപ്പെട്ടാൽ, അത് ഫാൻ ബ്ലേഡുകളോ ടർബൈനോ തകർക്കും. അങ്ങനെ എഞ്ചിന്റെ പ്രവർത്തനം തടസ്സപ്പെടാം, തീ പടരാം, അല്ലെങ്കിൽ എഞ്ചിൻ പൂർണമായും നിന്നുപോകാം. രണ്ട് എഞ്ചിനുകളും തകരാറിലായാൽ, പൈലറ്റിന് വിമാനം നിയന്ത്രിക്കാനുള്ള […]

Share News
Read More

പേടിപ്പിക്കുന്ന വിമാനയാത്രകൾ അനവധി ഉണ്ടായിട്ടുണ്ടെങ്കിലും വിമാനയാത്രയെപ്പറ്റിയുള്ള ചിന്ത എന്നെ ഒട്ടും പേടിപ്പിക്കാറില്ല.|മുരളി തുമ്മാരുകുടി

Share News

സുരക്ഷിതമായ വിമാനയാത്ര വീണ്ടും നാട്ടിലേക്ക് വിമാനം കയറാൻ വിമാനത്താവളത്തിൽ ഇരിക്കുകയാണ്. ഇന്നലത്തെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഏതൊക്കെ വിമാനങ്ങൾ ആണ് സുരക്ഷിതം എന്നുള്ള ചർച്ചകളും നിർദ്ദേശങ്ങളും കണ്ടു. മാസത്തിൽ പല പ്രാവശ്യം ലോകത്തിൽ പലയിടത്തും വിമാനയാത്ര ചെയ്യുന്ന ഒരാൾ എന്ന സാഹചര്യത്തിൽ ഈ വിഷയം എനിക്ക് പ്രൊഫഷണൽ ആയിട്ട് മാത്രമല്ല വ്യക്തിപരമായും ഏറെ പ്രാധാന്യമുള്ളതാണ്. വിമാനാപകടം ഉണ്ടായ ഉടൻ ഒറ്റയടിക്ക് അതിന്റെ കാരണങ്ങൾ ഒക്കെ വിശദീകരിക്കുന്ന വിദഗ്ദ്ധന്മാരെ കണ്ടു. ഇവരെ ശ്രദ്ധിക്കാതിരിക്കുകയാണ് സുരക്ഷക്ക് വേണ്ട ആദ്യത്തെ നടപടി. കാരണം […]

Share News
Read More

“….. ഈ വിമാനത്തിന് വല്ല ഇഞ്ചൻ കംപ്ലെയ്ൻ്റോ മറ്റോ വന്നാൽ ഇത് എവിടെയാ ഒന്ന് സൈഡാക്കുന്നത്?” |അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊലിഞ്ഞ എല്ലാ ജീവനുകൾക്കും, ആദരാജ്ഞലി.

Share News

എകദേശം ഇരുന്നൂറിലധികം ഫ്ലൈറ്റ് യാത്രകൾ ഞാൻ നടത്തിയിട്ടുണ്ടാകണം. എങ്കിലും ഇപ്പോഴും ഒരു ഫ്ലൈറ്റ് യാത്ര വേണ്ടി വരും എന്നത് എന്നെ ഭയപ്പെടുത്തുന്ന കാര്യമാണ്. ലോകത്ത് അപകട സാധ്യത ഏറ്റവും കുറഞ്ഞ യാത്രകൾ ആകാശയാത്രകളാണ് എന്ന തിയറിയൊക്കെ നൂറ്റൊന്ന് ആവർത്തിച്ച ക്ഷീരഫല പോലെ ഞാൻ എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, എന്തോ വിമാനയാത്ര എന്നത് എനിക്ക് ഒരു ദുസ്വപ്നമാണ്. ആദ്യമായി വിമാന യാത്രകൾ നടത്തിയിരുന്ന കാലത്ത്, ഫ്ലൈറ്റിൽ സൗജന്യമായി ലഭ്യമായിരുന്ന മദ്യം വാങ്ങിക്കുടിച്ച് കിടന്ന് ഉറങ്ങുക എന്നതായിരുന്നു ഫ്ലൈറ്റ് ഭീതിയിൽ നിന്ന് […]

Share News
Read More

“എന്റെ കാഴ്ചയും കാഴ്ചപ്പാടും മനോഭാവവും അതിൽനിന്നു വരുന്ന പ്രവൃത്തികളും പരിണമിച്ചു സ്നേഹത്തിന്റെ വലിയ ചക്രവാളത്തിലേക്കു വികസിക്കുമ്പോൾ എന്റെ ലോകംനന്നാകുന്നു.”|Prof. Leena Jose T

Share News

പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്, പ്രകാശം പബ്ളിക്കേഷൻസ് സ്ഥാപകനായ ഫാദർ ഹൊർമീസ് പെരുമാലിൽ പ്രസിദ്ധീകരിച്ച “നാടു നന്നാകണമെങ്കിൽ” എന്ന ലേഖനസമാഹാരത്തിൽ ഞാനൊരു ലേഖനമെഴുതുന്നത്. ലോകം നന്നായേ തീരൂ എന്ന വലിയ വാശിയിലായിരുന്നൂ മറ്റെല്ലാവരെയും പോലെ ഞാനും. ഒത്തിരി പ്രസംഗിക്കുകയും എഴുതുകയും ചെയ്തു. പക്ഷേ, നന്നാകുന്നില്ലല്ലോ എന്ന സങ്കടം ബാക്കി. മാറ്റത്തിന്റെ നല്ല വഴി ഏറെക്കഴിഞ്ഞാണു തെളിഞ്ഞത്. നാം ആയിരിക്കുന്നപോലെയാണു നമ്മൾ ലോകത്തെ കാണുന്നത് എന്നും, നാം മാറുമ്പോൾ ലോകവും മാറുന്നു എന്നും വഴിയെ ബോധ്യമായി. ബോധ്യം എന്നു പറഞ്ഞാൽ, അറിവും […]

Share News
Read More