കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസമേകി കൊണ്ട് ആദ്യ ഘട്ട കോവിഡ് വാക്‌സിൻ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തി.
പൂനെ സെറം ഇൻസ്ടിട്യൂട്ടിൽ വികസിപ്പിച്ച വാക്‌സിൻ രാവിലെ 10.45 ഓടു കൂടിയാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. അവിടെ നിന്നും പ്രത്യേകം സജ്ജീകരിച്ച ട്രക്കുകളിൽ വാക്‌സിൻ എറണാകുളം ജനറൽ ആശുപത്രിയിലെ റീജിയണൽ വാക്‌സിൻ സ്റ്റോറിൽ എത്തിച്ചു. പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്സുകളിൽ ആയി 1.8 ലക്ഷം ഡോസ് വാക്‌സിൻ ആണ് ജില്ലയിൽ എത്തിച്ചിട്ടുള്ളത്. ഓരോ ബോക്സിലും 12000 ഡോസ് വാക്‌സിൻ ആണ് ഉള്ളത്. ഇതിൽ 73000 ഓളം ഡോസ് വാക്‌സിൻ ജില്ലയിൽ തന്നെ വിതരണം ചെയ്യാനുള്ളതാണ്. 9240 ഡോസ് […]
Read Moreനിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി: സ്പീക്കര്‍ക്കെതിരായ പ്രമേയം 21 ന്
തിരുവനന്തപുരം: ജനുവരി ഇരുപത്തിയെട്ടുവരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നല്‍കിയ പ്രമേയം 21 ന് സഭ ചര്‍ച്ച ചെയ്യും. 22 ന് സഭ പിരിയാനും തീരുമാനിച്ചിട്ടുണ്ട്. കാര്യോപദേശക സമിതിയുടേതാണ് തീരുമാനം. ഡോളര്‍ കടത്തില്‍ ആരോപണ വിധേയനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ആ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എം ഉമ്മറാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇത് 21 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ചര്‍ച്ച ചെയ്യാനാണ് തീരുമാനം. രണ്ടു മണിക്കൂറാണ് ചര്‍ച്ചയ്ക്ക് […]
Read Moreജോണിനെ കേരളവും ജോൺ പറയുന്ന കാര്യങ്ങൾ കോൺഗ്രസ്സും ശ്രദ്ധിക്കുമെന്ന പ്രതിക്ഷയോടെ|മുരളി തുമ്മാരുകുടി
കെ പി സി സിക്ക് അഭിനന്ദനങ്ങൾ, സുഹൃത്ത് ജോണിനുംഅറിവുകൊണ്ട്, ലോക പരിചയം കൊണ്ട്, ലോകത്തെവിടെയും പരന്നു കിടക്കുന്ന സൗഹൃദ വലയം കൊണ്ട്, നവീന ആശയങ്ങൾ കൊണ്ട് ഒക്കെ ഇന്ത്യയിലെതന്നെ ഒന്നാമത്തെ പോളിസി വിദഗ്ദ്ധൻ ആണ് ജോൺ. ജോണിനെ കെ പി സി സി പബ്ലിക്ക് പോളിസി അധ്യക്ഷൻ ആയി നിയമിച്ചു എന്ന വാർത്ത കോൺഗ്രസിനെപ്പറ്റി അടുത്തകാലത്ത് കേട്ട ഏറ്റവും നല്ല വാർത്തയാണ്. ജോണിനെ കേരളവും ജോൺ പറയുന്ന കാര്യങ്ങൾ കോൺഗ്രസ്സും ശ്രദ്ധിക്കുമെന്ന പ്രതിക്ഷയോടെ *ജോണ്‍ സാമുവല്‍ കെ […]
Read Moreപക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു: അതീവ ജാഗ്രത
തിരുവനന്തപുരം : പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതേതുടർന്ന് കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. സംസ്ഥാനമൊട്ടാകെയും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്ബിളുകള്‍ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എന്നാല്‍, മനുഷ്യരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവയുടെ കൂട്ടത്തിലുള്ള മറ്റു താറാവുകളെ കൊല്ലാന്‍ പ്രത്യേക ദൗത്യസംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അരലക്ഷത്തിലേറെ പക്ഷികളെ […]
Read Moreകേരളത്തിനും കര്‍ണ്ണാടകത്തിനും വലിയ നേട്ടമാകും: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു പ്രധാനമന്ത്രി
