“ചാലക്കുടി STOP”|യുവഗ്രാമം ലഹരി വിരുദ്ധആശയത്തിലൂന്നിയ പ്രചാരണപരിപാടികൾ ഈ വിദ്യാഭ്യാസ വർഷം നടത്തുന്നു.

Share News

“ചാലക്കുടി STOP” സുഹൃത്തേ, വിദ്യാലയദിനങ്ങൾ വ്യക്തിജീവിതത്തിലെ ഏറ്റവും ആഹ്ലാദനന്ദകരമായ ഓർമ്മയും പ്രചോദനവുമാണ്. നാളെകളെ വാർത്തെടുക്കുന്നതിന്റെ പണിപ്പുരതന്നെയാണ് ക്ലാസ് മുറികൾ. പഠിപ്പിച്ച അദ്ധ്യാപകരോടെന്ന പോലെ സതീർഥരോടും പ്രത്യേകമായ സ്നേഹവും, വാത്സല്യവും, ബഹുമാനവും, എക്കാലവും തോന്നിയിട്ടുണ്ട്. ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ ഇന്ന് മുതൽ വിദ്ധ്യാലയങ്ങളിലേയ്ക്ക് അറിവിന്റെ അക്ഷരഖനികൾ തേടി യാത്രയാവുകയാണ്. രാജ്യം വിശിഷ്യ നമ്മുടെ കേരളം മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത വളർച്ചയുടെ കാലഘട്ടത്തിലാണ് നമ്മൾ. പരമ്പരാഗതമേഖലകൾ എന്നതിനപ്പുറം വിദ്യഭ്യാസത്തിന്റെ ഉയർന്ന മേഖലകൾ സാധാരണക്കാർക്കും പ്രാപ്യമാകുന്നുവെന്നത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും […]

Share News
Read More

ചാലിശ്ശേരിയുടെ അഭിമാനം | പോലീസ് സൂപ്രണ്ട് ഷാജു കെ വർഗ്ഗീസ് കേരള പോലീസ് സർവീസിൽനിന്നും വിരമിച്ചു

Share News

ചാലിശ്ശേരി. ചാലിശ്ശേരി ഗ്രാമത്തിലെ ആദ്യത്തെ പോലീസ് സൂപ്രണ്ടായ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ഷാജു കെ വർഗ്ഗീസ് സ്തുത്യർഹ്യമായ സേവനത്തിനുശേഷമാണ് അഭിമാനത്തോടെ പോലീസ് സേനയിൽ നിന്ന് പടിയിറങ്ങിയത്. സേനയിൽ സത്യത്തിൻ്റെ നേർപാതയിൽ സഞ്ചരിച്ച ഡെപ്യൂട്ടി കമ്മീഷണർ ഷാജു കെ വർഗ്ഗീസ് 1995ൽ പോലീസ് കുപ്പായമണിഞ്ഞത് നാടിന് അഭിമാനമായിരുന്നു. നീണ്ട മൂന്ന് പതിറ്റാണ്ടിനുശേഷം വെള്ളിയാഴ്ച കേരള പോലീസിൽ നിന്നും വിരമിച്ചു. കൊട്ടാരക്കര പൂയപ്പിള്ളി പോലീസ് സ്റ്റേഷനിലാണ് ആദ്യമായി സ്വതന്ത്ര ചുമതലയുള്ള സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് തൃശൂർ […]

Share News
Read More

ഹാപ്പിയാണോ ?| സന്തോഷത്തിന്റെ താക്കോൽ തിരയു കയാണോ?| സന്തോഷം നമ്മുടെ കയ്യിൽത്തന്നെ | Motivation | Best Inspirational Story

Share News
Share News
Read More

എന്നാലും പറയാതെ വയ്യ. ജനപ്രീയതയെ മാത്രം മുൻ നിർത്തിയാകരുത് കുട്ടികൾക്കായുള്ള പ്രചരണ പോസ്റ്ററുകൾ .|ഡോ. സി ജെ ജോൺ

Share News

കുട്ടികൾ മാതാപിതാക്കളുടെ മാർഗ്ഗ നിർദ്ദേശത്തോടെ കാണണമെന്ന സൂചനയുള്ള ആവേശം സിനിമയിലെ കഥാ പാത്രങ്ങളായ രംഗണ്ണനെയും അമ്പാനെയും ബ്രാൻഡ് അംബാസിഡറന്മാരായി അവതരിപ്പിച്ചാണ് വനിതാ ശിശുക്ഷേമ വകുപ്പ് സ്‌കൂൾ തുറ കാലത്ത് പോസ്റ്ററുകളുമായി ഇറങ്ങിയിട്ടുള്ളത് . യുവ പ്രേക്ഷകരുടെ മനം കവരാൻ പോന്ന വിധത്തിൽ അടിയും, കുടിയും, പുകവലിയും ,പെണ്ണിനെ സുഖത്തിനായി നൽകലുമൊക്കെ മാന്യവൽക്കരിക്കുകയും, ശരിവൽക്കരിക്കുകയുമൊക്കെ ചെയ്യുന്ന കാർട്ടൂൺ പരിവേഷം ചാർത്തിയ കഥാപാത്രങ്ങളാണ് രംഗണ്ണനും അമ്പാനും.ഫഹദ് ഫാസിൽ രംഗണ്ണന്റെ വേഷം ചെയ്യുന്നത് കൊണ്ട് സ്വീകാര്യതയും കൂടുതലാണ് .ഇവരാണ് കുട്ടികളുടെ മാതൃകയാകേണ്ടവരെന്ന് […]

