മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് തന്റെ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് പോയി.

Share News

പൊന്തിഫിക്കൽ ഡെലഗേറ്റ് ഒന്നാംഘട്ട ദൗത്യം പൂർത്തിയാക്കി

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി നിയമിതനായ മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് തന്റെ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് പോയി. തന്നെ നിയമിച്ച ഫ്രാൻസിസ് മാർപാപ്പയോടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടിനോടും അതിരൂപതയിൽ ഏകീകൃത വി. കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ
തന്റെ നിഗമനങ്ങൾ അറിയിക്കുന്നതാണ്. എറണാകുളം-അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലഗേറ്റായി അദ്ദേഹം തുടരും. ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി വീണ്ടും വരുമെന്നും തുടർനടപടികൾക്കായുള്ള സംവിധാനങ്ങൾ അതിരൂപതയിൽ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഫാ. ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ, സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ

ഓഗസ്റ്റ് 23, 2023

Share News