കൊച്ചി: 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിൽ കേരള, കര്‍ണാടക ഗവര്‍ണര്‍മാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണു പദ്ധതി നാടിനു സമര്‍പ്പിച്ചത്. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഏത് ലക്ഷ്യവും നേടാമെന്ന് തെളിഞ്ഞു. കേരളത്തിനും കര്‍ണ്ണാടകത്തിനും വലിയ നേട്ടമാമെന്നും, പദ്ധതി വികസനത്തിന് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ […]
Read Moreസാക്ഷരതയും അവബോധവുമുള്ള ജനതയാണ് കേരളത്തിനുള്ളത്. -മുഖ്യമന്ത്രി
സാക്ഷരതയും അവബോധവുമുള്ള ജനതയാണ് കേരളത്തിനുള്ളത്. സ്വാഭാവികമായും സര്‍ക്കാര്‍ സര്‍വീസിലും പൊതുരംഗത്തുമുള്ള അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാനുള്ള വഴികള്‍ പല രീതിയിലും പല ഘട്ടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്. വെറുതെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അഴിമതി തടയുന്നതിന് സഹായകരമല്ല. അഴിമതിയെപ്പറ്റി കൃത്യമായ വിവരമുള്ളവര്‍ക്ക് ഇത് പരാതിപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സ്വാഭാവികമായും ആശങ്കയുണ്ട്. ഇതിനു പരിഹാരമായി ‘അഴിമതിമുക്ത കേരളം’ പരിപാടി നടപ്പാക്കും. അഴിമതിയെക്കുറിച്ച് വിവരം ലഭ്യമാക്കുന്ന ആളിന്‍റെ പേര് രഹസ്യമായി സൂക്ഷിക്കും. ആ ഉറപ്പോടെ സോഫ്റ്റ്വെയറിലൂടെ പരാതി ഉന്നയിക്കാം. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന […]
Read Moreതീര നിയന്ത്രണ വിജ്ഞാപനം CRZ പബ്ലിക് ഹിയറിംഗ്- അറിയാൻ
CRZ -തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച പുതിയ CZMP (തീര മേഖല പരിപാലന പ്ലാൻ) ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിൻറെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് മാർച്ച് മാസത്തോടുകൂടി പൂർത്തിയാക്കി അന്തിമ രേഖ പ്രസിദ്ധീകരിക്കും എന്നാണ് റിപ്പോർട്ട്. കേന്ദ്ര വിജ്ഞാപനം ആണെങ്കിലും മാപ്പിങ് തയ്യാറാക്കുന്നത് സംസ്ഥാന തലത്തിലാണ്. അന്തിമ മാപ്പ് തയ്യാറായി കഴിഞ്ഞാൽ പിന്നീട് അതിനനുസൃതമായി മാത്രമേ നിർമ്മാണത്തിന് അനുവാദം ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ പബ്ലിക് ഹിയറിങ് ഘട്ടത്തിലാണ് പൊതുജനങ്ങൾക്കും വിജ്ഞാപന പരിധിയിൽ വരുന്നവർക്കും അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസരം ഉള്ളത്. 2011 വിജ്ഞാപനത്തെത്തുടർന്ന് ഇപ്പോൾ […]
Read Moreപഞ്ചായത്ത് ഓഫീസ് പൂട്ടാൻ മറന്ന് ഉദ്യോഗസ്ഥർ: മദ്യപാനമെന്ന് ബിജെപി ആരോപണം
കൊല്ലം : പഞ്ചായത്ത് ഓഫീസ് രാത്രിയിലും പൂട്ടാതെ തുറന്നിട്ടതായി പരാതി. കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫീസാണ് രാത്രി തുറന്നു കിടന്നത്. ഓഫീസിലെ ഒരു മുറു പോലും പൂട്ടിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റും രണ്ട് ഉദ്യോഗസ്ഥരും ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്ന് പൂട്ടാതെ പോകുകയുമായിരുന്നു എന്ന് ബിജെപി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് ഓഫീസില്‍ ഇരുന്ന് മദ്യപിച്ചു എന്ന ആരോപണം പഞ്ചായത്ത് പ്രസിഡന്റ് നിഷേധിച്ചു. ഓഫീസിന്റെ പ്രധാന വാതില്‍ പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ മറന്നതാണെന്ന് […]
Read More