Share News
Read More

നീയോ ഭർത്താവോ മരിച്ചാൽ ഈ കുഞ്ഞുങ്ങളെ എന്ത് ചെയ്യും?? നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച അന്ന് മുതൽ ഞാൻ കേൾക്കുന്ന ചോദ്യം|ആറ് മക്കൾ ഉള്ള ഒരു ഡോക്ടർ ഭാര്യയുടെ അനുവക്കുറിപ്പ്

Share News

ആറ് മക്കൾ ഉള്ള ഒരു ഡോക്ടർ ഭാര്യയുടെ അനുഭവക്കുറിപ്പ് നീയോ ഭർത്താവോ മരിച്ചാൽ ഈ കുഞ്ഞുങ്ങളെ എന്ത് ചെയ്യും?? നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച അന്ന് മുതൽ ഞാൻ കേൾക്കുന്ന ചോദ്യം ആണിത്.ചോദ്യം വരുന്നത് ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നുമാണ്. സാധാരണക്കാർ മാത്രമല്ല, വൈദികരും സിസ്റ്റേഴ്‌സും വരെ നിങ്ങൾക്ക് ഇതെന്ത് പറ്റി എന്ന് ചോദിക്കുന്നു. രണ്ടിൽകൂടുതൽ ഗർഭം ധരിക്കുന്നവർ സമൂഹത്തിൽ ഇന്നാനുഭവിക്കുന്ന തിക്താനുഭവം അതി കടോരമെന്നേ പറയാൻ കഴിയൂ. കുട്ടികളെ ഗർഭം ധരിക്കുന്ന കാര്യം ഇത്ര മാത്രം […]

Share News
Read More

സ്വന്തം അമ്മയെ സ്നേഹിക്കുന്നവർക്ക്, ജീവന്റെ ഓരോ തുടിപ്പിലും അത് പുതിയതായി അനുഭവവേദ്യമാകുന്ന അനുഭൂതിയാണ് , ഭക്തിയാണ്

Share News

ഉടുമുണ്ടിന്റെ തലയറ്റത്തേ മൂലയിൽ ഒരു തീപ്പെട്ടി കെട്ടി സൂക്ഷിച്ചിട്ടുണ്ടെങ്കിലും, തലേന്ന് സന്ധ്യക്ക് കഞ്ഞി വാർക്കാനായി ഇറക്കിയ അടുപ്പിലെ കുമിഞ്ഞുകൂടിയ ചാരത്തിനിടയിൽ നിന്ന് അന്നത്തെ പ്രഭാതത്തിലും, അമ്മ ഒരു കനൽത്തരിയെ തിരയുകയാണ്…. കൈയ്യിലെ ചുള്ളിക്കമ്പ് കൊണ്ട് തിരഞ്ഞു തിരഞ്ഞ് ഒടുവിൽ മിന്നാമിനുങ്ങുപോലൊന്ന് കണ്ടെത്തി. അതിനെ അതിസൂക്ഷ്മം ഉണങ്ങിയ ഒരു പൊതി മടലിലേക്ക് തട്ടിയിട്ടു..പിന്നെ അതിലേക്ക് നിറുത്താതെ, ജീവശ്വാസം ഊതിക്കൊണ്ടിരുന്നു. അപ്പോൾ , കണ്ണുകൾ ചുവന്ന് പുറത്തേക്ക് തള്ളി വന്നു. നെഞ്ചകം അതിന്റെ മിടിപ്പിന് വേഗത കൂട്ടി. തല കറങ്ങി […]

Share News
Read More

പുല്ലൂരാംപാറ കുഴിവേലിൽ കെ ജെ അന്നക്കുട്ടി (86) അന്തരിച്ചു.|ആദരാഞ്ജലികൾ

Share News

തിരുവമ്പാടി (കോഴിക്കോട്): പുല്ലൂരാംപാറ കുഴിവേലിൽ കെ ജെ അന്നക്കുട്ടി (86) അന്തരിച്ചു. സംസ്കാരം ഇന്ന് (01-06-2024-ശനി) വൈകുന്നേരം 03:00-ന് വസതിയിൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ നടന്നു . കൂരാച്ചുണ്ട് സെൻറ് തോമസ് എൽ പി സ്കൂൾ റിട്ട. അധ്യാപികയാണ്. സഹോദരങ്ങൾ: ഏലിക്കുട്ടി, സാറാമ്മ, പെണ്ണമ്മ, ബേബി, ബ്രജീറ്റ്, പരേതരായ ശോശാമ്മ, മറിയക്കുട്ടി.

Share News
Read More

അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ച കെ എസ് ആർ ടിസിയെയും അമല ആശുപത്രിയെയുംപ്രൊ ലൈഫ് അനുമോദിച്ചു.

Share News

കൊച്ചി. അങ്കമാലിയിൽ നിന്നും തോട്ടിൽപാലത്തേക്ക് കെ എസ് ആർ ടി സി ബസ്സിൽ യാത്രചെയ്യുമ്പോൾ അമ്മയുടെ പ്രസവത്തിനു സുഖകരമായ സാഹചര്യം ഒരുക്കിയ കെ എസ് ആർ ടി സി ഡ്രൈവർ, കണ്ടക്ടർ എന്നിവരെയും, ഫോൺ മെസ്സേജുകളിലൂടെ അറിഞ്ഞയുടനെ ഉചിതമായ അടിയന്തര നടപടികൾ സ്വീകരിച്ച് അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച തൃശൂർ അമല ആശുപത്രിയുടെ മാനേജുമെന്റിനെയും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു. മനുഷ്യജീവനെ സംരക്ഷിക്കുവാൻ കത്തോലിക്ക ആശുപത്രികൾ എപ്പോഴും പ്രതിജ്ഞബദ്ധമാണ്. സമർപ്പണമുള്ള ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും […]

Share News
Read More

ഈ പോക്ക്‌ ആപത്താണ്. ഇത് കേരളത്തെ നശിപ്പിക്കും. വിരാമം ഇടണം.|പല സ്വയം പ്രഖ്യാപിത ട്രൈനെർമാരും മോട്ടിവേറ്ററുമാരും അനിൽ ബാലചന്ദ്രന്റെ അനിയൻ സഹോദരന്മാരെപോലെയാണ്.

Share News

റോട്ടറി ഇന്റർനാഷനലിന്റെ ‘മെഗാ ബിസിനസ് കോൺക്ലേവ്’ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചുനടന്നപ്പോൾ ‘ട്രൈനെർ‘ അനിൽ ബാലചന്ദ്രൻ ബിസിനസ്‌ കാരെയും സംഘടകരെയും വാതോരാതെ അധിക്ഷേപിക്കുന്നത് വിഡിയോയിൽ നമ്മൾ കണ്ടതാണ്. കേരള സമൂഹത്തിന്റെ സമീപകാലത്തെ അധഃപധനത്തിന്റെ ഒരു കാഴ്ചയാണ് അത്. പ്രമുഖർ പണം കൊടുത്തു അതിക്ഷേപം ഏറ്റുവാങ്ങുന്നത് കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയെ കാണിക്കുന്നു. തോന്നിവാസത്തിന്റെ മുന്നിൽ – അത് രാഷ്ട്രിയ, സാമൂഹിക, സാംസ്‌കാരിക, കലസംബന്ധമായ, മതപരമായതൊക്കെ ആകട്ടെ – നമ്മുടെ പ്രതികരണശേഷി ഇല്ലാതായിരിക്കുകയാണ്. ഒരു ബിസിനെസ്സ്കാരൻ ശ്രോതാവ് ആ ‘ട്രൈനെർ’റെ […]

Share News
Read More

നിർമ്മിത ബുദ്ധി – ദുബായിൽ നിന്നും പഠിക്കാവുന്ന കാര്യങ്ങൾ|മുരളി തുമ്മാരുകുടി

Share News

2019 ഡിസംബറിൽ യു.എ.ഇ. യിലെ നിർമ്മിതബുദ്ധി വകുപ്പ് മന്ത്രിയായ ഡോക്ടർ ഒമർ അൽ ഒലാമയെ പരിചയപ്പെട്ട വിശേഷം അന്ന് തന്നെ എഴുതിയിരുന്നു. നിർമ്മിതബുദ്ധിയുടെ രംഗത്ത് വന്നുകൊണ്ടിരുന്ന മാറ്റങ്ങൾ അതിന് മുൻപേ ശ്രദ്ധിച്ചിരുന്നെങ്കിലും നിർമ്മിതബുദ്ധി എന്ന സാങ്കേതികവിദ്യയെ യു.എ.ഇ. യുടെ ഭാവിയുടെ നെടുംതൂൺ ആയി കരുതി അതിനനുസരിച്ച് നയങ്ങൾ, നിയമങ്ങൾ, സ്ഥാപനങ്ങൾ, മാനവശേഷി വികസനം ഒക്കെ നടത്താനുള്ള അവരുടെ വിഷൻ എന്നെ ഏറെ ചിന്തിപ്പിച്ചു. 2020 മുതൽ നാട്ടിൽ സംസാരിക്കുന്പോൾ നിർമ്മിതബുദ്ധി ആയിരിക്കും പ്രധാന വിഷയം എന്ന് അന്നേ […]

Share News
Read More